Genesis - ഉല്പത്തി 21 | View All

1. അനന്തരം യഹോവ താന് അരുളിച്ചെയ്തിരുന്നതുപോലെ സാറയെ സന്ദര്ശിച്ചു; താന് വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറെക്കു നിവൃത്തിച്ചുകൊടുത്തു.

1. Then the LORD took note of Sarah as He had said, and the LORD did for Sarah as He had promised.

2. അബ്രാഹാമിന്റെ വാര്ദ്ധക്യത്തില് ദൈവം അവനോടു അരുളിച്ചെയ്തിരുന്ന അവധിക്കു സാറാ ഗര്ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.
ഗലാത്യർ ഗലാത്തിയാ 4:22, എബ്രായർ 11:11

2. So Sarah conceived and bore a son to Abraham in his old age, at the appointed time of which God had spoken to him.

3. സാറാ അബ്രാഹാമിന്നു പ്രസവിച്ച മകന്നു അവന് യിസ്ഹാക് എന്നു പേരിട്ടു.
മത്തായി 1:2, ലൂക്കോസ് 3:34

3. Abraham called the name of his son who was born to him, whom Sarah bore to him, Isaac.

4. ദൈവം അബ്രാഹാമിനോടു കല്പിച്ചിരുന്നതുപോലെ അവന് തന്റെ മകനായ യിസ്ഹാക്കിന്നു എട്ടാം ദിവസം പരിച്ഛേദന കഴിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:8

4. Then Abraham circumcised his son Isaac when he was eight days old, as God had commanded him.

5. തന്റെ മകനായ യിസ്ഹാക് ജനിച്ചപ്പോള് അബ്രാഹാമിന്നു നൂറു വയസ്സായിരുന്നു.

5. Now Abraham was one hundred years old when his son Isaac was born to him.

6. ദൈവം എനിക്കു ചിരിയുണ്ടാക്കി; കേള്ക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും എന്നു സാറാ പറഞ്ഞു.

6. Sarah said, 'God has made laughter for me; everyone who hears will laugh with me.'

7. സാറാ മക്കള്ക്കു മുലകൊടുക്കുമെന്നു അബ്രാഹാമിനോടു ആര് പറയുമായിരുന്നു. അവന്റെ വാര്ദ്ധക്യത്തിലല്ലോ ഞാന് ഒരു മകനെ പ്രസവിച്ചതു എന്നും അവള് പറഞ്ഞു.

7. And she said, 'Who would have said to Abraham that Sarah would nurse children? Yet I have borne him a son in his old age.'

8. പൈതല് വളര്ന്നു മുലകുടി മാറി; യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളില് അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു.

8. The child grew and was weaned, and Abraham made a great feast on the day that Isaac was weaned.

9. മിസ്രയീമ്യദാസി ഹാഗാര് അബ്രാഹാമിന്നു പ്രസവിച്ച മകന് പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോടു
ഗലാത്യർ ഗലാത്തിയാ 4:29

9. Now Sarah saw the son of Hagar the Egyptian, whom she had borne to Abraham, mocking.

10. ഈ ദാസിയെയുംമകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകന് എന്റെ മകന് യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞു.
ഗലാത്യർ ഗലാത്തിയാ 4:30

10. Therefore she said to Abraham, 'Drive out this maid and her son, for the son of this maid shall not be an heir with my son Isaac.'

11. തന്റെ മകന് നിമിത്തം ഈ കാര്യം അബ്രാഹാമിന്നു അനിഷ്ടമായി.

11. The matter distressed Abraham greatly because of his son.

12. എന്നാല് ദൈവം അബ്രാഹാമിനോടുബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയുംഅവളുടെ വാക്കു കേള്ക്ക; യിസ്ഹാക്കില്നിന്നുള്ളവരല്ലോ നിന്റെ സാക്ഷാല് സന്തതിയെന്നു വിളിക്കപ്പെടുന്നതു.
എബ്രായർ 11:18, മത്തായി 1:2, റോമർ 9:7

12. But God said to Abraham, 'Do not be distressed because of the lad and your maid; whatever Sarah tells you, listen to her, for through Isaac your descendants shall be named.

13. ദാസിയുടെമകനെയും ഞാന് ഒരു ജാതിയാക്കും; അവന് നിന്റെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു.

13. 'And of the son of the maid I will make a nation also, because he is your descendant.'

14. അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളില്വെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവള് പുറപ്പെട്ടുപോയി ബേര്-ശേബ മരുഭൂമിയില് ഉഴന്നു നടന്നു.

14. So Abraham rose early in the morning and took bread and a skin of water and gave [them] to Hagar, putting [them] on her shoulder, and [gave her] the boy, and sent her away. And she departed and wandered about in the wilderness of Beersheba.

15. തുരുത്തിയിലെ വെള്ളം ചെലവായശേഷം അവള് കുട്ടിയെ ഒരു കുറുങ്കാട്ടിന് തണലില് ഇട്ടു.

15. When the water in the skin was used up, she left the boy under one of the bushes.

16. അവള് പോയി അതിന്നെതിരെ ഒരു അമ്പിന് പാടു ദൂരത്തു ഇരുന്നുകുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു.

16. Then she went and sat down opposite him, about a bowshot away, for she said, 'Do not let me see the boy die.' And she sat opposite him, and lifted up her voice and wept.

17. ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതന് ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടുഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലന് ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളികേട്ടിരിക്കുന്നു.

17. God heard the lad crying; and the angel of God called to Hagar from heaven and said to her, 'What is the matter with you, Hagar? Do not fear, for God has heard the voice of the lad where he is.

18. നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊള്ക; ഞാന് അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.

18. 'Arise, lift up the lad, and hold him by the hand, for I will make a great nation of him.'

19. ദൈവം അവളുടെ കണ്ണു തുറന്നു; അവള് ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയില് വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.

19. Then God opened her eyes and she saw a well of water; and she went and filled the skin with water and gave the lad a drink.

20. ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവന് മരുഭൂമിയില് പാര്ത്തു, മുതിര്ന്നപ്പോള് ഒരു വില്ലാളിയായി തീര്ന്നു.

20. God was with the lad, and he grew; and he lived in the wilderness and became an archer.

21. അവന് പാരാന് മരുഭൂമിയില് പാര്ത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്നു അവന്നു ഒരു ഭാര്യയെ കൊണ്ടുവന്നു.

21. He lived in the wilderness of Paran, and his mother took a wife for him from the land of Egypt.

22. അക്കാലത്തു അബിമേലെക്കും അവന്റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചുനിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ടു;

22. Now it came about at that time that Abimelech and Phicol, the commander of his army, spoke to Abraham, saying, 'God is with you in all that you do;

23. ആകയാല് നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ കുലത്തോടോ വ്യാജം പ്രവൃത്തിക്കാതെ ഞാന് നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാര്ത്തുവരുന്ന ദേശത്തോടും ദയകാണിക്കുമെന്നു ദൈവത്തെച്ചൊല്ലി ഇവിടെവെച്ചു എന്നോടു സത്യം ചെയ്ക എന്നു പറഞ്ഞു.

23. now therefore, swear to me here by God that you will not deal falsely with me or with my offspring or with my posterity, but according to the kindness that I have shown to you, you shall show to me and to the land in which you have sojourned.'

24. സത്യം ചെയ്യാം എന്നു അബ്രാഹാം പറഞ്ഞു.

24. Abraham said, 'I swear it.'

25. എന്നാല് അബീമേലെക്കിന്റെ ദാസന്മാര് അപഹരിച്ച കിണര്നിമിത്തം അബ്രാഹാം അബീമേലെക്കിനോടു ഭത്സിച്ചുപറഞ്ഞു.

25. But Abraham complained to Abimelech because of the well of water which the servants of Abimelech had seized.

26. അതിന്നു അബീമേലെക്; ഇക്കാര്യം ചെയ്തതു ആരെന്നു ഞാന് അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാന് അതിനെക്കുറിച്ചു കേട്ടിട്ടുമില്ല എന്നു പറഞ്ഞു.

26. And Abimelech said, 'I do not know who has done this thing; you did not tell me, nor did I hear of it until today.'

27. പിന്നെ അബ്രാഹാം അബീമേലെക്കിന്നു ആടുമാടുകളെ കൊടുത്തു; അവര് ഇരുവരും തമ്മില് ഉടമ്പടി ചെയ്തു.

27. Abraham took sheep and oxen and gave them to Abimelech, and the two of them made a covenant.

28. അബ്രാഹാം ഏഴു പെണ്ണാട്ടുകുട്ടികളെ വേറിട്ടു നിര്ത്തി.

28. Then Abraham set seven ewe lambs of the flock by themselves.

29. അപ്പോള് അബീമേലെക് അബ്രാഹാമിനോടുനീ വേറിട്ടു നിര്ത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികള് എന്തിന്നു എന്നു ചോദിച്ചു.

29. Abimelech said to Abraham, 'What do these seven ewe lambs mean, which you have set by themselves?'

30. ഞാന് ഈ കിണര് കുഴിച്ചു എന്നതിന്നു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്നു അവന് പറഞ്ഞു.

30. He said, 'You shall take these seven ewe lambs from my hand so that it may be a witness to me, that I dug this well.'

31. അവര് ഇരുവരും അവിടെവെച്ചു സത്യം ചെയ്ക കൊണ്ടു അവന് ആ സ്ഥലത്തിന്നു ബേര്-ശേബ എന്നു പേരിട്ടു.

31. Therefore he called that place Beersheba, because there the two of them took an oath.

32. ഇങ്ങനെ അവര് ബേര്-ശേബയില്വെച്ചു ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്റെ സേനാപതിയായ പീക്കോലും എഴുന്നേറ്റു ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങിപ്പോയി.

32. So they made a covenant at Beersheba; and Abimelech and Phicol, the commander of his army, arose and returned to the land of the Philistines.

33. അബ്രാഹാം ബേര്-ശേബയില് ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തില് അവിടെവെച്ചു ആരാധന കഴിച്ചു.

33. [Abraham] planted a tamarisk tree at Beersheba, and there he called on the name of the LORD, the Everlasting God.

34. അബ്രാഹാം കുറേക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാര്ത്തു.

34. And Abraham sojourned in the land of the Philistines for many days.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |