2 Kings - 2 രാജാക്കന്മാർ 16 | View All

1. രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടില് യെഹൂദാരാജാവായ യോഥാമിന്റെ മകന് ആഹാസ് രാജാവായി.

1. In the seventeenth year of Pekah the son of Remaliah, Ahaz the son of Jotham began to rule as the king of Judah.

2. ആഹാസ് വാഴ്ചതുടങ്ങിയപ്പോള് അവന്നു ഇരുപതു വയസ്സായിരുന്നു; അവന് യെരൂശലേമില് പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ്, ചെയ്തതുപോലെ തന്റെ ദൈവമായ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തില്ല.

2. Ahaz was twenty years old when he became king. And he ruled for sixteen years in Jerusalem. He did not do what was right in the eyes of the Lord his God, as his father David had done.

3. അവന് യിസ്രായേല്രാജാക്കന്മാരുടെ വഴിയില് നടന്നു; യഹോവ യിസ്രായേല്മക്കളുടെ മുമ്പില് നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകള്ക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.

3. But he walked in the way of the kings of Israel. He even gave his sons as a burnt gift. This was very sinful and was done by the nations which the Lord had driven out from the people of Israel.

4. അവന് പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിന് കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.

4. And Ahaz gave gifts in worship and burned special perfume on the high places, on the hills, and under every green tree.

5. അക്കാലത്തു അരാംരാജാവായ രെസീനും യിസ്രായേല്രാജാവായ രെമല്യാവിന്റെ മകന് പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു ആഹാസിനെ നിരോധിച്ചു; എന്നാല് അവനെ ജയിപ്പാന് അവര്ക്കും കഴിഞ്ഞില്ല.

5. Then King Rezin of Syria and Pekah the son of Remaliah, king of Israel, came up to Jerusalem to fight a war. Their armies closed in around Ahaz, but they could not win the battle against him.

6. അന്നു അരാംരാജാവായ രെസീന് ഏലത്ത് വീണ്ടെടുത്തു അരാമിനോടു ചേര്ത്തു യെഹൂദന്മാരെ ഏലത്തില്നിന്നു നീക്കിക്കളഞ്ഞു; അരാമ്യര് ഏലത്തില് വന്നു ഇന്നുവരെയും അവിടെ പാര്ക്കുംന്നു.

6. At that time King Rezin of Syria took back Elath for Syria. And he drove all the men of Judah out of Elath. The Syrians came to Elath, and have lived there to this day.

7. ആഹാസ് അശ്ശൂര്രാജാവായ തിഗ്ളത്ത്-പിലേസരിന്റെ അടുക്കല് ദൂതന്മാരെ അയച്ചുഞാന് നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്നു എന്നോടു എതിര്ത്തിരിക്കുന്ന അരാംരാജാവിന്റെ കയ്യില്നിന്നും യിസ്രായേല്രാജാവിന്റെ കയ്യില്നിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.

7. So Ahaz sent men with news to King Tiglath-pileser of Assyria, saying, 'I am your servant and your son. Come up and save me from the king of Syria and the king of Israel. They are fighting against me.'

8. അതിന്നായിട്ടു ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയും പൊന്നും എടുത്തു അശ്ശൂര് രാജാവിന്നു സമ്മാനമായി കൊടുത്തയച്ചു.

8. And Ahaz took the silver and gold from the house of the Lord and the storerooms of the king's house, and sent a gift to the king of Assyria.

9. അശ്ശൂര്രാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂര്രാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.

9. So the king of Assyria listened to him and went up against Damascus. He took it in battle, and took its people away against their will to Kir. And he put Rezin to death.

10. ആഹാസ്രാജാവു അശ്ശൂര്രാജാവായ തിഗ്ളത്ത്-പിലേസരിനെ എതിരേല്പാന് ദമ്മേശെക്കില് ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്രാജാവു ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാപണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതന്നു കൊടുത്തയച്ചു.

10. King Ahaz went to Damascus to meet King Tiglath-pileser of Assyria. He saw the altar at Damascus. And King Ahaz sent to Urijah the religious leader the plans of the altar and a small object made to look just like it.

11. ഊരീയാപുരോഹിതന് ഒരു യാഗപീഠം പണിതു; ആഹാസ് രാജാവു ദമ്മേശെക്കില്നിന്നു അയച്ചപ്രകാരമൊക്കെയും ആഹാസ്രാജാവു ദമ്മേശെക്കില്നിന്നു വരുമ്പോഴെക്കു ഊരീയാപുരോഹിതന് അതു പണിതിരുന്നു.

11. So Urijah the religious leader built an altar, following all the plans King Ahaz had sent from Damascus. Urijah made it before King Ahaz came from Damascus.

12. രാജാവു ദമ്മേശെക്കില്നിന്നു വന്നപ്പോള് ആ യാഗപീഠം കണ്ടു; രാജാവു യാഗപീഠത്തിങ്കല് ചെന്നു അതിന്മേല് കയറി.

12. When the king came from Damascus, he saw the altar and went up to it.

13. ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ചു പാനീയയാഗവും പകര്ന്നു സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേല് തളിച്ചു.

13. There he burned his burnt gift and his grain gift. He poured his drink gift and put the blood of his peace gift on the altar.

14. യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവന് ആലയത്തിന്റെ മുന് വശത്തു തന്റെ യാഗപീഠത്തിന്നും യഹോവയുടെ ആലയത്തിന്നും മദ്ധ്യേനിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടു പോയി വെച്ചു.

14. He took the brass altar which was before the Lord in front of the house, between his altar and the Lord's house, and he put it on the north side of his altar.

15. ആഹാസ് രാജാവു ഊരീയാ പുരോഹിതനോടു കല്പിച്ചതുമഹായാഗപീഠത്തിന്മേല് നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകലജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങള് കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമൊക്കെയും തളിക്കയും ചെയ്യേണം; താമ്രയാഗപീഠത്തെപ്പറ്റിയോ ഞാന് ആലോചിച്ചു കൊള്ളാം.

15. Then King Ahaz told Urijah the religious leader, 'Upon the large altar, give the morning burnt gift, the evening grain gift, and the king's burnt gift and his grain gift. Give them with the burnt gifts of all the people of the land and their grain gifts and drink gifts. Put on it all the blood of the burnt gifts given in worship. But the brass altar will be for me to go to when I ask the Lord what should be done.'

16. ആഹാസ്രാജാവു കല്പിച്ചതുപോലെ ഒക്കെയും ഊരീയാപുരോഹിതന് ചെയ്തു.

16. Urijah the religious leader did all that King Ahaz told him.

17. ആഹാസ്രാജാവു പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെ മേല്നിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേല് വെച്ചു.

17. Then King Ahaz cut off the pillars and took the water pots away from them. He took the big brass pool off of the brass bulls, and put it down on stone.

18. ആലയത്തിങ്കല് ഉണ്ടാക്കിയിരുന്ന ശബ്ബത്ത് താഴ്വാരവും രാജാവിന്നു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂര്രാജാവിനെ വിചാരിച്ചു യഹോവയുടെ ആലയത്തിങ്കല്നിന്നു മാറ്റിക്കളഞ്ഞു.

18. He took from the house of the Lord the covered way they had built in the house, and the king's gate because of the king of Assyria.

19. ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങള് യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.

19. Now the rest of the acts of Ahaz are written in the Book of the Chronicles of the Kings of Judah.

20. ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തില് അവന്റെ പിതാക്കന്മാരുടെ അടുക്കല് അവനെ അടക്കംചെയ്തു; അവന്റെ മകന് ഹിസ്കീയാവു അവന്നു പകരം രാജാവായി.

20. Ahaz died, and was buried with his fathers in the city of David. And his son Hezekiah ruled in his place.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |