Genesis - ഉല്പത്തി 27 | View All

1. യിസ്ഹാക് വൃദ്ധനായി അവന്റെ കണ്ണു കാണ്മാന് വഹിയാതവണ്ണം മങ്ങിയപ്പോള് അവന് ഒരു ദിവസം മൂത്ത മകനായ ഏശാവിനെ വിളിച്ചു അവനോടുമകനേ എന്നു പറഞ്ഞു. അവന് അവനോടുഞാന് ഇതാ എന്നു പറഞ്ഞു.

1. After Isaac had become old and almost blind, he called in his first-born son Esau, who asked him, 'Father, what can I do for you?'

2. അപ്പോള് അവന് ഞാന് വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല.

2. Isaac replied, 'I am old and might die at any time.

3. നീ ഇപ്പോള് നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടില് ചെന്നു എനിക്കു വേണ്ടി വേട്ടതേടി

3. So take your bow and arrows, then go out in the fields, and kill a wild animal.

4. എനിക്കു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാന് മരിക്കുമ്മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കല് കൊണ്ടുവരിക എന്നു പറഞ്ഞു.

4. Cook some of that tasty food that I love so much and bring it to me. I want to eat it once more and give you my blessing before I die.'

5. യിസ്ഹാക് തന്റെ മകനായ ഏശാവിനോടു പറയുമ്പോള് റിബെക്കാ കേട്ടു ഏശാവോ വേട്ട തേടി കൊണ്ടുവരുവാന് കാട്ടില് പോയി.

5. Rebekah had been listening, and as soon as Esau left to go hunting,

6. റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞതുനിന്റെ അപ്പന് നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു

6. she said to Jacob, 'I heard your father tell Esau

7. ഞാന് എന്റെ മരണത്തിന്നു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിന്നു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാന് കേട്ടു.

7. to kill a wild animal and cook some tasty food for your father before he dies. Your father said this because he wants to bless your brother with the LORD as his witness.

8. ആകയാല് മകനേ, നീ എന്റെ വാക്കു കേട്ടു ഞാന് നിന്നോടു കല്പിക്കുന്നതു ചെയ്ക.

8. Now, my son, listen carefully to what I want you to do.

9. ആട്ടിന് കൂട്ടത്തില് ചെന്നു അവിടെനിന്നു രണ്ടു നല്ല കോലാട്ടിന് കുട്ടികളെ കൊണ്ടുവരിക; ഞാന് അവയെക്കൊണ്ടു നിന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും.

9. Go and kill two of your best young goats and bring them to me. I'll cook the tasty food that your father loves so much.

10. നിന്റെ അപ്പന് തിന്നു തന്റെ മരണത്തിന്നു മുമ്പെ അനുഗ്രഹിക്കേണ്ടതിന്നു നീ അതു അവന്റെ അടുക്കല് കൊണ്ടുചെല്ലേണം.

10. Then you can take it to him, so he can eat it and give you his blessing before he dies.'

11. അതിന്നു യാക്കോബ് തന്റെ അമ്മയായ റിബെക്കയോടുഎന്റെ സഹോദരനായ ഏശാവു രോമമുള്ളവനും ഞാന് രോമമില്ലാത്തവനും ആകുന്നുവല്ലോ.

11. My brother Esau is a hairy man,' Jacob reminded her. 'And I am not.

12. പക്ഷേ അപ്പന് എന്നെ തപ്പിനോക്കും; ഞാന് ഉപായി എന്നു അവന്നു തോന്നീട്ടു ഞാന് എന്റെ മേല് അനുഗ്രഹമല്ല ശാപം തന്നേ വരുത്തും എന്നു പറഞ്ഞു.

12. If my father touches me and realizes I am trying to trick him, he will put a curse on me instead of giving me a blessing.'

13. അവന്റെ അമ്മ അവനോടുമകനേ, നിന്റെ ശാപം എന്റെ മേല് വരട്ടെ; എന്റെ വാക്കു മാത്രം കേള്ക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു.

13. Rebekah insisted, 'Let his curse fall on me! Just do what I say and bring me the meat.'

14. അവന് ചെന്നു പിടിച്ചു അമ്മയുടെ അടുക്കല് കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി.

14. So Jacob brought the meat to his mother, and she cooked the tasty food that his father liked.

15. പിന്നെ റിബെക്കാ വീട്ടില് തന്റെ പക്കല് ഉള്ളതായ മൂത്തമകന് ഏശാവിന്റെ വിശേഷ വസ്ത്രം എടുത്തു ഇളയമകന് യാക്കോബിനെ ധരിപ്പിച്ചു.

15. Then she took Esau's best clothes and put them on Jacob.

16. അവള് കോലാട്ടിന് കുട്ടികളുടെ തോല്കൊണ്ടു അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.

16. She also covered the smooth part of his hands and neck with goatskins

17. താന് ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യില് കൊടുത്തു.

17. and gave him some bread and the tasty food she had cooked.

18. അവന് അപ്പന്റെ അടുക്കല് ചെന്നുഅപ്പാ എന്നു പറഞ്ഞതിന്നുഞാന് ഇതാ; നീ ആര്, മകനേ എന്നു അവന് ചോദിച്ചു.

18. Jacob went to his father and said, 'Father, here I am.' 'Which one of my sons are you?' his father asked.

19. യാക്കോബ് അപ്പനോടുഞാന് നിന്റെ ആദ്യജാതന് ഏശാവു; എന്നോടു കല്പിച്ചതു ഞാന് ചെയ്തിരിക്കുന്നു; എഴുന്നേറ്റു ഇരുന്നു എന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.

19. Jacob replied, 'I am Esau, your first-born, and I have done what you told me. Please sit up and eat the meat I have brought. Then you can give me your blessing.'

20. യിസ്ഹാക് തന്റെ മകനോടുമകനേ, നിനക്കു ഇത്ര വേഗത്തില് കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിന്നു നിന്റെ ദൈവമായ യഹോവ എന്റെ നേര്ക്കും വരുത്തിത്തന്നു എന്നു അവന് പറഞ്ഞു.

20. Isaac asked, 'My son, how did you find an animal so quickly?' 'The LORD your God was kind to me,' Jacob answered.

21. യിസ്ഹാക് യാക്കോബിനോടുമകനെ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവു തന്നേയോ അല്ലയോ എന്നു ഞാന് തപ്പിനോക്കട്ടെ എന്നു പറഞ്ഞു.

21. My son,' Isaac said, 'come closer, where I can touch you and find out if you really are Esau.'

22. യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോടു അടുത്തു ചെന്നു; അവന് അവനെ തപ്പിനോക്കിശബ്ദം യാക്കോബിന്റെ ശബ്ദം; കൈകള് ഏശാവിന്റെ കൈകള് തന്നേ എന്നു പറഞ്ഞു.

22. Jacob went closer. His father touched him and said, 'You sound like Jacob, but your hands feel hairy like Esau's.'

23. അവന്റെ കൈകള് സഹോദരനായ ഏശാവിന്റെ കൈകള് പോലെ രോമമുള്ളവയാകകൊണ്ടു അവന് തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു.

23. And so Isaac blessed Jacob, thinking he was Esau.

24. നീ എന്റെ മകന് ഏശാവ് തന്നേയോ എന്നു അവന് ചോദിച്ചതിന്നുഅതേ എന്നു അവന് പറഞ്ഞു.

24. Isaac asked, 'Are you really my son Esau?' 'Yes, I am,' Jacob answered.

25. അപ്പോള് അവന് എന്റെ അടുക്കല് കൊണ്ടുവാ; ഞാന് നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ മകന്റെ വേട്ടയിറച്ചി ഞാന് തിന്നാം എന്നു പറഞ്ഞു; അവന് അടുക്കല് കൊണ്ടു ചെന്നു, അവന് തിന്നു; അവന് വീഞ്ഞും കൊണ്ടുചെന്നു, അവന് കുടിച്ചു.

25. So Isaac told him, 'Serve me the wild meat, and I can give you my blessing.' Jacob gave him some meat, and he ate it. He also gave him some wine, and he drank it.

26. പിന്നെ അവന്റെ അപ്പനായ യിസ്ഹാക് അവനോടുമകനേ, നീ അടുത്തുവന്നു എന്നെ ചുംബിക്ക എന്നു പറഞ്ഞു.

26. Then Isaac said, 'Son, come over here and kiss me.'

27. അവന് അടുത്തുചെന്നു അവനെ ചുംബിച്ചു; അവന് അവന്റെ വസ്ത്രങ്ങളുടെ വാസന മണത്തു അവനെ അനുഗ്രഹിച്ചു പറഞ്ഞതുഇതാ, എന്റെ മകന്റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ.
എബ്രായർ 11:20

27. While Jacob was kissing him, Isaac caught the smell of his clothes and said: 'The smell of my son is like a field the LORD has blessed.

28. ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും അനവധി ധന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ.

28. God will bless you, my son, with dew from heaven and with fertile fields, rich with grain and grapes.

29. വംശങ്ങള് നിന്നെ സേവിക്കട്ടെ; ജാതികള് നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാര്ക്കും നീ പ്രഭുവായിരിക്ക; നിന്റെ മാതാവിന്റെ പുത്രന്മാര് നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവന് എല്ലാം ശപിക്കപ്പെട്ടവന് ; നിന്നെ അനുഗ്രഹിക്കുന്നവന് എല്ലാം അനുഗ്രഹിക്കപ്പെട്ടവന് .

29. Nations will be your servants and bow down to you. You will rule over your brothers, and they will kneel at your feet. Anyone who curses you will be cursed; anyone who blesses you will be blessed.'

30. യിസ്ഹാക് യാക്കോബിനെ അനുഗ്രഹിച്ചുകഴിഞ്ഞപ്പോള് യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പില്നിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരന് ഏശാവ് വേട്ടകഴിഞ്ഞു മടങ്ങിവന്നു.
എബ്രായർ 11:20

30. Right after Isaac had given Jacob his blessing and Jacob had gone, Esau came back from hunting.

31. അവനും രുചികരമായ ഭോജനം ഉണ്ടാക്കി അപ്പന്റെ അടുക്കല് കൊണ്ടുചെന്നു അപ്പനോടുഅപ്പന് എഴുന്നേറ്റു മകന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.

31. He cooked the tasty food, brought it to his father, and said, 'Father, please sit up and eat the meat I have brought you, so you can give me your blessing.'

32. അവന്റെ അപ്പനായ യിസ്ഹാക് അവനോടുനീ ആര് എന്നു ചോദിച്ചതിന്നുഞാന് നിന്റെ മകന് , നിന്റെ ആദ്യജാതന് ഏശാവ് എന്നു അവന് പറഞ്ഞു.

32. Who are you?' Isaac asked. 'I am Esau, your first-born son.'

33. അപ്പോള് യിസ്ഹാക് അത്യന്തം ഭ്രമിച്ചു നടുങ്ങിഎന്നാല് വേട്ടതേടി എന്റെ അടുക്കല് കൊണ്ടുവന്നവന് ആര്? നീ വരുംമുമ്പെ ഞാന് സകലവും തിന്നു അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവന് അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു.

33. Isaac started trembling and said, 'Then who brought me some wild meat right before you came in? I ate it and gave him a blessing that cannot be taken back.'

34. ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോള് അതി ദുഃഖിതനായി ഉറക്കെ നിലവിളിച്ചുഅപ്പാ, എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ എന്നു അപ്പനോടു പറഞ്ഞു.

34. Esau cried loudly and begged, 'Father, give me a blessing too!'

35. അതിന്നു അവന് നിന്റെ സഹോദരന് ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം അപഹരിച്ചുകളഞ്ഞു എന്നു പറഞ്ഞു.

35. Isaac answered, 'Your brother tricked me and stole your blessing.'

36. ശരി, യാക്കോബ് എന്നല്ലോ അവന്റെ പേര്; രണ്ടു പ്രാവശ്യം അവന് എന്നെ ചതിച്ചു; അവന് എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു; ഇപ്പോള് ഇതാ, എന്റെ അനുഗ്രഹവും അപഹരിച്ചുകളഞ്ഞു എന്നു അവന് പറഞ്ഞു. നീ എനിക്കു ഒരു അനുഗ്രഹവും കരുതിവെച്ചിട്ടില്ലയോ എന്നു അവന് ചോദിച്ചു.

36. Esau replied, 'My brother deserves the name Jacob, because he has already cheated me twice. The first time he cheated me out of my rights as the first-born son, and now he has cheated me out of my blessing.' Then Esau asked his father, 'Don't you still have any blessing left for me?'

37. യിസ്ഹാക് ഏശാവിനോടുഞാന് അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെ ഒക്കെയും അവന്നു ദാസന്മാരാക്കി; അവന്നു ധാന്യവും വീഞ്ഞുംകൊടുത്തു; ഇനി നിനക്കു ഞാന് എന്തു തരേണ്ടു മകനേ എന്നു ഉത്തരം പറഞ്ഞു.

37. My son,' Isaac answered, 'I have made Jacob the ruler over you and your brothers, and all of you will be his servants. I have also promised him all the grain and grapes that he needs. There's nothing left that I can do for you.'

38. ഏശാവ് പിതാവിനോടുനിനക്കു ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു.

38. Father,' Esau asked, 'don't you have more than one blessing? You can surely give me a blessing too!' Then Esau started crying again.

39. എന്നാറെ അവന്റെ അപ്പനായ യിസ്ഹാക് ഉത്തരമായിട്ടു അവനോടു പറഞ്ഞതുനിന്റെ വാസം ഭൂമിയിലെ പുഷ്ടിക്കുടാതെയും മീതെ ആകാശത്തിലെ മഞ്ഞു കൂടാതെയും ഇരിക്കും.

39. So his father said: 'Your home will be far from that fertile land, where dew comes down from the heavens.

40. നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞുപോകുമ്പോള് നീ അവന്റെ നുകം കഴുത്തില്നിന്നു കുടഞ്ഞുകളയും.

40. You will live by the power of your sword and be your brother's slave. But when you decide to be free, you will break loose.'

41. തന്റെ അപ്പന് യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവു അവനെ ദ്വേഷിച്ചുഅപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോള് ഞാന് എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും എന്നു ഏശാവു ഹൃദയത്തില് പറഞ്ഞു.

41. Esau hated his brother Jacob because he had stolen the blessing that was supposed to be his. So he said to himself, 'Just as soon as my father dies, I'll kill Jacob.'

42. മൂത്തമകനായ ഏശാവിന്റെ വാക്കു റിബെക്കാ അറിഞ്ഞപ്പോള്, അവള് ഇളയമകനായ യാക്കോബിനെ ആളയച്ചു വിളിപ്പിച്ചു അവനോടു പറഞ്ഞതുനിന്റെ സഹോദരന് ഏശാവ് നിന്നെ കൊന്നു പകവീട്ടുവാന് ഭാവിക്കുന്നു.

42. When Rebekah found out what Esau planned to do, she sent for Jacob and told him, 'Son, your brother Esau is just waiting for the time when he can kill you.

43. ആകയാല് മകനേഎന്റെ വാക്കു കേള്ക്കനീ എഴുന്നേറ്റു ഹാരാനില് എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു ഔടിപ്പോക.

43. Now listen carefully and do what I say. Go to the home of my brother Laban in Haran

44. നിന്റെ സഹോദരന്റെ ക്രോധം ശമിക്കുവോളം കുറെ നാള് അവന്റെ അടുക്കല് പാര്ക്ക.

44. and stay with him for a while. When Esau stops being angry

45. നിന്റെ സഹോദരന്നു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തതു അവന് മറക്കുംവരെ അവിടെ താമസിക്ക; പിന്നെ ഞാന് ആളയച്ചു നിന്നെ അവിടെ നിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസം തന്നേ നിങ്ങള് ഇരുവരും എനിക്കു ഇല്ലാതെയാകുന്നതു എന്തിനു?

45. and forgets what you have done to him, I'll send for you to come home. Why should I lose both of my sons on the same day?'

46. പിന്നെ റിബെക്കാ യിസ്ഹാക്കിനോടുഈ ഹിത്യസ്ത്രീകള് നിമിത്തം എന്റെ ജീവന് എനിക്കു അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യ സ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാല് ഞാന് എന്തിന്നു ജീവിക്കുന്നു? എന്നു പറഞ്ഞു.

46. Rebekah later told Isaac, 'Those Hittite wives of Esau are making my life miserable! If Jacob marries a Hittite woman, I'd be better off dead.'



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |