2 Samuel - 2 ശമൂവേൽ 7 | View All

1. യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി രാജാവിന്നു സ്വസ്ഥത നല്കിയശേഷം രാജാവു തന്റെ അരമനയില് വസിക്കുംകാലത്തു

1. When the king had settled into his palace and the LORD had given him rest on every side from all his enemies,

2. ഒരിക്കല് രാജാവു നാഥാന് പ്രവാചകനോടുഇതാ, ഞാന് ദേവദാരുകൊണ്ടുള്ള അരമനയില് വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലെക്കകത്തു ഇരിക്കുന്നു എന്നു പറഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:45-46

2. the king said to Nathan the prophet, 'Look, I am living in a cedar house while the ark of God sits inside tent curtains.'

3. നാഥാന് രാജാവിനോടുനീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊള്ക; യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.

3. So Nathan told the king, 'Go and do all that is on your heart, for the LORD is with you.'

4. എന്നാല് അന്നു രാത്രി യഹോവയുടെ അരുളപ്പാടു നാഥാന്നു ഉണ്ടായതു എന്തെന്നാല്

4. But that night the word of the LORD came to Nathan:

5. എന്റെ ദാസനായ ദാവീദിനോടു നീ ചെന്നു പറകയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് അധിവസിക്കേണ്ടതിന്നു നീ എനിക്കു ഒരു ആലയം പണിയുമോ?

5. 'Go to My servant David and say, 'This is what the LORD says: Are you to build a house for Me to live in?

6. ഞാന് യിസ്രായേല് മക്കളെ മിസ്രയീമില് നിന്നു പുറപ്പെടുവിച്ച നാള്മുതല് ഇന്നുവരെയും ഞാന് ഒരു ആലയത്തില് അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചുവരുന്നതു.

6. From the time I brought the Israelites out of Egypt until today I have not lived in a house; instead, I have been moving around with the tabernacle tent.

7. എന്റെ ജനമായ യിസ്രായേലിനെ മേയ്പാന് ഞാന് കല്പിച്ചാക്കിയ യിസ്രായേല് ഗോത്രങ്ങളില് ഒന്നിനോടു എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതിരിക്കുന്നതു എന്തു എന്നു എല്ലായിസ്രായേല്മക്കളോടുംകൂടെ ഞാന് സഞ്ചരിച്ചുവന്ന സ്ഥലങ്ങളില് എവിടെ വെച്ചെങ്കിലും ഒരു വാക്കു കല്പിച്ചിട്ടുണ്ടോ?

7. In all My journeys with all the Israelites, have I ever asked anyone among the tribes of Israel, whom I commanded to shepherd My people Israel: Why haven't you built Me a house of cedar?'

8. ആകയാല് നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാല്സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനമായ യിസ്രായേലിന്മേല് പ്രഭുവായിരിക്കേണ്ടതിന്നു ഞാന് നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കിനടക്കുമ്പോള് തന്നേ എടുത്തു.
2 കൊരിന്ത്യർ 6:18

8. Now this is what you are to say to My servant David: 'This is what the LORD of Hosts says: I took you from the pasture and from following the sheep to be ruler over My people Israel.

9. നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാന് നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പില്നിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേര് പോലെ ഞാന് നിന്റെ പേര് വലുതാക്കും.

9. I have been with you wherever you have gone, and I have destroyed all your enemies before you. I will make a name for you like that of the greatest in the land.

10. ഞാന് എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവര് സ്വന്തസ്ഥലത്തു പാര്ത്തു അവിടെനിന്നു ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാന് ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാര് അവരെ പീഡിപ്പിക്കയില്ല.

10. I will establish a place for My people Israel and plant them, so that they may live there and not be disturbed again. Evildoers will not afflict them as they have done

11. ഞാന് നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നലകും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു.

11. ever since the day I ordered judges to be over My people Israel. I will give you rest from all your enemies. ' 'The LORD declares to you: The LORD Himself will make a house for you.

12. നിന്റെ ഉദരത്തില്നിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോള് ഞാന് നിനക്കു പിന്തുടര്ച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.
ലൂക്കോസ് 1:32-33, യോഹന്നാൻ 7:42, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:30, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:23

12. When your time comes and you rest with your fathers, I will raise up after you your descendant, who will come from your body, and I will establish his kingdom.

13. അവന് എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാന് അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
ലൂക്കോസ് 1:32-33, യോഹന്നാൻ 7:42, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:30, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:23

13. He will build a house for My name, and I will establish the throne of his kingdom forever.

14. ഞാന് അവന്നു പിതാവും അവന് എനിക്കു പുത്രനും ആയിരിക്കും; അവന് കുറ്റം ചെയ്താല് ഞാന് അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.
2 കൊരിന്ത്യർ 6:18, എബ്രായർ 1:5, വെളിപ്പാടു വെളിപാട് 21:7, എബ്രായർ 12:7

14. I will be a father to him, and he will be a son to Me. When he does wrong, I will discipline him with a human rod and with blows from others.

15. എങ്കിലും നിന്റെ മുമ്പില്നിന്നു ഞാന് തള്ളിക്കളഞ്ഞ ശൌലിങ്കല്നിന്നു ഞാന് എന്റെ ദയ നീക്കിയതുപോലെ അതു അവങ്കല്നിന്നു നീങ്ങിപ്പോകയില്ല.

15. But My faithful love will never leave him as I removed it from Saul; I removed him from your way.

16. നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.
ലൂക്കോസ് 1:32-33

16. Your house and kingdom will endure before Me forever, and your throne will be established forever.''

17. ഈ സകലവാക്കുകള്ക്കും ദര്ശനത്തിന്നും ഒത്തവണ്ണം നാഥാന് ദാവീദിനോടു സംസാരിച്ചു.

17. Nathan spoke all these words and this entire vision to David.

18. അപ്പോള് ദാവീദ്രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയില് ഇരുന്നു പറഞ്ഞതെന്തെന്നാല്കര്ത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന് ഞാന് ആര്? എന്റെ ഗൃഹവും എന്തുള്ളു?

18. Then King David went in, sat in the LORD's presence, and said, 'Who am I, Lord God, and what is my house that You have brought me this far?

19. കര്ത്താവായ യഹോവേ, ഇതും പോരാ എന്നു നിനക്കു തോന്നീട്ടു വരുവാനുള്ള ദീര്ഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്തിരിക്കുന്നു. കര്ത്താവായ യഹോവേ, ഇതു മനുഷ്യര്ക്കും ഉപദേശമല്ലോ?

19. What You have done so far was a little thing to You, Lord God, for You have also spoken about Your servant's house in the distant future. And this is a revelation for mankind, Lord God.

20. ദാവീദ് ഇനി നിന്നോടു എന്തു പറയേണ്ടു? കര്ത്താവായ യഹോവേ, നീ അടിയനെ അറിയുന്നു.

20. What more can David say to You? You know Your servant, Lord God.

21. നിന്റെ വചനംനിമിത്തവും നിന്റെ പ്രസാദപ്രകാരവും അല്ലോ നീ ഈ വന് കാര്യം ഒക്കെയും ചെയ്തു അടിയനെ അറിയിച്ചിരിക്കുന്നതു.

21. Because of Your word and according to Your will, You have revealed all these great things to Your servant.

22. അതുകൊണ്ടു കര്ത്താവായ യഹോവേ, നീ വലിയവന് ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങള് സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഔര്ത്താല് നീ അല്ലാതെ ഒരു ദൈവവും ഇല്ല.

22. 'This is why You are great, Lord God. There is no one like You, and there is no God besides You, as all we have heard confirms.

23. നിനക്കു ജനമായി വീണ്ടെടുപ്പാനും നിനക്കു ഒരു നാമം സമ്പാദിപ്പാനും നീ ചെന്നിരിക്കുന്ന നിന്റെ ജനമായ യിസ്രായേലിന്നു തുല്യമായി ഭൂമിയില് ഏതൊരു ജാതിയുള്ളു? ദൈവമേ, നീ മിസ്രയീമില്നിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും നിനക്കായി വീണ്ടെടുത്തിരിക്കുന്ന നിന്റെ ജനം കാണ്കെ അവര്ക്കുംവേണ്ടി വന് കാര്യവും അവരുടെ ദേശത്തിന്നുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവര്ത്തിച്ചുവല്ലോ.

23. And who is like Your people Israel? God came to one nation on earth in order to redeem a people for Himself, to make a name for Himself, and to perform for them great and awesome acts, driving out nations and their gods before Your people You redeemed for Yourself from Egypt.

24. നിന്റെ ജനമായ യിസ്രായേലിനെ നിനക്കു എന്നേക്കും ജനമായിരിപ്പാന് നീ നിനക്കായി സ്ഥിരപ്പെടുത്തി, യഹോവേ, നീ അവര്ക്കും ദൈവമായ്തീര്ന്നുമിരിക്കുന്നു.

24. You established Your people Israel Your own people forever, and You, LORD, have become their God.

25. ഇപ്പോഴും കര്ത്താവായ യഹോവേ, നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യേണമേ.

25. Now, LORD God, fulfill the promise forever that You have made to Your servant and his house. Do as You have promised,

26. സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്നു ദൈവം എന്നിങ്ങനെ നിന്റെ നാമം എന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ; നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ സ്ഥരിമായിരിക്കട്ടെ.

26. so that Your name will be exalted forever, when it is said, 'The LORD of Hosts is God over Israel.' The house of Your servant David will be established before You

27. ഞാന് നിനക്കു ഒരു ഗൃഹം പണിയുമെന്നു നീ അടിയന്നു വെളിപ്പെടുത്തിയതുകൊണ്ടു, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, നിന്നോടു ഈ പ്രാര്ത്ഥന കഴിപ്പാന് അടിയന് ധൈര്യം പ്രാപിച്ചു.

27. since You, LORD of Hosts, God of Israel, have revealed this to Your servant when You said, 'I will build a house for you.' Therefore, Your servant has found the courage to pray this prayer to You.

28. കര്ത്താവായ യഹോവേ, നീ തന്നേ ദൈവം; നിന്റെ വചനങ്ങള് സത്യം ആകുന്നു; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.

28. Lord God, You are God; Your words are true, and You have promised this grace to Your servant.

29. ആകയാല് അടിയന്റെ ഗൃഹം തിരുമുമ്പില് എന്നേക്കും ഇരിക്കേണ്ടതിന്നു പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; കര്ത്താവായ യഹോവേ, നീ അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; നിന്റെ അനുഗ്രഹത്താല് അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കും.

29. Now, please bless Your servant's house so that it will continue before You forever. For You, Lord God, have spoken, and with Your blessing Your servant's house will be blessed forever.'



Shortcut Links
2 ശമൂവേൽ - 2 Samuel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |