Revelation - വെളിപ്പാടു വെളിപാട് 16 | View All

1. നിങ്ങള് പോയി ക്രോധകലശം ഏഴും ഭൂമിയില് ഒഴിച്ചുകളവിന് എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തില്നിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാന് കേട്ടു.
സങ്കീർത്തനങ്ങൾ 69:24, സങ്കീർത്തനങ്ങൾ 79:6, യെശയ്യാ 66:6, യിരേമ്യാവു 10:25, യേഹേസ്കേൽ 22:31, സെഫന്യാവു 3:8

2. ഒന്നാമത്തവന് പോയി തന്റെ കലശം ഭൂമിയില് ഒഴിച്ചു; അപ്പോള് മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യര്ക്കും വല്ലാത്ത ദുര്വ്രണം ഉണ്ടായി.
ആവർത്തനം 28:35

3. രണ്ടാമത്തവന് തന്റെ കലശം സമുദ്രത്തില് ഒഴിച്ചു; അപ്പോള് അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിര്ന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.
പുറപ്പാടു് 7:20-21

4. മൂന്നാമത്തെ ദൂതന് തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു; അവ രക്തമായിത്തീര്ന്നു.
സങ്കീർത്തനങ്ങൾ 78:44

5. അപ്പോള് ജലാധിപതിയായ ദൂതന് ഇവ്വണ്ണം പറയുന്നതു ഞാന് കേട്ടുഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതു കൊണ്ടു നീതിമാന് ആകുന്നു.
പുറപ്പാടു് 3:14, ആവർത്തനം 32:4, സങ്കീർത്തനങ്ങൾ 119:137, സങ്കീർത്തനങ്ങൾ 145:17, യെശയ്യാ 41:4

6. വിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവര് ചിന്നിച്ചതുകൊണ്ടു നീ അവര്ക്കും രക്തം കുടിപ്പാന് കൊടുത്തു; അതിന്നു അവര് യോഗ്യര് തന്നേ.
സങ്കീർത്തനങ്ങൾ 79:3, യെശയ്യാ 49:26

7. അവ്വണം യാഗപീഠവുംഅതേ, സര്വ്വശക്തിയുള്ള ദൈവമായ കര്ത്താവേ, നിന്റെ ന്യായവിധികള് സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാന് കേട്ടു.
സങ്കീർത്തനങ്ങൾ 19:9, സങ്കീർത്തനങ്ങൾ 119:137, ആമോസ് 4:13

8. നാലാമത്തവന് തന്റെ കലശം സൂര്യനില് ഒഴിച്ചു; അപ്പൊള് തീകൊണ്ടു മനുഷ്യരെ ചുടുവാന് തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു.

9. മനുഷ്യര് അത്യുഷ്ണത്താല് വെന്തുപോയി; ഈ ബാധകളുടെമേല് അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാന് തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.

10. അഞ്ചാമത്തവന് തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേല് ഒഴിച്ചു; അപ്പോള് അതിന്റെ രാജ്യം ഇരുണ്ടുപോയി.
പുറപ്പാടു് 10:22, യെശയ്യാ 8:22

11. അവര് കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാല് സ്വര്ഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.
ദാനീയേൽ 2:19

12. ആറാമത്തവന് തന്റെ കലശം യൂഫ്രാത്തോസ് എന്ന മഹാനദിയില് ഒഴിച്ചു; കിഴക്കു നിന്നു വരുന്ന രാജാക്കന്മാര്ക്കും വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി.
ഉല്പത്തി 15:18, ആവർത്തനം 1:7, യെശയ്യാ 11:15, യെശയ്യാ 41:2, യെശയ്യാ 41:25, യെശയ്യാ 44:27, യിരേമ്യാവു 50:38, യിരേമ്യാവു 51:36

13. മഹാസര്പ്പത്തിന്റെ വായില് നിന്നും മൃഗത്തിന്റെ വായില് നിന്നും കള്ളപ്രവാചകന്റെ വായില്നിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കള് പുറപ്പെടുന്നതു ഞാന് കണ്ടു.
പുറപ്പാടു് 8:3

14. ഇവ സര്വ്വഭൂതത്തിലും ഉള്ള രാജാക്കന്മാരെ സര്വ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേര്പ്പാന് അത്ഭുതങ്ങള് ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പറുപ്പെടുന്ന ഭൂതാത്മാക്കള് തന്നേ. —
ആമോസ് 4:13

15. ഞാന് കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാന് തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന് ഭാഗ്യവാന് . —

16. അവ അവരെ എബ്രായഭാഷയില് ഹര്മ്മഗെദ്ദോന് എന്നു പേരുള്ള സ്ഥലത്തില് കൂട്ടിച്ചേര്ത്തു.
ന്യായാധിപന്മാർ 5:19, 2 രാജാക്കന്മാർ 9:27, 2 രാജാക്കന്മാർ 23:29, സെഖർയ്യാവു 12:11

17. ഏഴാമത്തവന് തന്റെ കലശം ആകശത്തില് ഒഴിച്ചു; അപ്പോള് സംഭവിച്ചുതീര്ന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തില് നിന്നു വന്നു.
സങ്കീർത്തനങ്ങൾ 69:24, സങ്കീർത്തനങ്ങൾ 79:6, യെശയ്യാ 66:6

18. മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയില് മനുഷ്യര് ഉണ്ടായതുമുതല് അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല.
പുറപ്പാടു് 19:16, ദാനീയേൽ 12:1

19. മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയില് ഔര്ത്തു.
സങ്കീർത്തനങ്ങൾ 75:8, യെശയ്യാ 51:17, യിരേമ്യാവു 25:15, ദാനീയേൽ 4:30

20. സകലദ്വീപും ഔടിപ്പോയി; മലകള് കാണ്മാനില്ലാതെയായി.

21. താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യന് ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.



Shortcut Links
വെളിപ്പാടു വെളിപാട് - Revelation : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |