Genesis - ഉല്പത്തി 12 | View All

1. യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാല്നീ നിന്റെ ദേശത്തെയും ചാര്ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാന് നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:3, എബ്രായർ 11:8

1. Forsothe the Lord seide to Abram, Go thou out of thi lond, and of thi kynrede, and of the hous of thi fadir, and come thou in to the lond which Y schal schewe to thee;

2. ഞാന് നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര് വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.

2. and Y schal make thee in to a greet folk, and Y schal blisse thee, and Y schal magnyfie thi name, and thou schalt be blessid;

3. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന് അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന് ശപിക്കും; നിന്നില് ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 3:25, ഗലാത്യർ ഗലാത്തിയാ 3:8

3. Y schal blesse hem that blessen thee, and Y schal curse hem that cursen thee; and alle kynredis of erthe schulen be blessid in thee.

4. യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനില്നിന്നു പുറപ്പെടുമ്പോള് അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു.

4. And so Abram yede out, as the Lord comaundide hym, and Loth yede with hym. Abram was of `thre scoor yeer and fiftene whanne he yede out of Aran.

5. അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങള് ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങള് ഹാരാനില് വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാന് ദേശത്തേക്കു പോകുവാന് പുറപ്പെട്ടു കനാന് ദേശത്തു എത്തി.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:4

5. And he took Saray, his wijf, and Loth, the sone of his brother, and al the substaunce which thei hadden in possessioun, and the men whiche thei hadden bigete in Aran; and thei yeden out that thei `schulen go in to the loond of Chanaan. And whanne they camen in to it,

6. അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോന് മോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യന് ദേശത്തു പാര്ത്തിരുന്നു.

6. Abram passide thorou the lond til to the place of Sichem, and til to the noble valey. Forsothe Chananei was thanne in the lond.

7. യഹോവ അബ്രാമിന്നു പ്രത്യക്ഷനായിനിന്റെ സന്തതിക്കു ഞാന് ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവേക്കു അവന് അവിടെ ഒരു യാഗപീഠം പണിതു.
ഗലാത്യർ ഗലാത്തിയാ 3:16

7. Sotheli the Lord apperide to Abram, and seide to hym, Y schal yyue this lond to thi seed. And Abram bildide there an auter to the Lord, that apperide to hym.

8. അവന് അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേല് പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവന് യഹോവേക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തില് ആരാധിച്ചു.

8. And fro thennus he passide forth to the hil Bethel, that was ayens the eest, and settide there his tabernacle, hauynge Bethel fro the west, and Hay fro the eest. And he bildide also there an auter to the Lord, and inwardli clepide his name.

9. അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു.

9. And Abram yede goynge and goynge forth ouer to the south.

10. ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീര്ന്നതുകൊണ്ടു അബ്രാം മിസ്രയീമില് ചെന്നുപാര്പ്പാന് അവിടേക്കു പോയി.

10. Sotheli hungur was maad in the lond; and Abram yede doun in to Egipt, to be a pilgrime ther, for hungur hadde maistrie in the lond.

11. മിസ്രയീമില് എത്തുമാറായപ്പോള് അവന് തന്റെ ഭാര്യ സാറായിയോടു പറഞ്ഞതുഇതാ, നീ സൌന്ദര്യമുള്ള സ്ത്രീയെന്നു ഞാന് അറിയുന്നു.

11. And whanne he was nyy to entre in to Egipt, he seide to Saray, his wijf, Y knowe that thou art a fair womman,

12. മിസ്രയീമ്യര് നിന്നെ കാണുമ്പോള് ഇവള് അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.

12. and that whanne Egipcians schulen se thee, thei schulen seie, it is his wijf, and thei schulen sle me, and `schulen reserue thee.

13. നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാല് നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാന് ജീവിച്ചിരിക്കയും ചെയ്യും.

13. Therfor, Y biseche thee, seie thou, that thou art my sistir, that it be wel to me for thee, and that my lijf lyue for loue of thee.

14. അങ്ങനെ അബ്രാം മിസ്രയീമില് എത്തിയപ്പോള് സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യര് കണ്ടു.

14. And so whanne Abram hadde entrid in to Egipt, Egipcians sien the womman that sche was ful fair; and the prynces telden to Farao, and preiseden hir anentis him;

15. ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയില് പോകേണ്ടിവന്നു.

15. and the womman was takun vp in to the hous of Farao.

16. അവളുടെ നിമിത്തം അവന് അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആണ്കഴുതകളും ദാസന്മാരും ദാസിമാരും പെണ്കഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.

16. Forsothe thei vsiden wel Abram for hir; and scheep, and oxun, and assis, and seruauntis, and seruauntessis, and sche assis, and camels weren to hym.

17. അബ്രാമിന്റെ ഭാര്യയായ സാറായിനിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു.

17. Forsothe the Lord beet Farao and his hous with moste veniaunces, for Saray, the wijf of Abram.

18. അപ്പോള് ഫറവോന് അബ്രാമിനെ വിളിച്ചുനീ എന്നോടു ഈ ചെയ്തതു എന്തു? അവള് നിന്റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു?

18. And Farao clepide Abram, and seide to hym, What is it that thou hast do to me? whi schewidist thou not to me, that sche was thi wijf?

19. അവള് എന്റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാന് അവളെ ഭാര്യയായിട്ടു എടുപ്പാന് സംഗതി വന്നുപോയല്ലോ; ഇപ്പോള് ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു.

19. for what cause seidist thou, that sche was thi sister, that Y schulde take hir in to wife to me? Now therfor lo! thi wiif; take thou hir, and go.

20. ഫറവോന് അവനെക്കുറിച്ചു തന്റെ ആളുകളോടു കല്പിച്ചു; അവര് അവനെയും അവന്റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു.

20. And Farao comaundide to men on Abram, and thei ledden forth hym, and his wijf, and alle thingis that he hadde.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |