1 Samuel - 1 ശമൂവേൽ 10 | View All

1. അപ്പോള് ശമൂവേല് തൈലപാത്രം എടുത്തു അവന്റെ തലയില് ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതുയഹോവ തന്റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.

1. Then Samuel took a flask of oil and poured it on Saul's head and kissed him, saying, 'Has not the LORD anointed you leader over his inheritance?

2. നീ ഇന്നു എന്നെ പിരിഞ്ഞുപോകുമ്പോള് ബെന്യാമീന്റെ അതിരിങ്കലെ സെല്സഹില് റാഹേലിന്റെ കല്ലറെക്കരികെവെച്ചു രണ്ടാളെ കാണും; നീ അന്വേഷിപ്പാന് പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പന് കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടുഎന്റെ മകന്നുവേണ്ടി ഞാന് എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്നു അവര് നിന്നോടു പറയും.

2. When you leave me today, you will meet two men near Rachel's tomb, at Zelzah on the border of Benjamin. They will say to you, 'The donkeys you set out to look for have been found. And now your father has stopped thinking about them and is worried about you. He is asking, 'What shall I do about my son?''

3. അവിടെനിന്നു നീ മുമ്പോട്ടു ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോള് ഒരുത്തന് മൂന്നു ആട്ടിന് കുട്ടിയെയും വേറൊരുത്തന് മൂന്നു അപ്പവും വേറൊരുത്തന് ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ടു ഇങ്ങനെ മൂന്നു പുരുഷന്മാര് ബേഥേലില് ദൈവത്തിന്റെ അടുക്കല് പോകുന്നതായി നിനക്കു എതിര്പെടും.

3. 'Then you will go on from there until you reach the great tree of Tabor. Three men going up to God at Bethel will meet you there. One will be carrying three young goats, another three loaves of bread, and another a skin of wine.

4. അവര് നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ടു അപ്പവും തരും; നീ അതു അവരുടെ കയ്യില്നിന്നു വാങ്ങിക്കൊള്ളേണം.

4. They will greet you and offer you two loaves of bread, which you will accept from them.

5. അതിന്റെ ശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവഗിരിക്കു എത്തും; അവിടെ പട്ടണത്തില് കടക്കുമ്പോള് മുമ്പില് വീണ, തപ്പു, കുഴല്, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയില്നിന്നു ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവര് പ്രവചിച്ചുകൊണ്ടിരിക്കും.

5. 'After that you will go to Gibeah of God, where there is a Philistine outpost. As you approach the town, you will meet a procession of prophets coming down from the high place with lyres, tambourines, flutes and harps being played before them, and they will be prophesying.

6. യഹോവയുടെ ആത്മാവു ശക്തിയോടെ നിന്റെമേല് വന്നിട്ടു നീയും അവരോടുകൂടെ പ്രവചിക്കയും ആള് മാറിയതുപോലെ ആയ്തീരുകയും ചെയ്യും.

6. The Spirit of the LORD will come upon you in power, and you will prophesy with them; and you will be changed into a different person.

7. ഈ അടയാളങ്ങള് നിനക്കു സംഭവിക്കുമ്പോള് യുക്തമെന്നു തോന്നുന്നതു ചെയ്ക; ദൈവം നിന്നോടുകൂടെ ഉണ്ടു.

7. Once these signs are fulfilled, do whatever your hand finds to do, for God is with you.

8. എന്നാല് നീ എനിക്കു മുമ്പെ ഗില്ഗാലിലേക്കു പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാന് ഞാന് നിന്റെ അടുക്കല് വരും; ഞാന് നിന്റെ അടുക്കല് വന്നു നീ ചെയ്യേണ്ടതെന്തെന്നു പറഞ്ഞുതരുവോളം ഏഴു ദിവസം അവിടെ കാത്തിരിക്കേണം.

8. 'Go down ahead of me to Gilgal. I will surely come down to you to sacrifice burnt offerings and fellowship offerings, but you must wait seven days until I come to you and tell you what you are to do.'

9. ഇങ്ങനെ അവന് ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോള് ദൈവം അവന്നു വേറൊരു ഹൃദയംകൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നു തന്നേ സംഭവിച്ചു.

9. As Saul turned to leave Samuel, God changed Saul's heart, and all these signs were fulfilled that day.

10. അവര് അവിടെ ഗിരിയിങ്കല് എത്തിയപ്പോള് ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേല് വന്നു; അവന് അവരുടെ ഇടയില് പ്രവചിച്ചു.

10. When they arrived at Gibeah, a procession of prophets met him; the Spirit of God came upon him in power, and he joined in their prophesying.

11. അവനെ മുമ്പെ അറിഞ്ഞവര് ഒക്കെയും അവന് പ്രവാചകന്മാരുടെ കൂട്ടത്തില് പ്രവചിക്കുന്നതു കണ്ടപ്പോള്കീശിന്റെ മകന്നു എന്തു സംഭവിച്ചു? ശൌലും പ്രവാചകന്മാരുടെ കൂട്ടത്തില് ആയോ എന്നു ജനം തമ്മില് തമ്മില് പറഞ്ഞു.

11. When all those who had formerly known him saw him prophesying with the prophets, they asked each other, 'What is this that has happened to the son of Kish? Is Saul also among the prophets?'

12. അതിന്നു അവിടത്തുകാരില് ഒരുത്തന് ആരാകുന്നു അവരുടെ ഗുരുനാഥന് എന്നു പറഞ്ഞു. ആകയാല് ശൌലും ഉണ്ടോ പ്രവാചകഗണത്തില് എന്നുള്ളതു പഴഞ്ചൊല്ലായി തീര്ന്നു.

12. A man who lived there answered, 'And who is their father?' So it became a saying: 'Is Saul also among the prophets?'

13. അവന് പ്രവചിച്ചു കഴിഞ്ഞശേഷം ഗിബെയയില് എത്തി.

13. After Saul stopped prophesying, he went to the high place.

14. ശൌലിന്റെ ഇളയപ്പന് അവനോടും അവന്റെ ഭൃത്യനോടുംനിങ്ങള് എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാന് പോയിരുന്നു; അവയെ കാണായ്കയാല് ഞങ്ങള് ശമൂവേലിന്റെ അടുക്കല് പോയി എന്നു അവന് പറഞ്ഞു.

14. Now Saul's uncle asked him and his servant, 'Where have you been?' 'Looking for the donkeys,' he said. 'But when we saw they were not to be found, we went to Samuel.'

15. ശമൂവേല് നിങ്ങളോടു പറഞ്ഞതു എന്നെ അറിയിക്കേണം എന്നു ശൌലിന്റെ ഇളയപ്പന് പറഞ്ഞു.

15. Saul's uncle said, 'Tell me what Samuel said to you.'

16. ശൌല് തന്റെ ഇളയപ്പനോടുകഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നു അവന് ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേല് രാജത്വം സംബന്ധിച്ചു പറഞ്ഞതു അവന് അവനോടു അറിയിച്ചില്ല.

16. Saul replied, 'He assured us that the donkeys had been found.' But he did not tell his uncle what Samuel had said about the kingship.

17. അനന്തരം ശമൂവേല് ജനത്തെ മിസ്പയില് യഹോവയുടെ സന്നിധിയില് വിളിച്ചുകൂട്ടി,

17. Samuel summoned the people of Israel to the LORD at Mizpah

18. യിസ്രായേല്മക്കളോടു പറഞ്ഞതെന്തെന്നാല്യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് യിസ്രായേലിനെ മിസ്രയീമില്നിന്നു കൊണ്ടുവന്നു മിസ്രയീമ്യരുടെ കയ്യില്നിന്നും നിങ്ങളെ ഉപദ്രവിച്ച സകലരാജ്യക്കാരുടെയും കയ്യില്നിന്നും നിങ്ങളെ വിടുവിച്ചു.

18. and said to them, 'This is what the LORD, the God of Israel, says: 'I brought Israel up out of Egypt, and I delivered you from the power of Egypt and all the kingdoms that oppressed you.'

19. നിങ്ങളോ സകല അനര്ത്ഥങ്ങളില്നിന്നും കഷ്ടങ്ങളില്നിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്നു ത്യജിച്ചുഞങ്ങള്ക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു അവനോടു പറഞ്ഞിരിക്കുന്നു. ആകയാല് നിങ്ങള് ഇപ്പോള് ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും യഹോവയുടെ സന്നിധിയില് നില്പിന് .

19. But you have now rejected your God, who saves you out of all your calamities and distresses. And you have said, 'No, set a king over us.' So now present yourselves before the LORD by your tribes and clans.'

20. അങ്ങനെ ശമൂവേല് യിസ്രായേല്ഗോത്രങ്ങളെയെല്ലാം അടുത്തു വരുമാറാക്കി; ബെന്യാമീന് ഗോത്രത്തിന്നു ചീട്ടു വീണു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:21

20. When Samuel brought all the tribes of Israel near, the tribe of Benjamin was chosen.

21. അവന് ബെന്യാമീന് ഗോത്രത്തെ കുടുംബംകുടുംബമായി അടുത്തുവരുമാറാക്കി; മത്രികുടുംബത്തിന്നു ചീട്ടു വീണു; പിന്നെ കീശിന്റെ മകനായ ശൌലിന്നു ചീട്ടുവീണു; അവര് അവനെ അന്വേഷിച്ചപ്പോള് കണ്ടില്ല.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:21

21. Then he brought forward the tribe of Benjamin, clan by clan, and Matri's clan was chosen. Finally Saul son of Kish was chosen. But when they looked for him, he was not to be found.

22. അവര് പിന്നെയും യഹോവയോടുആയാള് ഇവിടെ വന്നിട്ടുണ്ടോ എന്നു ചോദിച്ചു. അതിന്നു യഹോവഅവന് സാമാനങ്ങളുടെ ഇടയില് ഒളിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തു.

22. So they inquired further of the LORD, 'Has the man come here yet?' And the LORD said, 'Yes, he has hidden himself among the baggage.'

23. അവര് ഔടിച്ചെന്നു അവിടെനിന്നു അവനെ കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോള് അവന് ജനത്തില് എല്ലാവരെക്കാളും തോള്മുതല് പൊക്കമേറിയവനായിരുന്നു.

23. They ran and brought him out, and as he stood among the people he was a head taller than any of the others.

24. അപ്പോള് ശമൂവേല് സര്വ്വജനത്തോടുംയഹോവ തിരഞ്ഞെടുത്തവനെ നിങ്ങള് കാണുന്നുവോ? സര്വ്വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാംരാജാവേ, ജയ ജയ എന്നു ആര്ത്തു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:21

24. Samuel said to all the people, 'Do you see the man the LORD has chosen? There is no one like him among all the people.' Then the people shouted, 'Long live the king!'

25. അതിന്റെ ശേഷം ശമൂവേല് രാജധര്മ്മം ജനത്തെ പറഞ്ഞുകേള്പ്പിച്ചു; അതു ഒരു പുസ്തകത്തില് എഴുതി യഹോവയുടെ സന്നിധിയില് വെച്ചു. പിന്നെ ശമൂവേല് ജനത്തെയെല്ലാം വീട്ടിലേക്കു പറഞ്ഞയച്ചു.

25. Samuel explained to the people the regulations of the kingship. He wrote them down on a scroll and deposited it before the LORD. Then Samuel dismissed the people, each to his own home.

26. ശൌലും ഗിബെയയില് തന്റെ വീട്ടിലേക്കു പോയി; ദൈവം മനസ്സില് തോന്നിച്ച ഒരു ആള്ക്കൂട്ടവും അവനോടുകൂടെ പോയി.

26. Saul also went to his home in Gibeah, accompanied by valiant men whose hearts God had touched.

27. എന്നാല് ചില നീചന്മാര്ഇവന് നമ്മെ എങ്ങനെ രക്ഷിക്കും എന്നു പറഞ്ഞു അവനെ ധിക്കരിച്ചു, അവന്നു കാഴ്ച കൊണ്ടുവരാതിരുന്നു. അവനോ അതു ഗണ്യമാക്കിയില്ല .

27. But some troublemakers said, 'How can this fellow save us?' They despised him and brought him no gifts. But Saul kept silent.



Shortcut Links
1 ശമൂവേൽ - 1 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |