Genesis - ഉല്പത്തി 31 | View All

1. എന്നാല് ഞങ്ങളുടെ അപ്പന്നുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ടു അവന് ഈ ധനം ഒക്കെയും സമ്പാദിച്ചു എന്നു ലാബാന്റെ പുത്രന്മാര് പറഞ്ഞ വാക്കുകളെ അവന് കേട്ടു.

1. And Iacob herde the wordes of Labas sonnes how they sayde: Iacob hath take awaye all that was oure fathers and of oure fathers goodes hath he gote all this honoure.

2. യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരെ മുമ്പെ ഇരുന്നതു പോലെ അല്ല എന്നു കണ്ടു.

2. And Iacob behelde the countenauce of Laban that it was not toward him as it was in tymes past.

3. അപ്പോള് യഹോവ യാക്കോബിനോടുനിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാര്ച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാന് നിന്നോടുകൂടെ ഇരിക്കും എന്നു അരുളിച്ചെയ്തു.

3. And the LORde sayde vnto Iacob: turne agayne in to the lade of thy fathers and to thy kynred and I wilbe with ye.

4. യാക്കോബ് ആളയച്ചു റാഹേലിനേയും ലേയയെയും വയലില് തന്റെ ആട്ടിന് കൂട്ടത്തിന്റെ അടുക്കല് വിളിപ്പിച്ചു.

4. Tha Iacob sent and called Rahel and Lea to the felde vnto his shepe

5. അവരോടു പറഞ്ഞതുനിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുമ്പെപ്പോലെ അല്ല എന്നു ഞാന് കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു.

5. and sayde vnto the: I se youre fathers countenauce yt it is not toward me as in tymes past. Morouer ye God of my father hath bene with me.

6. നിങ്ങളുടെ അപ്പനെ ഞാന് എന്റെ സര്വ്വബലത്തോടും കൂടെ സേവിച്ചു എന്നു നിങ്ങള്ക്കു തന്നെ അറിയാമല്ലോ.

6. And ye knowe how that I haue serued youre father with all my myghte.

7. നിങ്ങളുടെ അപ്പനോ എന്നെ ചതിച്ചു എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്വാന് ദൈവം അവനെ സമ്മതിച്ചില്ല.

7. And youre father hath disceaued me and chaunged my wages .x. tymes: But God suffred him not to hurte me.

8. പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവന് പറഞ്ഞു എങ്കില് കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവന് പറഞ്ഞു എങ്കില് കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു.

8. When he sayde the spotted shalbe thy wages tha all the shepe barespotted. Yf he sayde the straked shalbe thi rewarde tha bare all the shepe straked:

9. ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിന് കൂട്ടത്തെ എടുത്തു എനിക്കു തന്നിരിക്കുന്നു.

9. thus hath God take awaye youre fathers catell and geue the me.

10. ആടുകള് ചനയേലക്കുന്ന കാലത്തു ഞാന് സ്വപ്നത്തില് ആടുകളിന്മേല് കയറുന്ന മുട്ടാടുകള് വരയും പുള്ളിയും മറുവും ഉള്ളവ എന്നു കണ്ടു.

10. For in buckynge tyme I lifted vp myne eyes and sawe in a dreame: and beholde the rammes that bucked the shepe were straked spotted and partie.

11. ദൈവത്തിന്റെ ദൂതന് സ്വപ്നത്തില് എന്നോടുയാക്കോബേ എന്നു വിളിച്ചു; ഞാന് ഇതാ, എന്നു ഞാന് പറഞ്ഞു.

11. And the angell of God spake vnto me in a dreame saynge: Iacob. And I answered: here am I.

12. അപ്പോള് അവന് നീ തലപൊക്കി നോക്കുക; ആടുകളുടെ മേല് കയറുന്ന മുട്ടാടുകള് ഒക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാന് നിന്നോടു ചെയ്യുന്നതു ഒക്കെയും ഞാന് കണ്ടിരിക്കുന്നു.

12. And he sayde: lyfte vp thyne eyes ad see how all therames that leape vpon the shepe are straked spotted and partie: for I haue sene all that Laban doth vnto ye.

13. നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേര്ച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാന് ; ആകയാല് നീ എഴുന്നേറ്റ, ഈ ദേശംവിട്ടു നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു.

13. I am ye god of Bethell where thou anoynteddest the stone ad where thou vowdest a vowe vnto me. Now aryse and gett the out of this countre ad returne vnto the lade where thou wast borne.

14. റാഹേലും ലേയയും അവനോടു ഉത്തരം പറഞ്ഞതുഅപ്പന്റെ വീട്ടില് ഞങ്ങള്ക്കു ഇനി ഔഹരിയും അവകാശവും ഉണ്ടോ?

14. Than answered Rahel and Lea and sayde vnto him: we haue no parte nor enheritaunce in oure fathers house

15. അവന് ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നതു? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ.

15. he cownteth us eue as straungers for he hath solde vs and hath euen eaten vp the price of vs.

16. ദൈവം ഞങ്ങളുടെ അപ്പന്റെ പക്കല്നിന്നു എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങള്ക്കും ഞങ്ങളുടെ മക്കള്ക്കും ഉള്ളതല്ലോ; ആകയാല് ദൈവം നിന്നോടു കല്പിച്ചതു ഒക്കെയും ചെയ്തുകൊള്ക.

16. Moreouer all the riches which God hath take from oure father that is oures and oure childerns. Now therfore what soeuer God hath sayde vnto the that doo.

17. അങ്ങനെ യാക്കോബ് എഴുന്നേറ്റു തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി.

17. Tha Iacob rose vp and sett his sones and wiues vp vpon camels

18. തന്റെ കന്നുകാലികളെ ഒക്കെയും താന് സമ്പാദിച്ച സമ്പത്തു ഒക്കെയും താന് പദ്ദന് -അരാമില് സമ്പാദിച്ച മൃഗസമ്പത്തു ഒക്കെയും ചേര്ത്തുകൊണ്ടു കനാന് ദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കല് പോകുവാന് പുറപ്പെട്ടു.

18. and caried away all his catell and all his substace which he had gotte in Mesopotamia for to goo to Isaac his father vnto the lade of Canaan.

19. ലാബാന് തന്റെ ആടുകളെ രോമം കത്രിപ്പാന് പോയിരുന്നു; റാഹേല് തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു.

19. Laba was gone to shere his shepe and Rahel had stolle hir fathers ymages.

20. താന് ഔടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാല് അവനെ തോല്പിച്ചായിരുന്നു പോയതു.

20. And Iacob went awaye vnknowynge to Laban the Sirie and tolde him not yt he fled.

21. ഇങ്ങനെ അവന് തനിക്കുള്ള സകലവുമായി ഔടിപ്പോയി; അവന് പുറപ്പെട്ടു നദി കടന്നു. ഗിലെയാദ് പര്വ്വതത്തിന്നു നേരെ തിരിഞ്ഞു.

21. So fled he and all yt he had and made him self redy and passed ouer the ryuers and sett his face streyght towarde the mounte Gilead.

22. യാക്കോബ് ഔടിപ്പോയി എന്നു ലാബാന്നു മൂന്നാം ദിവസം അറിവു കിട്ടി.

22. Apo the thirde day after was it tolde Laba yt Iacob was fled.

23. ഉടനെ അവന് തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ടു ഏഴു ദിവസത്തെ വഴി അവനെ പിന്തുടര്ന്നു ഗിലെയാദ് പര്വ്വതത്തില് അവനോടു ഒപ്പം എത്തി.

23. Tha he toke his brethre with him and folowed after him .vij. dayes iourney and ouer toke him at the mounte Gilead.

24. എന്നാല് ദൈവം രാത്രി സ്വപ്നത്തില് അരാമ്യനായ ലാബാന്റെ അടുക്കല് വന്നു അവനോടുനീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാന് സൂക്ഷിച്ചുകൊള്ക എന്നു കല്പിച്ചു.

24. And God came to Laba the Siria in a dreame by nyghte and sayde vnto him: take hede to thi selfe that thou speake not to Iacob oughte save good.

25. ലാബാന് യാക്കോബിനോടു ഒപ്പം എത്തി; യാക്കോബ് പര്വ്വതത്തില് കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദ് പര്വ്വതത്തില് കൂടാരം അടിച്ചു.

25. And Laba ouer toke Iacob: and Iacob had pitched his tete in yt mounte. And Laban with his brethern pitched their tete also apon the mounte Gilead.

26. ലാബാന് യാക്കോബിനോടു പറഞ്ഞതുനീ എന്നെ ഒളിച്ചു പോയ്ക്കളകയും എന്റെ പുത്രിമാരെ വാളാല് പിടിച്ചവരെപ്പോലെ കൊണ്ടുപോകയും ചെയ്തതു എന്തു?

26. Than sayde Laba to Iacob: why hast thou this done vnknowynge to me and hast caried awaye my doughters as though they had bene take captyue with swerde?

27. നീ എന്നെ തോല്പിച്ചു രഹസ്യമായിട്ടു ഔടിപ്പോകയും ഞാന് സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയപ്പാന്തക്കവണ്ണം എന്നെ അറിയിക്കാതിരിക്കയും

27. Wherfore wentest thou awaye secretly vnknowne to me and didest not tell me yt I myghte haue broughte yt on the waye with myrth syngynge tymrells and harppes

28. എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാന് എനിക്കു ഇടതരാതിരിക്കയും ചെയ്തതു എന്തു? ഭോഷത്വമാകുന്നു നീ ചെയ്തതു.

28. and hast not suffred me to kysse my childern and my doughters. Thou wast a fole to do

29. നിങ്ങളോടു ദോഷം ചെയ്വാന് എന്റെ പക്കല് ശക്തിയുണ്ടു; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാന് സൂക്ഷിച്ചുകൊള്ക എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോടു കല്പിച്ചിരിക്കുന്നു.

29. it for I am able to do you evell. But the God of youre father spake vnto me yesterdaye saynge take hede tha thou speake not to Iacob oughte saue goode.

30. ആകട്ടെ, നിന്റെ പിതൃഭവനത്തിന്നായുള്ള അതിവാഞ്ഛയാല് നീ പുറപ്പെട്ടുപോന്നു; എന്നാല് എന്റെ ദേവന്മാരെ മോഷ്ടിച്ചതു എന്തിന്നു?

30. And now though thou wetest thi waye because thou logest after thi fathers house yet wherfore hast thou stollen my goddes?

31. യാക്കോബ് ലാബാനോടുപക്ഷെ നിന്റെ പുത്രിമാരെ നീ എന്റെ പക്കല്നിന്നു അപഹരിക്കും എന്നു ഞാന് ഭയപ്പെട്ടു.

31. Iacob answered and sayde to Laba: because I was afrayed and thought that thou woldest haue take awaye thy doughters fro me.

32. എന്നാല് നീ ആരുടെ പക്കല് എങ്കിലും നിന്റെ ദേവന്മാരെ കണ്ടാല് അവന് ജീവനോടിരിക്കരുതു; എന്റെ പക്കല് നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാര് കാണ്കെ നോക്കി എടുക്ക എന്നു ഉത്തരം പറഞ്ഞു. റാഹേല് അവയെ മോഷ്ടിച്ചതു യാക്കോബ് അറിഞ്ഞില്ല.

32. But with whome soeuer thou fyndest thy goddes let him dye here before oure brethre. Seke that thine is by me and take it to the: for Iacob wist not that Rahel had stolle the.

33. അങ്ങനെ ലാബാന് യാക്കോബിന്റെ കൂടാരത്തിലും ലേയയുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ല താനും; അവന് ലേയയുടെ കൂടാരത്തില് നിന്നു ഇറങ്ങി റാഹേലിന്റെ കൂടാരത്തില് ചെന്നു.

33. Tha wet Laba in to Iacobs tete and in to Leas tete and in to .ij. maydens tentes: but fownde the not. Tha wet he out of Leas tete and entred in to Rahels tete.

34. എന്നാല് റാഹേല് വിഗ്രഹങ്ങളെ എടുത്തു ഒട്ടകക്കോപ്പിനകത്തു ഇട്ടു അതിന്മേല് ഇരിക്കയായിരുന്നു. ലാബാന് കൂടാരത്തില് ഒക്കെയും തിരഞ്ഞു നോക്കി, കണ്ടില്ല താനും.

34. And Rahel toke the ymages and put them in the camels strawe and sate doune apo the. And Laba serched all the tete: but fownde the not.

35. അവള് അപ്പനോടുയജമാനന് കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേല്പാന് എനിക്കു കഴിവില്ല; സ്ത്രീകള്ക്കുള്ള മുറ എനിക്കു വന്നിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവന് ശോധന കഴിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ല താനും.

35. Tha sayde she to hir father: my lorde be not angrye yt I ca not ryse vp before the for the disease of weme is come apon me. So searched he but foude the not.

36. അപ്പോള് യാക്കോബിന്നു കോപം ജ്വലിച്ചു, അവന് ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞതു എന്തെന്നാല്എന്റെ കുറ്റം എന്തു? നീ ഇത്ര ഉഗ്രതയോടെ എന്റെ പിന്നാലെ ഔടി വരേണ്ടതിന്നു എന്റെ തെറ്റു എന്തു?

36. Iacob was wrooth and chode with Laba: Iacob also answered and sayde to him: what haue I trespaced or what haue I offended that thou foloweddest after me?

37. നീ എന്റെ സാമാനം ഒക്കെയും ശോധന കഴിച്ചുവല്ലോ; നിന്റെ വീട്ടിലെ സാമാനം വല്ലതും കണ്ടുവോ? എന്റെ സഹോദരന്മാര്ക്കും നിന്റെ സഹോദരന്മാര്ക്കും മുമ്പാകെ ഇവിടെ വെക്കുക; അവര് നമുക്കിരുവര്ക്കും മദ്ധ്യേ വിധിക്കട്ടെ.

37. Thou hast searched all my stuffe and what hast thou founde of all thy housholde stuffe? put it here before thi brethern and myne and let the iudge betwyxte vs both.

38. ഈ ഇരുപതു സംവത്സരം ഞാന് നിന്റെ അടുക്കല് പാര്ത്തു; നിന്റെ ചെമ്മരിയാടുകള്ക്കും കോലാടുകള്ക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാന് തിന്നുകളഞ്ഞിട്ടുമില്ല.

38. This xx. yere yt I haue bene wyth the thy shepe and thy gootes haue not bene baren and the rammes of thi flocke haue I not eate.

39. ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കല് കൊണ്ടുവരാതെ ഞാന് അതിന്നു ഉത്തരവാദിയായിരുന്നു; പകല് കളവു പോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു.

39. What soeuer was torne of beastes I broughte it not vnto ye but made it good mysilf: of my hade dydest thou requyre it whether it was stollen by daye or nyghte

40. ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകല് വെയില്കൊണ്ടും രാത്രി ശീതംകൊണ്ടും ഞാന് ക്ഷയിച്ചു; എന്റെ കണ്ണിന്നു ഉറക്കമില്ലാതെയായി.

40. Moreouer by daye the hete consumed me and the colde by nyghte and my slepe departed fro myne eyes.

41. ഈ ഇരുപതു സംവത്സരം ഞാന് നിന്റെ വീട്ടില് പാര്ത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാര്ക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിന് കൂട്ടത്തിന്നായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി.

41. Thus haue I bene .xx. yere in thi house and serued the .xiiij. yeres forthy .ij. doughters and vi. yere for thi shepe and thou hast changed my rewarde .x. tymes.

42. എന്റെ പിതാവിന്റെ ദൈവമായി അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവന് എനിക്കു ഇല്ലാതിരുന്നു എങ്കില് നീ ഇപ്പോള് എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു.

42. And excepte the God of my father the God of Abraha and the God whome Isaac feareth had bene with me: surely thou haddest sent me awaye now all emptie. But God behelde my tribulation and the laboure of my handes: and rebuked the yester daye.

43. ലാബാന് യാക്കോബിനോടുപുത്രിമാര് എന്റെ പുത്രിമാര്, മക്കള് എന്റെ മക്കള്, ആട്ടിന് കൂട്ടം എന്റെ ആട്ടിന് കൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതു തന്നേ; ഈ എന്റെ പുത്രിമാരോടോ അവര് പ്രസവിച്ച മക്കളോടോ ഞാന് ഇന്നു എന്തു ചെയ്യും?

43. Laban answered ad sayde vnto Iacob: the doughters are my doughters and the childern ar my childern and the shepe are my shepe ad all that thou seist is myne. And what can I do this daye vnto these my doughters or vnto their childern which they haue borne?

44. ആകയാല് വരിക, ഞാനും നീയും തമ്മില് ഒരു ഉടമ്പടി ചെയ്ക; അതു എനിക്കും നിനക്കും മദ്ധ്യേ സാക്ഷിയായിരിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.

44. Now therfore come on let us make a bonde I and thou together and let it be a wytnesse betwene the and me.

45. അപ്പോള് യാക്കോബ് ഒരു കല്ലു എടുത്തു തൂണായി നിര്ത്തി.

45. Than toke Iacob a stone and sett it vp an ende

46. കല്ലു കൂട്ടുവിന് എന്നു യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു; അവര് കല്ലു എടുത്തു ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേല് വെച്ചു അവര് ഭക്ഷണം കഴിച്ചു.

46. ad sayde vnto his brethern gather stoones And they toke stoones ad made an heape and they ate there vpo the heape.

47. ലാബാന് അതിന്നു യെഗര്-സഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു; യാക്കോബ് അതിന്നു ഗലേദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു.

47. And Laba called it Iegar Sahadutha but Iacob called it Gylead.

48. ഈ കൂമ്പാരം ഇന്നു എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു ലാബാന് പറഞ്ഞു. അതുകൊണ്ടു അതിന്നു ഗലേദ് എന്നും മിസ്പാ (കാവല് മാടം) എന്നും പോരായി

48. Than sayde Laban: this heape be witnesse betwene the and me this daye (therfore is it called Gilead)

49. നാം തമ്മില് അകന്നിരിക്കുമ്പോള് യഹോവ എനിക്കും നിനക്കും നടുവെ കാവലായിരിക്കട്ടെ.

49. and this totehill which the lorde seeth (sayde he) be wytnesse betwene me and the when we are departed one from a nother:

50. നീ എന്റെ പുത്രിമാരെ ഉപദ്രവിക്കയോ എന്റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ പരിഗ്രഹിക്കയോ ചെയ്യുമെങ്കില് നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നേ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു അവന് പറഞ്ഞു.

50. that thou shalt not vexe my doughters nether shalt take other wyves vnto them. Here is no man with vs: beholde God is wytnesse betwixte the and me.

51. ലാബാന് പിന്നെയും യാക്കോബിനോടുഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മദ്ധ്യേ നിര്ത്തിയ തൂണ്.

51. And Laban sayde moreouer to Iacob: beholde this heape and this marke which I haue sett here betwyxte me and the:

52. ദോഷത്തിന്നായി ഞാന് ഈ കൂമ്പാരം കടന്നു നിന്റെ അടുക്കല് വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്നു എന്റെ അടുക്കല് വരാതെയും ഇരിക്കേണ്ടതിന്നു ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി.

52. this heape be wytnesse and also this marcke that I will not come ouer this heape to the ad thou shalt not come ouer this heape ad this marke to do any harme.

53. അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവന് നമുക്കു മദ്ധ്യേ വിധിക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു.

53. The God of Abraham the God of Nahor and the God of theyr fathers be iudge betwixte vs.And Iacob sware by him that his father Isaac feared.

54. പിന്നെ യാക്കോബ് പര്വ്വതത്തില് യാഗം അര്പ്പിച്ചു ഭക്ഷണം കഴിപ്പാന് തന്റെ സഹോദരന്മാരെ വിളിച്ചു; അവര് ഭക്ഷണം കഴിച്ചു പര്വ്വതത്തില് രാപാര്ത്തു.

54. Then Iacob dyd sacrifyce vpon the mounte and called his brethern to eate breed. And they ate breed and taried all nyghte in the hyll.

55. ലാബാന് അതി കാലത്തു എഴുന്നേറ്റു തന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കയും അനുഗ്രഹിക്കയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.

55. And early in the mornynge Laban rose vp and kyssed his childern and his doughters and blessed the and departed and wet vnto his place agayne.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |