Exodus - പുറപ്പാടു് 10 | View All

1. യഹോവ പിന്നെയും മോശെയോടുനീ ഫറവോന്റെ അടുക്കല് ചെല്ലുക. ഞാന് അവന്റെ മുമ്പില് എന്റെ അടയാളങ്ങളെ ചെയ്യേണ്ടതിന്നും,

1. The LORD said to Moses: Go back to the king. I have made him and his officials stubborn, so that I could work these miracles.

2. ഞാന് മിസ്രയീമില് പ്രവര്ത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യേ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൌത്രന്മാരോടും വിവരിക്കേണ്ടതിന്നും ഞാന് യഹോവ ആകുന്നു എന്നു നിങ്ങള് അറിയേണ്ടതിന്നും ഞാന് അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു എന്നു കല്പിച്ചു.

2. I did this because I want you to tell your children and your grandchildren about my miracles and about my harsh treatment of the Egyptians. Then all of you will know that I am the LORD.

3. അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കല് ചെന്നു അവനോടു പറഞ്ഞതെന്തെന്നാല്എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുവാന് എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാന് എന്റെ ജനത്തെ വിട്ടയക്ക.

3. Moses and Aaron went to the king and told him that the LORD God of the Hebrews had said: How long will you stubbornly refuse to obey? Release my people so they can worship me.

4. എന്റെ ജനത്തെ വിട്ടയപ്പാന് നിനക്കു മനസ്സില്ലെങ്കില് ഞാന് നാളെ നിന്റെ രാജ്യത്തു വെട്ടുക്കിളിയെ വരുത്തും.

4. Do this by tomorrow, or I will cover your country with so many locusts

5. നിലം കാണ്മാന് വഹിയാതവണ്ണം അവ ഭൂതലത്തെ മൂടുകയും കല്മഴയില് നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പില് തളിര്ത്തു വളരുന്ന സകലവൃക്ഷവും തിന്നുകളകയും ചെയ്യും.

5. that you won't be able to see the ground. Most of your crops were ruined by the hailstones, but these locusts will destroy what little is left, including the trees.

6. നിന്റെ ഗൃഹങ്ങളും നിന്റെ സകലഭൃത്യന്മാരുടെയും സകലമിസ്രയീമ്യരുടെയും വീടുകളും അതുകൊണ്ടു നിറയും; നിന്റെ പിതാക്കന്മാരെങ്കിലും പിതൃപിതാക്കന്മാരെങ്കിലും ഭൂമിയില് ഇരുന്ന കാലം മുതല് ഇന്നുവരെയും അങ്ങനെയുള്ളതു കണ്ടിട്ടില്ല. പിന്നെ അവന് തിരിഞ്ഞു ഫറവോന്റെ അടുക്കല്നിന്നു പോയി.

6. Your palace, the homes of your officials, and all other houses in Egypt will overflow with more locusts than have ever been seen in this country. After Moses left the palace,

7. അപ്പോള് ഭൃത്യന്മാര് ഫറവോനോടുഎത്രത്തോളം ഇവന് നമുക്കു കണിയായിരിക്കും? ആ മനുഷ്യരെ തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു വിട്ടയക്കേണം; മിസ്രയീം നശിച്ചുപോകുന്നു എന്നു ഇപ്പോഴും നീ അറിയുന്നില്ലയോ എന്നു പറഞ്ഞു.

7. the king's officials asked, 'Your Majesty, how much longer is this man going to be a troublemaker? Why don't you let the people leave, so they can worship the LORD their God? Don't you know that Egypt is a disaster?'

8. അപ്പോള് ഫറവോന് മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോടുനിങ്ങള് പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിപ്പിന് .

8. The king had Moses and Aaron brought back, and he said, 'All right, you may go and worship the LORD your God. But first tell me who will be going.'

9. എന്നാല് പോകേണ്ടുന്നവര് ആരെല്ലാം? എന്നു ചോദിച്ചതിന്നു മോശെ ഞങ്ങള്ക്കു യഹോവയുടെ ഉത്സവമുണ്ടാകകൊണ്ടു ഞങ്ങള് ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും എന്നു പറഞ്ഞു.

9. Everyone, young and old,' Moses answered. 'We will even take our sheep, goats, and cattle, because we want to hold a celebration in honor of the LORD.'

10. അവന് അവരോടുഞാന് നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും വിട്ടയച്ചാല് യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിന് ; ദോഷമാകുന്നു നിങ്ങളുടെ ആന്തരം.

10. The king replied, 'The LORD had better watch over you on the day I let you leave with your families! You're up to no good.

11. അങ്ങനെയല്ല, നിങ്ങള് പുരുഷന്മാര് പോയി യഹോവയെ ആരാധിച്ചുകൊള്വിന് ; ഇതല്ലോ നിങ്ങള് അപേക്ഷിച്ചതു എന്നു പറഞ്ഞു അവരെ ഫറവോന്റെ സന്നിധിയില്നിന്നു ആട്ടിക്കളഞ്ഞു.

11. Do you want to worship the LORD? All right, take only the men and go.' Then Moses and Aaron were chased out of the palace.

12. അപ്പോള് യഹോവ മോശെയോടുനിലത്തിലെ സകലസസ്യാദികളും കല്മഴയില് ശേഷിച്ചതു ഒക്കെയും തിന്നുകളയേണ്ടതിന്നു വെട്ടുക്കിളി മിസ്രയീംദേശത്തു വരുവാന് നിന്റെ കൈ ദേശത്തിന്മേല് നീട്ടുക എന്നു പറഞ്ഞു.
വെളിപ്പാടു വെളിപാട് 9:3

12. The LORD told Moses, 'Stretch your arm toward Egypt. Swarms of locusts will come and eat everything left by the hail.'

13. അങ്ങനെ മോശെ തന്റെ വടി മിസ്രയീംദേശത്തിന്മേല് നീട്ടി; യഹോവ അന്നു പകല് മുഴുവനും രാത്രിമുഴുവനും ദേശത്തിന്മേല് കിഴക്കന് കാറ്റു അടിപ്പിച്ചു; പ്രഭാതം ആയപ്പോള് കിഴക്കന് കാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു.

13. Moses held out his walking stick, and the LORD sent an east wind that blew across Egypt the rest of the day and all that night. By morning, locusts

14. വെട്ടുക്കിളി മിസ്രയീംദേശത്തൊക്കെയും വന്നു മിസ്രയീമിന്റെ അതിര്ക്കകത്തു ഒക്കെയും അനവധിയായി വീണു; അതുപോലെ വെട്ടുക്കിളി ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാകയുമില്ല.

14. were swarming everywhere. Never before had there been so many locusts in Egypt, and never again will there be so many.

15. അതു ഭൂതലത്തെ ഒക്കെയും മൂടി ദേശം അതിനാല് ഇരുണ്ടുപോയി; കല്മഴയില് ശേഷിച്ചതായി നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അതു തിന്നുകളഞ്ഞു; മിസ്രയീം ദേശത്തു എങ്ങും വൃക്ഷങ്ങളിലാകട്ടെനിലത്തിലെ സസ്യത്തിലാകട്ടെപച്ചയായതൊന്നും ശേഷിച്ചില്ല.
വെളിപ്പാടു വെളിപാട് 9:3

15. The ground was black with locusts, and they ate everything left on the trees and in the fields. Nothing green remained in Egypt--not a tree or a plant.

16. ഫറവോന് മോശെയെയും അഹരോനെയും വേഗത്തില് വിളിപ്പിച്ചുനിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാന് പാപം ചെയ്തിരിക്കുന്നു.

16. At once the king sent for Moses and Aaron. He told them, 'I have sinned against the LORD your God and against you.

17. അതുകൊണ്ടു ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ചു ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാന് നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാര്ത്ഥിപ്പിന് എന്നു പറഞ്ഞു.

17. Forgive me one more time and ask the LORD to stop these insects from killing every living plant.'

18. അവന് ഫറവോന്റെ അടുക്കല് നിന്നു പറപ്പെടു യഹോവയോടു പ്രാര്ത്ഥിച്ചു.

18. Moses left the palace and prayed.

19. യഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറന് കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലില് ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.

19. Then the LORD sent a strong west wind that swept the locusts into the Red Sea. Not one locust was left anywhere in Egypt,

20. എന്നാല് യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവന് യിസ്രായേല്മക്കളെ വിട്ടയച്ചതുമില്ല.

20. but the LORD made the king so stubborn that he still refused to let the Israelites go.

21. അപ്പോള് യഹോവ മോശെയോടുമിസ്രയീംദേശത്തു സ്പര്ശിക്കത്തക്ക ഇരുള് ഉണ്ടാകേണ്ടതിന്നു നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.

21. The LORD said to Moses, 'Stretch your arm toward the sky, and everything will be covered with darkness thick enough to touch.'

22. മോശെ തന്റെ കൈ ആകാശത്തേക്കു നീട്ടി, മിസ്രയീംദേശത്തൊക്കെയും മൂന്നു ദിവസത്തേക്കു കൂരിരുട്ടുണ്ടായി.
വെളിപ്പാടു വെളിപാട് 16:10

22. Moses stretched his arm toward the sky, and Egypt was covered with darkness for three days.

23. മൂന്നു ദിവസത്തേക്കു ഒരുത്തനെ ഒരുത്തന് കണ്ടില്ല; ഒരുത്തനും തന്റെ സ്ഥലം വിട്ടു എഴുന്നേറ്റതുമില്ല. എന്നാല് യിസ്രായേല്മക്കള്ക്കു എല്ലാവര്ക്കും തങ്ങളുടെ വാസസ്ഥലങ്ങളില് വെളിച്ചം ഉണ്ടായിരുന്നു.

23. During that time, the Egyptians could not see each other or leave their homes, but there was light where the Israelites lived.

24. അപ്പോള് ഫറവോന് മോശെയെ വിളിപ്പിച്ചു. നിങ്ങള് പോയി യഹോവയെ ആരാധിപ്പിന് ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇങ്ങു നില്ക്കട്ടെ; നിങ്ങളുടെ കുഞ്ഞു കുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു.

24. The king sent for Moses and told him, 'Go worship the LORD! And take your families with you. Just leave your sheep, goats, and cattle.'

25. അതിന്നു മോശെ പറഞ്ഞതുഞങ്ങള് ഞങ്ങളുടെ ദൈവമായ യഹോവേക്കു അര്പ്പിക്കേണ്ടതിന്നു യാഗങ്ങള്ക്കും സര്വ്വാംഗഹോമങ്ങള്ക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങള്ക്കു തരേണം.

25. No!' Moses replied. 'You must let us offer sacrifices to the LORD our God,

26. ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും പിമ്പില് ശേഷിച്ചുകൂടാ; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു അതില്നിന്നല്ലോ ഞങ്ങള് എടുക്കേണ്ടതു; ഏതിനെ അര്പ്പിച്ചു യഹോവയെ ആരാധിക്കേണമെന്നു അവിടെ എത്തുവോളം ഞങ്ങള് അറിയുന്നില്ല.

26. and we won't know which animals we will need until we get there. That's why we can't leave even one of them here.'

27. എന്നാല് യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയപ്പാന് അവന്നു മനസ്സായില്ല.

27. This time the LORD made the king so stubborn

28. ഫറവോന് അവനോടുഎന്റെ അടുക്കല് നിന്നു പോക. ഇനി എന്റെ മുഖം കാണാതിരിപ്പാന് സൂക്ഷിച്ചുകൊള്ക. എന്റെ മുഖം കാണുന്ന നാളില് നീ മരിക്കും എന്നു പറഞ്ഞതിന്നു മോശെ
എബ്രായർ 11:27

28. that he said to Moses, 'Get out and stay out! If you ever come back, you're dead!'

29. നീ പറഞ്ഞതുപോലെ ആകട്ടെ; ഞാന് ഇനി നിന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞു.
എബ്രായർ 11:27

29. Have it your way,' Moses answered. 'You won't see me again.'



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |