Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നിലക്കുന്നതെന്തു?1 പത്രൊസ് 1:11, മത്തായി 27:46, മർക്കൊസ് 15:34, മർക്കൊസ് 9:12, ലൂക്കോസ് 24:7
1. [For the choirmaster To 'the Doe of the Dawn' Psalm Of David] My God, my God, why have you forsaken me? The words of my groaning do nothing to save me.
2. എന്റെ ദൈവമേ, ഞാന്‍ പകല്‍സമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാന്‍ വിളിക്കുന്നു; എനിക്കു ഒട്ടും മൌനതയില്ല.
2. My God, I call by day but you do not answer, at night, but I find no respite.
3. യിസ്രായേലിന്റെ സ്തുതികളിന്മേല് വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.
3. Yet you, the Holy One, who make your home in the praises of Israel,
4. ഞങ്ങളുടെ പിതാക്കന്മാര് നിങ്കല് ആശ്രയിച്ചു; അവര്‍ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.
4. in you our ancestors put their trust, they trusted and you set them free.
5. അവര്‍ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവര്‍ നിങ്കല് ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.റോമർ 5:5
5. To you they called for help and were delivered; in you they trusted and were not put to shame.
6. ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താല് നിന്ദിതനും തന്നേ.
6. But I am a worm, less than human, scorn of mankind, contempt of the people;
7. എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര്‍ അധരം മലര്‍ത്തി തല കുലുക്കുന്നു;മത്തായി 27:39, മർക്കൊസ് 15:29, ലൂക്കോസ് 23:35, മത്തായി 26:24, മത്തായി 27:43
7. all who see me jeer at me, they sneer and wag their heads,
8. യഹോവയിങ്കല്‍ നിന്നെത്തന്നേ സമര്‍പ്പിക്ക! അവന് അവനെ രക്ഷിക്കട്ടെ! അവന് അവനെ വിടുവിക്കട്ടെ! അവനില്‍ പ്രസാദമുണ്ടല്ലോ.മത്തായി 27:39, മർക്കൊസ് 15:29, ലൂക്കോസ് 23:35, മത്തായി 26:24, മത്തായി 27:43
8. 'He trusted himself to Yahweh, let Yahweh set him free! Let him deliver him, as he took such delight in him.'
9. നീയല്ലോ എന്നെ ഉദരത്തില്‍നിന്നു പുറപ്പെടുവിച്ചവന് ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോള്‍ നീ എന്നെ നിര്‍ഭയം വസിക്കുമാറാക്കി.
9. It was you who drew me from the womb and soothed me on my mother's breast.
10. ഗര്‍ഭപാത്രത്തില്‍നിന്നു ഞാന്‍ നിങ്കല് ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതല് നീ എന്റെ ദൈവം.
10. On you was I cast from my birth, from the womb I have belonged to you.
11. കഷ്ടം അടുത്തിരിക്കയാല് എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാന്‍ മറ്റാരുമില്ലല്ലോ.
11. Do not hold aloof, for trouble is upon me, and no one to help me!
12. അനേകം കാളകള്‍ എന്നെ വളഞ്ഞു; ബാശാന് കൂറ്റന്മാര് എന്നെ ചുറ്റിയിരിക്കുന്നു.
12. Many bulls are encircling me, wild bulls of Bashan closing in on me.
13. ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവര്‍ എന്റെ നേരെ വായ് പിളര്ക്കുംന്നു.
13. Lions ravening and roaring open their jaws at me.
14. ഞാന്‍ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.
14. My strength is trickling away, my bones are all disjointed, my heart has turned to wax, melting inside me.
15. എന്റെ ശക്തി ഔട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയില്‍ ഇട്ടുമിരിക്കുന്നു.യോഹന്നാൻ 19:28
15. My mouth is dry as earthenware, my tongue sticks to my jaw. You lay me down in the dust of death.
16. നായ്ക്കള്‍ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവര്‍ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.ഫിലിപ്പിയർ ഫിലിപ്പി 3:2, മത്തായി 26:24, മത്തായി 27:35, മർക്കൊസ് 15:24, ലൂക്കോസ് 23:34, യോഹന്നാൻ 19:24
16. A pack of dogs surrounds me, a gang of villains closing in on me as if to hack off my hands and my feet.
17. എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു.
17. I can count every one of my bones, while they look on and gloat;
18. എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു.
18. they divide my garments among them and cast lots for my clothing.
19. നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.
19. Yahweh, do not hold aloof! My strength, come quickly to my help,
20. വാളിങ്കല്നിന്നു എന്റെ പ്രാണനെയും നായുടെ കയ്യില്‍നിന്നു എന്റെ ജീവനെയും വിടുവിക്കേണമേ.ഫിലിപ്പിയർ ഫിലിപ്പി 3:2
20. rescue my soul from the sword, the one life I have from the grasp of the dog!
21. സിംഹത്തിന്റെ വായില്‍നിന്നു എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകള്‍ക്കിടയില്‍ നീ എനിക്കു ഉത്തരമരുളുന്നു.2 തിമൊഥെയൊസ് 4:17
21. Save me from the lion's mouth, my poor life from the wild bulls' horns!
22. ഞാന്‍ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീര്ത്തിക്കുംസഭാമദ്ധ്യേ ഞാന്‍ നിന്നെ സ്തുതിക്കും.എബ്രായർ 2:11-12
22. I shall proclaim your name to my brothers, praise you in full assembly:
23. യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിന് ; യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിന്‍ ; യിസ്രായേലിന്റെ സര്വ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിന്‍ .വെളിപ്പാടു വെളിപാട് 19:5
23. 'You who fear Yahweh, praise him! All the race of Jacob, honour him! Revere him, all the race of Israel!'
24. അരിഷ്ടന്റെ അരിഷ്ടത അവന് നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോള്‍ കേള്ക്കയത്രേ ചെയ്തതു.
24. For he has not despised nor disregarded the poverty of the poor, has not turned away his face, but has listened to the cry for help.
25. മഹാസഭയില്‍ എനിക്കു പ്രശംസ നിങ്കല്‍നിന്നു വരുന്നു. അവന്റെ ഭക്തന്മാര് കാണ്‍കെ ഞാന്‍ എന്റെ നേര്‍ച്ചകളെ കഴിക്കും.
25. Of you is my praise in the thronged assembly, I will perform my vows before all who fear him.
26. എളിയവര് തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവര്‍ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.
26. The poor will eat and be filled, those who seek Yahweh will praise him, 'May your heart live for ever.'
27. ഭൂമിയുടെ അറുതികള്‍ ഒക്കെയും ഔര്‍ത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.
27. The whole wide world will remember and return to Yahweh, all the families of nations bow down before him.
28. രാജത്വം യഹോവേക്കുള്ളതല്ലോ; അവന് ജാതികളെ ഭരിക്കുന്നു.വെളിപ്പാടു വെളിപാട് 11:15, വെളിപ്പാടു വെളിപാട് 19:6
28. For to Yahweh, ruler of the nations, belongs kingly power!
29. ഭൂമിയില്‍ പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്കു ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും; തന്റെ പ്രാണനെ രക്ഷിപ്പാന്‍ കഴിയാത്തവനും കൂടെ.
29. All who prosper on earth will bow before him, all who go down to the dust will do reverence before him. And those who are dead,
30. ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീര്‍ത്തിക്കും.
30. their descendants will serve him, will proclaim his name to generations
31. അവര്‍ വന്നു, ജനിപ്പാനുള്ള ജനത്തോടു അവന് നിവര്‍ത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വര്‍ണ്ണിക്കും.
31. still to come; and these will tell of his saving justice to a people yet unborn: he has fulfilled it.