Genesis - ഉല്പത്തി 37 | View All

1. യാക്കോബ് തന്റെ പിതാവു പരദേശിയായി പാര്ത്ത ദേശമായ കനാന് ദേശത്തു വസിച്ചു.

1. And Jacob dwelt in the land of Chanaan wherein his father sojourned.

2. യാക്കോബിന്റെ വംശപാരമ്പര്യം എന്തെന്നാല്യോസേഫിന്നു പതിനേഴുവയസ്സായപ്പോള് അവന് തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ടു ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബില്ഹയുടെയും സില്പയുടെയും പുത്രന്മാരോടുകൂടെ ഇരുന്നു അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു.

2. And these are his generations: Joseph, when he was sixteen years old, was feeding the flock with his brethren, being but a boy: and he was with the sons of Bala and of Zelpha his father's wives: and he accused his brethren to his father of a most wicked crime.

3. യോസേഫ് വാര്ദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേല് എല്ലാമക്കളിലുംവെച്ചു അവനെ അധികം സ്നേഹിച്ചു ഒരു നിലയങ്കി അവന്നു ഉണ്ടാക്കിച്ചുകൊടുത്തു.

3. Now Israel loved Joseph above all his sons, because he had him in his old age: and he made him a coat of divers colours.

4. അപ്പന് തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാര് കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാന് അവര്ക്കും കഴിഞ്ഞില്ല.

4. And his brethren seeing that he was loved by his father, more than all his sons, hated him, and could not speak peaceably to him.

5. യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവര് അവനെ പിന്നെയും അധികം പകെച്ചു.

5. Now it fell out also that he told his brethren a dream, that he had dreamed: which occasioned them to hate him the more.

6. അവന് അവരോടു പറഞ്ഞതുഞാന് കണ്ട സ്വപ്നം കേട്ടുകൊള്വിന് .

6. And he said to them: Hear my dream which I dreamed.

7. നാം വയലില് കറ്റകെട്ടിക്കൊണ്ടിരുന്നു; അപ്പോള് എന്റെ കറ്റ എഴുന്നേറ്റു നിവിര്ന്നുനിന്നു; നിങ്ങളുടെ കറ്റകള് ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു.

7. I thought we were binding sheaves in the field: and my sheaf arose as it were, and stood, and your sheaves standing about, bowed down before my sheaf.

8. അവന്റെ സഹോദരന്മാര് അവനോടുനീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങള് നിമത്തവും അവന്റെ വാക്കുനിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു.

8. His brethren answered: Shalt thou be our king? or shall we be subject to thy dominion? Therefore this matter of his dreams and words ministered nourishment to their envy and hatred.

9. അവന് മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചുഞാന് പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു.

9. He dreamed also another dream, which he told his brethren, saying: I saw in a dream, as it were the sun, and the moon, and eleven stars worshipping me.

10. അവന് അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോള് അപ്പന് അവനെ ശാസിച്ചു അവനോടുനീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാന് വരുമോ എന്നു പറഞ്ഞു.

10. And when he had told this to his father and brethren, his father rebuked him, and said: What meaneth this dream that thou hast dreamed? shall I and thy mother, and thy brethren worship thee upon the earth?

11. അവന്റെ സഹോദരന്മാര്ക്കും അവനോടു അസൂയ തോന്നി; അപ്പനോ ഈ വാക്കു മനസ്സില് സംഗ്രഹിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:9

11. His brethren therefore envied him: but his father considered the thing with himself.

12. അവന്റെ സഹോദരന്മാര് അപ്പന്റെ ആടുകളെ മേയ്പാന് ശെഖേമില് പോയിരുന്നു.

12. And when his brethren abode in Sichem feeding their father's flocks,

13. യിസ്രായേല് യോസേഫിനോടുനിന്റെ സഹോദരന്മാര് ശെഖേമില് ആടുമേയിക്കുന്നുണ്ടല്ലോ; വരിക, ഞാന് നിന്നെ അവരുടെ അടുക്കല് അയക്കും എന്നു പറഞ്ഞതിന്നു അവന് അവനോടുഞാന് പോകാം എന്നു പറഞ്ഞു.

13. Israel said to him: Thy brethren feed the sheep in Sichem: come, I will send thee to them. And when he answered:

14. അവന് അവനോടുനീ ചെന്നു നിന്റെ സഹോദരന്മാര്ക്കും സുഖം തന്നേയോ? ആടുകള് നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞു ഹെബ്രോന് താഴ്വരയില് നിന്നു അവനെ അയച്ചു; അവന് ശെഖേമില് എത്തി.

14. I am ready: he said to him: Go, and see if all things be well with thy brethren, and the cattle: and bring me word again what is doing. So being sent from the vale of Hebron, he came to Sichem:

15. അവന് വെളിന് പ്രദേശത്തു ചുറ്റിനടക്കുന്നതു ഒരുത്തന് കണ്ടുനീ എന്തു അന്വേഷിക്കുന്നു എന്നു അവനോടു ചോദിച്ചു.

15. And a man found him there wandering in the field, and asked what he sought.

16. അതിന്നു അവന് ഞാന് എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവര് എവിടെ ആടു മേയിക്കുന്നു എന്നു എന്നോടു അറിയിക്കേണമേ എന്നു പറഞ്ഞു.

16. But he answered: I seek my brethren; tell me where they feed the flocks.

17. അവര് ഇവിടെ നിന്നു പോയി; നാം ദോഥാനിലേക്കു പോക എന്നു അവര് പറയുന്നതു ഞാന് കേട്ടു എന്നു അവന് പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനില്വെച്ചു കണ്ടു.

17. And the man said to him: They are departed from this place: for I heard them say: Let us go to Dothain. And Joseph went forward after his brethren, and found them in Dothain.

18. അവര് അവനെ ദൂരത്തു നിന്നു കണ്ടിട്ടു അവനെ കൊല്ലേണ്ടതിന്നു അവന് അടുത്തുവരുംമുമ്പെ അവന്നു വിരോധമായി ദുരാലോചന ചെയ്തു

18. And when they saw him afar off, before he came nigh them, they thought to kill him.

19. അതാ, സ്വപ്നക്കാരന് വരുന്നു; വരുവിന് , നാം അവനെ കൊന്നു ഒരു കുഴിയില് ഇട്ടുകളക;

19. And said one to another: Behold the dreamer cometh.

20. ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങള് എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മില് തമ്മില് പറഞ്ഞു.

20. Come, let us kill him, and cast him into some old pit: and we will say: Some evil beast hath devoured him: and then it shall appear what his dreams avail him:

21. രൂബേന് അതു കേട്ടിട്ടുനാം അവന്നു ജീവഹാനി വരുത്തരുതു എന്നു പറഞ്ഞു അവനെ അവരുടെ കയ്യില് നിന്നു വിടുവിച്ചു.

21. And Ruben hearing this, endeavoured to deliver him out of their hands, and said:

22. അവരുടെ കയ്യില് നിന്നു അവനെ വിടുവിച്ചു അപ്പന്റെ അടുക്കല് കൊണ്ടു പോകേണമെന്നു കരുതിക്കൊണ്ടു രൂബേന് അവരോടുരക്തം ചൊരിയിക്കരുതു; നിങ്ങള് അവന്റെമേല് കൈ വെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയില് അവനെ ഇടുവിന് എന്നു പറഞ്ഞു.

22. Do not take away his life, nor shed his blood: but cast him into this pit, that is in the wilderness, and keep your hands harmless: now he said this, being desirous to deliver him out of their hands and to restore him to his father.

23. യേസേഫ് തന്റെ സഹോദരന്മാരുടെ അടുക്കല് വന്നപ്പോള് അവന് ഉടുത്തിരുന്ന നിലയങ്കി അവര് ഊരി, അവനെ എടുത്തു ഒരു കുഴിയില് ഇട്ടു.

23. And as soon as he came to his brethren, they forthwith stript him of his outside coat, that was of divers colours:

24. അതു വെള്ളമില്ലാത്ത പൊട്ടകൂഴി ആയിരുന്നു.

24. And cast him into an old pit, where there was no water.

25. അവര് ഭക്ഷണം കഴിപ്പാന് ഇരുന്നപ്പോള് തലപൊക്കി നോക്കി, ഗിലെയാദില്നിന്നു സാംപ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.

25. And sitting down to eat bread, they saw some Ismaelites on their way coming from Galaad, with their camels, carrying spices, and balm, and myrrh to Egypt.

26. അപ്പോള് യെഹൂദാ തന്റെ സഹോദരന്മാരോടുനാം നമ്മുടെ സഹോദരനെ കൊന്നു അവന്റെ രക്തം മറെച്ചിട്ടു എന്തു ഉപകാരം?

26. And Juda said to his brethren: What will it profit us to kill our brother, and conceal his blood?

27. വരുവിന് , നാം അവനെ യിശ്മായേല്യര്ക്കും വിലക്കുക; നാം അവന്റെ മേല് കൈ വെക്കരുതു; അവന് നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ എന്നു പറഞ്ഞു; അവന്റെ സാഹോദരന്മാര് അതിന്നു സമ്മതിച്ചു.

27. It is better that he be sold to the Ismaelites, and that our hands be not defiled: for he is our brother and our flesh. His brethren agreed to his words.

28. മിദ്യാന്യകച്ചവടക്കാര് കടന്നുപോകുമ്പോള് അവര് യോസേഫിനെ കുഴിയില്നിന്നു വലിച്ചു കയറ്റി, യിശ്മായേല്യര്ക്കും ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവര് യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:9

28. And when the Madianite merchants passed by, they drew him out of the pit, and sold him to the Ismaelites, for twenty pieces of silver: and they led him into Egypt.

29. രൂബേന് തിരികെ കുഴിയുടെ അടുക്കല് ചെന്നപ്പോള് യോസേഫ് കുഴിയില് ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറി,

29. And Ruben, returning to the pit, found not the boy:

30. സഹോദരന്മാരുടെ അടുക്കല് വന്നുബാലനെ കാണുന്നില്ലല്ലോ; ഞാന് ഇനി എവിടെ പോകേണ്ടു എന്നു പറഞ്ഞു.

30. And rending his garments he went to his brethren, and said: The boy doth not appear and whither shall I go?

31. പിന്നെ അവര് ഒരു കോലാട്ടുകൊറ്റനെ കൊന്നു, യോസേഫിന്റെ അങ്കി എടുത്തു രക്തത്തില് മുക്കി.

31. And they took his coat, and dipped it in the blood of a kid, which they had killed:

32. അവര് നിലയങ്കി തങ്ങളുടെ അപ്പന്റെ അടുക്കല് കൊടുത്തയച്ചുഇതു ഞങ്ങള്ക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്നു നോക്കേണം എന്നു പറഞ്ഞു.

32. Sending some to carry it to their father, and to say: This we have found: see whether it be thy son's coat, or not.

33. അവന് അതു തിരിച്ചറിഞ്ഞുഇതു എന്റെ മകന്റെ അങ്കി തന്നേ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞുയോസേഫിനെ പറിച്ചുകീറിപ്പോയി എന്നു പറഞ്ഞു.

33. And the father acknowledging it, said: It is my son's coat, an evil wild beast hath eaten him, a beast hath devoured Joseph.

34. യാക്കോബ് വസ്ത്രം കീറി, അരയില് രട്ടുശീല ചുറ്റി ഏറിയനാള് തന്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു

34. And tearing his garments, he put on sackcloth, mourning for his son a long time.

35. അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിപ്പാന് വന്നു; അവനോ ആശ്വാസം കൈക്കൊള്വാന് മനസ്സില്ലാതെഞാന് ദുഃഖത്തോടെ എന്റെ മകന്റെ അടുക്കല് പാതാളത്തില് ഇറങ്ങുമെന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പന് അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.

35. And all his children being gathered together to comfort their father in his sorrow, he would not receive comfort, but said: I will go down to my son into hell, mourning. And whilst he continued weeping,

36. എന്നാല് മിദ്യാന്യര് അവനെ മിസ്രയീമില് ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടി നായകനായ പോത്തീഫറിന്നു വിറ്റു.

36. The Madianites sold Joseph in Egypt to Putiphar, an eunuch of Pharao, captain of the soldiers.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |