1 Kings - 1 രാജാക്കന്മാർ 8 | View All

1. പിന്നെ യഹോവയുടെ നിയമപെട്ടകം സീയോന് എന്ന ദാവീദിന്റെ നഗരത്തില് നിന്നു കൊണ്ടുവരേണ്ടതിന്നു ശലോമോന് യിസ്രായേല്മൂപ്പന്മാരെയും യിസ്രായേല്മക്കളുടെ പിതൃഭവനങ്ങളിലെ പ്രഭുക്കന്മാരായ സകല ഗോത്രപ്രധാനികളെയും യെരൂശലേമില് ശലോമോന് രാജാവിന്റെ അടുക്കല് കൂട്ടിവരുത്തി.
വെളിപ്പാടു വെളിപാട് 11:19

1. Bringing all this to a climax, King Solomon called in the leaders of Israel, all the heads of the tribes and the family patriarchs, to bring up the Chest of the Covenant of GOD from Zion, the City of David.

2. യിസ്രായേല്പുരുഷന്മാര് ഒക്കെയും ഏഴാംമാസമായ ഏഥാനീംമാസത്തിലെ ഉത്സവത്തില് ശലോമോന് രാജാവിന്റെ അടുക്കല് വന്നുകൂടി.

2. And they came, all Israel before King Solomon in the month of Ethanim, the seventh month, for the great autumn festival.

3. യിസ്രായേല്മൂപ്പന്മാര് ഒക്കെയും വന്നപ്പോള് പുരോഹിതന്മാര് യഹോവയുടെ പെട്ടകം എടുത്തു.

3. With all Israel's leaders present, the priests took up the Chest of GOD

4. അവര് യഹോവയുടെ പെട്ടകവും സമാഗമനക്കുടാരവും കൂടാരത്തിലെ വിശുദ്ധഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവയെ കൊണ്ടുവന്നതു.

4. and carried up the Chest and the Tent of Meeting and all the holy vessels that went with the Tent.

5. ശലോമോന് രാജാവും അവന്റെ അടുക്കല് വന്നുകൂടിയ യിസ്രായേല്സഭ ഒക്കെയും അവനോടുകൂടെ പെട്ടകത്തിന്നു മുമ്പില് എണ്ണവും കണക്കുമില്ലാതെ അനവധി ആടുകളെയും കാളകളെയും യാഗംകഴിച്ചു.

5. King Solomon and the entire congregation of Israel were there at the Chest worshiping and sacrificing huge numbers of sheep and cattle--so many that no one could keep track.

6. പുരോഹിതന്മാര് യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തര്മ്മന്ദിരത്തില് അതിവിശുദ്ധസ്ഥലത്തു, കെരൂബുകളുടെ ചിറകിന് കീഴെ കൊണ്ടുചെന്നു വെച്ചു.
വെളിപ്പാടു വെളിപാട് 11:19

6. Then the priests brought the Chest of the Covenant of GOD to its place in the Inner Sanctuary, the Holy of Holies, under the wings of the cherubim.

7. കെരൂബുകള് പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകു വിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു.

7. The outspread wings of the cherubim stretched over the Chest and its poles.

8. തണ്ടുകള് നീണ്ടിരിക്കയാല് തണ്ടുകളുടെ അറങ്ങള് അന്തര്മ്മന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധമന്ദിരത്തില് നിന്നു കാണും; എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവഇന്നുവരെയും അവിടെ ഇരിക്കുന്നു.

8. The poles were so long that their ends could be seen from the entrance to the Inner Sanctuary, but were not noticeable farther out. They're still there today.

9. യിസ്രായേല്മക്കള് മിസ്രയീമില്നിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോള് മോശെ ഹോരേബില് വെച്ചു അതില് വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ പെട്ടകത്തില് മറ്റൊന്നും ഉണ്ടായിരുന്നില്ല;

9. There was nothing in the Chest but the two stone tablets that Moses had placed in it at Horeb where GOD made a covenant with Israel after bringing them up from Egypt.

10. പുരോഹിതന്മാര് വിശുദ്ധമന്ദിരത്തില്നിന്നു പുറപ്പെട്ടപ്പോള് മേഘം യഹോവയുടെ ആലയത്തില് നിറഞ്ഞു.
വെളിപ്പാടു വെളിപാട് 15:8

10. When the priests left the Holy Place, a cloud filled The Temple of GOD.

11. യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തില് നിറഞ്ഞിരുന്നതുകൊണ്ടു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാന് പുരോഹിതന്മാര്ക്കും കഴിഞ്ഞില്ല.
വെളിപ്പാടു വെളിപാട് 15:8

11. The priests couldn't carry out their priestly duties because of the cloud--the glory of GOD filled The Temple of GOD!

12. അപ്പോള് ശലോമോന് താന് കൂരിരുളില് വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;

12. Then Solomon spoke: GOD has told us that he lives in the dark where no one can see him;

13. എങ്കിലും ഞാന് നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാന് ഒരു സ്ഥലം, പണിതിരിക്കുന്നു എന്നു പറഞ്ഞു.
മത്തായി 23:21

13. I've built this splendid Temple, O God, to mark your invisible presence forever.

14. പിന്നെ യിസ്രായേല്സഭ മുഴുവനും നിന്നുകൊണ്ടിരിക്കെ രാജാവു മുഖം തിരിച്ചു യിസ്രായേലിന്റെ സര്വ്വസഭയെയും അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാല്

14. The king then turned to face the congregation and blessed them:

15. എന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവര്ത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന് .

15. 'Blessed be GOD, the God of Israel, who spoke personally to my father David. Now he has kept the promise he made when he said,

16. എന്റെ ജനമായ യിസ്രായേലിനെ മിസ്രയീമില്നിന്നു കൊണ്ടുവന്ന നാള്മുതല് എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാന് ഞാന് യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാല് എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാന് ഞാന് ദാവീദിനെ തിരഞ്ഞെടുത്തു എന്നു അവന് അരുളിച്ചെയ്തു.

16. 'From the day I brought my people Israel from Egypt, I haven't set apart one city among the tribes of Israel to build a Temple to fix my Name there. But I did choose David to rule my people Israel.'

17. യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:45-46

17. 'My father David had it in his heart to build a Temple honoring the Name of GOD, the God of Israel.

18. എന്നാല് യഹോവ എന്റെ അപ്പനായ ദാവീദിനോടുഎന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; അങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:45-46

18. But GOD told him 'It was good that you wanted to build a Temple in my honor--most commendable!

19. എങ്കിലും ആലയം പണിയേണ്ടതു നീയല്ല, നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകന് തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:47

19. But you are not the one to do it--your son will build it to honor my Name.'

20. അങ്ങനെ യഹോവ താന് അരുളിച്ചെയ്ത വചനം നിവര്ത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാന് എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തില് ഇരിക്കുന്നു; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയവും പണിതിരിക്കുന്നു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:47

20. 'GOD has done what he said he would do: I have succeeded David my father and ruled over Israel just as GOD promised; and now I've built a Temple to honor GOD, the God of Israel,

21. യഹോവ നമ്മുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്നപ്പോള്, അവരോടു ചെയ്ത നിയമം ഇരിക്കുന്ന പെട്ടകത്തിന്നു ഞാന് അതില് ഒരു സ്ഥലം ഒരിക്കിയിരിക്കുന്നു.

21. and I've secured a place for the Chest that holds the covenant of GOD, the covenant that he made with our ancestors when he brought them up from the land of Egypt.'

22. അനന്തരം ശലോമോന് യഹോവയുടെ യാഗപീഠത്തിന് മുമ്പില് യിസ്രായേലിന്റെ സര്വ്വസഭയുടെയും സമക്ഷത്തു നിന്നുകൊണ്ടു ആകാശത്തിലേക്കു കൈ മലര്ത്തി പറഞ്ഞതു എന്തെന്നാല്

22. Before the entire congregation of Israel, Solomon took a position before the Altar, spread his hands out before heaven,

23. യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂര്ണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാര്ക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വര്ഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.

23. and prayed, O GOD, God of Israel, there is no God like you in the skies above or on the earth below who unswervingly keeps covenant with his servants and relentlessly loves them as they sincerely live in obedience to your way.

24. നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിര്വത്തിച്ചുമിരിക്കുന്നു.

24. You kept your word to David my father, your personal word. You did exactly what you promised--every detail. The proof is before us today!

25. ആകയാല് യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടുനീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ മുമ്പാകെ നടക്കത്തക്കവണ്ണം തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താല് യിസ്രായേലിന്റെ സിംഹാസനത്തില് ഇരിപ്പാന് നിനക്കു ഒരു പുരുഷന് എന്റെ മുമ്പാകെ ഇല്ലാതെവരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവര്ത്തിക്കേണമേ.

25. Keep it up, GOD, O God of Israel! Continue to keep the promises you made to David my father when you said, 'You'll always have a descendant to represent my rule on Israel's throne, on the condition that your sons are as careful to live obediently in my presence as you have.'

26. ഇപ്പോള് യിസ്രായേലിന്റെ ദൈവമേ, എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.

26. O God of Israel, let this all happen; confirm and establish it!

27. എന്നാല് ദൈവം യഥാര്ത്ഥമായി ഭൂമിയില് വസിക്കുമോ? സ്വര്ഗ്ഗത്തിലും സ്വര്ഗ്ഗാധിസ്വര്ഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാന് പണിതിരിക്കുന്ന ഈ ആലയത്തില് അടങ്ങുന്നതു എങ്ങനെ?
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 17:24

27. Can it be that God will actually move into our neighborhood? Why, the cosmos itself isn't large enough to give you breathing room, let alone this Temple I've built.

28. എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയന് ഇന്നു തിരുമുമ്പില് കഴിക്കുന്ന നിലവിളയും പ്രാര്ത്ഥനയും കേള്ക്കേണ്ടതിന്നു അടിയന്റെ പ്രാര്ത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.

28. Even so, I'm bold to ask: Pay attention to these my prayers, both intercessory and personal, O GOD, my God. Listen to my prayers, energetic and devout, that I'm setting before you right now.

29. അടിയന് ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാര്ത്ഥന കേള്ക്കേണ്ടതിന്നു നിന്റെ നാമം ഉണ്ടായിരിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്കു രാവും പകലും തൃക്കണ്പാര്ത്തരുളേണമേ,

29. Keep your eyes open to this Temple night and day, this place of which you said, 'My Name will be honored there,'

30. ഈ സ്ഥലത്തുവെച്ചു പ്രാര്ത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചന കേള്ക്കേണമേ. നിന്റെ വാസസ്ഥലമായ സ്വര്ഗ്ഗത്തില് കേള്ക്കേണമേ; കേട്ടു ക്ഷമിക്കേണമേ.

30. and listen to the prayers that I pray at this place. Listen from your home in heaven and when you hear, forgive.

31. ഒരുത്തന് തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവന് അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാര്യം സത്യത്തിന്നു വെക്കുകയും അവന് ഈ ആലയത്തില് നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താല്

31. When someone hurts a neighbor and promises to make things right, and then comes and repeats the promise before your Altar in this Temple,

32. നീ സ്വര്ഗ്ഗത്തില് കേട്ടു പ്രവര്ത്തിച്ചു, ദുഷ്ടന്റെ നടപ്പു അവന്റെ തലമേല് വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവന്നു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങള്ക്കു ന്യായം പാലിച്ചുതരേണമേ.

32. listen from heaven and act accordingly: Judge your servants, making the offender pay for his offense and setting the offended free of any charges.

33. നിന്റെ ജനമായ യിസ്രായേല് നിന്നോടു പാപം ചെയകനിമിത്തം അവര് ശത്രുവിനോടു തോറ്റിട്ടു നിങ്കലേക്കു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ടു ഈ ആലയത്തില്വെച്ചു നിന്നോടു പ്രാര്്ത്ഥിക്കയും യാചിക്കയും ചെയ്താല്

33. When your people Israel are beaten by an enemy because they've sinned against you, but then turn to you and acknowledge your rule in prayers desperate and devout in this Temple,

34. നീ സ്വര്ഗ്ഗത്തില് കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു അവരുടെ പിതാക്കന്മാര്ക്കും കൊടുത്ത ദേശത്തേക്കു അവരെ മടക്കിവരുത്തേണമേ.

34. Listen from your home in heaven, forgive the sin of your people Israel, return them to the land you gave their ancestors.

35. അവര് നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടഞ്ഞു മഴപെയ്യാതിരിക്കുമ്പോള് അവര് ഈ സ്ഥലത്തേക്കു തിരിഞ്ഞു പ്രാര്ത്ഥിച്ചു നിന്റെ നാമത്തെ സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവര് തങ്ങളുടെ പാപങ്ങളെ വിട്ടുതരികയും ചെയ്താല്

35. When the skies shrivel up and there is no rain because your people have sinned against you, but then they pray at this place, acknowledging your rule and quitting their sins because you have scourged them,

36. നീ സ്വര്ഗ്ഗത്തില് കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു, അ:വര് നടക്കേണ്ടുന്ന നല്ല വഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ.

36. Listen from your home in heaven, forgive the sins of your servants, your people Israel. Then start over with them: Train them to live right and well; send rain on the land you gave your people as an inheritance.

37. ദേശത്തു ക്ഷാമമോ മഹാമാരിയോ വെണ്കതിര്, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളന് എന്നിവയോ ഉണ്ടായാല് അവരുടെ ശത്രു അവരുടെ പട്ടണങ്ങളുള്ള ദേശത്തു അവരെ നിരോധിച്ചാല് വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാല് യാതൊരുത്തനെങ്കിലും

37. When disasters strike, famine or catastrophe, crop failure or disease, locust or beetle, or when an enemy attacks their defenses--calamity of any sort--

38. നിന്റെ ജനമായ യിസ്രായേല് മുഴുവനെങ്കിലും വല്ല പ്രാര്ത്ഥനയും യാചനയും കഴിക്കയും ഔരോരുത്തന് താന്താന്റെ മന:പീഡ അറിഞ്ഞു ഈ ആലയത്തിങ്കലേക്കു കൈ മലര്ത്തുകയും ചെയ്താല്

38. any prayer that's prayed from anyone at all among your people Israel, hearts penetrated by the disaster, hands and arms thrown out to this Temple for help,

39. നീ നിന്റെ വാസസ്ഥലമായ സ്വര്ഗ്ഗത്തില് കേട്ടു ക്ഷമിക്കയും

39. Listen from your home in heaven. Forgive and go to work on us. Give what each deserves, for you know each life from the inside (you're the only one with such 'inside knowledge'!)

40. ഞങ്ങളുടെ പിതാക്കന്മാര്ക്കും നീ കൊടുത്ത ദേശത്തു അവര് ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഔരോരുത്തന്റെ ഹൃദയത്തെ അറിയുന്നതുപോലെ ഔരാരുത്തന്നു അവനവന്റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകലമനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നതു.

40. so that they'll live before you in lifelong reverent and believing obedience on this land you gave our ancestors.

41. അത്രയുമല്ല, നിന്റെ ജനമായ യിസ്രായേലിലുള്ളവനല്ലാത്ത ഒരു അന്യജാതിക്കാരന് ദൂരദേശത്തുനിന്നു നിന്റെ നാമം ഹേതുവായി വരികയും --

41. And don't forget the foreigner who is not a member of your people Israel but has come from a far country because of your reputation.

42. അവര് നിന്റെ മഹത്വമുള്ള നാമത്തെയും ബലമുള്ള ഭുജത്തെയും നീട്ടിയിരിക്കുന്ന കയ്യെയും കുറിച്ചു കേള്ക്കുമല്ലാ-- ഈ ആലയത്തിങങ്കലേക്കു നോക്കി പ്രാര്ത്ഥിക്കയും ചെയ്താല്

42. People are going to be attracted here by your great reputation, your wonder-working power, who come to pray at this Temple.

43. നീ നിന്റെ വാസസ്ഥലമായ സ്വര്ഗ്ഗത്തില് കേട്ടു, ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേല് എന്ന പോലെ നിന്നെ ഭയപ്പെടുവാനും ഞാന് പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഗ്രഹിപ്പാനും നിന്റെ നാമത്തെ അറിവാനും തക്കവണ്ണം അന്യജാതിക്കാരന് നിന്നോടു പ്രാര്ത്ഥിക്കുന്നതൊക്കെയും നീ ചെയ്തുകൊടുക്കേണമേ.

43. Listen from your home in heaven. Honor the prayers of the foreigner so that people all over the world will know who you are and what you're like and will live in reverent obedience before you, just as your own people Israel do; so they'll know that you personally make this Temple that I've built what it is.

44. നീ നിന്റെ ജനത്തെ അയയക്കുന്ന വഴിയില് അവര് തങ്ങളുടെ ശത്രുവിനോടു യുദ്ധം ചെയ്വാന് പുറപ്പെടുമ്പോള് നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും നിന്റെ നാമത്തിന്നു ഞാന് പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു യഹോവയോടു പ്രാര്ത്ഥിച്ചാല്

44. When your people go to war against their enemies at the time and place you send them and they pray to GOD toward the city you chose and this Temple I've built to honor your Name,

45. നീ സ്വര്ഗ്ഗത്തില് അവരുടെ പ്രാര്ത്ഥനയും യാചനയും കേട്ടു അവര്ക്കും ന്യായം പാലിച്ചുകൊടുക്കേണമേ.

45. Listen from heaven to what they pray and ask for, and do what's right for them.

46. അവര് നിന്നോടു പാപം ചെയ്കയും--പാപം ചെയ്യാത്ത മനുഷ്യന് ഇല്ലല്ലോ--നീ അവരോടു കോപിച്ചു അവരെ ശത്രുവിന്നു ഏല്പിക്കയും അവര് അവരെ ദൂരത്തോ സമീപത്തോ ഉള്ള ശത്രുവിന്റെ ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താല്

46. When they sin against you--and they certainly will; there's no one without sin!--and in anger you turn them over to the enemy and they are taken captive to the enemy's land, whether far or near,

47. അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവര് ഉണര്ന്നു മനംതിരിഞ്ഞു, അവരെ ബദ്ധരായി കൊണ്ടുപോയ ദേശത്തുവെച്ചുഞങ്ങള് പാപം ചെയ്തു അകൃത്യവും ദുഷ്ടതയും പ്രവര്ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു

47. but repent in the country of their captivity and pray with changed hearts in their exile, 'We've sinned; we've done wrong; we've been most wicked,'

48. നിന്നോടു യാചിക്കയും അവരെ പിടിച്ചു കൊണ്ടുപോയ ശത്രുക്കളുടെ ദേശത്തുവെച്ചു അവര് പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു, നീ അവരുടെ പിതാക്കന്മാര്ക്കും കൊടുത്ത ദേശത്തേക്കു, നീ തിരഞ്ഞെടുത്ത നഗരത്തിങ്കലേക്കും ഞാന് നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിങ്കലേക്കും നോക്കി നിന്നോടു പ്രാര്ത്ഥിക്കയും ചെയ്താല്

48. and turn back to you heart and soul in the land of the enemy who conquered them, and pray to you toward their homeland, the land you gave their ancestors, toward the city you chose, and this Temple I have built to the honor of your Name,

49. നീ നിന്റെ വാസസ്ഥലമായ സ്വര്ഗ്ഗത്തില് അവരുടെ പ്രാര്ത്ഥനയും യാചനയും കേട്ടു അവര്ക്കും ന്യായം പാലിച്ചുകൊടുത്തു,

49. Listen from your home in heaven to their prayers desperate and devout and do what is best for them.

50. നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു, അവര് നിന്നോടു ചെയ്ത ദ്രോഹങ്ങളൊക്കെയും ക്ഷമിക്കയും അവരെ ബദ്ധന്മാരായി കൊണ്ടുപോയവര്ക്കും അവരോടു കരുണതോന്നത്തക്കവണ്ണം അവര്ക്കും അവരോടു കരുണ ലഭിക്കുമാറാക്കുകയും ചെയ്യേണമേ.

50. Forgive your people who have sinned against you; forgive their gross rebellions and move their captors to treat them with compassion.

51. അവര് മിസ്രയീം എന്ന ഇരുമ്പുലയുടെ നടുവില്നിന്നു നീ കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും ആകുന്നുവല്ലോ.

51. They are, after all, your people and your precious inheritance whom you rescued from the heart of that iron-smelting furnace, Egypt!

52. അവര് നിന്നെ വിളിച്ചപേക്ഷിക്കുമ്പോള് ഒക്കെയും നീ കേള്ക്കേണ്ടതിന്നു അടിയന്റെ യാചനയും നിന്റെ ജനമായ യിസ്രായേലിന്റെ യാചനയും തൃക്കണ് പാര്ത്തരുളേണമേ.

52. O be alert and attentive to the needy prayers of me, your servant, and your dear people Israel; listen every time they cry out to you!

53. കര്ത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമില് നിന്നു കൊണ്ടുവന്നപ്പോള് നിന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളില്നിന്നും നീ അവരെ നിനക്കു അവകാശമായി വേറുതിരിച്ചുവല്ലോ.

53. You handpicked them from all the peoples on earth to be your very own people, as you announced through your servant Moses when you, O GOD, in your masterful rule, delivered our ancestors from Egypt.

54. ശലോമോന് യഹോവയോടു ഈ പ്രാര്ത്ഥനയും യാചനയും എല്ലാം കഴിച്ചുതീര്ന്നശേഷം അവന് യഹോവയുടെ യാഗപീഠത്തില് മുമ്പില് മുഴങ്കാല് കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലര്ത്തിയിരുന്നതും വിട്ടു എഴുന്നേറ്റു.

54. Having finished praying to GOD--all these bold and passionate prayers--Solomon stood up before GOD's Altar where he had been kneeling all this time, his arms stretched upward to heaven.

55. അവന് നിന്നുകൊണ്ടു യിസ്രായേല്സഭയെ ഒക്കെയും ഉച്ചത്തില് ആശീര്വ്വദിച്ചു പറഞ്ഞതു എന്തെന്നാല്

55. Standing, he blessed the whole congregation of Israel, blessing them at the top of his lungs:

56. താന് വാഗ്ദാനം ചെയ്തതുപോലെ ഒക്കെയും തന്റെ ജനമായ യിസ്രായേലിന്നു സ്വസ്ഥത നല്കിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവന് ; അവന് തന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്ത അവന്റെ നല്ല വാഗ്ദാനങ്ങളെല്ലാറ്റിലും വെച്ചു ഒന്നെങ്കിലും നിഷ്ഫലമായിട്ടില്ലല്ലോ.

56. 'Blessed be GOD, who has given peace to his people Israel just as he said he'd do. Not one of all those good and wonderful words that he spoke through Moses has misfired.

57. നമ്മുടെ ദൈവമായ യഹോവ നമ്മുടെ പിതാക്കന്മാരോടു ഇരുന്നതുപോലെ നമ്മോടുകൂടെയും ഇരിക്കുമാറാകട്ടെ അവന് നമ്മെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യരുതെ.

57. May GOD, our very own God, continue to be with us just as he was with our ancestors--may he never give up and walk out on us.

58. നാം അവന്റെ എല്ലാവഴികളിലും നടക്കേണ്ടതിന്നും അവന് നമ്മുടെ പിതാക്കന്മാരോടു കല്പിച്ച അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിച്ചു നടക്കേണ്ടതിന്നും നമ്മുടെ ഹൃദയത്തെ തങ്കലേക്കു ചായുമാറാക്കട്ടെ.

58. May he keep us centered and devoted to him, following the life path he has cleared, watching the signposts, walking at the pace and rhythms he laid down for our ancestors.

59. യഹോവ തന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്നു

59. 'And let these words that I've prayed in the presence of GOD be always right there before him, day and night, so that he'll do what is right for me, to guarantee justice for his people Israel day after day after day.

60. അവന് തന്റെ ദാസന്നും തന്റെ ജനമായ യിസ്രായേലിന്നും അന്നന്നു ആവശ്യമുള്ളതുപോലെ ന്യായം പാലിച്ചുകൊടുപ്പാന് തക്കവണ്ണം ഞാന് യഹോവയുടെ മുമ്പാകെ ആപേക്ഷിച്ചിരിക്കുന്ന എന്റെ ഈ വചനങ്ങള് രാവും പകലും നമ്മുടെ ദൈവമായ യഹോവയുടെ സന്നിധാനത്തില് ഇരിക്കുമാറാകട്ടെ.

60. Then all the people on earth will know GOD is the true God; there is no other God.

61. ആകയാല് ഇന്നുള്ളതുപോലെ നിങ്ങള് അവന്റെ ചട്ടങ്ങള് അനുസരിച്ചുനടപ്പാനും അവന്റെ കല്പനകള് പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കല് ഏകാഗ്രമായിരിക്കട്ടെ.

61. And you, your lives must be totally obedient to GOD, our personal God, following the life path he has cleared, alert and attentive to everything he has made plain this day.'

62. പിന്നെ രാജാവും എല്ലായിസ്രായേലും യഹോവയുടെ സന്നിധിയില് യാഗം കഴിച്ചു.

62. The king and all Israel with him then worshiped, offering sacrifices to GOD.

63. ശലോമോന് യഹോവേക്കു ഇരുപത്തീരായിരം കാളയെയും ലക്ഷത്തിരുപതിനായിരം ആടിനെയും സമാധാനയാഗമായിട്ടു അര്പ്പിച്ചു. ഇങ്ങനെ രാജാവും യിസ്രായേല്മക്കളൊക്കെയും യഹോവയുടെ ആലയത്തെ പ്രതിഷ്ഠിച്ചു.

63. Solomon offered Peace-Offerings, sacrificing to GOD twenty-two thousand cattle, a hundred and twenty thousand sheep. This is how the king and all Israel dedicated The Temple of GOD.

64. യഹോവയുടെ സന്നിധിയില് ഉണ്ടായിരുന്ന താമ്ര യാഗപീഠം ഹോമയാഗം, ഭോജനയാഗം, സമാധാനയാഗങ്ങളുടെ മേദസ്സ് എന്നിവ കൊള്ളുന്നതിന്നു പോരാതിരുന്നതുകൊണ്ടു രാജാവു അന്നു യഹോവയുടെ ആലയത്തിന്റെ മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു അവിടെ ഹോമയാഗവും ഭോജനയാഗവും സമാധാനയാഗങ്ങളുടെ മേദസ്സും അര്പ്പിച്ചു.

64. That same day, the king set apart the central area of the Courtyard in front of GOD's Temple for sacred use and there sacrificed the Whole-Burnt-Offerings, Grain-Offerings, and fat from the Peace-Offerings--the bronze Altar was too small to handle all these offerings.

65. ശലോമോനും അവനോടുകൂടെ ഹമാത്തിന്റെ അതിര്മുതല് മിസ്രയീംതോടുവരെയുള്ള എല്ലാ യിസ്രായേലും വലിയൊരു സഭയായി ആ സമയത്തു നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയില് ഏഴു ദിവസവും പിന്നെയും ഏഴു ദിവസവും ഇങ്ങനെ പതിന്നാലും ദിവസം ഉത്സവം ആചരിച്ചു.

65. This is how Solomon kept the great autumn feast, and all Israel with him, people there all the way from the far northeast (the Entrance to Hamath) to the far southwest (the Brook of Egypt)--a huge congregation. They started out celebrating for seven days--and then did it another seven days! Two solid weeks of celebration!

66. എട്ടാംദിവസം അവന് ജനത്തെ വിട്ടയച്ചു; അവര് രാജാവിനെ അഭിനന്ദിച്ചു, യഹോവ തന്റെ ദാസനായ ദാവീദിന്നു, തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത എല്ലാനന്മയെയും കുറിച്ചു സന്തോഷവും ആനന്ദവുമുള്ളവരായി തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.

66. Then he dismissed them. They blessed the king and went home, exuberant with heartfelt gratitude for all the good GOD had done for his servant David and for his people Israel.



Shortcut Links
1 രാജാക്കന്മാർ - 1 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |