2 Kings - 2 രാജാക്കന്മാർ 12 | View All

1. യേഹൂവിന്റെ ഏഴാം ആണ്ടില് യെഹോവാശ് വാഴ്ചതുടങ്ങി; അവന് യെരൂശലേമില് നാല്പതു സംവത്സരം വാണു. ബേര്-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേര്.

1. In Jehu's seventh year Jehoash became king; he reigned for forty years in Jerusalem. His mother was Zibiah, who was from Beer Sheba.

2. യെഹോയാദാപുരോഹിതന് യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും അവന് യഹോവേക്കു ഇഷ്ടമായുള്ളതു ചെയ്തു.

2. Throughout his lifetime Jehoash did what the LORD approved, just as Jehoiada the priest taught him.

3. എങ്കിലും പൂജാഗിരികള്ക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളില് യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.

3. But the high places were not eliminated; the people continued to offer sacrifices and burn incense on the high places.

4. യെഹോവാശ് പുരോഹിതന്മാരോടുയഹോവയുടെ ആലയത്തില് നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഔരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തില് ഔരോരുത്തന് കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും

4. Jehoash said to the priests, 'I place at your disposal all the consecrated silver that has been brought to the LORD's temple, including the silver collected from the census tax, the silver received from those who have made vows, and all the silver that people have voluntarily contributed to the LORD's temple.

5. ഔരോ പുരോഹിതനും താന്താന്റെ പരിചയക്കാരോടു വാങ്ങി ആലയത്തിന്നു അറ്റകുറ്റം കാണുന്നേടത്തൊക്കെയും അറ്റകുറ്റം തീര്ക്കേണം എന്നു കല്പിച്ചു.

5. The priests should receive the silver they need from the treasurers and repair any damage to the temple they discover.'

6. എന്നാല് യെഹോവാശ് രാജാവിന്റെ ഇരുപത്തിമൂന്നാം ആണ്ടില് പുരോഹിതന്മാര് ആലയത്തിന്റെ അറ്റകുറ്റം തീര്ത്തിട്ടില്ലായിരുന്നു.

6. By the twenty-third year of King Jehoash's reign the priests had still not repaired the damage to the temple.

7. ആകയാല് യെഹോവാശ് രാജാവു യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോടുനിങ്ങള് ആലയത്തിന്റെ അറ്റകുറ്റം തീര്ക്കാതിരിക്കുന്നതു എന്തു? ഇനി നിങ്ങള് നിങ്ങളുടെ പരിചയക്കാരോടു ദ്രവ്യം വാങ്ങാതെ ആലയത്തിന്റെ അറ്റകുറ്റം തീര്ക്കേണ്ടതിന്നു അതു കൊടുപ്പിന് എന്നു പറഞ്ഞു.

7. So King Jehoash summoned Jehoiada the priest along with the other priests, and said to them, 'Why have you not repaired the damage to the temple? Now, take no more silver from your treasurers unless you intend to use it to repair the damage.'

8. അങ്ങനെ പുരോഹിതന്മാര് തങ്ങള് മേലാല് ജനത്തോടു ദ്രവ്യം വാങ്ങാതിരിപ്പാനും ആലയത്തിന്റെ അറ്റകുറ്റം തീര്ക്കാതിരിപ്പാനും സമ്മതിച്ചു.

8. The priests agreed not to collect silver from the people and relieved themselves of personal responsibility for the temple repairs.

9. അപ്പോള് യെഹോയാദാപുരോഹിതന് ഒരു പെട്ടകം എടുത്തു അതിന്റെ മൂടിയില് ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന്നരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തു ഭാഗത്തു വെച്ചു; വാതില് കാക്കുന്ന പുരോഹിതന്മാര് യഹോവയുടെ ആലയത്തിലേക്കു വരുന്ന ദ്രവ്യം ഒക്കെയും അതില് ഇടും.
മർക്കൊസ് 12:41

9. Jehoiada the priest took a chest and drilled a hole in its lid. He placed it on the right side of the altar near the entrance of the LORD's temple. The priests who guarded the entrance would put into it all the silver brought to the LORD's temple.

10. പെട്ടകത്തില് ദ്രവ്യം വളരെയായി എന്നു കാണുമ്പോള് രാജാവിന്റെ രായസക്കാരനും മഹാപുരോഹിതനും കൂടെച്ചെന്നു യഹോവയുടെ ആലയത്തില് കണ്ട ദ്രവ്യം എണ്ണി സഞ്ചികളില് കെട്ടും.

10. When they saw the chest was full of silver, the royal secretary and the high priest counted the silver that had been brought to the LORD's temple and bagged it up.

11. അവര് ദ്രവ്യം യഹോവയുടെ ആലയത്തിന്റെ പണി നടത്തുന്ന വിചാരകന്മാരുടെ പക്കല് തൂക്കിക്കൊടുക്കും; അവര് അതു യഹോവയുടെ ആലയത്തില് പണിചെയ്യുന്ന ആശാരിമാര്ക്കും ശില്പികള്ക്കും

11. They would then hand over the silver that had been weighed to the construction foremen assigned to the LORD's temple. They hired carpenters and builders to work on the LORD's temple,

12. കല്പണിക്കാര്ക്കും കല്ലുവെട്ടുകാര്ക്കും യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്പ്പാന് വേണ്ടുന്ന മരവും ചെത്തിയ കല്ലും വാങ്ങുന്നതിന്നും ആലയത്തിന്റെ അറ്റകുറ്റം തീര്പ്പാന് വേണ്ടുന്ന ചെലവൊക്കെയും കഴിക്കുന്നതിന്നും കൊടുക്കും.

12. as well as masons and stonecutters. They bought wood and chiseled stone to repair the damage to the LORD's temple and also paid for all the other expenses.

13. യഹോവയുടെ ആലയത്തില് പിരിഞ്ഞുകിട്ടിയ ദ്രവ്യംകൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം കാഹളം എന്നിങ്ങനെ പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവര് യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കാതെ

13. The silver brought to the LORD's temple was not used for silver bowls, trimming shears, basins, trumpets, or any kind of gold or silver implements.

14. പണിചെയ്യുന്നവര്ക്കും മാത്രം അതു കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന്നു അറ്റകുറ്റം തീര്ക്കും.

14. It was handed over to the foremen who used it to repair the LORD's temple.

15. എന്നാല് പണിചെയ്യുന്നവര്ക്കും കൊടുക്കേണ്ടതിന്നു ദ്രവ്യം ഏറ്റുവാങ്ങിയവരോടു അവര് കണകൂ ചോദിച്ചില്ല; വിശ്വാസത്തിന്മേല് ആയിരുന്നു അവര് പ്രവര്ത്തിച്ചുപോന്നതു.

15. They did not audit the treasurers who disbursed the funds to the foremen, for they were honest.

16. അകൃത്യയാഗത്തിന്റെ ദ്രവ്യവും പാപയാഗത്തിന്റെ ദ്രവ്യവും യഹോവയുടെ ആലയത്തില് കൊണ്ടുവന്നില്ല; അതു പുരോഹിതന്മാര്ക്കുംള്ളതായിരുന്നു.

16. (The silver collected in conjunction with reparation offerings and sin offerings was not brought to the LORD's temple; it belonged to the priests.)

17. ആ കാലത്തു അരാംരാജാവായ ഹസായേല് പുറപ്പെട്ടു ഗത്തിനെ യുദ്ധംചെയ്തു പിടിച്ചു; ഹസായേല് യെരൂശലേമിന്റെ നേരെയും വരേണ്ടതിന്നു

17. At that time King Hazael of Syria attacked Gath and captured it. Hazael then decided to attack Jerusalem.

18. ദൃഷ്ടിവെച്ചാറെ യെഹൂദാരാജാവായ യെഹോവാശ് തന്റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവു എന്നീ യെഹൂദാരാജാക്കന്മാര് നിവേദിച്ചിരുന്ന സകലനിവേദിതവസ്തുക്കളും താന് നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നൊക്കെയും എടുത്തു അരാം രാജാവായ ഹസായേലിന്നു കൊടുത്തു; അങ്ങനെ അവന് യെരൂശലേമിനെ വിട്ടുപോയി.

18. King Jehoash of Judah collected all the sacred items that his ancestors Jehoshaphat, Jehoram, and Ahaziah, kings of Judah, had consecrated, as well as his own sacred items and all the gold that could be found in the treasuries of the LORD's temple and the royal palace. He sent it all to King Hazael of Syria, who then withdrew from Jerusalem.

19. യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

19. The rest of the events of Joash's reign, including all his accomplishments, are recorded in the scroll called the Annals of the Kings of Judah.

20. യോവാശിന്റെ ഭൃത്യന്മാര് മത്സരിച്ചു കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിക്കലുള്ള മില്ലോഗൃഹത്തില് വെച്ചു അവനെ കൊന്നു.

20. His servants conspired against him and murdered Joash at Beth-Millo, on the road that goes down to Silla.

21. ശിമെയാത്തിന്റെ മകനായ യോസാഖാര്, ശോമേരിന്റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മരായിരുന്നു അവനെ വെട്ടിക്കൊന്നതു. ദാവീദിന്റെ നഗരത്തില് അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായ്തീര്ന്നു.

21. His servants Jozabad son of Shimeath and Jehozabad son of Shomer murdered him. He was buried with his ancestors in the city of David. His son Amaziah replaced him as king.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |