2 Chronicles - 2 ദിനവൃത്താന്തം 21 | View All

1. യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്റെ നഗരത്തില് അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.

1. Jehoshaphat died and was buried in the family cemetery in the City of David. Jehoram his son was the next king.

2. അവന്നു യെഹോശാഫാത്തിന്റെ പുത്രന്മാരായി അസര്യ്യാവു, യെഹീയേല്, സെഖര്യ്യാവു, അസര്യ്യാവു, മീഖായേല്, ശെഫത്യാവു എന്നീ സഹോദരന്മാര് ഉണ്ടായിരുന്നു; ഇവരെല്ലാവരും യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാര്.

2. Jehoram's brothers were Azariah, Jehiel, Zechariah, Azariahu, Michael, and Shephatiah--the sons of Jehoshaphat king of Judah.

3. അവരുടെ അപ്പന് അവര്ക്കും വെള്ളിയും പൊന്നും വിശേഷ വസ്തുക്കളുമായ വലിയ ദാനങ്ങളും യെഹൂദയില് ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാല് യെഹോരാം ആദ്യജാതനായിരിക്കയാല് രാജത്വം അവന്നു കൊടുത്തു.

3. Their father had lavished them with gifts--silver, gold, and other valuables, plus the fortress cities in Judah. But Jehoram was his firstborn son and he gave him the kingdom of Judah.

4. യെഹോരാം തന്റെ അപ്പന്റെ രാജത്വം ഏറ്റു തന്നേത്താല് ബലപ്പെടുത്തിയശേഷം തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേല്പ്രഭുക്കന്മാരില് പലരെയും വാള്കൊണ്ടു കൊന്നു.

4. But when Jehoram had taken over his father's kingdom and had secured his position, he killed all his brothers along with some of the government officials.

5. യെഹോരാം വാഴ്ചതുടങ്ങിയപ്പോള് അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവന് എട്ടു സംവത്സരം യെരൂശലേമില് വാണു.

5. Jehoram was thirty-two years old when he became king and ruled in Jerusalem for eight years.

6. ആഹാബ്ഗൃഹം ചെയ്തതുപോലെ അവന് യിസ്രായേല്രാജാക്കന്മാരുടെ വഴിയില് നടന്നു; ആഹാബിന്റെ മകള് അവന്നു ഭാര്യയായിരുന്നുവല്ലോ; അവന് യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

6. He imitated Israel's kings and married into the Ahab dynasty. GOD considered him an evil man.

7. എന്നാല് യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമംനിമിത്തവും അവന്നും അവന്റെ പുത്രന്മാര്ക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്കനിമിത്തവും ദാവീദ്ഗൃഹത്തെ നശിപ്പിപ്പാന് അവന്നു മനസ്സില്ലായിരുന്നു.

7. But despite that, because of his covenant with David, GOD was not yet ready to destroy the descendants of David; he had, after all, promised to keep a light burning for David and his sons.

8. അവന്റെ കാലത്തു എദോം യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങള്ക്കു ഒരു രാജാവിനെ വാഴിച്ചു.

8. During Jehoram's reign, Edom revolted from Judah's rule and set up their own king.

9. യെഹോരാം തന്റെ പ്രഭുക്കന്മാരോടും സകലരഥങ്ങളോടുംകൂടെ ചെന്നു രാത്രിയില് എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും തേരാളികളെയും തോല്പിച്ചുകളഞ്ഞു.

9. Jehoram responded by setting out with his officers and chariots. Edom surrounded him, but in the middle of the night he and his charioteers broke through the lines and hit Edom hard.

10. എന്നാല് എദോം ഇന്നുവരെ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചുനിലക്കുന്നു; അവന് തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു ആ കാലത്തു തന്നേ ലിബ്നയും അവന്റെ മേലധികാരത്തോടു മത്സരിച്ചു.

10. Edom continues in revolt against Judah right up to the present. Even little Libnah revolted at that time. The evidence accumulated: Since Jehoram had abandoned GOD, the God of his ancestors, God was abandoning him.

11. അവന് യെഹൂദാപര്വ്വതങ്ങളില് പൂജാഗിരികളെ ഉണ്ടാക്കി; യെരൂശലേംനിവാസികളെ പരസംഗം ചെയ്യുമാറാക്കി, യെഹൂദയെ തെറ്റിച്ചുകളഞ്ഞു.

11. He even went so far as to build pagan sacred shrines in the mountains of Judah. He brazenly led Jerusalem away from God, seducing the whole country.

12. അവന്നു എലീയാപ്രവാചകന്റെ പക്കല്നിന്നു ഒരു എഴുത്തു വന്നതെന്തെന്നാല്നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ നിന്റെ അപ്പനായ യെഹോശാഫാത്തിന്റെ വഴികളിലും യെഹൂദാരാജാവായ ആസയുടെ വഴികളിലും നടക്കാതെ

12. One day he got a letter from Elijah the prophet. It read, 'From GOD, the God of your ancestor David--a message: Because you have not kept to the ways of Jehoshaphat your father and Asa your grandfather, kings of Judah,

13. യിസ്രായേല്രാജാക്കന്മാരുടെ വഴിയില് നടക്കയും ആഹാബ്ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദയെയും യെരൂശലേംനിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും നിന്നെക്കാള് നല്ലവരായ നിന്റെ പിതൃഭവനത്തിലുള്ള നിന്റെ സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ടു

13. but have taken up with the ways of the kings of Israel in the north, leading Judah and Jerusalem away from God, going step by step down the apostate path of Ahab and his crew--why, you even killed your own brothers, all of them better men than you!--

14. യഹോവ നിന്റെ ജനത്തെയും നിന്റെ മക്കളെയും നിന്റെ ഭാര്യമാരെയും നിന്റെ സകലവസ്തുവകകളെയും മഹാബാധകൊണ്ടു ബാധിക്കും.

14. GOD is going to afflict your people, your wives, your sons, and everything you have with a terrible plague.

15. നിനക്കോ ദീനത്താല് നിന്റെ കുടല് കാലക്രമേണ പുറത്തു ചാടുംവരെ കുടലില് വ്യാധിപിടിച്ചു കഠിനദീനമുണ്ടാകും.

15. And you are going to come down with a terrible disease of the colon, painful and humiliating.'

16. യഹോവ ഫെലിസ്ത്യരുടെയും കൂശ്യരുടെയും സമീപത്തുള്ള അരബികളുടെയും മനസ്സു യെഹോരാമിന്റെ നേരെ ഉണര്ത്തി;

16. The trouble started with an invasion. GOD incited the Philistines and the Arabs who lived near the Ethiopians to attack Jehoram.

17. അവര് യെഹൂദയിലേക്കു വന്നു അതിനെ ആക്രമിച്ചു രാജധാനിയില് കണ്ട സകലവസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ടു അവന്റെ ഇളയമകനായ യെഹോവാഹാസല്ലാതെ ഒരു മകനും അവന്നു ശേഷിച്ചില്ല.

17. They came to the borders of Judah, forced their way in, and plundered the place--robbing the royal palace of everything in it including his wives and sons. One son, his youngest, Ahaziah, was left behind.

18. ഇതെല്ലാം കഴിഞ്ഞശേഷം യഹോവ അവനെ കുടലില് പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു.

18. The terrible and fatal disease in his colon followed. After about two years he was totally incontinent and died writhing in pain.

19. കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ടു ദീനത്താല് അവന്റെ കുടല് പുറത്തുചാടി അവന് കഠിനവ്യാധിയാല് മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാര്ക്കും കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം കഴിച്ചില്ല.

19. His people didn't honor him by lighting a great bonfire, as was customary with his ancestors.

20. അവന് വാഴ്ചതുടങ്ങിയപ്പോള് അവന്നു മുപ്പത്തിരണ്ടു വയസ്സാന്നയിരുന്നു; അവന് എട്ടു സംവത്സരം യെരൂശലേമില് വാണു ആര്ക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തില് അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളില് അല്ലതാനും.

20. He was thirty-two years old when he became king and reigned for eight years in Jerusalem. There were no tears shed when he died--it was good riddance!--and they buried him in the City of David, but not in the royal cemetery.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |