2 Chronicles - 2 ദിനവൃത്താന്തം 18 | View All

1. യെഹോശാഫാത്തിന്നു ധനവും മാനവും വളരെ ഉണ്ടായിരുന്നു; അവന് ആഹാബിനോടു സംബന്ധം കൂടി.

1. And Iehosaphat had aboudaunce of richesse and honour, and ioyned affinitie with Ahab.

2. ചില സംവത്സരം കഴിഞ്ഞശേഷം അവന് ശമര്യ്യയില് ആഹാബിന്റെ അടുക്കല് ചെന്നു; ആഹാബ് അവന്നും കൂടെയുണ്ടായിരുന്ന ജനത്തിന്നും വേണ്ടി വളരെ ആടുകളെയും കാളകളെയും അറുത്തു; ഗിലെയാദിലെ രാമോത്തിലേക്കു തന്നോടുകൂടെ ചെല്ലേണ്ടതിന്നു അവനെ വശീകരിച്ചു.

2. And after certayne yeres he went downe to Ahab to Samaria: And Ahab slue many sheepe and oxen for him and for the people that he had with him, and entreated him to go vp with him vnto Ramoth [in] Gilead.

3. യിസ്രായേല്രാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോടുനീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു പോരുമോ എന്നു ചോദിച്ചു. അവന് അവനോടുഞാനും നീയും എന്റെ ജനവും നിന്റെ ജനവും ഒരുപോലെയല്ലോ; ഞങ്ങള് നിന്നോടുകൂടെ യുദ്ധത്തിന്നു പോരാം എന്നു പറഞ്ഞു.

3. And Ahab king of Israel saide vnto Iehosaphat king of Iuda: wylt thou go with me to Ramoth [in] Gilead? And he aunswered him: I wyll be as thou, and my people shall be as thyne [and we wyll go] with thee to the warre.

4. യെഹോശാഫാത്ത് യിസ്രായേല്രാജാവിനോടുഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.

4. And Iehosaphat saide vnto the king of Israel: Seke counsel I pray thee at the worde of the Lorde this same day.

5. യിസ്രായേല്രാജാവു നാനൂറു പ്രവാചകന്മാരെ വരുത്തി അവരോടുഞങ്ങള് ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവര്പുറപ്പെടുക; ദൈവം അതു രാജാവിന്റെ കയ്യില് ഏല്പിക്കും എന്നു പറഞ്ഞു.

5. Therfore the king of Israel gathered together of prophetes foure hundred men, & saide vnto them: Shall we go to Ramoth [in] Gilead to fight, or should I ceasse? And they saide: Go vp, & God shall deliuer it into the kinges hand.

6. എന്നാല് യെഹോശാഫാത്ത്നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകനായിട്ടു ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.

6. But Iehosaphat saide: Is there yet here neuer a prophete more of the Lordes, that we myght aske of him?

7. അതിന്നു യിസ്രായേല്രാജാവു യെഹോശാഫാത്തിനോടുനാം യഹോവയോടു അരുളപ്പാടു ചോദിപ്പാന് തക്കവണ്ണം ഇനി ഒരുത്തനുണ്ടു; എന്നാല് അവന് എന്നെക്കുറിച്ചു ഒരിക്കലും ഗുണമല്ല എല്ലായ്പോഴുംദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനെ ഇഷ്ടമില്ല; അവന് യിമ്ളയുടെ മകനായ മീഖായാവു എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.

7. And the king of Israel said vnto Iehosaphat: There is yet one man by who we may aske the Lorde: but I hate him, for he neuer prophecieth me good, but alway euill, and the same is Michea the sonne of Iemla. And Iehosaphat sayde, Let not the king say so.

8. അങ്ങനെ യിസ്രായേല്രാജാവു ഒരു ഷണ്ഡനെ വിളിച്ചുയിമ്ളയുടെ മകനായ മീഖായാവെ വേഗം കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.

8. And the king of Israel called one of his chamberlaynes, and sayde: Fetch hyther quickly Michea the sonne of Iemla.

9. യിസ്രായേല്രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്യ്യയുടെ പടിവാതില് പ്രവേശനത്തിങ്കല് ഒരു വിശാലസ്ഥലത്തു താന്താന്റെ സിംഹാസനത്തില് ഇരുന്നു; പ്രവാചകന്മാര് ഒക്കെയും അവരുടെ സന്നിധിയില് പ്രവചിച്ചുകൊണ്ടിരുന്നു.

9. And the king of Israel and Iehosaphat king of Iuda, sate eyther of them on his seate in their apparell, in a thresshing floore beside the gate of Samaria, & al the prophetes prophecied before the.

10. കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പുകൊണ്ടു കൊമ്പുണ്ടാക്കിനീ ഇവകൊണ്ടു അരാമ്യരെ അവര് ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

10. And one Zedekia the sonne of Chanaana had made him hornes of iron, and sayde, thus sayth the Lorde: With these thou shalt pushe Syria, vntill they be brought to naught.

11. പ്രവാചകന്മാര് ഒക്കെയും അങ്ങനെ തന്നേ പ്രവചിച്ചുഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാര്ത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യില് ഏല്പിക്കും എന്നു പറഞ്ഞു.

11. And all the prophetes prophecied euen so, saying, Go vp to Ramoth [in] Gilead, & it shall prosper with thee: for the Lord shall deliuer it into the hand of the king.

12. മീഖായാവെ വിളിപ്പാന് പോയ ദൂതന് അവനോടുനോകൂ, പ്രവാചകന്മാരുടെ വാക്കുകള് ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരില് ഒരുത്തന്റേതുപോലെ ഇരിക്കട്ടെ; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.

12. And the messenger that went to call Michea, spake to him, saying: Behold, the wordes of the prophetes speake good to the king with one assent: let thy wordes therefore I pray thee be like one of theirs, that thou speake that whiche is pleasaunt.

13. അതിന്നു മീഖായാവുയഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നേ ഞാന് പ്രസ്താവിക്കും എന്നു പറഞ്ഞു.

13. And Michea sayde: As the Lorde liueth, euen what my God sayth, that wil I speake.

14. അവന് രാജാവിന്റെ അടുക്കല് വന്നപ്പോള് രാജാവു അവനോടുമീഖായാവേ, ഞങ്ങള് ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവന് പുറപ്പെടുവിന് ; നിങ്ങള് കൃതാര്ത്ഥരാകും; അവര് നിങ്ങളുടെ കയ്യില് ഏല്പിക്കപ്പെടും എന്നു പറഞ്ഞു.

14. And when he was come to the king, the king sayd vnto him: Michea, should we go to Ramoth [in] Gilead to fight, or leaue of? And he sayd: Go vp, & al shalbe well, and they shalbe deliuered into your hande.

15. രാജാവു അവനോടുനീ യഹോവയുടെ നാമത്തില് സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നു എത്ര പ്രാവശ്യം ഞാന് നിന്നോടു സത്യംചെയ്തു പറയേണം എന്നു ചോദിച്ചു.

15. And the king sayde to him: So and so many times do I charge thee that thou say nothing but the trueth to me in the name of the Lorde.

16. അതിന്നു അവന് ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേലൊക്കെയും പര്വ്വതങ്ങളില് ചിതറിയിരിക്കുന്നതു ഞാന് കണ്ടു; അപ്പോള് യഹോവഇവര്ക്കും നാഥനില്ല; ഇവന് ഔരോരുത്തന് താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.
മത്തായി 9:36, മർക്കൊസ് 6:34

16. Then he sayd: I did see all them of Israel scattered in the mountaynes, as sheepe that haue no sheephard: And the Lorde sayde, These haue no maister, let them returne euery man therfore to his house in peace.

17. അപ്പോള് യിസ്രായേല്രാജാവു യെഹോശാഫാത്തിനോടുഇവന് എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ല എന്നു ഞാന് നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.

17. And the king of Israel said vnto Iehosaphat: Did I not tel thee, that he would not prophecie good vnto me, but euyll?

18. അതിന്നു അവന് പറഞ്ഞതുഎന്നാല് യഹോവയുടെ വചനം കേട്ടുകൊള്വിന് ! യഹോവ തന്റെ സിംഹാസനത്തില് ഇരിക്കുന്നതും സ്വര്ഗ്ഗത്തിലെ സൈന്യമെല്ലാം അവന്റെ വലത്തും ഇടത്തും നിലക്കുന്നതും ഞാന് കണ്ടു.
വെളിപ്പാടു വെളിപാട് 4:2-9-10, വെളിപ്പാടു വെളിപാട് 5:1, വെളിപ്പാടു വെളിപാട് 5:7-13, വെളിപ്പാടു വെളിപാട് 6:16, വെളിപ്പാടു വെളിപാട് 7:10, വെളിപ്പാടു വെളിപാട് 7:15, വെളിപ്പാടു വെളിപാട് 19:4, വെളിപ്പാടു വെളിപാട് 21:5

18. But he said againe, Therfore heare ye the word of the Lord: I saw the Lord sit vpon his seate, and all the companie of heauen stoode on his right hande and on his left.

19. യിസ്രായേല്രാജാവായ ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തില് പട്ടുപോകേണ്ടതിന്നു അവനെ ആര് വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തന് ഇങ്ങനെയും ഒരുത്തന് അങ്ങനെയും പറഞ്ഞു.

19. And the Lord sayd: Who shall deceaue Ahab king of Israel, that he may go vp and be ouerthrowne at Ramoth [in] Gilead? And one sayde this, another that.

20. എന്നാറെ ഒരു ആത്മാവു മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയില് നിന്നുഞാന് അവനെ വശീകരിക്കും എന്നു പറഞ്ഞു. യഹോവ അവനോടുഏതിനാല് എന്നു ചോദിച്ചു.

20. And there came out a spirite, & stoode before the Lorde, and sayde: I will deceaue him. And the Lorde sayde vnto him, Wherin?

21. അതിന്നു അവന് ഞാന് ചെന്നു അവന്റെ സകല പ്രവാചകന്മാരുടെയും വായില് ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും; നിനക്കു സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവന് കല്പിച്ചു.

21. And he sayde: I wil go out and be a lying spirite in the mouth of all his prophetes. And the Lord sayd, Thou shalt deceaue him, and shalt preuayle: go out, and do euen so.

22. ആകയല് ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ പ്രവാചകന്മാരുടെ വായില് കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനര്ത്ഥം കല്പിച്ചുമിരിക്കുന്നു.

22. And nowe therfore behold the Lorde hath put a lying spirite in the mouthes of [all] these thy prophetes, and the Lord hath spoken euyll against thee.

23. അപ്പോള് കെനയനയുടെ മകനായ സിദെക്കീയാവു അടുത്തുചെന്നു മീഖായാവെ ചെകിട്ടത്തു അടിച്ചുനിന്നോടു സംസാരിപ്പാന് യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.

23. And Zedekia the sonne of Chanaana went to, and smote Michea vpon the cheeke, & sayde: By what way went the spirite of the Lorde from me, to speake with thee?

24. അതിന്നു മീഖായാവുനീ ഒളിക്കേണ്ടതിന്നു അറ തേടിനടക്കുന്ന ദിവസത്തില് നീ കാണും എന്നു പറഞ്ഞു.

24. And Michea sayd: Beholde, thou shalt see the day whe thou shalt go fro chamber to chamber, for to hyde thy selfe.

25. അപ്പോള് യിസ്രായേല്രാജാവു പറഞ്ഞതുനിങ്ങള് മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കല് കൊണ്ടുചെന്നു
എബ്രായർ 11:36

25. And the king of Israel sayd: Take ye Michea, and bring him to Amon the gouerner of the citie, & to Ioas the kinges sonne.

26. ഇവനെ കാരാഗൃഹത്തില് ആക്കി, ഞാന് സമാധാനത്തോടെ മടങ്ങിവരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവുംകൊണ്ടു പോക്ഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു പറവിന് .

26. And ye shall say, thus sayth the king: Put this felowe in the prison house, and feede him with bread of affliction and water of trouble, vntil I come againe in peace.

27. അതിന്നു മീഖായാവുനീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കില് യഹോവ ഞാന് മുഖാന്തരം അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊള്വിന് എന്നും അവന് പറഞ്ഞു.

27. And Michea said: If thou come againe in peace, then hath not the Lord spoken by me. And he sayde: Hearken to ye people euery one of you.

28. അങ്ങനെ യിസ്രായേല്രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.

28. And so the king of Israel and Iehosaphat the king of Iuda, went vp to Ramoth [in] Gilead.

29. എന്നാല് യിസ്രായേല്രാജാവു യെഹോശാഫാത്തിനോടുഞാന് വേഷംമാറി പടയില് കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊള്ക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേല്രാജാവു വേഷംമാറി, അവര് പടയില് കടന്നു.

29. And the king of Israel sayde vnto Iehosaphat, I must chaunge me when I go to the battell: but see that thou haue thyne owne apparel vpon thee. And the king of Israel chaunged him selfe, and they came to the battel.

30. എന്നാല് അരാംരാജാവു തന്റെ രഥനായകന്മാരോടുനിങ്ങള് യിസ്രായേല്രാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.

30. But the king of Syria had commaunded the captaynes of the charets that were with him, saying: See that ye fight not against small or great, saue against the king of Israel only.

31. ആകയാല് രഥനായകന്മാര് യെഹോശാഫാത്തിനെ കണ്ടപ്പോള്; ഇവന് തന്നേ യിസ്രായേല്രാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാന് തിരിഞ്ഞു; എന്നാല് യെഹോശാഫാത്ത് നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു; അവനെ വിട്ടുപോകുവാന് ദൈവം അവര്ക്കും തോന്നിച്ചു.

31. And when the captaynes of the charets saw Iehosaphat, they sayd, It is ye king of Israel: And therfore they compassed about hym to fight. But Iehosaphat cried out, and the Lord helped him, and God chased them away from him.

32. അവന് യിസ്രായേല്രാജാവല്ല എന്നു രഥനായകന്മാര് കണ്ടിട്ടു അവര് അവനെ പിന്തുടരാതെ മടങ്ങിപ്പോയി.

32. For it came to passe, that when the captaynes of the charets perceaued that it was not the king of Israel, they turned backe againe from him.

33. എന്നാല് ഒരുത്തന് യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേല്രാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവന് തന്റെ സാരഥിയോടുനിന്റെ കൈ തിരിച്ചു എന്നെ പടയില്നിന്നു കൊണ്ടുപോക; ഞാന് കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.

33. And a certayne man drewe a bow with all his might, and smote the king of Israel beweene the ioyntes of his habergin, and he sayde to his charetman: Turne thyne hand, that thou mayst carie me out of the hoast, for I am wounded.

34. അന്നു പട കഠിനമായി തീര്ന്നതുകൊണ്ടു യിസ്രായേല്രാജാവു സന്ധ്യവരെ അരാമ്യര്ക്കെതിരെ രഥത്തില് നിവിര്ന്നുനിന്നു; സൂര്യന് അസ്തമിക്കുന്ന സമയത്തു അവന് മരിച്ചുപോയി.

34. And the battel increased that day: Howbeit the king of Israel caused his charet to stand still against the Syrians vntill euen: And about the time of the sunne goyng downe, he died.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |