14. അവന് ഒരു ദാന്യസ്ത്രീയുടെ മകന് ; അവന്റെ അപ്പന് ഒരു സോര്യ്യന് . പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, കല്ലു, മരം, ധൂമ്രനൂല്, നീല നൂല്, ചണനൂല്, ചുവപ്പുനൂല് എന്നിവകൊണ്ടു പണിചെയ്വാനും ഏതുവിധം കൊത്തുപണി ചെയ്വാനും നിന്റെ കൌശലപ്പണിക്കാരോടും നിന്റെ അപ്പനും എന്റെ യജമാനനുമായ ദാവീദിന്റെ കൌശലപ്പണിക്കാരോടുംകൂടെ അവന്നു ഏല്പിക്കുന്ന ഏതു കൌശലപ്പണിയും സങ്കല്പിപ്പാനും അവന് സമര്ത്ഥന് ആകുന്നു.
14. The son of a woman of the daughters of Dan; his father was a man of Tyre. He is a trained worker in gold, silver, bronze, iron, stone, and wood; in purple, blue, and crimson colors, and in fine linen; and also to engrave any type of engraving and to carry out any design given him, with your skilled men and those of my lord, David your father.