Psalms - സങ്കീർത്തനങ്ങൾ 89 | View All

1. യഹോവയുടെ കൃപകളെക്കുറിച്ചു ഞാന് എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.

1. An Ethan prayer. Your love, GOD, is my song, and I'll sing it! I'm forever telling everyone how faithful you are.

2. ദയ എന്നേക്കും ഉറച്ചുനിലക്കും എന്നു ഞാന് പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വര്ഗ്ഗത്തില് സ്ഥിരമാക്കിയിരിക്കുന്നു.

2. I'll never quit telling the story of your love-- how you built the cosmos and guaranteed everything in it. Your love has always been our lives' foundation, your fidelity has been the roof over our world.

3. എന്റെ വൃതനോടു ഞാന് ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.
യോഹന്നാൻ 7:42, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:40

3. You once said, 'I joined forces with my chosen leader, I pledged my word to my servant, David, saying,

4. നിന്റെ സന്തതിയെ ഞാന് എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.
യോഹന്നാൻ 12:34, യോഹന്നാൻ 7:42, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:40

4. 'Everyone descending from you is guaranteed life; I'll make your rule as solid and lasting as rock.''

5. യഹോവേ, സ്വര്ഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയില് നിന്റെ വിശ്വസ്തതയെയും സ്തുതിക്കും.

5. GOD! Let the cosmos praise your wonderful ways, the choir of holy angels sing anthems to your faithful ways!

6. സ്വര്ഗ്ഗത്തില് യഹോവയോടു സദൃശനായവന് ആര്? ദേവപുത്രന്മാരില് യഹോവേക്കു തുല്യനായവന് ആര്?

6. Search high and low, scan skies and land, you'll find nothing and no one quite like GOD.

7. ദൈവം വിശുദ്ധന്മാരുടെ സംഘത്തില് ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവര്ക്കും മീതെ ഭയപ്പെടുവാന് യോഗ്യനും ആകുന്നു.
2 തെസ്സലൊനീക്യർ 1:10

7. The holy angels are in awe before him; he looms immense and august over everyone around him.

8. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാന് ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.

8. GOD of the Angel Armies, who is like you, powerful and faithful from every angle?

9. നീ സമുദ്രത്തിന്റെ ഗര്വ്വത്തെ അടക്കിവാഴുന്നു. അതിലെ തിരകള് പൊങ്ങുമ്പോള് നീ അവയെ അമര്ത്തുന്നു.

9. You put the arrogant ocean in its place and calm its waves when they turn unruly.

10. നീ രഹബിനെ ഒരു ഹതനെപ്പോലെ തകര്ത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ടു നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
ലൂക്കോസ് 1:51

10. You gave that old hag Egypt the back of your hand, you brushed off your enemies with a flick of your wrist.

11. ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്റെ പൂര്ണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.
1 കൊരിന്ത്യർ 10:26

11. You own the cosmos--you made everything in it, everything from atom to archangel.

12. ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെര്മ്മോനും നിന്റെ നാമത്തില് ആനന്ദിക്കുന്നു;

12. You positioned the North and South Poles; the mountains Tabor and Hermon sing duets to you.

13. നിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.

13. With your well-muscled arm and your grip of steel-- nobody trifles with you!

14. നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.

14. The Right and Justice are the roots of your rule; Love and Truth are its fruits.

15. ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവര് നിന്റെ മുഖപ്രകാശത്തില് നടക്കും.

15. Blessed are the people who know the passwords of praise, who shout on parade in the bright presence of GOD.

16. അവര് ഇടവിടാതെ നിന്റെ നാമത്തില് ഘോഷിച്ചുല്ലസിക്കുന്നു. നിന്റെ നീതിയില് അവര് ഉയര്ന്നിരിക്കുന്നു.

16. Delighted, they dance all day long; they know who you are, what you do--they can't keep it quiet!

17. നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താല് ഞങ്ങളുടെ കൊമ്പു ഉയര്ന്നിരിക്കുന്നു.

17. Your vibrant beauty has gotten inside us-- you've been so good to us! We're walking on air!

18. നമ്മുടെ പരിച യഹോവേക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു.

18. All we are and have we owe to GOD, Holy God of Israel, our King!

19. അന്നു നീ ദര്ശനത്തില് നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാന് വീരനായ ഒരുത്തന്നു സഹായം നലകുകയും ജനത്തില്നിന്നു ഒരു വൃതനെ ഉയര്ത്തുകയും ചെയ്തു.
മർക്കൊസ് 1:24, ലൂക്കോസ് 1:35, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 3:14, പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 4:27-30

19. A long time ago you spoke in a vision, you spoke to your faithful beloved: 'I've crowned a hero, I chose the best I could find;

20. ഞാന് എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 13:22

20. I found David, my servant, poured holy oil on his head,

21. എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.

21. And I'll keep my hand steadily on him, yes, I'll stick with him through thick and thin.

22. ശത്രു അവനെ തോല്പിക്കയില്ല; വഷളന് അവനെ പീഡിപ്പിക്കയും ഇല്ല.

22. No enemy will get the best of him, no scoundrel will do him in.

23. ഞാന് അവന്റെ വൈരികളെ അവന്റെ മുമ്പില് തകര്ക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും,

23. I'll weed out all who oppose him, I'll clean out all who hate him.

24. എന്നാല് എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തില് അവന്റെ കൊമ്പു ഉയര്ന്നിരിക്കും.

24. I'm with him for good and I'll love him forever; I've set him on high--he's riding high!

25. അവന്റെ കയ്യെ ഞാന് സമുദ്രത്തിന്മേലും അവന്റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും.

25. I've put Ocean in his one hand, River in the other;

26. അവന് എന്നോടുനീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.
1 പത്രൊസ് 1:17, വെളിപ്പാടു വെളിപാട് 21:7

26. he'll call out, 'Oh, my Father--my God, my Rock of Salvation!'

27. ഞാന് അവനെ ആദ്യജാതനും ഭൂരാജാക്കന്മാരില് ശ്രേഷ്ഠനുമാക്കും.
വെളിപ്പാടു വെളിപാട് 1:5, വെളിപ്പാടു വെളിപാട് 17:18

27. Yes, I'm setting him apart as the First of the royal line, High King over all of earth's kings.

28. ഞാന് അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നിലക്കും.

28. I'll preserve him eternally in my love, I'll faithfully do all I so solemnly promised.

29. ഞാന് അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിര്ത്തും.

29. I'll guarantee his family tree and underwrite his rule.

30. അവന്റെ പുത്രന്മാര് എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും

30. If his children refuse to do what I tell them, if they refuse to walk in the way I show them,

31. എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താല്

31. If they spit on the directions I give them and tear up the rules I post for them--

32. ഞാന് അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദര്ശിക്കും.

32. I'll rub their faces in the dirt of their rebellion and make them face the music.

33. എങ്കിലും എന്റെ ദയയെ ഞാന് അവങ്കല് നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല.

33. But I'll never throw them out, never abandon or disown them.

34. ഞാന് എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളില്നിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല.

34. Do you think I'd withdraw my holy promise? or take back words I'd already spoken?

35. ഞാന് ഒരിക്കല് എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാന് ഭോഷകു പറകയില്ല.

35. I've given my word, my whole and holy word; do you think I would lie to David?

36. അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പില് സൂര്യനെപ്പോലെയും ഇരിക്കും.
യോഹന്നാൻ 12:34

36. His family tree is here for good, his sovereignty as sure as the sun,

37. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.
വെളിപ്പാടു വെളിപാട് 1:5, വെളിപ്പാടു വെളിപാട് 3:14

37. Dependable as the phases of the moon, inescapable as weather.'

38. എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.

38. But GOD, you did walk off and leave us, you lost your temper with the one you anointed.

39. നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.

39. You tore up the promise you made to your servant, you stomped his crown in the mud.

40. നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.

40. You blasted his home to kingdom come, reduced his city to a pile of rubble

41. വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്ക്കാര്ക്കും അവന് നിന്ദ ആയിത്തീര്ന്നിരിക്കുന്നു.

41. Picked clean by wayfaring strangers, a joke to all the neighbors.

42. നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയര്ത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.

42. You declared a holiday for all his enemies, and they're celebrating for all they're worth.

43. അവന്റെ വാളിന് വായ്ത്തലയെ നീ മടക്കി; യുദ്ധത്തില് അവനെ നിലക്കുമാറാക്കിയതുമില്ല.

43. Angry, you opposed him in battle, refused to fight on his side;

44. അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു.

44. You robbed him of his splendor, humiliated this warrior, ground his kingly honor in the dirt.

45. അവന്റെ യൌവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ.

45. You took the best years of his life and left him an impotent, ruined husk.

46. യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?

46. How long do we put up with this, GOD? Are you gone for good? Will you hold this grudge forever?

47. എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഔര്ക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?

47. Remember my sorrow and how short life is. Did you create men and women for nothing but this?

48. ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യന് ആര്? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യില് നിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ.

48. We'll see death soon enough. Everyone does. And there's no back door out of hell.

49. കര്ത്താവേ, നിന്റെ വിശ്വസ്തതയില് നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകള് എവിടെ?

49. So where is the love you're so famous for, Lord? What happened to your promise to David?

50. കര്ത്താവേ, അടിയങ്ങളുടെ നിന്ദ ഔര്ക്കേണമേ; എന്റെ മാര്വ്വിടത്തില് ഞാന് സകലമഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നേ.
എബ്രായർ 11:26, 1 പത്രൊസ് 4:14

50. Take a good look at your servant, dear Lord; I'm the butt of the jokes of all nations,

51. യഹോവേ, നിന്റെ ശത്രുക്കള് നിന്ദിക്കുന്നുവല്ലോ. അവര് നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.
എബ്രായർ 11:26, 1 പത്രൊസ് 4:14

51. The taunting jokes of your enemies, GOD, as they dog the steps of your dear anointed.

52. യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന് , ആമേന് .

52. Blessed be GOD forever and always! Yes. Oh, yes.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |