2 Kings - 2 രാജാക്കന്മാർ 19 | View All

1. ഹിസ്കീയാരാജാവു അതു കേട്ടപ്പോള് വസ്ത്രം കീറി രട്ടുടുത്തുകെണ്ടു യഹോവയുടെ ആലയത്തില് ചെന്നു.

1. When Hezekiah heard it all, he too ripped his robes apart and dressed himself in rough burlap. Then he went into The Temple of GOD.

2. പിന്നെ അവന് രാജധാനിവിചാരകനായ എല്യാക്കീമിനെയും രായസക്കാരനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കല് അയച്ചു.

2. He sent Eliakim, who was in charge of the palace, Shebna the secretary, and the senior priests, all of them dressed in rough burlap, to the prophet Isaiah son of Amoz.

3. അവര് അവനോടു പറഞ്ഞതുഹിസ്കീയാവു ഇപ്രകാരം പറയുന്നുഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങള് ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല.

3. They said to him, 'A message from Hezekiah: 'This is a black day, a terrible day--doomsday! Babies poised to be born, No strength to birth them.

4. ജീവനുള്ള ദൈവത്തെ നിന്ദിപ്പാന് റബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂര്രാജാവു അയച്ചു പറയിക്കുന്ന വാക്കു ഒക്കെയും നിന്റെ ദൈവമായ യഹോവ പക്ഷെ കേള്ക്കും; നിന്റെ ദൈവമായ യഹോവ കേട്ട വാക്കിന്നു പ്രതികാരം ചെയ്യും; ആകയാല് ഇനിയും ശേഷിച്ചിരിക്കുന്നവര്ക്കും വേണ്ടി പക്ഷവാദം കഴിക്കേണമേ.

4. ''Maybe GOD, your God, has been listening to the blasphemous speech of the Rabshakeh who was sent by the king of Assyria, his master, to humiliate the living God; maybe GOD, your God, won't let him get by with such talk; and you, maybe you will lift up prayers for what's left of these people.''

5. ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാര് യെശയ്യാവിന്റെ അടുക്കല് വന്നപ്പോള് യെശയ്യാവു അവരോടു പറഞ്ഞതു

5. That's the message King Hezekiah's servants delivered to Isaiah.

6. നിങ്ങള് നിങ്ങളുടെ യജമാനനോടു പറയേണ്ടതെന്തെന്നാല്യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅശ്ശൂര്രാജാവിന്റെ ഭൃത്യന്മാര് എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുകള്നിമിത്തം ഭയപ്പെടേണ്ടാ.

6. Isaiah answered them, 'Tell your master, 'GOD's word: Don't be at all concerned about what you've heard from the king of Assyria's bootlicking errand boys--these outrageous blasphemies.

7. ഞാന് അവന്നു ഒരു മനോവിഭ്രമം വരുത്തും; അവന് ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാന് അവനെ അവന്റെ സ്വന്തദേശത്തുവെച്ചു വാള്കൊണ്ടു വീഴുമാറാക്കും.

7. Here's what I'm going to do: Afflict him with self-doubt. He's going to hear a rumor and, frightened for his life, retreat to his own country. Once there, I'll see to it that he gets killed.''

8. റബ്-ശാക്കേ മടങ്ങിച്ചെന്നു അശ്ശൂര്രാജാവു ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവന് ലാഖീശ് വിട്ടു പോയി എന്നു അവന് കേട്ടിരുന്നു.

8. The Rabshakeh left and found that the king of Assyria had pulled up stakes from Lachish and was now fighting against Libnah.

9. കൂശ്രാജാവായ തിര്ഹാകൂ തന്റെ നേരെ യുദ്ധം ചെയ്വാന് പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ടു അവന് പിന്നെയും ഹിസ്കീയാവിന്റെ അടുക്കല് ദൂതന്മാരെ അയച്ചു പറയിച്ചതെന്തെന്നാല്

9. Then Sennacherib heard that Tirhakah king of Cush was on his way to fight against him. So he sent another envoy with orders to deliver this message to Hezekiah king of Judah:

10. നിങ്ങള് യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടതുയെരൂശലേം അശ്ശൂര് രാജാവിന്റെ കയ്യില് ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുതു.

10. 'Don't let that god that you think so much of keep stringing you along with the line, 'Jerusalem will never fall to the king of Assyria.' That's a barefaced lie.

11. അശ്ശൂര്രാജാക്കന്മാര് സകലദേശങ്ങളോടും ചെയ്തതും അവേക്കു ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ ഒഴിഞ്ഞുപോകുമോ?

11. You know the track record of the kings of Assyria--country after country laid waste, devastated. And what makes you think you'll be an exception?

12. ഗോസാന് , ഹാരാന് , രേസെഫ്, തെലസ്സാരിലെ എദേന്യര് എന്നിങ്ങനെ എന്റെ പിതാക്കന്മാര് നശിപ്പിച്ചിരിക്കുന്ന ജാതികളുടെ ദേവന്മാര് അവരെ വിടുവിച്ചിട്ടുണ്ടോ?

12. Take a good look at these wasted nations, destroyed by my ancestors; did their gods do them any good? Look at Gozan, Haran, Rezeph, the people of Eden at Tel Assar. Ruins.

13. ഹമാത്ത് രാജാവും അര്പ്പാദ് രാജാവും സെഫര്വ്വയീംപട്ടണം ഹേന ഇവ്വ എന്നവേക്കു രാജാവായിരുന്നവനും എവിടെ?

13. And what's left of the king of Hamath, the king of Arpad, the king of Sepharvaim, of Hena, of Ivvah? Bones.'

14. ഹിസ്കീയാവു ദൂതന്മാരുടെ കയ്യില്നിന്നു എഴുത്തു വാങ്ങിവായിച്ചുഹിസ്കീയാവു യഹോവയുടെ ആലയത്തില് ചെന്നു യഹോവയുടെ സന്നിധിയില് അതു വിടര്ത്തി.

14. Hezekiah took the letter from the envoy and read it. He went to The Temple of GOD and spread it out before GOD.

15. ഹിസ്കീയാവു യഹോവയുടെ മുമ്പാകെ പ്രാര്ത്ഥിച്ചുപറഞ്ഞതു എന്തെന്നാല്കെരൂബുകള്ക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തന് മാത്രം ഭൂമിയിലെ സകലരാജ്യങ്ങള്ക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.

15. And Hezekiah prayed--oh, how he prayed! GOD, God of Israel, seated in majesty on the cherubim-throne. You are the one and only God, sovereign over all kingdoms on earth, Maker of heaven, maker of earth.

16. യഹോവേ, ചെവിചായിച്ചു കേള്ക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാന് അയച്ചിരിക്കുന്ന സന് ഹേരീബിന്റെ വാക്കു കേള്ക്കേണമേ.

16. Open your ears, GOD, and listen, open your eyes and look. Look at this letter Sennacherib has sent, a brazen insult to the living God!

17. യഹോവേ, അശ്ശൂര് രാജാക്കന്മാര് ആ ജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയതു സത്യം തന്നേ.

17. The facts are true, O GOD: The kings of Assyria have laid waste countries and kingdoms.

18. അവരുടെ ദേവന്മാരെ അവര് തീയിലിട്ടു ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാല് അവര് അവയെ നശിപ്പിച്ചുകളഞ്ഞു.

18. Huge bonfires they made of their gods, their no-gods hand-made from wood and stone.

19. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തന് മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യില്നിന്നു രക്ഷിക്കേണമേ.

19. But now O GOD, our God, save us from raw Assyrian power; Make all the kingdoms on earth know that you are GOD, the one and only God.

20. ആമോസിന്റെ മകനായ യെശയ്യാവു ഹിസ്കീയാവിന്റെ അടുക്കല് പറഞ്ഞയച്ചതു എന്തെന്നാല്യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ അശ്ശൂര്രാജാവായ സന് ഹേരീബിന് നിമിത്തം എന്നോടു പ്രാര്ത്ഥിച്ചതു ഞാന് കേട്ടു.

20. It wasn't long before Isaiah son of Amoz sent word to Hezekiah: GOD's word: You've prayed to me regarding Sennacherib king of Assyria; I've heard your prayer.

21. അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനമാവിതുസീയോന് പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തല കുലുക്കുന്നു.

21. This is my response to him: The Virgin Daughter of Zion holds you in utter contempt; Daughter Jerusalem thinks you're nothing but scum.

22. നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചതു? ആര്ക്കും വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയര്ത്തുകയും ചെയ്തതു? യിസ്രായേലിന്റെ പരിശുദ്ധന്നു വിരോധമായിട്ടു തന്നേയല്ലോ.

22. Who do you think it is you've insulted? Who do you think you've been bad-mouthing? Before whom do you suppose you've been strutting? The Holy One of Israel, that's who!

23. നിന്റെ ദൂതന്മാര് മുഖാന്തരം നീ കര്ത്താവിനെ നിന്ദിച്ചുഎന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാന് മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന് മുറിക്കും; അതിന്റെ അറ്റത്തെ പാര്പ്പിടംവരെയും ചെഴിപ്പുള്ള കാടുവരെയും ഞാന് കടന്നുചെല്ലും.

23. You dispatched your errand boys to humiliate the Master. You bragged, 'With my army of chariots I've climbed the highest mountains, snow-peaked alpine Lebanon mountains! I've cut down its giant cedars, chopped down its prize pine trees. I've traveled the world, visited the finest forest retreats.

24. ഞാന് അന്യജലം കുഴിച്ചെടുത്തു കുടിക്കും. എന്റെ കാലടികളാല് മിസ്രയീമിലെ സകലനദികളെയും വറ്റിക്കും എന്നു പറഞ്ഞു.

24. I've dug wells in faraway places and drunk their exotic waters; I've waded and splashed barefoot in the rivers of Egypt.'

25. ഞാന് പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി, പൂര്വ്വകാലത്തു തന്നേ അതിനെ നിര്മ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ ശൂന്യക്കൂമ്പാരങ്ങളാക്കുവാന് ഞാന് ഇപ്പോള് സംഗതി വരുത്തിയിരിക്കുന്നു.

25. Did it never occur to you that I'm behind all this? Long, long ago I drew up the plans, and now I've gone into action, Using you as a doomsday weapon, reducing proud cities to piles of rubble,

26. അതുകൊണ്ടു അവയിലെ നിവാസികള് ദുര്ബ്ബലന്മാരായി വിരണ്ടു അമ്പരന്നുപോയി; അവര് വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുമ്മുമ്പെ കരിഞ്ഞുപോയ ധാന്യവുംപോലെ ആയ്തീര്ന്നു.

26. Leaving their people dispirited, slumped shoulders, limp souls. Useless as weeds, fragile as grass, insubstantial as wind-blown chaff.

27. എന്നാല് നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാന് അറിയുന്നു.

27. I know when you sit down, when you come and when you go; And, yes, I've marked every one of your temper tantrums against me.

28. എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയില് എത്തിയിരിക്കുന്നതുകൊണ്ടും ഞാന് എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാണ് നിന്റെ അധരങ്ങളിലും ഇട്ടു, നീ വന്ന വഴിക്കു നിന്നെ മടക്കിക്കൊണ്ടു പോകും.

28. It's because of your temper, your blasphemous foul temper, That I'm putting my hook in your nose and my bit in your mouth And turning you back to where you came from.

29. എന്നാല് ഇതു നിനക്കു അടയാളം ആകും; നിങ്ങള് ഈ ആണ്ടില് പടുവിത്തുവിളയുന്നതും രണ്ടാം ആണ്ടില് താനേ കിളുര്ത്തു വിളയുന്നതും തിന്നും; മൂന്നാം ആണ്ടില് നിങ്ങള് വിതെച്ചു കൊയ്യുകയും മുന്തിരിത്തോട്ടം ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.

29. And this, Hezekiah, will be for you the confirming sign: This year you'll eat the gleanings, next year whatever you can beg, borrow, or steal; But the third year you'll sow and harvest, plant vineyards and eat grapes.

30. യെഹൂദാഗൃഹത്തില് ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായക്കും.

30. A remnant of the family of Judah yet again will sink down roots and raise up fruit.

31. ഒരു ശേഷിപ്പു യെരൂശലേമില്നിന്നും ഒരു രക്ഷിതഗണം സീയോന് പര്വ്വതത്തില്നിന്നും പുറപ്പെട്ടുവരും; യഹോവയുടെ തീക്ഷണത അതിനെ അനുഷ്ഠിക്കും.

31. The remnant will come from Jerusalem, the survivors from Mount Zion. The Zeal of GOD will make it happen.

32. അതുകൊണ്ടു യഹോവ അശ്ശൂര്രാജാവിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവന് ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയില്ല. അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നു എതിരെ വാടകോരുകയുമില്ല.

32. To sum up, this is what GOD says regarding the king of Assyria: He won't enter this city, nor shoot so much as a single arrow there; Won't brandish a shield, won't even begin to set siege;

33. അവന് വന്ന വഴിക്കു തന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല.

33. He'll go home by the same road he came; he won't enter this city. GOD's word!

34. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാന് ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.

34. I'll shield this city, I'll save this city, for my sake and for David's sake.

35. അന്നു രാത്രി യഹോവയുടെ ദൂതന് പുറപ്പെട്ടു അശ്ശൂര്പാളയത്തില് ഒരു ലക്ഷത്തെണ്പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോള് അവര് എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.

35. And it so happened that that very night an angel of GOD came and massacred a hundred and eighty-five thousand Assyrians. When the people of Jerusalem got up next morning, there it was--a whole camp of corpses!

36. അങ്ങനെ അശ്ശൂര്രാജാവായ സന് ഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയില് പാര്ത്തു.

36. Sennacherib king of Assyria got out of there fast, headed straight home for Nineveh, and stayed put.

37. അവന് തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തില് നമസ്കരിക്കുന്ന സമയത്തു അവന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാള്കൊണ്ടു കൊന്നിട്ടു അരാരാത്ത് ദേശത്തേക്കു ഔടിപ്പൊയ്ക്കളഞ്ഞു. അവന്റെ മകനായ ഏസെര്-ഹദ്ദോന് അവന്നുപകരം രാജാവായ്തീര്ന്നു.

37. One day when he was worshiping in the temple of his god Nisroch, his sons Adrammelech and Sharezer murdered him and then escaped to the land of Ararat. His son Esarhaddon became the next king.



Shortcut Links
2 രാജാക്കന്മാർ - 2 Kings : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |