Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവന്‍ ; മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;
2. വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.1 தீமோத்தேயு 6:16 ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാന്‍ തരുന്ന ദൈവത്തില്‍
3. അവന് തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേല് നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിന് ചിറകിന്മേല് സഞ്ചരിക്കുന്നു.
4. അവന് കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.எபிரேயர் 1:7 “അവന് കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.
5. അവന് ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേല് സ്ഥാപിച്ചരിക്കുന്നു.
6. നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പര്‍വ്വതങ്ങള്‍ക്കു മീതെ നിന്നു.
7. അവ നിന്റെ ശാസനയാല് ഔടിപ്പോയി; നിന്റെ ഇടിമുഴക്കത്താല് അവ ബദ്ധപ്പെട്ടു -
8. മലകള്‍ പൊങ്ങി, താഴ്വരകള്‍ താണു - നീ അവേക്കു നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;
9. ഭൂമിയെ മൂടുവാന്‍ മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവേക്കു കടന്നുകൂടാത്ത ഒരു അതിര് ഇട്ടു.
10. അവന് ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയില്‍കൂടി ഒലിക്കുന്നു.
11. അവയില്‍നിന്നു വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീര്ക്കുംന്നു;
12. അവയുടെ തീരങ്ങളില്‍ ആകാശത്തിലെ പറവകള്‍ വസിക്കയും കൊമ്പുകളുടെ ഇടയില്‍ പാടുകയും ചെയ്യുന്നു.மத்தேயு 13:32 അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളര്‍ന്നു സസ്യങ്ങളില്‍ ഏറ്റവും വലുതായി, ആകാശത്തിലെ പറവകള്‍ വന്നു അതിന്റെ കൊമ്പുകളില്‍ വസിപ്പാന്‍ തക്കവണ്ണം വൃക്ഷമായി തീരുന്നു.”
13. അവന് തന്റെ മാളികകളില് നിന്നു മലകളെ നനെക്കുന്നു; ഭൂമിക്കു നിന്റെ പ്രവൃത്തികളുടെ ഫലത്താല്‍ തൃപ്തിവരുന്നു.
14. അവന് മൃഗങ്ങള്‍ക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു;
15. അവന് ഭൂമിയില്‍നിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാന് എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.
16. യഹോവയുടെ വൃക്ഷങ്ങള്‍ക്കു തൃപ്തിവരുന്നു; അവന് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കള്ക്കു തന്നേ.
17. അവിടെ പക്ഷികള്‍ കൂടുണ്ടാക്കുന്നു; പെരുഞാറെക്കു സരളവൃക്ഷങ്ങള് പാര്പ്പിടമാകുന്നു.
18. ഉയര്ന്നമലകള് കാട്ടാടുകള്ക്കും പാറകള്‍ കുഴിമുയലുകള്ക്കും സങ്കേതമാകുന്നു.
19. അവന് കാലനിര്ണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു; സൂര്യന് തന്റെ അസ്തമാനത്തെ അറിയുന്നു.
20. നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോള്‍ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.
21. ബാലസിംഹങ്ങള് ഇരെക്കായി അലറുന്നു; അവ ദൈവത്തോടു തങ്ങളുടെ ആഹാരം ചോദിക്കുന്നു.
22. സൂര്യന് ഉദിക്കുമ്പോള്‍ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളില്‍ ചെന്നു കിടക്കുന്നു.
23. മനുഷ്യന് തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ.
24. യഹോവേ, നിന്റെ പ്രവൃത്തികള്‍ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാല് നിറെഞ്ഞിരിക്കുന്നു.
25. വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതില്‍ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കള് ഉണ്ടു.
26. അതില്‍ കപ്പലുകള്‍ ഔടുന്നു; അതില്‍ കളിപ്പാന്‍ നീ ഉണ്ടാക്കിയ ലിവ്യാഥാന് ഉണ്ടു.
27. തക്കസമയത്തു തീന് കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.
28. നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോള്‍ അവേക്കു നന്മകൊണ്ടു തൃപ്തിവരുന്നു.
29. തിരുമുഖത്തെ മറെക്കുമ്പോള് അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോള്‍ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;
30. നീ നിന്റെ ശ്വാസം അയക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.
31. യഹോവയുടെ മഹത്വം എന്നേക്കും നിലക്കുമാറാകട്ടെ; യഹോവ തന്റെ പ്രവൃത്തികളില്‍ സന്തോഷിക്കട്ടെ.
32. അവന് ഭൂമിയെ നോക്കുന്നു, അതു വിറെക്കുന്നു; അവന് മലകളെ തൊടുന്നു, അവ പുകയുന്നു.
33. എന്റെ ആയുഷ്കാലത്തൊക്കെയും ഞാന്‍ യഹോവേക്കു പാടും; ഞാന്‍ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിര്ത്തനം പാടും.
34. എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ; ഞാന്‍ യഹോവയില്‍ സന്തോഷിക്കും.
35. പാപികള്‍ ഭൂമിയില്‍നിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാര് ഇല്ലാതെയാകട്ടെ; എന്‍ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിന് .வெளிப்படுத்தின விசேஷம் 19:1-6 അനന്തരം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷം പോലെ കേട്ടതുഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യകൂ അവന് ശിക്ഷ വിധിച്ചു തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യില്‍നിന്നു ചോദിച്ചു പ്രതികാരം ചെയ്ക കൊണ്ടു അവന്റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ.അവര്‍ പിന്നെയുംഹല്ലെലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു.ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളുംആമേന് , ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തില്‍ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു. നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിന്‍ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തില്‍ നിന്നു പുറപ്പെട്ടു.നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു.അപ്പോള്‍ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരു വെള്ളത്തിന്റെ ഇരെച്ചല്‍പോലെയും തകര്‍ത്ത ഇടിമുഴക്കംപോലെയും ഞാന്‍ കേട്ടതു; ഹല്ലെലൂയ്യാ! സര്‍വ്വശക്തിയുള്ള നമ്മുടെ ദൈവമായ കര്‍ത്താവു രാജത്വം ഏറ്റിരിക്കുന്നു.