Psalms - സങ്കീർത്തനങ്ങൾ 45 | View All

1. എന്റെ ഹൃദയം ശുഭവചനത്താല് കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാന് പറയുന്നു. എന്റെ നാവു സമര്ത്ഥനായ ലേഖകന്റെ എഴുത്തുകോല് ആകുന്നു.

1. My heart overfloweth with a goodly matter; I speak the things which I have made touching the king: My tongue is the pen of a ready writer.

2. നീ മനുഷ്യപുത്രന്മാരില് അതിസുന്ദരന് ; ലാവണ്യം നിന്റെ അധരങ്ങളിന്മേല് പകര്ന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
മത്തായി 17:2, മർക്കൊസ് 13:31, ലൂക്കോസ് 4:22, യോഹന്നാൻ 1:14, യോഹന്നാൻ 7:46, എബ്രായർ 1:3-4, വെളിപ്പാടു വെളിപാട് 1:13-18

2. Thou art fairer than the children of men; Grace is poured into thy lips: Therefore God hath blessed thee for ever.

3. വീരനായുള്ളോവേ, നിന്റെ വാള് അരെക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ.

3. Gird thy sword upon thy thigh, O mighty one, Thy glory and thy majesty.

4. സത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാര്ത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ.

4. And in thy majesty ride on prosperously, Because of truth and meekness [and] righteousness: And thy right hand shall teach thee terrible things.

5. നിന്റെ അസ്ത്രങ്ങള് മൂര്ച്ചയുള്ളവയാകുന്നു; ജാതികള് നിന്റെ കീഴില് വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു.

5. Thine arrows are sharp; The peoples fall under thee; [They are] in the heart of the king's enemies.

6. ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോല് നീതിയുള്ള ചെങ്കോലാകുന്നു.
എബ്രായർ 1:8-9

6. Thy throne, O God, is for ever and ever: A sceptre of equity is the sceptre of thy kingdom.

7. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരില് പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
എബ്രായർ 1:8-9

7. Thou hast loved righteousness, and hated wickedness: Therefore God, thy God, hath anointed thee With the oil of gladness above thy fellows.

8. നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളില്നിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.

8. All thy garments [smell of] myrrh, and aloes, [and] cassia; Out of ivory palaces stringed instruments have made thee glad.

9. നിന്റെ സ്ത്രിരത്നങ്ങളുടെ കൂട്ടത്തില് രാജകുമാരികള് ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഔഫീര് തങ്കം അണിഞ്ഞു നിലക്കുന്നു.

9. Kings' daughters are among thy honorable women: At thy right hand doth stand the queen in gold of Ophir.

10. അല്ലയോ കുമാരീ, കേള്ക്ക; നോക്കുക; ചെവി ചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക.

10. Hearken, O daughter, and consider, and incline thine ear; Forget also thine own people, and thy father's house:

11. അപ്പോള് രാജാവു നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും; അവന് നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊള്ക.

11. So will the king desire thy beauty; For he is thy lord; And reverence thou him.

12. സോര്നിവാസികള്, ജനത്തിലെ ധനവാന്മാര് തന്നേ, കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും.

12. And the daughter of Tyre [shall be there] with a gift; The rich among the people shall entreat thy favor.

13. അ:ന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂര്ണ്ണയാകുന്നു; അവളുടെ വസ്ത്രം പൊന് കസവുകൊണ്ടുള്ളതു.

13. The king's daughter within [the palace] is all glorious: Her clothing is inwrought with gold.

14. അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയില് കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കല് കൊണ്ടുവരും.

14. She shall be led unto the king in broidered work: The virgins her companions that follow her Shall be brought unto thee.

15. സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും; അവര് രാജമന്ദിരത്തില് പ്രവേശിക്കും.

15. With gladness and rejoicing shall they be led: They shall enter into the king's palace.

16. നിന്റെ പുത്രന്മാര് നിന്റെ പിതാക്കന്മാര്ക്കും പകരം ഇരിക്കും; സര്വ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.

16. Instead of thy fathers shall be thy children, Whom thou shalt make princes in all the earth.

17. ഞാന് നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഔര്ക്കുംമാറാക്കും. അതു കൊണ്ടു ജാതികള് എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.

17. I will make thy name to be remembered in all generations: Therefore shall the peoples give thee thanks for ever and ever.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |