2 Chronicles - 2 ദിനവൃത്താന്തം 33 | View All

1. മനശ്ശെ വാഴ്ച തുടങ്ങിയപ്പോള് അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവന് അമ്പത്തഞ്ചു സംവത്സരം യെരൂശലേമില് വാണു.

1. Manasseh was twelve year old when he was made king, and reigned fifty five year in Jerusalem.

2. യഹോവ യിസ്രായേല്മക്കളുടെ മുമ്പില്നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകളെപ്പോലെ അവന് യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

2. And he did wickedly in the sight of the LORD, like unto the abominations of the heathen which the LORD cast out before the children of Israel.

3. അവന് തന്റെ അപ്പനായ യെഹിസ്കീയാവു ഇടിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ വീണ്ടും പണിതു, ബാല്വിഗ്രഹങ്ങള്ക്കു ബലിപീഠങ്ങളെ തീര്ത്തു, അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി, ആകാശത്തിലെ സര്വ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.

3. For he went to and built again the hillaltars which Hezekiah his father had broken down. And he reared up altars unto Baals and made groves and bowed himself unto all the host of heaven and served them.

4. യെരൂശലേമില് എന്റെ നാമം ഇരിക്കുമെന്നു യഹോവ അരുളിച്ചെയ്ത യഹോവയുടെ ആലയത്തിലും അവന് ബലിപീഠങ്ങള് പണിതു;

4. And he built altars in the house of the LORD: of which the LORD hath said in Jerusalem shall my name be for ever.

5. യഹോവയുടെ ആലയത്തിന്റെ പ്രാകാരം രണ്ടിലും അവന് ആകാശത്തിലെ സൈന്യത്തിന്നു ബലിപീഠങ്ങള് പണിതു.

5. And he made altars unto all the host of heaven in the two courts of the house of the LORD.

6. അവന് തന്റെ പുത്രന്മാരെ ബെന് -ഹിന്നോം താഴ്വരയില് അഗ്നിപ്രവേശം ചെയ്യിച്ചു; മുഹുര്ത്തം നോക്കി, ആഭിചാരങ്ങളും ക്ഷുദ്രങ്ങളും പ്രയോഗിച്ചു, വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിച്ചു, യഹോവേക്കു അനിഷ്ടമായുള്ളതു പലതും ചെയ്തു അവനെ കോപിപ്പിച്ചു.

6. And he burnt his children in fire in the valley of the sons of Hennon. And he observed dismal days and occupied witchcraft and sorcery, and maintained workers with spirits and sears of fortunes: and wrought much evil in the sight of the LORD, to anger him withal.

7. താന് ഉണ്ടാക്കിയ വിഗ്രഹപ്രതിമയെ അവന് ദൈവാലയത്തില് പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ചോഈ ആലയത്തിലും ഞാന് എല്ലാ യിസ്രായേല്ഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാന് എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നും

7. And he put the carved Image of an Idol which he had made, in the house of God.(Goddes house) Of which house God said to David and to Salomon his son, in this house here in Jerusalem which I have chosen out of all the tribes, I will put my name for ever,

8. ഞാന് മോശെമുഖാന്തരം യിസ്രായേലിനോടു കല്പിച്ച സകലന്യായപ്രമാണത്തെയും ചട്ടങ്ങളെയും ന്യായങ്ങളെയും അനുസരിച്ചുനടപ്പാന് അവര് സൂക്ഷിക്കുമെങ്കില് ഞാന് നിങ്ങളുടെ പിതാക്കന്മാര്ക്കായി നിശ്ചയിച്ച ദേശത്തുനിന്നു അവരുടെ കാല് ഞാന് ഇനി നീക്കിക്കളകയില്ല എന്നും ദൈവം ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്തിരുന്നു.

8. and no more bring the seat of Israel from the land which I have ordained for your fathers. If so be they shall be diligent to do all I have commanded by Moses in all the law ordinances and manners.

9. അങ്ങനെ മനശ്ശെ യഹോവ യിസ്രായേല് പുത്രന്മാരുടെ മുമ്പില്നിന്നു നശിപ്പിച്ച ജാതികള് ചെയ്തതിലും അധികം വഷളത്വം പ്രവര്ത്തിപ്പാന് തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും തെറ്റുമാറാക്കി.

9. But Manasseh made Juda and the inhabiters of Jerusalem to err and to do worse than the heathen which the LORD destroyed before the children of Israel.

10. യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവര് ശ്രദ്ധിച്ചില്ല.

10. And when the LORD spake to Manasseh and to his people, they attended not to him.

11. ആകയാല് യഹോവ അശ്ശൂര് രാജാവിന്റെ സേനാധിപതിമാരെ അവരുടെ നേരെ വരുത്തി; അവര് മനശ്ശെയെ കൊളുത്തുകളാല് പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി.

11. Wherefore the LORD brought upon them the Captains of the host of the king of Assur, which took Manasseh in an hold and bound him with chains and carried him to Babylon.

12. കഷ്ടത്തില് ആയപ്പോള് അവന് തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പില് തന്നെത്താന് ഏറ്റവും താഴ്ത്തി അവനോടു പ്രാര്ത്ഥിച്ചു.

12. And when he was in tribulation he besought the LORD his God, and humbled himself exceedingly before the God of his fathers,

13. അവന് അവന്റെ പ്രാര്ത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമില് അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി; യഹോവതന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി.

13. and made intercession to him: and he was entreated of him and heard his prayer and brought him again to Jerusalem into his kingdom. And then Manasseh knew how that the LORD was very God.

14. അതിന്റെശേഷം അവന് ഗീഹോന്നു പടിഞ്ഞാറു താഴ്വരയില് മീന് വാതിലിന്റെ പ്രവേശനംവരെ ദാവീദിന്റെ നഗരത്തിന്നു ഒരു പുറമതില് പണിതു; അവന് അതു ഔഫേലിന്നു ചുറ്റും വളരെ പൊക്കത്തില് പണിയുകയും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളില് സേനാധിപന്മാരെ പാര്പ്പിക്കയും ചെയ്തു.

14. After that he built a wall without the city of David on the west side of Gihon in the brook and so forth to fish gate and round about Ophel and brought it up of a very great height, and put captains of war in all the strong cities of Juda.

15. അവന് യഹോവയുടെ ആലയത്തില്നിന്നു അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നിലക്കുന്ന പര്വ്വതത്തിലും യെരൂശലേമിലും താന് പണിതിരുന്ന സകലബലിപീഠങ്ങളെയും നീക്കി നഗരത്തിന്നു പുറത്തു എറിഞ്ഞുകളഞ്ഞു.

15. And he took away strange gods and the Idol out of the house of GOD, and all the altars that he had built in the mount of the house of GOD and in Jerusalem, and cast them out of the city.

16. അവന് യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേല് സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അര്പ്പിച്ചു; യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാന് യെഹൂദയോടു കല്പിച്ചു.

16. And he made an altar unto the LORD and sacrificed thereon peaceofferings and thankofferings, and charged Juda to serve the LORD God of Israel.

17. എന്നാല് ജനം പൂജാഗിരികളില് യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവേക്കു അത്രേ.

17. Nevertheless the people did offer still in the hillaltars, how be it unto the LORD their God only.

18. മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന് തന്റെ ദൈവത്തോടു കഴിച്ച പ്രാര്ത്ഥനയും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തില് അവനോടു സംസാരിച്ച ദര്ശകന്മാരുടെ വചനങ്ങളും യിസ്രായേല്രാജാക്കന്മാരുടെ പുസ്തകത്തില് എഴുതിയിരിക്കുന്നു.

18. The rest of the acts of Manasseh and his prayer unto his God, and the words of the sears of visions that spake to him in the name of the LORD God of Israel, are written among the deeds of the kings of Israel.

19. അവന്റെ പ്രാര്ത്ഥനയും ദൈവം അവന്റെ പ്രാര്ത്ഥന കേട്ടതും അവന് തന്നെത്താന് താഴ്ത്തിയതിന്നു മുമ്പെയുള്ള അവന്റെ സകല പാപവും അകൃത്യവും അവന് പൂജാഗിരികളെ പണികയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും പ്രതിഷ്ഠിക്കയും ചെയ്ത സ്ഥലങ്ങളും ദര്ശകന്മാരുടെ വൃത്താന്തത്തില് എഴുതിയിരിക്കുന്നു.

19. And his prayer and how he was heard, and all his sin and trespass, and the places where he made hillaltars and set up groves and carved Images before he was meekened, are written among the deeds of the sears of visions.

20. മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയില് അടക്കം ചെയ്തു; അവന്റെ മകനായ ആമോന് അവന്നു പകരം രാജാവായി.

20. And when Manasseh was laid to rest with his fathers, they buried him in his own house: and Amon his son reigned in his room.

21. ആമോന് വാഴ്ച തുടങ്ങിയപ്പോള് അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന് രണ്ടു സംവത്സരം യെരൂശലേമില് വാണു.

21. Amon was twenty two years old, when he began to reign, and reigned two year in Jerusalem.

22. അവന് തന്റെ അപ്പനായ മനശ്ശെ ചെയ്തതു പോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, തന്റെ അപ്പനായ മനശ്ശെ ഉണ്ടാക്കിയ സകല വിഗ്രഹങ്ങള്ക്കും ആമോന് ബലികഴിച്ചു അവയെ സേവിച്ചു.

22. And he did that displeased the LORD like unto Manasseh his father, for Amon sacrificed to all the carved Images which Manasseh his father made, and served them,

23. തന്റെ അപ്പനായ മനശ്ശെ തന്നെത്താന് യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ അവന് തന്നെത്താന് താഴ്ത്തിയില്ല; ആമോന് മേലക്കുമേല് അകൃത്യം ചെയ്തതേയുള്ളു.

23. and meekened not himself before the LORD as Manasseh his father had meekened himself: But Amon trespassed greatly.

24. അവന്റെ ഭൃത്യന്മാര് അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ അവന്റെ നേരെ അരമനയില്വെച്ചു കൊന്നുകളഞ്ഞു.

24. Wherefore his own servants conspired against him and slew him in his own house.

25. എന്നാല് ദേശത്തെ ജനം ആമോന് രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെയൊക്കെയും കൊന്നുകളഞ്ഞു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നു പകരം രാജാവാക്കി.

25. And the people of the land slew all that had conspired against king Amon. And thereto the people of the land made Josiah his son king in his room.



Shortcut Links
2 ദിനവൃത്താന്തം - 2 Chronicles : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |