1 Kings - 1 രാജാക്കന്മാർ 11 | View All

1. ശലോമോന് രാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യര്, അമ്മോന്യര്, എദോമ്യര്, സീദോന്യര്, ഹിത്യര് എന്നിങ്ങനെ അന്യാജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.

1. But kynge Salomon loued many outlandish wemen, Pharaos doughter, and wemen of Moab, of Ammo, of Edom, of Sidon, and of Heth,

2. നിങ്ങള്ക്കു അവരോടു കൂടിക്കലര്ച്ച അരുതു; അവര്ക്കും നിങ്ങളോടും കൂടിക്കലര്ച്ച അരുതു; അവര് നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യഹോവ യിസ്രായേല്മക്കളോടു അരുളിച്ചെയ്ത അന്യജാതികളില്നിന്നുള്ളവരെ തന്നേ; അവരോടു ശലോമോന് സ്നേഹത്താല് പറ്റിച്ചേര്ന്നിരുന്നു.

2. euen of those nacions, that the LORDE spake of vnto the children of Israel: Go not ye vnto them, and let not them come vnto you: they shal surely bowe youre hertes after their goddes: Vnto these dyd Salomon enclyne with affeccion.

3. അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാര് അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.

3. And he had seuen hundreth wemen to wyues, and thre hundreth concubynes, and his wyues turned his hert asyde.

4. എങ്ങനെയെന്നാല്ശലോമോന് വയോധികനായപ്പോള് ഭാര്യമാര് അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കല് ഏകാഗ്രമായിരുന്നില്ല.

4. And whan he was now olde, his wyues bowed his hert after straunge goddes, so that his hert was not whole with the LORDE his God, as was the hert of Dauid his father.

5. ശലോമോന് സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മില്ക്കോമിനെയും ചെന്നു സേവിച്ചു

5. So Salomon walked after Astaroth the god of the Sidonians, and after Malcom the abhominacion of the Ammonites.

6. തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂര്ണ്ണമായി അനുസരിക്കാതെ ശലോമോന് യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

6. And Salomon dyd yt which displeased the LORDE, and folowed not ye LORDE to ye vttemost as dyd his father Dauid.

7. അന്നു ശലോമോന് യെരൂശലേമിന്നു എതിരെയുള്ള മലയില് മോവാബ്യരുടെ മ്ളേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മോലേക്കിന്നും ഔരോ പൂജാഗിരി പണിതു.

7. The buylded Salomo an hie place vnto Chamos the abhominacio of ye Moabites (vpon the mount that lyeth before Ierusale) and vnto Moloch the abhominacion of the Ammnnites.

8. തങ്ങളുടെ ദേവന്മാര്ക്കും ധൂപം കാട്ടിയും ബലികഴിച്ചുംപോന്ന അന്യജാതിക്കാരത്തികളായ സകലഭാര്യമാര്ക്കും വേണ്ടി അവന് അങ്ങനെ ചെയ്തു.

8. Thus dyd Salomon for all his outladish wyues, which brent incense, and offred vnto their goddes.

9. തനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്ന കാര്യത്തെക്കുറിച്ചു തന്നോടു കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോന് തന്റെ ഹൃദയം തിരിക്കയും

9. But the LORDE was wroth at Salomon, because his hert was turned asyde from ye LORDE God of Israel, which had two tymes appeared vnto him,

10. യഹോവ കല്പിച്ചതു പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ടു യഹോവ അവനോടു കോപിച്ചു.

10. and comaunded him, that he shulde not walke after other goddes: and yet kepte he not that the LORDE commaunded him.

11. യഹോവ ശലോമോനോടു അരുളിച്ചെയ്തതു എന്തെന്നാല്എന്റെ നിയമവും ഞാന് നിന്നോടു കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരില് ഇരിക്കകൊണ്ടു ഞാന് രാജത്വം നിങ്കല് നിന്നു നിശ്ചയമായി പറിച്ചു നിന്റെ ദാസന്നു കൊടുക്കും.

11. Therfore sayde the LORDE vnto Salomon: For so moch as this is done with the, and hast not kepte my couenaunt and myne ordinaunces, which I commaunded the, therfore wyll I also plucke thy kyngdome from the, and geue it vnto thy seruaunt:

12. എങ്കിലും നിന്റെ അപ്പനായ ദാവീദിന് നിമിത്തം ഞാന് നിന്റെ ജീവകാലത്തു അതു ചെയ്കയില്ല; എന്നാല് നിന്റെ മകന്റെ കയ്യില്നിന്നു അതിനെ പറിച്ചുകളയും.

12. Neruertheles in yi tyme will I not do it, for thy father Dauids sake, but from the hande of thy sonne wyl I plucke it.

13. എങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്റെ ദാസനായ ദാവീദിന് നിമിത്തവും ഞാന് തിരഞ്ഞെടുത്ത യെരൂശലേമിന് നിമിത്തവും ഒരു ഗോത്രത്തെ ഞാന് നിന്റെ മകന്നു കൊടുക്കും.

13. Howbeit I wyl not plucke ye kyngdome cleane awaye. One trybe wyll I geue vnto thy sonne, for Dauid my seruauntes sake, and for Ierusalems sake which I haue chosen.

14. യഹോവ എദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ ശലോമോന്റെ നേരെ എഴുന്നേല്പിച്ചു. അവന് എദോം രാജസന്തതിയില് ഉള്ളവന് ആയിരുന്നു.

14. And the LORDE raysed vp an aduersary vnto Salomon, euen Hadad the Edomite of the kynges sede, which was in Edom.

15. ദാവീദ് എദോമ്യരെ നിഗ്രഹിച്ചകാലത്തു സേനാധിപതിയായ യോവാബ് പട്ടുപോയവരെ അടക്കംചെയ്വാന് ചെന്നു എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിച്ചപ്പോള്--

15. For whan Dauid was in Edom, and Ioab the chefe captayne wente vp to bury the slayne, he smote all the males in Edom.

16. എദോമിലെ പുരുഷപ്രജയെ ഒക്കെയും നിഗ്രഹിക്കുവോളം യോവാബും എല്ലായിസ്രായേലും അവിടെ ആറുമാസം പാര്ത്തിരുന്നു--

16. (For Ioab remayned there sixe monethes and all Israel, tyl he had roted out all ye males that were in Edom.)

17. ഹദദ് എന്നവന് തന്റെ അപ്പന്റെ ഭൃത്യന്മാരില് ചില എദോമ്യരുമായി മിസ്രയീമിലേക്കു ഔടിപ്പോയി; ഹദദ് അന്നു പൈതല് ആയിരുന്നു.

17. Then fled Hadad, and certayne men of ye Moabites with him, of his fathers seruauntes. As for Hadad, he was a yonge man.

18. അവര് മിദ്യാനില് നിന്നു പുറപ്പെട്ടു പാറാനില് എത്തി; പാറാനില്നിന്നു ആളുകളെയും കൂട്ടിക്കൊണ്ടു മിസ്രയീമില് മിസ്രയീംരാജാവായ ഫറവോന്റെ അടുക്കല് ചെന്നു; അവന് അവന്നു ഒരു വീടു കൊടുത്തു ആഹാരം കല്പിച്ചു ഒരു ദേശവും കൊടുത്തു.

18. And they gat them vp fro Madian, and came vnto Paran, and toke men with them out of Paran, and came in to Egipte vnto Pharao the kynge of Egipte: which gaue him an house and certayne vytales appoynted, & gaue him a countre.

19. ഫറവോന്നു ഹദദിനോടു വളരെ ഇഷ്ടം തോന്നി; അതുകൊണ്ടു അവന് തന്റെ ഭാര്യയായ തഹ്പെനേസ്രാജ്ഞിയുടെ സഹോദരിയെ അവന്നു ഭാര്യയായി കൊടുത്തു.

19. And Adad founde greate fauoure in the sighte of Pharao, so that he gaue him to wife euen the sister of his owne wife Thaphenes the Quene.

20. തഹ്പെനേസിന്റെ സഹോദരി അവന്നു ഗെനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു; അവനെ തഹ്പെനേസ് മുലകുടി മാറ്റി ഫറവോന്റെ അരമനയില് വളര്ത്തി; അങ്ങനെ ഗെനൂബത്ത് ഫറവോന്റെ അരമനയില് ഫറവോന്റെ പുത്രന്മാരോടുകൂടെ ആയിരുന്നു.

20. And Thaphenes sister bare him Genubath his sonne, and Thaphenes norished him vp in Pharaos house, in so moch that Genubath was in Pharaos house amonge Pharaos children.

21. ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു എന്നും ഹദദ് മിസ്രയീമില് കേട്ടിട്ടു ഫറവോനോടുഞാന് എന്റെ ദേശത്തേക്കു യാത്രയാകേണ്ടതിന്നു എന്നെ അയക്കേണം എന്നു പറഞ്ഞു.

21. Now wha Hadad herde in Egipte, that Dauid was falle on slepte with his fathers, and yt Ioab the chefe captayne was deed, he sayde vnto Pharao: Let me go in to my countre.

22. ഫറവോന് അവനോടുനീ സ്വദേശത്തേക്കു പോകുവാന് താല്പര്യപ്പെടേണ്ടതിന്നു എന്റെ അടുക്കല് നിനക്കു എന്തു കുറവുള്ള എന്നു ചോദിച്ചു; അതിന്നു അവന് ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയക്കേണം എന്നു പറഞ്ഞു.

22. Pharao sayde vnto him: What lackest thou with me, that thou wilt go in to thy countre? He sayde: Nothynge, but yet let me go.

23. ദൈവം അവന്റെ നേരെ എല്യാദാവിന്റെ മകനായ രെസോന് എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവന് സോബാരാജാവായ ഹദദേസര് എന്ന തന്റെ യജമാനനെ വിട്ടു ഔടിപ്പോയിരുന്നു.

23. God raysed him vp another aduersary also, one Reson the sonne of El Iada, which fled from his lorde Hadad Eser kynge of Zeba,

24. ദാവീദ് സോബക്കാരെ നിഗ്രഹിച്ചപ്പോള് അവന് തനിക്കു ആളുകളെ ശേഖരിച്ചു അവരുടെ കൂട്ടത്തിന്നു നായകനായ്തീര്ന്നു; അവര് ദമ്മേശെക്കില് ചെന്നു അവിടെ പാര്ത്തു ദമ്മേശെക്കില് വാണു.

24. and gathered men agaynst him, and was a captayne of the men of warre whan Dauid slewe them: and they wente vnto Damascus and dwelt there, and reigned at Damascus,

25. ഹദദ് ചെയ്ത ദോഷം കൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിന്നു പ്രതിയോഗി ആയിരുന്നു; അവന് യിസ്രായേലിനെ വെറുത്തു അരാമില് രാജാവായിവാണു.

25. and he was Israels aduersary as loge as Salomon lyued. This is the harme yt Hadad suffred: therfore had he euell will at Israel, and was kynge ouer Israel

26. സെരേദയില്നിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്റെ മകന് യൊരോബെയാം എന്ന ശലോമോന്റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.

26. Morouer Ieroboam the sonne of Nebat an Ephraite Salomons seruaunt (and his mothers name was Zeruga, a wedowe) lifte vp his hande also agaynst the kynge.

27. അവന് രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാല്ശലോമോന് മില്ലോ പണിതു, തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റം തീര്ത്തു.

27. And this is the cause wherfore he lifte vp his hande agaynst the kynge: Whan Salomon buylded Millo, he shut vp a gappe in the cite of Dauid his father.

28. എന്നാല് യൊരോബെയാം ബഹു പ്രാപ്തിയുള്ള പുരുഷന് ആയിരുന്നു; ഈ യൌവനക്കാരന് പരിശ്രമശീലന് എന്നു കണ്ടിട്ടു ശലോമോന് യോസേഫ്ഗൃഹത്തിന്റെ കാര്യാദികളൊക്കെയും അവന്റെ വിചാരണയില് ഏല്പിച്ചു.

28. And Ieroboam was a ma of armes. And whan Salomon sawe that it was a mete yonge man, he set him ouer all the burthens of the house of Ioseph.

29. ആ കാലത്തു ഒരിക്കല് യൊരോബെയാം യെരൂശലേമില്നിന്നു വരുമ്പോള് ശിലോന്യനായ അഹിയാപ്രവാചകന് വഴിയില്വെച്ചു അവനെ കണ്ടു; അവന് ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലില് തനിച്ചായിരുന്നു.

29. But at the same tyme it fortuned, that Ieroboam wente out from Ierusalem, and the prophet Ahias of Silo founde him by the waye, and he had a new cloke vpon him, and they two were alone in the felde.

30. അഹിയാവു താന് ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ടു ഖണ്ഡമായി കീറി

30. And Ahia toke holde of the new cloke yt he had on, and rente the same in to twolue peces,

31. യൊരോബെയാമിനോടു പറഞ്ഞതെന്തെന്നാല്പത്തു ഖണ്ഡം നീ എടുത്തുകൊള്ക; യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ ഞാന് രാജത്വം ശലോമോന്റെ കയ്യില്നിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു.

31. and sayde vnto Ieroboam: Take thou ten peces vnto the. For thus sayeth the LORDE God of Israel: Beholde, euen thus wyll I rente the kyngdome from the hande of Salomo, and wyll geue the ten trybes.

32. എന്നാല് എന്റെ ദാസനായ ദാവീദിന് നിമിത്തവും ഞാന് എല്ലായിസ്രായേല്ഗോത്രങ്ങളില്നിന്നും തിരഞ്ഞെടുത്ത യെരൂശലേം നഗരം നിമിത്തവും ഒരു ഗോത്രം അവന്നു ഇരിക്കും.

32. One trybe shall he haue for my seruaunt Dauids sake, and because of the cyte of Ierusalem, which I haue chosen out of all the trybes of Israel:

33. അവര് എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മില്ക്കോമിനെയും നമസ്കരിക്കയും അവന്റെ അപ്പനായ ദാവീദ് എന്നപോലെ എനിക്കു പ്രസാദമായുള്ളതു ചെയ്വാനും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും അവര് എന്റെ വഴികളില് നടക്കാതെ ഇരിക്കയും ചെയ്തതു കൊണ്ടു തന്നേ.

33. for they haue forsaken me, and worshipped Astaroth the god of the Sidonians, Chamos the god of the Moabites, and Malco the god of the children of Ammon, and haue not walked in my wayes, to fulfill my pleasure, myne ordinaunces, and lawes, as dyd Dauid his father.

34. എന്നാല് രാജത്വം മുഴുവനും ഞാന് അവന്റെ കയ്യില്നിന്നു എടുക്കയില്ല; ഞാന് തിരഞ്ഞെടുത്തവനും എന്റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്റെ ദാസന് ദാവീദ് നിമിത്തം ഞാന് അവനെ അവന്റെ ജീവകാലത്തൊക്കെയും പ്രഭുവായി വെച്ചേക്കും.

34. Notwithstondynge I wyll not take the whole kyngdome from out of his hande, but wil make him a prynce as longe as he lyueth for my seruaunt Dauids sake, whom I dyd chose, which kepte my commaundementes & ordinaunces.

35. എങ്കിലും അവന്റെ മകന്റെ കയ്യില്നിന്നു ഞാന് രാജത്വം എടുത്തു നിനക്കു തരും; പത്തു ഗോത്രങ്ങളെ തന്നേ.

35. From out of the hande of his sonne wyl I take the kyngdome, and wyl geue ten trybes vnto the,

36. എന്റെ നാമം സ്ഥാപിക്കേണ്ടതിന്നു ഞാന് തിരഞ്ഞെടുത്ത യെരൂശലേംനഗരത്തില് എന്റെ മുമ്പാകെ എന്റെ ദാസനായ ദാവീദിന്നു എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാന് അവന്റെ മകന്നു ഒരു ഗോത്രത്തെ കൊടുക്കും.

36. and one vnto his sonne, that Dauid my seruaunt maye allwaye haue a lanterne before me in the cite of Ierusalem, which I haue chosen, that I maye set my name there.

37. നീയോ നിന്റെ ഇഷ്ടംപോലെ ഒക്കെയും വാണു യിസ്രായേലിന്നു രാജാവായിരിക്കേണ്ടതിന്നു ഞാന് നിന്നെ എടുത്തിരിക്കുന്നു.

37. Therfore wyl I take the now, to raygne ouer all that thine hert desyreth, and thou shalt be kynge ouer Israel.

38. ഞാന് നിന്നോടു കല്പിക്കുന്നതൊക്കെയും നീ കേട്ടു എന്റെ വഴികളില് നടന്നു എന്റെ ദാസനായ ദാവീദ് ചെയ്തതു പോലെ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു കൊണ്ടു എനിക്കു പ്രസാദമായുള്ളതു ചെയ്താല് ഞാന് നിന്നോടുകൂടെ ഇരിക്കും; ഞാന് ദാവീദിന്നു പണിതതുപോലെ നിനക്കു സ്ഥിരമായോരു ഗൃഹം പണിതു യിസ്രായേലിനെ നിനക്കു തരും.

38. Yf thou folowe now all that I shall commaunde the, and walke in my wayes, and fulfill my pleasure to kepe myne ordinaunces and commaundementes, as dyd my seruaut Dauid, then wyll I be with the, and buylde the a sure house, as I buylded vnto Dauid, and wyl geue Israel vnto the

39. ദാവീദിന്റെ സന്തതിയെയോ ഞാന് ഇതു നിമിത്തം താഴ്ത്തും; സദാകാലത്തേക്കല്ലതാനും.

39. and therwith wyll I subdue the sede of Dauid, but not for euermore.

40. അതുകൊണ്ടു ശലോമോന് യൊരോബെയാമിനെ കൊല്ലുവാന് അന്വേഷിച്ചു. എന്നാല് യൊരോബെയാം എഴുന്നേറ്റു മിസ്രയീമില് ശീശക്ക് എന്ന മിസ്രയീംരാജാവിന്റെ അടുക്കല് ഔടിപ്പോയി; ശലോമോന്റെ മരണംവരെ അവന് മിസ്രയീമില് ആയിരുന്നു.

40. But Salomon soughte to kyll Ieroboam. Then Ieroboam gat him vp, and fled in to Egipte to Sisak the kynge of Egipte, and remayned in Egipte, tyll Salomon dyed.

41. ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതൊക്കെയും അവന്റെ ജ്ഞാനവും ശലോമോന്റെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

41. What more there is to saye of Salomon, and all that he dyd, and his wy?dome, it is wrytten in the Cronicles of Salomon.

42. ശലോമോന് യെരൂശലേമില് എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു.

42. The tyme that Salomon was kynge at Ierusalem ouer all Israel, is fortye yeare.

43. ശലോമോന് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ അപ്പനായ ദാവീദിന്റെ നഗരത്തില് അവനെ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.

43. And Salomon fell on slepe with his fathers, and was buryed in the cite of Dauid his father, and Roboam his sonne was kynge in his steade.



Shortcut Links
1 രാജാക്കന്മാർ - 1 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |