2 Kings - 2 രാജാക്കന്മാർ 13 | View All

1. യെഹൂദാരാജാവായ അഹസ്യാവിന്റെ മകനായ യോവാശിന്റെ ഇരുപത്തിമൂന്നാം ആണ്ടില് യേഹൂവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിന്നു രാജാവായി ശമര്യ്യയില് പതിനേഴു സംവത്സരം വാണു.

1. In the twenty-third year of Joash son of Ahaziah king of Judah, Jehoahaz son of Jehu became king of Israel in Samaria--a rule of seventeen years.

2. അവന് യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയില് തന്നേ നടന്നു.

2. He lived an evil life before GOD, walking step for step in the tracks of Jeroboam son of Nebat who led Israel into a life of sin, swerving neither left or right.

3. ആകയാല് യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവന് അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെന് -ഹദദിന്റെ കയ്യിലും നിരന്തരം വിട്ടുകൊടുത്തു.

3. Exasperated, GOD was furious with Israel and turned them over to Hazael king of Aram and Ben-Hadad son of Hazael. This domination went on for a long time.

4. എന്നാല് യെഹോവാഹാസ് യഹോവയോടു കൃപെക്കായി അപേക്ഷിച്ചു; അരാംരാജാവു യിസ്രായേലിനെ ഞെരുക്കിയ ഞെരുക്കം യഹോവ കണ്ടിട്ടു അവന്റെ അപേക്ഷ കേട്ടു.

4. Then Jehoahaz prayed for a softening of GOD's anger, and GOD listened. He realized how wretched Israel had become under the brutalities of the king of Aram.

5. യഹോവ യിസ്രായേലിന്നു ഒരു രക്ഷകനെ കൊടുത്തതുകൊണ്ടു അവര് അരാമ്യരുടെ അധികാരത്തില്നിന്നു ഒഴിഞ്ഞുപോയി; യിസ്രായേല്മക്കള് പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളില് വസിപ്പാന് സംഗതിവന്നു.

5. So GOD provided a savior for Israel who brought them out from under Aram's oppression. The children of Israel were again able to live at peace in their own homes.

6. എങ്കിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാം ഗൃഹത്തിന്റെ പാപങ്ങളെ അവര് വിട്ടുമാറാതെ അവയില് തന്നേ നടന്നു; അശേരാപ്രതിഷ്ഠെക്കു ശമര്യ്യയില് നീക്കം വന്നില്ല.

6. But it didn't make any difference: They didn't change their lives, didn't turn away from the Jeroboam-sins that now characterized Israel, including the sex-and-religion shrines of Asherah still flourishing in Samaria.

7. അവന് യെഹോവാഹാസിന്നു അമ്പതു കുതിരച്ചേവകരെയും പത്തു രഥങ്ങളെയും പതിനായിരം കാലാളുകളെയും അല്ലാതെ മറ്റു യാതൊരു പടജ്ജനത്തെയും ശേഷിപ്പിച്ചില്ല; അരാംരാജാവു അവരെ നശിപ്പിച്ചു മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.

7. Nothing was left of Jehoahaz's army after Hazael's oppression except for fifty cavalry, ten chariots, and ten thousand infantry. The king of Aram had decimated the rest, leaving behind him mostly chaff.

8. യെഹോവാഹാസിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതൊക്കെയും അവന്റെ പരാക്രമപ്രവൃത്തിയും യിസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

8. The rest of the life and times of Jehoahaz, the record of his accomplishments, are written in The Chronicles of the Kings of Israel.

9. യെഹോവാഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്യ്യയില് അടക്കം ചെയ്തു; അവന്റെ മകനായ യോവാശ് അവന്നു പകരം രാജാവായി.

9. Jehoahaz died and was buried with his ancestors in Samaria. His son Jehoash succeeded him as king.

10. യെഹൂദാരാജാവായ യോവാശിന്റെ മുപ്പത്തേഴാം ആണ്ടില് യെഹോവാഹാസിന്റെ മകനായ യോവാശ് യിസ്രായേലിന്നു രാജാവായി ശമര്യ്യയില് പതിനൊന്നു സംവത്സരം വാണു.

10. In the thirty-seventh year of Joash king of Judah, Jehoash son of Jehoahaz became king of Israel in Samaria--a reign of sixteen years.

11. അവന് യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബയാമിന്റെ സകലപാപങ്ങളെയും അവന് വിട്ടുമാറാതെ അവയില് തന്നേ നടന്നു.

11. In GOD's eyes he lived an evil life. He didn't deviate one bit from the sins of Jeroboam son of Nebat, who led Israel into a life of sin. He plodded along in the same tracks, step after step.

12. യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന് ചെയ്തതൊക്കെയും യെഹൂദാരാജാവായ അമസ്യാവോടു യുദ്ധത്തില് കാണിച്ച പരാക്രമവും യിസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

12. The rest of the life and times of Jehoash, the record of his accomplishments and his war against Amaziah king of Judah, are written in The Chronicles of the Kings of Israel.

13. യോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം സിംഹാസനം കയറി; യോവാശിനെ ശമര്യ്യയില് യിസ്രായേല്രാജാക്കന്മാരോടു കൂടെ അടക്കം ചെയ്തു.

13. Jehoash died and joined his ancestors. Jeroboam took over his throne. Jehoash was buried in Samaria in the royal cemetery.

14. ആ കാലത്തു എലീശാ മരണഹേതുകമായ രോഗംപിടിച്ചു കിടന്നു; അപ്പോള് യിസ്രായേല്രാജാവായ യോവാശ് അവന്റെ അടുക്കല് ചെന്നു അവന്റെ മുഖത്തിന്മീതെ കുനിഞ്ഞു കരഞ്ഞു; എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ എന്നു പറഞ്ഞു.

14. Elisha came down sick. It was the sickness of which he would soon die. Jehoash king of Israel paid him a visit. When he saw him he wept openly, crying, 'My father, my father! Chariot and horsemen of Israel!'

15. എലീശാ അവനോടുഅമ്പും വില്ലും എടുക്ക എന്നു പറഞ്ഞു; അവന് അമ്പും വില്ലും എടുത്തു.

15. Elisha told him, 'Go and get a bow and some arrows.' The king brought him the bow and arrows.

16. അപ്പോള് അവന് യിസ്രായേല്രാജാവിനോടു നിന്റെ കൈ വില്ലിന്മേല് വെക്ക എന്നു പറഞ്ഞു. അവന് കൈവെച്ചപ്പോള് എലീശാ തന്റെ കൈ രാജാവിന്റെ കൈമേല് വെച്ചു.

16. Then he told the king, 'Put your hand on the bow.' He put his hand on the bow. Then Elisha put his hand over the hand of the king.

17. കിഴക്കെ കിളിവാതില് തുറക്ക എന്നു അവന് പറഞ്ഞു. അവന് അതു തുറന്നപ്പോള്എയ്ക എന്നു എലീശാ പറഞ്ഞു. എയ്താറെ അവന് അതു യഹോവയുടെ ജയാസ്ത്രം, അരാമ്യര്ക്കും നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കില്വെച്ചു അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കും എന്നു പറഞ്ഞു.

17. Elisha said, 'Now open the east window.' He opened it. Then he said, 'Shoot!' And he shot. 'The arrow of GOD's salvation!' exclaimed Elisha. 'The arrow of deliverance from Aram! You will do battle against Aram until there's nothing left of it.'

18. അമ്പു എടുക്ക എന്നു അവന് പറഞ്ഞു. അവന് എടുത്തു; നിലത്തടിക്ക എന്നു അവന് യിസ്രായേല്രാജാവിനോടു പറഞ്ഞു. അവന് മൂന്നു പ്രാവശ്യം അടിച്ചു നിര്ത്തി.

18. 'Now pick up the other arrows,' said Elisha. He picked them up. Then he said to the king of Israel, 'Strike the ground.' The king struck the ground three times and then quit.

19. അപ്പോള് ദൈവപുരുഷന് അവനോടു കോപിച്ചു; നീ അഞ്ചാറു പ്രവാശ്യം അടിക്കേണ്ടിയിരുന്നു; എന്നാല് നീ അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നു പ്രാവശ്യം മാത്രം തോല്പിക്കും എന്നു പറഞ്ഞു.

19. The Holy Man became angry with him: 'Why didn't you hit the ground five or six times? Then you would beat Aram until he was finished. As it is, you'll defeat him three times only.'

20. എന്നാല് എലീശാ മരിച്ചു; അവര് അവനെ അടക്കം ചെയ്തു; പിറ്റെ ആണ്ടില് മോവാബ്യരുടെ പടക്കൂട്ടങ്ങള് ദേശത്തെ ആക്രമിച്ചു.

20. Then Elisha died and they buried him. Some time later, raiding bands of Moabites, as they often did, invaded the country.

21. ചിലര് ഒരു മനുഷ്യനെ അടക്കം ചെയ്യുമ്പോള് ഒരു പടക്കൂട്ടത്തെ കണ്ടിട്ടു അയാളെ എലീശാവിന്റെ കല്ലറയില് ഇട്ടു; അവന് അതില് വീണു എലീശയുടെ അസ്ഥികളെ തൊട്ടപ്പോള് ജീവിച്ചു കാലൂന്നി എഴുന്നേറ്റു.

21. One day, some men were burying a man and spotted the raiders. They threw the man into Elisha's tomb and got away. When the body touched Elisha's bones, the man came alive, stood up, and walked out on his own two feet.

22. എന്നാല് യെഹോവാഹാസിന്റെ കാലത്തൊക്കെയും അരാമ്യരാജാവായ ഹസായേല് യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു.

22. Hazael king of Aram badgered and bedeviled Israel all through the reign of Jehoahaz.

23. യഹോവേക്കു അവരോടു കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നവരോടുള്ള തന്റെ നിയമംനിമിത്തം അവന് അവരെ കടാക്ഷിച്ചു; അവരെ നശിപ്പിപ്പാന് അവന്നു മനസ്സായില്ല; ഇതുവരെ തന്റെ സമ്മുഖത്തുനിന്നു അവരെ തള്ളിക്കളഞ്ഞതുമില്ല.

23. But GOD was gracious and showed mercy to them. He stuck with them out of respect for his covenant with Abraham, Isaac, and Jacob. He never gave up on them, never even considered discarding them, even to this day.

24. അരാംരാജാവായ ഹസായേല് മരിച്ചപ്പോള് അവന്റെ മകനായ ബെന് -ഹദദ് അവന്നു പകരം രാജാവായി.

24. Hazael king of Aram died. His son Ben-Hadad was the next king.

25. യെഹോവാഹാസിന്റെ മകനായ യെഹോവാശ് തന്റെ അപ്പനായ യെഹോവാഹാസിനോടു ഹസായേല് യുദ്ധത്തില് പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെന് -ഹദദിനോടു തിരികെ പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടുകൊള്ളുകയും ചെയ്തു.

25. Jehoash son of Jehoahaz turned things around and took back the cities that Ben-Hadad son of Hazael had taken from his father Jehoahaz. Jehoash went to war three times and defeated him each time, recapturing the cites of Israel.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |