1 Kings - 1 രാജാക്കന്മാർ 1 | View All

1. ദാവീദ്രാജാവു വയസ്സുചെന്നു വൃദ്ധനായപ്പോള് അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിര് മാറിയില്ല.

1. At this time King David was very old, and although his servants covered him with blankets, he could not keep warm.

2. ആകയാല് അവന്റെ ഭൃത്യന്മാര് അവനോടുയജമാനനായ രാജാവിന്നുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവള് രാജസന്നിധിയില് ശുശ്രൂഷിച്ചുനില്ക്കയും യജമാനനായ രാജാവിന്റെ കുളിര് മാറേണ്ടതിന്നു തിരുമാര്വ്വില് കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു.

2. They said to him, 'We will look for a young woman to care for you. She will lie close to you and keep you warm.'

3. അങ്ങനെ അവര് സൌന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേല്ദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്റെ അടുക്കല് കൊണ്ടുവന്നു.

3. After searching everywhere in Israel for a beautiful young woman, they found a girl named Abishag from Shunam and brought her to the king.

4. ആ യുവതി അതിസുന്ദരിയായിരുന്നു; അവള് രാജാവിന്നു പരിചാരകിയായി ശുശ്രൂഷചെയ്തു; എന്നാല് രാജാവു അവളെ പരിഗ്രഹിച്ചില്ല.

4. The girl was very beautiful, and she cared for the king and served him. But the king did not have sexual relations with her.

5. അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നിഗളിച്ചുംകൊണ്ടുഞാന് രാജാവാകുമെന്നു പറഞ്ഞു രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഔടുവാന് അമ്പതു അകമ്പടികളെയും സമ്പാദിച്ചു.

5. Adonijah was the son of King David and Haggith, and he was very proud. 'I will be the king,' he said. So he got chariots and horses for himself and fifty men for his personal bodyguard.

6. അവന്റെ അപ്പന് അവനെ മുഷിപ്പിക്കരുതെന്നുവെച്ചു അവന്റെ ജീവകാലത്തൊരിക്കലുംനീ ഇങ്ങനെ ചെയ്തതു എന്തു എന്നു അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്റെ ശേഷം ആയിരുന്നു അവന് ജനിച്ചതു.

6. Now David had never interfered with Adonijah by questioning what he did. Born next after Absalom, Adonijah was a very handsome man.

7. അവന് സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവര് അദോനീയാവിന്നു പിന്തുണയായിരുന്നു.

7. Adonijah spoke with Joab son of Zeruiah and Abiathar the priest, and they agreed to help him.

8. എന്നാല് പുരോഹിതനായ സാദോക്കും യഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ വീരന്മാരും അദോനീയാവിന്റെ പക്ഷം ചേര്ന്നിരുന്നില്ല.

8. But Zadok the priest, Benaiah son of Jehoiada, Nathan the prophet, Shimei, Rei, and King David's special guard did not join Adonijah.

9. അദോനീയാവു ഏന് -രോഗേലിന്നു സമീപത്തു സോഹേലെത്ത് എന്ന കല്ലിന്നരികെ വെച്ചു ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു.

9. Then Adonijah killed some sheep, cows, and fat calves for sacrifices at the Stone of Zoheleth near the spring of Rogel. He invited all his brothers, the other sons of King David, to come, as well as all the men of Judah.

10. എങ്കിലും നാഥാന് പ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവന് ക്ഷണിച്ചില്ല.

10. But Adonijah did not invite Nathan the prophet, Benaiah, his father's special guard, or his brother Solomon.

11. എന്നാല് നാഥാന് ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞതുഹഗ്ഗീത്തിന്റെ മകനായ അദോനീയാവു രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല.

11. When Nathan heard about this, he went to Bathsheba, Solomon's mother. 'Have you heard that Adonijah, Haggith's son, has made himself king?' Nathan asked. 'Our real king, David, does not know it.

12. ആകയാല് വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാന് നിനക്കു ആലോചന പറഞ്ഞുതരാം.

12. I strongly advise you to save yourself and your sons.

13. നീ ദാവീദ്രാജാവിന്റെ അടുക്കല് ചെന്നുയജമാനനായ രാജാവേ, നിന്റെ മകനായ ശലോമോന് എന്റെ അനന്തരവനായിവാണു എന്റെ സിംഹാസനത്തില് ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവു വാഴുന്നതു എന്തു എന്നു അവനോടു ചോദിക്ക.

13. Go to King David and tell him, 'My master and king, you promised that my son Solomon would be king and would rule on your throne after you. Why then has Adonijah become king?'

14. നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്, ഞാനും നിന്റെ പിന്നാലെ വന്നു നിന്റെ വാക്കു ഉറപ്പിച്ചുകൊള്ളാം.

14. While you are still talking to the king, I will come in and tell him that what you have said about Adonijah is true.'

15. അങ്ങനെ ബത്ത്-ശേബ പള്ളിയറയില് രാജാവിന്റെ അടുക്കല് ചെന്നു; രാജാവു വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിന്നു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.

15. So Bathsheba went in to see the aged king in his bedroom, where Abishag, the girl from Shunam, was caring for him.

16. ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു നിനക്കു എന്തു വേണം എന്നു രാജാവു ചോദിച്ചു.

16. Bathsheba bowed and knelt before the king. He asked, 'What do you want?'

17. അവള് അവനോടു പറഞ്ഞതുഎന്റെ യജമാനനേ, നിന്റെ മകന് ശലോമോന് എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തില് ഇരിക്കും എന്നു നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തില് അടിയനോടു സത്യം ചെയ്തുവല്ലോ.

17. She answered, 'My master, you made a promise to me in the name of the Lord your God. You said, 'Your son Solomon will become king after me, and he will rule on my throne.'

18. ഇപ്പോള് ഇതാ, അദോനീയാവു രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവു അറിയുന്നതുമില്ല.

18. But now, unknown to you, Adonijah has become king.

19. അവന് അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്റെ ദാസനായ ശലോമോനെ അവന് ക്ഷണിച്ചില്ല.

19. He has killed many cows, fat calves, and sheep for sacrifices. And he has invited all your sons, as well as Abiathar the priest and Joab the commander of the army, but he did not invite Solomon, who serves you.

20. യജമാനനായ രാജാവേ, യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തില് ഇരിക്കേണ്ടതു ആരെന്നു നീ അറിയിക്കേണ്ടതിന്നു എല്ലായിസ്രായേലിന്റെയും കണ്ണു നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.

20. My master and king, all the Israelites are watching you, waiting for you to decide who will be king after you.

21. അല്ലാഞ്ഞാല്, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകന് ശലോമോനും കുറ്റക്കാരായിരിക്കും.

21. As soon as you die, Solomon and I will be treated as criminals.'

22. അവള് രാജാവിനോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോള് ഇതാ, നാഥാന് പ്രവാചകന് വരുന്നു.

22. While Bathsheba was still talking with the king, Nathan the prophet arrived.

23. നാഥാന് പ്രവാചകന് വന്നിരിക്കുന്നു എന്നു രാജാവിനോടു അറിയിച്ചു. അവന് രാജസന്നിധിയില് ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു.

23. The servants told the king, 'Nathan the prophet is here.' So Nathan went to the king and bowed facedown on the ground before him.

24. നാഥാന് പറഞ്ഞതെന്തെന്നാല്യജമാനനായ രാജാവേ, അദോനീയാവു എന്റെ അനന്തരവനായി വാണു എന്റെ സിംഹാസനത്തില് ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ?

24. Nathan said, 'My master and king, have you said that Adonijah will be the king after you and that he will rule on your throne?

25. അവന് ഇന്നു ചെന്നു അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവര് അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തുഅദോനീയാരാജാവേ, ജയജയ എന്നു പറയുന്നു.

25. Today he has sacrificed many cows, fat calves, and sheep, and he has invited all your other sons, the commanders of the army, and Abiathar the priest. Right now they are eating and drinking with him. They are saying, 'Long live King Adonijah!'

26. എന്നാല് അടിയനെയും പുരോഹിതനായ സാദോക്കിനെയും യഹോയാദയുടെ മകനായ ബെനായാവെയും നിന്റെ ദാസനായ ശലോമോനെയും അവന് ക്ഷണിച്ചില്ല.

26. But he did not invite me, your own servant, or Zadok the priest, or Benaiah son of Jehoiada, or your son Solomon.

27. യജമാനനായ രാജാവിന്റെ അനന്തരവനായി സിംഹാസനത്തില് ഇരിക്കേണ്ടതു ആരെന്നു അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നതു?

27. Did you do this? Since we are your servants, why didn't you tell us who should be king after you?'

28. ബത്ത്-ശേബയെ വിളിപ്പിന് എന്നു ദാവീദ്രാജാവു കല്പിച്ചു. അവള് രാജസന്നിധിയില്ചെന്നു രാജാവിന്റെ മുമ്പാകെ നിന്നു.

28. Then the king said, 'Tell Bathsheba to come in!' So she came in and stood before the king.

29. എന്നാറെ രാജാവുഎന്റെ ജീവനെ സകലകഷ്ടത്തില്നിന്നും വീണ്ടെുത്തിരിക്കുന്ന യഹോവയാണ,

29. Then the king made this promise, 'The Lord has saved me from all trouble. As surely as he lives,

30. നിന്റെ മകനായ ശലോമോന് എന്റെ അനന്തരവനായി വാണു എനിക്കു പകരം എന്റെ സിംഹാസനത്തില് ഇരിക്കും എന്നു ഞാന് നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തില് സത്യംചെയ്തതുപോലെ തന്നേ ഞാന് ഇന്നു നിവര്ത്തിക്കും എന്നു സത്യംചെയ്തു പറഞ്ഞു.

30. I will do today what I have promised you in the name of the Lord, the God of Israel. I promised that your son Solomon would be king after me and rule on my throne in my place.'

31. അപ്പോള് ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചുഎന്റെ യജമാനനായ ദാവീദ്രാജാവു ദീര്ഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു.

31. Then Bathsheba bowed facedown on the ground and knelt before the king and said, 'Long live my master King David!'

32. പിന്നെ ദാവീദ്പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിന് എന്നു കല്പിച്ചു. അവര് രാജസന്നിധിയില് ചെന്നുനിന്നു.

32. Then King David said, 'Tell Zadok the priest, Nathan the prophet, and Benaiah son of Jehoiada to come in.' When they came before the king,

33. രാജാവു അവരോടു കല്പിച്ചതെന്തെന്നാല്നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ടു എന്റെ മകനായ ശാലോമോനെ എന്റെ കോവര്കഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിന് .

33. he said to them, 'Take my servants with you and put my son Solomon on my own mule. Take him down to the spring called Gihon.

34. അവിടെവെച്ചു സാദോക് പുരോഹിതനും നാഥാന് പ്രവാചകനും അവനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതിശലമോന് രാജാവേ, ജയജയ എന്നു ഘോഷിച്ചുപറവിന് .

34. There Zadok the priest and Nathan the prophet should pour olive oil on him and make him king over Israel. Blow the trumpet and shout, 'Long live King Solomon!'

35. അതിന്റെശേഷം നിങ്ങള് അവന്റെ പിന്നാലെ വരുവിന് ; അവന് വന്നു എന്റെ സിംഹാസനത്തില് ഇരുന്നു എനിക്കു പകരം വാഴേണം; യിസ്രായേലിന്നും യെഹൂദെക്കും പ്രഭുവായിരിക്കേണ്ടതിന്നു ഞാന് അവനെ നിയമിച്ചിരിക്കുന്നു.

35. Then come back up here with him. He will sit on my throne and rule in my place, because he is the one I have chosen to be the ruler over Israel and Judah.'

36. അപ്പോള് യെഹോയാദയുടെ മകന് ബെനായാവു രാജാവിനോടുആമേന് ; യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെ തന്നേ കല്പിക്കുമാറാകട്ടെ.

36. Benaiah son of Jehoiada answered the king, 'Amen! This is what the Lord, the God of my master, has declared!

37. യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ്രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.

37. The Lord has always helped you, our king. May he also help Solomon and make King Solomon's throne an even greater throne than yours.'

38. അങ്ങനെ സാദോക് പുരോഹിതനും നാഥാന് പ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ളേത്യരും ചെന്നു ദാവീദ്രാജാവിന്റെ കോവര്കഴുതപ്പുറത്തു ശലോമേനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി,

38. So Zadok the priest, Nathan the prophet, and Benaiah son of Jehoiada left with the Kerethites and Pelethites. They put Solomon on King David's mule and took him to the spring called Gihon.

39. സാദോക് പുരോഹിതന് തൃക്കൂടാരത്തില്നിന്നു തൈലക്കൊമ്പു കൊണ്ടുചെന്നു ശലോമോനെ അഭിഷേകം ചെയ്തു. അവര് കാഹളം ഊതി, ജനമൊക്കെയും ശലോമോന് രാജാവേ, ജയജയ എന്നു ഘോഷിച്ചു പറഞ്ഞു.

39. Zadok the priest took the container of olive oil from the Holy Tent and poured the oil on Solomon's head to show he was the king. Then they blew the trumpet, and all the people shouted, 'Long live King Solomon!'

40. പിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമികുലുങ്ങുമാറു അത്യന്തം സന്തോഷിച്ചു.

40. All the people followed Solomon into the city. Playing flutes and shouting for joy, they made so much noise the ground shook.

41. അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോള് അതു കേട്ടു. കാഹളനാദം കേട്ടപ്പോള് യോവാബ്പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്തു എന്നു ചോദിച്ചു.

41. At this time Adonijah and all the guests with him were finishing their meal. When he heard the sound from the trumpet, Joab asked, 'What does all that noise from the city mean?'

42. അവന് പറയുമ്പോള് തന്നേ ഇതാ, പുരോഹിതനായ അബ്യാഥാരിന്റെ മകന് യോനാഥാന് വരുന്നു; അദോനീയാവു അവനോടുഅകത്തുവരിക; നീ യോഗ്യപുരുഷന് ; നീ നല്ലവര്ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.

42. While Joab was speaking, Jonathan son of Abiathar the priest arrived. Adonijah said, 'Come in! You are an important man, so you must be bringing good news.'

43. യോനാഥാന് അദോനീയാവോടു ഉത്തരം പറഞ്ഞതുനമ്മുടെ യജമാനനായ ദാവീദ് രാജാവു ശലോമോനെ രാജാവാക്കിയിരിക്കുന്നു.

43. But Jonathan answered, 'No! Our master King David has made Solomon the new king.

45. സാദോക് പുരോഹിതനും നാഥാന് പ്രവാചകനും അവനെ ഗീഹോനില്വെച്ചു രാജാവായിട്ടു അഭിഷേകം ചെയ്തു. അവര് പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ടു അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങള് കേട്ട ഘോഷം.

45. Then Zadok the priest and Nathan the prophet poured olive oil on Solomon at Gihon to make him king. After that they went into the city, shouting with joy. Now the whole city is excited, and that is the noise you hear.

46. അത്രയുമല്ല ശലോമോന് രാജസിംഹാസനത്തില് ഇരിക്കുന്നു;

46. Solomon has now become the king.

47. രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ്രാജാവിനെ അഭിവന്ദനം ചെയ്വാന് ചെന്നു; നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാള് ഉല്കൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാള് ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു.

47. All the king's officers have come to tell King David that he has done a good thing. They are saying, 'May your God make Solomon even more famous than you and an even greater king than you.'' Jonathan continued, 'And King David bowed down on his bed to worship God,

48. രാജാവു തന്റെ കട്ടിലിന്മേല് നമസ്കരിച്ചുഇന്നു എന്റെ സിംഹാസനത്തില് എന്റെ സന്തതി ഇരിക്കുന്നതു എന്റെ കണ്ണുകൊണ്ടു കാണ്മാന് സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

48. saying, 'Bless the Lord, the God of Israel. Today he has made one of my sons the king and allowed me to see it.''

49. ഉടനെ അദോനീയാവിന്റെ വിരുന്നുകാര് ഒക്കെയും ഭയപ്പെട്ടു എഴുന്നേറ്റു ഔരോരുത്തന് താന്താന്റെ വഴിക്കുപോയി.

49. Then all of Adonijah's guests were afraid, and they left quickly and scattered.

50. അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.

50. Adonijah was also afraid of Solomon, so he went and took hold of the corners of the altar.

51. അദോനീയാവു ശലോമോന് രാജാവിനെ പേടിക്കുന്നു; ശലോമോന് രാജാവു അടിയനെ വാള്കൊണ്ടു കൊല്ലുകയില്ല എന്നു ഇന്നു എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവന് യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോന് വര്ത്തമാനം കേട്ടു.

51. Then someone told Solomon, 'Adonijah is afraid of you, so he is at the altar, holding on to its corners. He says, 'Tell King Solomon to promise me today that he will not kill me.''

52. അവന് യോഗ്യനായിരുന്നാല് അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനില് കുറ്റം കണ്ടാലോ അവന് മരിക്കേണം എന്നു ശലോമോന് കല്പിച്ചു.

52. So Solomon answered, 'Adonijah must show that he is a man of honor. If he does that, I promise he will not lose even a single hair from his head. But if he does anything wrong, he will die.'

53. അങ്ങനെ ശലോമോന് രാജാവു ആളയച്ചു അവര് അവനെ യാഗപീഠത്തിങ്കല്നിന്നു ഇറക്കി കൊണ്ടുവന്നു. അവന് വന്നു ശലോമോന് രാജാവിനെ നമസ്കരിച്ചു. ശലോമോന് അവനോടുനിന്റെ വീട്ടില് പൊയ്ക്കൊള്ക എന്നു കല്പിച്ചു.

53. Then King Solomon sent some men to get Adonijah. When he was brought from the altar, he came before King Solomon and bowed down. Solomon told him, 'Go home.'



Shortcut Links
1 രാജാക്കന്മാർ - 1 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |