Revelation - വെളിപ്പാടു വെളിപാട് 22 | View All

1. വീഥിയുടെ നടുവില് ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില് നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവന് എന്നെ കാണിച്ചു.
യേഹേസ്കേൽ 47:1, യോവേൽ 3:18, സെഖർയ്യാവു 14:8

2. നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.
ഉല്പത്തി 2:9-10, ഉല്പത്തി 3:22, യേഹേസ്കേൽ 47:7, യേഹേസ്കേൽ 47:12

3. യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതില് ഇരിക്കും; അവന്റെ ദാസന്മാര് അവനെ ആരാധിക്കും.
സെഖർയ്യാവു 14:11

4. അവര് അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയില് ഇരിക്കും.
സങ്കീർത്തനങ്ങൾ 17:15, സങ്കീർത്തനങ്ങൾ 42:2

5. ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കര്ത്താവു അവരുടെ മേല് പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവര്ക്കും ആവശ്യമില്ല. അവര് എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.
യെശയ്യാ 60:19, ദാനീയേൽ 7:18, ദാനീയേൽ 7:27, സെഖർയ്യാവു 14:7

6. പിന്നെ അവന് എന്നോടുഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കര്ത്താവു വേഗത്തില് സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാര്ക്കും കാണിച്ചുകൊടുപ്പാന് തന്റെ ദൂതനെ അയച്ചു
ദാനീയേൽ 2:28, ദാനീയേൽ 2:45

7. ഇതാ, ഞാന് വേഗത്തില് വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവന് ഭാഗ്യവാന് എന്നു പറഞ്ഞു.
യെശയ്യാ 40:10

8. ഇതു കേള്ക്കയും കാണുകയും ചെയ്തതു യോഹന്നാന് എന്ന ഞാന് തന്നേ. കേള്ക്കയും കാണ്കയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്റെ കാല്ക്കല് ഞാന് വീണു നമസ്കരിച്ചു.

9. എന്നാല് അവന് എന്നോടുഅതരുതുഞാന് നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.

10. അവന് പിന്നെയും എന്നോടു പറഞ്ഞതുസമയം അടുത്തിരിക്കയാല് ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.
ദാനീയേൽ 12:4

11. അനീതിചെയ്യുന്നവന് ഇനിയും അനീതി ചെയ്യട്ടെ; അഴുകൂള്ളവന് ഇനിയും അഴുക്കാടട്ടെ; നീതിമാന് ഇനിയും നീതിചെയ്യട്ടെ; വിശുദ്ധന് ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.

12. ഇതാ, ഞാന് വേഗം വരുന്നു; ഔരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാന് പ്രതിഫലം എന്റെ പക്കല് ഉണ്ടു.
സങ്കീർത്തനങ്ങൾ 28:4, സങ്കീർത്തനങ്ങൾ 62:12, സദൃശ്യവാക്യങ്ങൾ 24:12, യെശയ്യാ 59:18, യെശയ്യാ 62:11, യിരേമ്യാവു 17:10, യെശയ്യാ 40:10

13. ഞാന് അല്ഫയും ഔമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.
യെശയ്യാ 44:6, യെശയ്യാ 48:12

14. ജീവന്റെ വൃക്ഷത്തില് തങ്ങള്ക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളില് കൂടി നഗരത്തില് കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവര് ഭാഗ്യവാന്മാര്.
ഉല്പത്തി 2:9, ഉല്പത്തി 49:11, ഉല്പത്തി 49:11, ഉല്പത്തി 3:22, യേഹേസ്കേൽ 47:12

15. നായ്ക്കളും ക്ഷുദ്രക്കാരും ദുര്ന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കില് പ്രിയപ്പെടുകയും അതിനെ പ്രവര്ത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.

16. യേശു എന്ന ഞാന് സഭകള്ക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാന് എന്റെ ദൂതനെ അയച്ചു; ഞാന് ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.
സംഖ്യാപുസ്തകം 24:17, യെശയ്യാ 11:1, യെശയ്യാ 11:10

17. വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേള്ക്കുന്നവനുംവരിക എന്നു പറയട്ടെ; ദാഹിക്കുന്നവന് വരട്ടെ; ഇച്ഛിക്കുന്നവന് ജീവജലം സൌജന്യമായി വാങ്ങട്ടെ.
സെഖർയ്യാവു 14:8, യെശയ്യാ 55:1

18. ഈ പുസ്തകത്തിലെ പ്രവചനം കേള്ക്കുന്ന ഏവനോടും ഞാന് സാക്ഷീകരിക്കുന്നതെന്തെന്നാല്അതിനോടു ആരെങ്കിലും കൂട്ടിയാല് ഈ പുസ്തകത്തില് എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
ആവർത്തനം 4:2, ആവർത്തനം 12:32, ആവർത്തനം 29:20

19. ഈ പ്രവചന പുസ്തകത്തിലെ വചനത്തില് നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാല് ഈ പുസ്തകത്തില് എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.
ഉല്പത്തി 3:22, യേഹേസ്കേൽ 47:12, യേഹേസ്കേൽ 47:12, ഉല്പത്തി 2:9

20. ഇതു സാക്ഷീകരിക്കുന്നവന് അതേ, ഞാന് വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേന് , കര്ത്താവായ യേശുവേ, വരേണമേ,

21. കര്ത്താവായ യേശുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേന് .



Shortcut Links
വെളിപ്പാടു വെളിപാട് - Revelation : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |