Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിനോടും യേശുവയോടുംകൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ആവിതു
1. Now these [are] the priests and the Levites who came up with Zerubbabel the son of Shealtiel, and Jeshua: Seraiah, Jeremiah, Ezra,
2. സെരായാവു, യിരെമ്യാവു, എസ്രാ, അമര്യ്യാവു,
2. Amariah, Malluch, Hattush,
3. മല്ലൂക്, ഹത്തൂശ്, ശെഖന്യാവു, രെഹൂം,
3. Shechaniah, Rehum, Meremoth,
4. മെരേമോത്ത്, ഇദ്ദോ, ഗിന്നെഥോയി,
4. Iddo, Ginnethoi, Abijah,
5. അബ്ബീയാവു, മീയാമീന് ; മയദ്യാവു, ബില്ഗാ,
5. Mijamin, Maadiah, Bilgah,
6. ശെമയ്യാവു, യോയാരീബ്, യെദായാവു,
6. Shemaiah, Joiarib, Jedaiah,
7. സല്ലൂ, ആമോക്, ഹില്ക്കീയാവു, യെദായാവു. ഇവര് യേശുവയുടെ കാലത്തു പുരോഹിതന്മാരുടെയും തങ്ങളുടെ സഹോദരന്മാരുടെയും തലവന്മാര് ആയിരുന്നു.
7. Sallu, Amok, Hilkiah, [and] Jedaiah. These [were] the heads of the priests and their brethren in the days of Jeshua.
8. ലേവ്യരോ യേശുവ, ബിന്നൂവി, കദ്മീയേല്, ശേരെബ്യാവു, യെഹൂദാ എന്നിവരും സ്തോത്രഗാനനായകനായ മത്ഥന്യാവും സഹോദരന്മാരും. അവരുടെ സഹോദരന്മാരായ ബക്ക്ബൂക്ക്യാവും ഉന്നോവും അവര്ക്കും സഹകാരികളായി ശുശ്രൂഷിച്ചുനിന്നു.
8. Moreover the Levites [were] Jeshua, Binnui, Kadmiel, Sherebiah, Judah, [and] Mattaniah [who led] the thanksgiving [psalms,] he and his brethren.
9. യേശുവ യോയാക്കീമിനെ ജനിപ്പിച്ചു; യോയാക്കീം എല്യാശീബിനെ ജനിപ്പിച്ചു; എല്യാശീബ് യോയാദയെ ജനിപ്പിച്ചു;
9. Also Bakbukiah and Unni, their brethren, [stood] across from them in [their] duties.
10. യോയാദാ യോനാഥാനെ ജനിപ്പിച്ചു; യോനാഥാന് യദ്ദൂവയെ ജനിപ്പിച്ചു.
10. Jeshua begot Joiakim, Joiakim begot Eliashib, Eliashib begot Joiada,
11. യോയാക്കീമിന്റെ കാലത്തു പിതൃഭവനത്തലവന്മാരായിരുന്ന പുരോഹിതന്മാര് സെറായാ കുലത്തിന്നു മെരായ്യാവു; യിരെമ്യാകുലത്തിന്നുഹനന്യാവു;
11. Joiada begot Jonathan, and Jonathan begot Jaddua.
12. എസ്രാകുലത്തിന്നു മെശുല്ലാം;
12. Now in the days of Joiakim, the priests, the heads of the fathers' [houses were:] of Seraiah, Meraiah; of Jeremiah, Hananiah;
13. അമര്യ്യാകുലത്തിന്നു യെഹോഹാനാന് ; മല്ലൂക് കുലത്തിന്നു യോനാഥാന് ; ശെബന്യാകുലത്തിന്നു യോസേഫ്;
13. of Ezra, Meshullam; of Amariah, Jehohanan;
14. ഹാരീംകുലത്തിന്നു അദ്നാ; മെരായോത്ത് കുലത്തിന്നു ഹെല്ക്കായി;
14. of Melichu, Jonathan; of Shebaniah, Joseph;
15. ഇദ്ദോകുലത്തിന്നു സെഖര്യ്യാവു; ഗിന്നെഥോന് കുലത്തിന്നു മെശുല്ലാം;
15. of Harim, Adna; of Meraioth, Helkai;
16. അബീയാകുലത്തിന്നു സിക്രി; മിന്യാമീന് കുലത്തിന്നും മോവദ്യാകുലത്തിന്നും പില്തായി;
16. of Iddo, Zechariah; of Ginnethon, Meshullam;
17. ബില്ഗാകുലത്തിന്നു ശമ്മൂവ; ശെമയ്യാകുലത്തിന്നു യെഹോനാഥാന് ;
17. of Abijah, Zichri; [the son] of Minjamin; of Moadiah, Piltai;
18. യോയാരീബ് കലത്തിന്നു മഥെനായി; യെദായാകുലത്തിന്നു ഉസ്സി;
18. of Bilgah, Shammua; of Shemaiah, Jehonathan;
19. സല്ലായി കുലത്തിന്നു കല്ലായി; ആമോക് കുലത്തിന്നു ഏബെര്;
19. of Joiarib, Mattenai; of Jedaiah, Uzzi;
20. ഹില്ക്കീയാകുലത്തിന്നു ഹശബ്യാവു; യെദായാകുലത്തിന്നു നെഥനയേല്.
20. of Sallai, Kallai; of Amok, Eber;
21. എല്യാശീബ്, യോയാദാ, യോഹാനാന് , യദ്ദൂവ എന്നിവരുടെ കാലത്തു ലേവ്യരെയും പാര്സിരാജാവായ ദാര്യ്യാവേശിന്റെ കാലത്തു പുരോഹിതന്മാരെയും പിതൃഭവനത്തലവന്മാരായി എഴുതിവെച്ചു.
21. of Hilkiah, Hashabiah; [and] of Jedaiah, Nethanel.
22. ലേവ്യരായ പിതൃഭവനത്തലവന്മാര് ഇന്നവരെന്നു എല്യാശീബിന്റെ മകനായ യോഹാനാന്റെ കാലംവരെ ദിനവൃത്താന്തപുസ്തകത്തില് എഴുതിയിരുന്നു.
22. During the reign of Darius the Persian, a record [was also kept] of the Levites and priests [who had been] heads of their fathers' [houses] in the days of Eliashib, Joiada, Johanan, and Jaddua.
23. ലേവ്യരുടെ തലവന്മാര്ഹശബ്യാവു, ശേരെബ്യാവു, കദ്മീയേലിന്റെ മകന് യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരം തരംതരമായി നിന്നു സ്തുതിയും സ്തോത്രവും ചെയ്തുവന്നു.
23. The sons of Levi, the heads of the fathers' [houses] until the days of Johanan the son of Eliashib, [were] written in the book of the chronicles.
24. മത്ഥന്യാവും ബ്ക്കുബൂക്ക്യാവു, ഔബദ്യാവു, മെശുല്ലാം, തല്മോന് , അക്കൂബ്, എന്നിവര് വാതിലുകള്ക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങള് കാക്കുന്ന വാതില്കാവല്ക്കാര് ആയിരുന്നു.
24. And the heads of the Levites [were] Hashabiah, Sherebiah, and Jeshua the son of Kadmiel, with their brothers across from them, to praise [and] give thanks, group alternating with group, according to the command of David the man of God.
25. ഇവര് യോസാദാക്കിന്റെ മകനായ യേശുവയുടെ മകനായ യോയാക്കീമിന്റെ കാലത്തും ദേശാധിപതിയായ നെഹെമ്യാവിന്റെയും ശാസ്ത്രിയായ എസ്രാപുരോഹിതന്റെയും കാലത്തും ഉണ്ടായിരുന്നു.
25. Mattaniah, Bakbukiah, Obadiah, Meshullam, Talmon, and Akkub [were] gatekeepers keeping the watch at the storerooms of the gates.
26. യെരൂശലേമിന്റെ മതില് പ്രതിഷ്ഠിച്ച സമയം അവര് സ്തോത്രങ്ങളോടും സംഗീതത്തോടും കൂടെ കൈത്താളങ്ങളും വീണകളും കിന്നരങ്ങളും കൊണ്ടു സന്തോഷപൂര്വ്വം പ്രതിഷ്ഠ ആചരിപ്പാന് ലേവ്യരെ അവരുടെ സര്വ്വവാസസ്ഥലങ്ങളില്നിന്നും യെരൂശലേമിലേക്കു അന്വേഷിച്ചു വരുത്തി.
26. These [lived] in the days of Joiakim the son of Jeshua, the son of Jozadak, and in the days of Nehemiah the governor, and of Ezra the priest, the scribe.
27. അങ്ങനെ സംഗീതക്കാരുടെ വര്ഗ്ഗം യെരൂശലേമിന്റെ ചുറ്റുമുള്ള പ്രദേശത്തുനിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളില്നിന്നും
27. Now at the dedication of the wall of Jerusalem they sought out the Levites in all their places, to bring them to Jerusalem to celebrate the dedication with gladness, both with thanksgivings and singing, [with] cymbals and stringed instruments and harps.
28. ബേത്ത്-ഗില്ഗാലില്നിന്നും ഗേബയുടെയും അസ്മാവെത്തിന്റെയും നാട്ടുപുറങ്ങളില്നിന്നും വന്നുകൂടി; സംഗീതക്കാര് യെരൂശലേമിന്റെ ചുറ്റും തങ്ങള്ക്കു ഗ്രാമങ്ങള് പണിതിരുന്നു.
28. And the sons of the singers gathered together from the countryside around Jerusalem, from the villages of the Netophathites,
29. പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നേ ശുദ്ധീകരിച്ചിട്ടു ജനത്തെയും വാതിലുകളെയും മതിലിനെയും ശുദ്ധീകരിച്ചു.
29. from the house of Gilgal, and from the fields of Geba and Azmaveth; for the singers had built themselves villages all around Jerusalem.
30. പിന്നെ ഞാന് യെഹൂദാപ്രഭുക്കന്മാരെ മതിലിന്മേല് കൊണ്ടു പോയി; സ്തോത്രഗാനം ചെയ്തുംകൊണ്ടു പ്രദക്ഷിണം ചെയ്യേണ്ടതിന്നു രണ്ടു വലിയ കൂട്ടങ്ങളെ നിയമിച്ചു; അവയില് ഒന്നു മതിലിന്മേല് വലത്തുഭാഗത്തുകൂടി കുപ്പവാതില്ക്കലേക്കു പുറപ്പെട്ടു.
30. Then the priests and Levites purified themselves, and purified the people, the gates, and the wall.
31. അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദാപ്രഭുക്കന്മാരില് പാതിപേരും നടന്നു.
31. So I brought the leaders of Judah up on the wall, and appointed two large thanksgiving choirs. [One] went to the right hand on the wall toward the Refuse Gate.
32. അസര്യ്യാവും എസ്രയും മെശുല്ലാമും
32. After them went Hoshaiah and half of the leaders of Judah,
33. യെഹൂദയും ബെന്യമീനും ശെമയ്യാവും
33. and Azariah, Ezra, Meshullam,
34. യിരെമ്യാവും കാഹളങ്ങളോടുകൂടെ പുരോഹിതപുത്രന്മാരില് ചിലരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകന് സെഖര്യ്യാവും
34. Judah, Benjamin, Shemaiah, Jeremiah,
35. ദൈവപുരുഷനായ ദാവീദിന്റെ വാദ്യങ്ങളോടുകൂടെ അവന്റെ സഹോദരന്മാരായ ശെമയ്യാവു അസരയേലും മീലലായിയും ഗീലലായിയും മായായിയും നെഥനയേലും യെഹൂദയും ഹനാനിയും നടന്നു; എസ്രാശാസ്ത്രി അവരുടെ മുമ്പില് നടന്നു.
35. and some of the priests' sons with trumpets -- Zechariah the son of Jonathan, the son of Shemaiah, the son of Mattaniah, the son of Michaiah, the son of Zaccur, the son of Asaph,
36. അവര് ഉറവുവാതില് കടന്നു നേരെ ദാവീദിന്റെ നഗരത്തിന്റെ പടിക്കെട്ടില്കൂടി ദാവീദിന്റെ അരമനെക്കപ്പുറം മതിലിന്റെ കയറ്റത്തില് കിഴക്കു നീര്വ്വാതില്വരെ ചെന്നു.
36. and his brethren, Shemaiah, Azarel, Milalai, Gilalai, Maai, Nethanel, Judah, [and] Hanani, with the musical instruments of David the man of God. Ezra the scribe [went] before them.
37. സ്തോത്രഗാനക്കാരുടെ രണ്ടാം കൂട്ടം അവര്ക്കും എതിരെ ചെന്നു; അവരുടെ പിന്നാലെ ഞാനും ജനത്തില് പാതിയും മതിലിന്മേല് ചൂളഗോപുരത്തിന്നു അപ്പുറം വിശാലമതില്വരെയും എഫ്രയീംവാതിലിന്നപ്പുറം
37. By the Fountain Gate, in front of them, they went up the stairs of the City of David, on the stairway of the wall, beyond the house of David, as far as the Water Gate eastward.
38. പഴയവാതിലും മീന് വാതിലും ഹനനേലിന്റെ ഗോപുരവും ഹമ്മേയാഗോപുരവും കടന്നു ആട്ടുവാതില്വരെയും ചെന്നു; അവര് കാരാഗൃഹവാതില്ക്കല് നിന്നു.
38. The other thanksgiving choir went the opposite [way,] and I [was] behind them with half of the people on the wall, going past the Tower of the Ovens as far as the Broad Wall,
39. അങ്ങനെ സ്തോത്രഗാനക്കാരുടെ കൂട്ടം രണ്ടും ഞാനും എന്നോടുകൂടെയുള്ള പ്രമാണികളില് പാതിപേരും നിന്നു.
39. and above the Gate of Ephraim, above the Old Gate, above the Fish Gate, the Tower of Hananel, the Tower of the Hundred, as far as the Sheep Gate; and they stopped by the Gate of the Prison.
40. കാഹളങ്ങളോടുകൂടെ എല്യാക്കീം, മയസേയാവു, മിന്യാമീന് , മീഖായാവു, എല്യോവേനായി, സെഖര്യ്യാവു, ഹനന്യാവു, എന്ന പുരോഹിതന്മാരും മയസേയാവു,
40. So the two thanksgiving choirs stood in the house of God, likewise I and the half of the rulers with me;
41. ശെമയ്യാവു, എലെയാസാര്, ഉസ്സി, യെഹോഹാനാന് മല്ക്കീയാവു, ഏലാം, ഏസെര് എന്നിവരും ദൈവാലയത്തിന്നരികെ വന്നുനിന്നു; സംഗീതക്കാര് ഉച്ചത്തില് പാട്ടുപാടി; യിസ്രഹ്യാവു അവരുടെ പ്രമാണിയായിരുന്നു.
41. and the priests, Eliakim, Maaseiah, Minjamin, Michaiah, Elioenai, Zechariah, [and] Hananiah, with trumpets;
42. അവര് അന്നു മഹായാഗങ്ങള് അര്പ്പിച്ചു സന്തോഷിച്ചു; ദൈവം അവര്ക്കും മഹാസന്തോഷം നല്കിയിരുന്നു; സ്ത്രീകളും പൈതങ്ങളുംകൂടെ സന്തോഷിച്ചു; അതുകൊണ്ടു യെരൂശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടു.
42. also Maaseiah, Shemaiah, Eleazar, Uzzi, Jehohanan, Malchijah, Elam, and Ezer. The singers sang loudly with Jezrahiah the director.
43. അന്നു ശുശ്രൂഷിച്ചുനിലക്കുന്ന പുരോഹിതന്മാരെയും ലേവ്യരെയും കുറിച്ചു യെഹൂദാജനം സന്തോഷിച്ചതുകൊണ്ടു അവര് പുരോഹിതന്മാര്ക്കും ലേവ്യര്ക്കും ന്യായപ്രമാണത്താല് നിയമിക്കപ്പെട്ട ഔഹരികളെ, പട്ടണങ്ങളോടു ചേര്ന്ന നിലങ്ങളില്നിന്നു ശേഖരിച്ചു ഭണ്ഡാരത്തിന്നും ഉദര്ച്ചാര്പ്പണങ്ങള്ക്കും ഉള്ള അറകളില് സൂക്ഷിക്കേണ്ടതിന്നു ചില പുരുഷന്മാരെ മേല്വിചാരകന്മാരായി നിയമിച്ചു.
43. Also that day they offered great sacrifices, and rejoiced, for God had made them rejoice with great joy; the women and the children also rejoiced, so that the joy of Jerusalem was heard afar off.
44. അവര് തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നടത്തി; സംഗീതക്കാരും വാതില്കാവല്ക്കാരും ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും കല്പനപ്രകാരം ചെയ്തു.
44. And at the same time some were appointed over the rooms of the storehouse for the offerings, the firstfruits, and the tithes, to gather into them from the fields of the cities the portions specified by the Law for the priests and Levites; for Judah rejoiced over the priests and Levites who ministered.
45. പണ്ടു ദാവീദിന്റെയും ആസാഫിന്റെയും കാലത്തു സംഗീതക്കാര്ക്കും ഒരു തലവനും ദൈവത്തിന്നു സ്തുതിയും സ്തോത്രവും ആയുള്ള ഗീതങ്ങളും ഉണ്ടായിരുന്നു.
45. Both the singers and the gatekeepers kept the charge of their God and the charge of the purification, according to the command of David [and] Solomon his son.
46. എല്ലായിസ്രായേലും സെരുബ്ബാബേലിന്റെ കാലത്തും നെഹെമ്യാവിന്റെ കാലത്തും സംഗീതക്കാര്ക്കും വാതില്കാവല്ക്കാര്ക്കും ദിവസേന ആവശ്യമായ ഉപജീവനം കൊടുത്തുവന്നു. അവര് ലേവ്യര്ക്കും നിവേദിതങ്ങളെ കൊടുത്തു; ലേവ്യര് അഹരോന്യര്ക്കും നിവേദിതങ്ങളെ കൊടുത്തു.
46. For in the days of David and Asaph of old [there were] chiefs of the singers, and songs of praise and thanksgiving to God.