15. പേര് ചൊല്ലി വിളിക്കപ്പെട്ട ആളുകള് എഴുന്നേറ്റു ബദ്ധന്മാരെ കൂട്ടി അവരില് നഗ്നന്മാരായവരെ ഒക്കെയും കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ചു ചെരിപ്പും ഇടുവിച്ചശേഷം അവര്ക്കും തിന്മാനും കുടിപ്പാനും കൊടുത്തു എണ്ണയും തേപ്പിച്ചു ക്ഷീണിച്ചുപോയവരെ ഒക്കെയും കഴുതപ്പുറത്തു കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവില് അവരുടെ സഹോദരന്മാരുടെ അടുക്കല് കൊണ്ടുചെന്നാക്കി ശമര്യ്യെക്കു മടങ്ങിപ്പോയി.
15. while the men named above took charge of the captives and from the spoil clothed those among them who were inadequately clothed, giving them garments and shoes, providing them food and drink and anointing them with oil. After placing all the weak among them on donkeys, they brought them to Yericho, the City of Date-Palms, to their kinsmen; only then did they return to Shomron.