6. എന്നാറെ ആഖീശ് ദാവീദിനെ വിളിച്ചു അവനോടുയഹോവയാണ, നീ പരമാര്ത്ഥിയും പാളയത്തില് എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമങ്ങള് എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കല് വന്ന നാള്മുതല് ഇന്നുവരെയും ഞാന് നിന്നില് ഒരു ദോഷവും കണ്ടിട്ടില്ല; എന്നാല് പ്രഭുക്കന്മാര്ക്കും നിന്നെ ഇഷ്ടമല്ല.
6. So Achish summoned David and said to him, 'As surely as the LORD lives, you are an honest man, and I am glad to have you serving with me in the army. I have found no fault with you from the day that you first came to me until the present time. But in the opinion of the leaders, you are not reliable.