Ruth - രൂത്ത് 2 | View All

1. നൊവൊമിക്കു തന്റെ ഭര്ത്താവായ എലീമേലെക്കിന്റെ കുടുംബത്തില് മഹാധനവാനായ ഒരു ചാര്ച്ചക്കാരന് ഉണ്ടായിരുന്നു; അവന്നു ബോവസ് എന്നു പേര്.

1. Now Naomi had a rich relative named Boaz, from Elimelech's family.

2. എന്നാല് മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോടുഞാന് വയലില് ചെന്നു എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിര് പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊള്ക മകളേ എന്നു അവള് അവളോടു പറഞ്ഞു.

2. One day Ruth, the Moabite, said to Naomi, 'I am going to the fields. Maybe someone will be kind enough to let me gather the grain he leaves behind.' Naomi said, 'Go, my daughter.'

3. അങ്ങനെ അവള് പോയി; വയലില് കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാല് അവള് എലീമേലെക്കിന്റെ കുടുംബക്കാരനായ ബോവസിന്നുള്ള വയലില് ആയിരുന്നു ചെന്നതു.

3. So Ruth went to the fields and gathered the grain that the workers cutting the grain had left behind. It just so happened that the field belonged to Boaz, from Elimelech's family.

4. അപ്പോള് ഇതാ, ബോവസ് ബേത്ത്ളെഹെമില്നിന്നു വരുന്നു; അവന് കൊയ്ത്തുകാരോടുയഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവര് അവനോടും പറഞ്ഞു.

4. Soon Boaz came from Bethlehem and greeted his workers, 'The Lord be with you!' And the workers answered, 'May the Lord bless you!'

5. കൊയ്ത്തുകാരുടെ മേലാളായിരുന്ന ഭൃത്യനോടുഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു.

5. Then Boaz asked his servant in charge of the workers, 'Whose girl is that?'

6. കൊയ്ത്തുകാരുടെ മേലാളായ ഭൃത്യന് ഇവള് മോവാബ് ദേശത്തുനിന്നു നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;

6. The servant answered, 'She is the young Moabite woman who came back with Naomi from the country of Moab.

7. ഞാന് കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയില് പെറുക്കിക്കൊള്ളട്ടെ എന്നു അവള് ചോദിച്ചു; അങ്ങനെ അവള് കാലത്തു വന്നു ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടില് അല്പനേരമേ താമസിച്ചുള്ളു എന്നുത്തരം പറഞ്ഞു.

7. She said, 'Please let me follow the workers cutting grain and gather what they leave behind.' She came and has remained here, from morning until just now. She has stopped only a few moments to rest in the shelter.'

8. ബോവസ് രൂത്തിനോടുകേട്ടോ മകളേ, പെറുക്കുവാന് വേറൊരു വയലില് പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്റെ ബാല്യക്കാരത്തികളോടു ചേര്ന്നുകൊള്ക.

8. Then Boaz said to Ruth, 'Listen, my daughter. Don't go to gather grain for yourself in another field. Don't even leave this field at all, but continue following closely behind my women workers.

9. അവര് കൊയ്യുന്ന നിലത്തിന്മേല് ദൃഷ്ടിവെച്ചു അവരുടെ പിന്നാലെ പൊയ്ക്കൊള്ക; ബാല്യക്കാര് നിന്നെ തൊടരുതെന്നു ഞാന് അവരോടു കല്പിച്ചിട്ടുണ്ടു. നിനക്കു ദാഹിക്കുമ്പോള് പാത്രങ്ങള്ക്കരികെ ചെന്നു ദാഹിക്കുമ്പോള് പാത്രങ്ങള്ക്കരികെ ചെന്നു ബാല്യക്കാര് കോരിവെച്ചതില്നിന്നു കുടിച്ചുകൊള്ക എന്നു പറഞ്ഞു.

9. Watch to see into which fields they go to cut grain and follow them. I have warned the young men not to bother you. When you are thirsty, you may go and drink from the water jugs that the young men have filled.'

10. എന്നാറെ അവള് സാഷ്ടാംഗം വീണു അവനോടുഞാന് അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാന് തക്കവണ്ണം നിനക്കു എന്നോടു ദയതോന്നിയതു എങ്ങനെ എന്നു പറഞ്ഞു.

10. Then Ruth bowed low with her face to the ground and said to him, 'I am not an Israelite. Why have you been so kind to notice me?'

11. ബോവസ് അവളോടുനിന്റെ ഭര്ത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ജനത്തിന്റെ അടുക്കല് വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാന് കേട്ടിരിക്കുന്നു.

11. Boaz answered her, 'I know about all the help you have given your mother-in-law after your husband died. You left your father and mother and your own country to come to a nation where you did not know anyone.

12. നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിന് കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവന് പൂര്ണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.

12. May the Lord reward you for all you have done. May your wages be paid in full by the Lord, the God of Israel, under whose wings you have come for shelter.'

13. അതിന്നു അവള്യജമാനനേ, ഞാന് നിന്റെ ദാസിമാരില് ഒരുത്തിയെപ്പോലെയല്ല എന്നുവരികിലും നീ എന്നെ ആശ്വസിപ്പിക്കയും അടിയനോടു ദയയായി സംസാരിക്കയും ചെയ്വാന് തക്കവണ്ണം എന്നോടു നിനക്കു കൃപതോന്നിയല്ലോ എന്നു പറഞ്ഞു.

13. Then Ruth said, 'I hope I can continue to please you, sir. You have said kind and encouraging words to me, your servant, though I am not one of your servants.'

14. ഭക്ഷണസമയത്തു ബോവസ് അവളോടുഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം ചാറ്റില് മുക്കിക്കൊള്ക എന്നു പറഞ്ഞു. അങ്ങനെ അവള് കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവന് അവള്ക്കു മലര് കൊടുത്തു; അവള് തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.

14. At mealtime Boaz told Ruth, 'Come here. Eat some of our bread and dip it in our sauce.' So Ruth sat down beside the workers. Boaz handed her some roasted grain, and she ate until she was full; she even had some food left over.

15. അവള് പെറുക്കുവാന് എഴുന്നേറ്റപ്പോള് ബോവസ് തന്റെ ബാല്യക്കാരോടുഅവള് കറ്റകളുടെ ഇടയില്തന്നേ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുതു.

15. When Ruth rose and went back to work, Boaz commanded his workers, 'Let her gather even around the piles of cut grain. Don't tell her to go away.

16. പെറുക്കേണ്ടതിന്നു അവള്ക്കായിട്ടു കറ്റകളില്നിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുതു എന്നു കല്പിച്ചു.

16. In fact, drop some full heads of grain for her from what you have in your hands, and let her gather them. Don't tell her to stop.'

17. ഇങ്ങനെ അവള് വൈകുന്നേരംവരെ പെറുക്കി; പെറുക്കിയതു മെതിച്ചപ്പോള് ഏകദേശം ഒരു പറ യവം ഉണ്ടായിരുന്നു.

17. So Ruth gathered grain in the field until evening. Then she separated the grain from the chaff, and there was about one-half bushel of barley.

18. അവള് അതു എടുത്തുംകൊണ്ടു പട്ടണത്തിലേക്കു പോയി; അവള് പെറുക്കിക്കൊണ്ടുവന്നതു അമ്മാവിയമ്മ കണ്ടു; താന് തിന്നു ശേഷിപ്പിച്ചിരുന്നതും അവള് എടുത്തു അവള്ക്കു കൊടുത്തു.

18. Ruth carried the grain into town, and her mother-in-law saw how much she had gathered. Ruth also took out the food that was left over from lunch and gave it to Naomi.

19. അമ്മാവിയമ്മ അവളോടുനീ ഇന്നു എവിടെയായിരുന്നു പെറുക്കിയതു? എവിടെയായിരുന്നു വേല ചെയ്തതു? നിന്നോടു ആദരവു കാണിച്ചവന് ആനുഗ്രഹിക്കപ്പെട്ടവന് എന്നു പറഞ്ഞു. താന് ഇന്ന ആളുടെ അടുക്കലായിരുന്നു വേല ചെയ്തതു എന്നു അവള് അമ്മാവിയമ്മയോടു അറിയിച്ചുബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഞാന് ഇന്നു വേല ചെയ്തതു എന്നു പറഞ്ഞു.

19. Naomi asked her, 'Where did you gather all this grain today? Where did you work? Blessed be whoever noticed you!' Ruth told her mother-in-law whose field she had worked in. She said, 'The man I worked with today is named Boaz.'

20. നൊവൊമി മരുമകളോടുജീവനുള്ളവരോടും മരിച്ചവരോടും ദയവിടാതിരിക്കുന്ന യഹോവയാല് അവന് അനുഗ്രഹിക്കപ്പെട്ടവന് എന്നു പറഞ്ഞു. അയാള് നമുക്കു അടുത്ത ചാര്ച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരില് ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.

20. Naomi told her daughter-in-law, 'The Lord bless him! He continues to be kind to us -- both the living and the dead!' Then Naomi told Ruth, 'Boaz is one of our close relatives, one who should take care of us.'

21. എന്റെ ബാല്യക്കാര് കൊയ്ത്തെല്ലാം തീര്ക്കുംവോളം അവരോടു ചേന്നിരിക്ക എന്നുകൂടെ അവന് എന്നോടു പറഞ്ഞു എന്നു മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.

21. Then Ruth, the Moabite, said, 'Boaz also told me, 'Keep close to my workers until they have finished my whole harvest.''

22. നൊവൊമി തന്റെ മരുമകളായ രൂത്തിനോടുമകളേ, വെറൊരു വയലില്വെച്ചു ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന്നു നീ അവന്റെ ബാല്യക്കാരത്തികളോടുകൂടെ തന്നേ പോകുന്നതു നന്നു എന്നു പറഞ്ഞു.

22. But Naomi said to her daughter-in-law Ruth, 'It is better for you to continue working with his women workers. If you work in another field, someone might hurt you.'

23. അങ്ങനെ അവള് യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാന് ബോവസിന്റെ ബാല്യക്കാരത്തികളോടു ചേര്ന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാര്ക്കയും ചെയ്തു.

23. So Ruth continued working closely with the workers of Boaz, gathering grain until the barley harvest and the wheat harvest were finished. And she continued to live with Naomi, her mother-in-law.



Shortcut Links
രൂത്ത് - Ruth : 1 | 2 | 3 | 4 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |