2 Samuel - 2 ശമൂവേൽ 5 | View All

1. അനന്തരം യിസ്രായേല്ഗോത്രങ്ങളൊക്കെയും ഹെബ്രോനില് ദാവീദിന്റെ അടുക്കല് വന്നുഞങ്ങള് നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.

1. And all the trybes of Israel came to Dauid vnto Hebron, and sayde: Beholde, we are thy bone and thy flesh.

2. മുമ്പു ശൌല് ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നടത്തിയതു നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു എന്നു പറഞ്ഞു.
മത്തായി 2:6

2. And afore tyme wha Saul was kynge ouer vs, thou leddest Israel out and in. So the LORDE hath sayde: Thou shalt kepe my people of Israel, and shalt be the duke ouer Israel.

3. ഇങ്ങനെ യിസ്രായേല്മൂപ്പന്മാരൊക്കെയും ഹെബ്രോനില് രാജാവിന്റെ അടുക്കല് വന്നു; ദാവീദ് രാജാവു ഹെബ്രോനില്വെച്ചു യഹോവയുടെ സന്നിധിയില് അവരോടു ഉടമ്പടി ചെയ്തു; അവര് ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു.

3. And all the Elders in Israel came to ye kynge vnto Hebron. And kynge Dauid made a couenaunt with them at Hebron before ye LORDE. And they anoynted Dauid to be kynge ouer Israel.

4. ദാവീദ് വാഴ്ച തുടങ്ങിയപ്പോള് അവന്നു മുപ്പതു വയസ്സായിരുന്നു; അവന് നാല്പതു സംവത്സരം വാണു.

4. Thyrtie yeare olde was Dauid whan he was made kynge, and reigned fortye yeares.

5. അവന് ഹെബ്രോനില് യെഹൂദെക്കു ഏഴു സംവത്സരവും ആറു മാസവും യെരൂശലേമില് എല്ലായിസ്രായേലിന്നു യെഹൂദെക്കും മുപ്പത്തിമൂന്നു സംവത്സരവും രാജാവായി വാണു.

5. At Hebron raigned he seue yeares and sixe monethes ouer Iuda: but at Ierusalem he reigned thre and thirtie yeares ouer all Israel and Iuda.

6. രാജാവും അവന്റെ ആളുകളും യെരൂശലേമിലേക്കു ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരെ പുറപ്പെട്ടു. ദാവീദിന്നു അവിടെ കടപ്പാന് കഴികയില്ലെന്നുവെച്ചു അവര് ദാവീദിനോടുനീ ഇവിടെ കടക്കയില്ല; നിന്നെ തടുപ്പാന് കുരുടരും മുടന്തരും മതി എന്നു പറഞ്ഞു.

6. And the kynge wente with his men to Ierusalem, agaynst the Iebusites, which dwelt in the londe. Neuertheles they sayde vnto Dauid: Thou shalt not come hither but the blynde and lame shal dryue ye awaie. (They thoughte planely, that Dauid shulde not come in.)

7. എന്നിട്ടും ദാവീദ് സീയോന് കോട്ട പിടിച്ചു; അതു തന്നെ ദാവീദിന്റെ നഗരം.

7. Howbeit Dauid wanne the castell of Sion, which is the cite of Dauid.

8. അന്നു ദാവീദ്ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാല് അവന് നീര്പ്പാത്തിയില്കൂടി കയറി ദാവീദിന്നു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതു കൊണ്ടു കുരുടരും മുടന്തരും വീട്ടില് വരരുതു എന്നൊരു ചൊല്ലു നടപ്പായി.

8. Then sayde Dauid the same daye: Who so euer smyteth the Iebusites, and optayneth the perquellies, the lame & the blynde, which (Iebusites) Dauids soule hateth. Herof cometh the prouerbe: Let no blynde ner lame come in to the house.

9. ദാവീദ് കോട്ടയില് വസിച്ചു, അതിന്നു ദാവീദിന്റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു.

9. So Dauid dwelt in ye castell, and called it the cite of Dauid. And Dauid builded roude aboute fro Millo and within.

10. സൈന്യങ്ങളുടെ ദൈവമായ യഹോവ തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ടു ദാവീദ് മേലക്കുമേല് പ്രബലനായിത്തീര്ന്നു.

10. And Dauid grewe, & the LORDE the God Zebaoth was with him.

11. സോര്രാജാവായ ഹീരാം ദാവീദിന്റെ അടുക്കല് ദൂതന്മാരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും അയച്ചു; അവര് ദാവീദിന്നു ഒരു അരമന പണിതു.

11. And Hiram the kynge of Tyre sent messaungers vnto Dauid, and Ceder trees for walles, and Carpenters, and Masons, to builde Dauid an house.

12. ഇങ്ങനെ യഹോവ യിസ്രായേലില് തന്നെ രാജാവായി സ്ഥിരപ്പെടുത്തുകയും അവന്റെ ജനമായ യിസ്രായേല് നിമിത്തം തന്റെ രാജത്വം ഉന്നതമാക്കുകയും ചെയ്തു എന്നു ദാവീദ് അറിഞ്ഞു.

12. And Dauid knewe, that the LORDE had confyrmed him kynge ouer Israel, and exalted his kingdome for his people of Israels sake.

13. ഹെബ്രോനില്നിന്നു വന്നശേഷം ദാവീദ് യെരൂശലേമില്വെച്ചു അധികം വെപ്പാട്ടികളെയും ഭാര്യമാരെയും പരിഗ്രഹിച്ചു; ദാവീദിന്നു പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.

13. And Dauid toke yet mo wyues and concubynes at Ierusalem, after he was come from Hebron, and there were yet mo sonnes & doughters borne vnto him.

14. യെരൂശലേമില്വെച്ചു അവന്നു ജനിച്ചവരുടെ പേരുകളാവിതുശമ്മൂവ, ശോബാബ്, നാഥാന് , ശലോമോന് ,
ലൂക്കോസ് 3:31

14. And these are the names of them that were borne vnto him at Ierusalem: Samma Sobab, Nathan, Salomon,

15. യിബ്ഹാര്, എലിശൂവ, നേഫെഗ്, യാഫീയ,

15. Iebehar, Elisua, Nepheg, Iaphia,

16. എലീശാമാ, എല്യാദാവു, എലീഫേലെത്ത്,

16. Elisama, Eliada, Eliphalet.

17. എന്നാല് ദാവീദിനെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യര് കേട്ടപ്പോള് ഫെലിസ്ത്യര് ഒക്കെയും ദാവീദിനെ പിടിപ്പാന് വന്നു; ദാവീദ് അതു കേട്ടിട്ടു ദുര്ഗ്ഗത്തില് കടന്നു പാര്ത്തു.

17. And whan the Philistines herde that Dauid was anoynted kinge ouer Israel, they wete vp all to seke Dauid. Whan Dauid perceaued that, he wete downe in to a castell.

18. ഫെലിസ്ത്യര് വന്നു രെഫായീം താഴ്വരയില് പരന്നു.

18. But the Philistynas came and scatered them selues beneth in the valley of Rephaim.

19. അപ്പോള് ദാവീദ് യഹോവയോടുഞാന് ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യില് ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. പുറപ്പെടുക; ഞാന് ഫെലിസ്ത്യരെ നിന്റെ കയ്യില് ഏല്പിക്കും എന്നു യഹോവ ദാവീദിനോടു അരുളിച്ചെയ്തു.

19. And Dauid axed at the LORDE, and sayde: Shal I go vp agaynst the Philistynes? and wylt thou delyuer them in to my hande? The LORDE sayde vnto Dauid: Go vp, I wyll delyuer the Philistynes in to thy hande.

20. അങ്ങനെ ദാവീദ് ബാല്-പെരാസീമില് ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചു; വെള്ളച്ചാട്ടംപോലെ യഹോവ എന്റെ മുമ്പില് എന്റെ ശത്രുക്കളെ തകര്ത്തുകളഞ്ഞു എന്നു പറഞ്ഞു. അതുകൊണ്ടു ആ സ്ഥലത്തിന്നു ബാല്-പെരാസീം എന്നു പേര് പറഞ്ഞുവരുന്നു.

20. And Dauid came vnto Baal Prazim, and smote the there, and sayde: The LORDE hath deuyded myne enemies, euen as the waters parte asunder: therfore is the same place called Baal Prazim.

21. അവിടെ അവര് തങ്ങളുടെ വിഗ്രഹങ്ങളെ ഇട്ടേച്ചുപോയി; ദാവീദും അവന്റെ ആളുകളും അവയെ എടുത്തു കൊണ്ടുപോന്നു.

21. And they lefte their ymages there, but Dauid and his men caried the awaye.

22. ഫെലിസ്ത്യര് പിന്നെയും വന്നു രെഫായീംതാഴ്വരിയില് പരന്നു.

22. Neuerthelesse the Philistynes wente vp agayne, and scatered them selues beneth in the valley of Rephaim.

23. ദാവീദ് യഹോവയോടു ചോദിച്ചപ്പോള്നീ നേരെ ചെല്ലാതെ അവരുടെ പിമ്പുറത്തുകൂടി വളഞ്ഞുചെന്നു ബാഖാവൃക്ഷങ്ങള്ക്കു എതിരെവെച്ചു അവരെ നേരിടുക.

23. And Dauid axed at the LORDE. The LORDE sayde: Thou shalt go vp, but compase them behinde, that thou mayest be vpon them ouer agaynst the Peertrees:

24. ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളില്കൂടി അണിനടക്കുന്ന ഒച്ചപോലെ കേള്ക്കും; അപ്പോള് വേഗത്തില് ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ തോല്പിപ്പാന് യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളപ്പാടുണ്ടായി .

24. and whan thou hearest vpon the toppe of the Peertrees, the sounde of the goinge be bolde, for then is the LORDE gone forth before the, to smyte the hoost of the Philistines

25. യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതല് ഗേസെര്വരെ തോല്പിച്ചു.

25. Dauid dyd as the LORDE commaunded him and smote the Philistynes from Geba, tyll thou commest vnto Gaser.



Shortcut Links
2 ശമൂവേൽ - 2 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |