Exodus - പുറപ്പാടു് 26 | View All

1. തിരുനിവാസത്തെ പിരിച്ച പഞ്ഞി നൂല്, നീല നൂല്, ധൂമ്രനൂല്, ചുവപ്പുനൂല് എന്നിവകൊണ്ടുണ്ടാക്കിയ പത്തു മൂടുശീല കൊണ്ടു തീര്ക്കേണം, നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകള് ഉള്ളവയായി അവയെ ഉണ്ടാക്കേണം.
എബ്രായർ 9:2

1. And thou shalt make an habitatyo with ten curteynes of twyned bysse, Iacyncte scarlet and purpull, and shalt make them with cherubyns of broderd worke.

2. ഔരോ മൂടുശിലെക്കു ഇരുപത്തെട്ടുമുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീലെക്കെല്ലാം ഒരു അളവു ആയിരിക്കേണം.

2. The lenghte of a curtayne shalbe .xxviij. cubyttes, and the bredth .iiij. and they shalbe all of one measure:

3. അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചിരിക്കേണം; മറ്റെ അഞ്ചു മൂടുശീലെയും ഒന്നോടൊന്നു ഇണെച്ചിരിക്കേണം.

3. fyue curtaynes shalbe coupled together one to another: and the other fyue likewise shalbe coupled together one to another.

4. ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലെയുടെ വിളുമ്പില് നീലനൂല്കൊണ്ടു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കേണം.

4. Then shalt thou make louppes of Iacyncte coloure, a longe by the edge of the one curtayne even in the selvege of the couplinge courtayne. And likewise shalt thou make in the edge of the vtmost curtayne that is coupled therwith on the other syde.

5. ഒരു മൂടുശീലയില് അമ്പതു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കേണം; കണ്ണി നേര്ക്കുംനേരെ ആയിരിക്കേണം.

5. Fyftie louppes shalt thou make in the one curtayne, ad fiftie in the edge of the other that is couppled therwith on the other syde: so that the louppes be one ouer agenste a nother.

6. പൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കേണം; തിരുനിവാസം ഒന്നായിരിപ്പാന് തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ടു ഒന്നിച്ചു ഇണെക്കേണം.

6. And thou shalt make fyftie buttons of golde, and couple the curtaynes together with the buttons: that it maye be an habitacyon.

7. തിരുനിവാസത്തിന്മേല് മൂടുവിരിയായി കോലാട്ടുരോമം കൊണ്ടു മൂടുശീല ഉണ്ടാക്കേണം; പതിനൊന്നു മൂടുശീല വേണം.

7. And thou shalt make .xj. curtaynes of gotes heere, to be a tente to couer the habitacyo

8. ഔരോ മൂടുശീലെക്കു മുപ്പതുമുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീല പതിനൊന്നും ഒരു അളവു ആയിരിക്കേണം.

8. The lenght of a curtayne shalbe .xxx. cubettes, and the bredth .iiij. ad they shalbe all .xi. of one measure.

9. അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുന് വശത്തു മടക്കി ഇടേണം.

9. And thou shalt couple .v. by the selues, and the other sixe by them selues, ad shalt double the sixte in the forefront of the tabernacle,

10. ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പില് അമ്പതു കണ്ണിയും രണ്ടാമത്തെ വരിയിലെ മൂടുശീലയുടെ വിളുമ്പില് അമ്പതു കണ്ണിയും ഉണ്ടാക്കേണം.

10. And thou shalt make fyftie loupes in the edge of the vtmost curtayne on the one syde: euen in the couplynge courtayne, and as many in the edge of the couplynge curtayne on the other syde.

11. താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി കൊളുത്തു കണ്ണിയില് ഇട്ടു കൂടാരം ഒന്നായിരിക്കത്തക്കവണ്ണം ഇണെച്ചുകൊള്ളേണം.

11. And thou shalt make fyftie buttones off brasse and put them on the louppes, and couple the tent together with all: that there may be one tabernacle.

12. മൂടുവിരിയുടെ മൂടുശീലയില് മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്റെ പിന് വശത്തു തൂങ്ങിക്കിടക്കേണം.

12. And the remnaunt that resteth in the curtaynes of the tente: eue the bredeth of halfe a curtayne that resteth, shalbe lefte on the backe sydes of the habitacyon:

13. മൂടുവിരിയുടെ മൂടുശീല നീളത്തില് ശേഷിപ്പുള്ളതു ഇപ്പുറത്തു ഒരു മുഴവും അപ്പുറത്തു ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടേണ്ടുന്നതിന്നു അതിന്റെ രണ്ടു പാര്ശ്വങ്ങളിലും തൂങ്ങിക്കിടക്കേണം.

13. a cubite on the one side and a cubite on the other syde, of that that remayneth in the length of the curtaynes off the tabernacle, which shall remayne of ether syde of the habitacion to couer it with all.

14. ചുവപ്പിച്ച ആട്ടുകൊറ്റന്തോല്കൊണ്ടു മൂടുവിരിക്കു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോല്കൊണ്ടു ഒരു പുറമൂടിയും ഉണ്ടാക്കേണം.

14. And thou shalt make another coueringe for the tente of rams skynnes dyed red: ad yet another aboue all of taxus skynnes.

15. തിരുനിവാസത്തിന്നു ഖദിരമരംകൊണ്ടു നിവിരെ നിലക്കുന്ന പലകകളും ഉണ്ടാക്കേണം.

15. And thou shalt make bordes for the habitacion of sethim wod to stonde vp righte:

16. ഔരോ പലകെക്കു പത്തു മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കേണം.

16. ten cubettes longe shall euery borde be, ad a cubette and an halfe brode.

17. ഔരോ പലകെക്കു ഒന്നോടൊന്നു ചേര്ന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം, തിരുനിവാസത്തിന്റെ പലകെക്കു ഒക്കെയും അങ്ങനെ തന്നേ ഉണ്ടാക്കേണം.

17. Two fete shall one borde haue to couple them together with all, and so thou shalt make vnto all the bordes of the habitacion.

18. തിരുനിവാസത്തിന്നു പലകകള് ഉണ്ടാക്കേണം; തെക്കു വശത്തേക്കു ഇരുപതു പലക.

18. And thou shalt make .xx. bordes for the habitacion on the south syde,

19. ഇരുപതു പലകെക്കും താഴെ വെള്ളികൊണ്ടു നാല്പതു ചുവടു, ഒരു പലകയുടെ അടിയില് രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയില് രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയില് വെള്ളികൊണ്ടു നാല്പതു ചുവടു ഉണ്ടാക്കേണം.

19. and thou shalt make, xl. sokettes of syluer ad put them vnder the .xx. bordes: two sokettes vnder euery borde, for their two fete.

20. തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കു ഇരുപതു പലകയും ഒരു പലകയുടെ താഴെ രണ്ടു ചുവടു,

20. In lyke maner in the northsyde of the habitacyon there shalbe .xx. bordes

21. മറ്റൊരു പലകയുടെ താഴെ രണ്ടു ചുവടു, ഇങ്ങനെ അവേക്കു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കേണം.

21. ad .xl. sokettes off syluer: two sokettes vnder euery borde.

22. തിരുനിവാസത്തിന്റെ പിന് വശത്തു പടിഞ്ഞാറോട്ടു ആറു പലക ഉണ്ടാക്കേണം.

22. And for the west ende off the habitacyon, shalt thou make syxe bordes,

23. തിരുനിവാസത്തിന്റെ രണ്ടു വശത്തുമുള്ള മൂലെക്കു ഈരണ്ടു പലക ഉണ്ടാക്കേണം.

23. ad two bordes moo for the two west corners of the habitacio:

24. ഇവ താഴെ ഇരട്ടിയായിരിക്കേണം; മേലറ്റത്തോ ഒന്നാം വളയംവരെ തമ്മില് ചേര്ന്നു ഒറ്റയായിരിക്കേണം; രണ്ടിന്നും അങ്ങനെ തന്നേ വേണം; അവ രണ്ടു മൂലെക്കും ഇരിക്കേണം.

24. so that these two bordes be coupled to gether beneth and lykewyse aboue with clampes. And so shall it be in both the corners.

25. ഇങ്ങനെ എട്ടു പലകയും അവയുടെ വെള്ളിച്ചുവടു, ഒരു പലകയുടെ അടിയില് രണ്ടു ചുവടു മറ്റൊരു പലകയുടെ അടിയില് രണ്ടു ചുവടു ഇങ്ങനെ പതിനാറു വെള്ളിച്ചുവടും വേണം.

25. And so there shalbe .viij. bordes in all and .xvi. solettes of syluer: ij. sokettes vnder euery borde.

26. ഖദിരമരംകൊണ്ടു അന്താഴങ്ങള് ഉണ്ടാക്കേണം; തിരുനിവാസത്തിന്റെ ഒരു ഭാഗത്തെ പലകെക്കു അഞ്ചു അന്താഴം

26. And thou shalt make barres off sethimwod fiue for the bordes of the one side of the tabernacle,

27. തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകെക്കു അഞ്ചു അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിന് വശത്തെ പലകെക്കു അഞ്ചു അന്താഴം.

27. and fyue for the other syde, and fyue for the bordes off the west ende.

28. നടുവിലത്തെ അന്താഴം പലകയുടെ നടുവില് ഒരു അറ്റത്തുനിന്നു മറ്റെഅറ്റത്തോളം ചെല്ലുന്നതായിരിക്കേണം.

28. And the mydle barre shall goo alonge thorowe the myddes of the bordes and barre them together fro the one ende vnto the other.

29. പലക പൊന്നുകൊണ്ടു പൊതികയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങള് പൊന്നുകൊണ്ടു ഉണ്ടാക്കുകയും വേണം; അന്താഴങ്ങള് പൊന്നുകൊണ്ടു പൊതിയേണം.

29. And thou shalt couer the bordes with golde and make golden rynges for them to put the barres thorow, ad shalt couer the barres with golde also.

30. അങ്ങനെ പര്വ്വതത്തില്വെച്ചു കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവിര്ത്തേണം.

30. And rere vp the habitacion acordinge to the facion ther of that was shewed the in the mount.

31. നീലനൂല്, ധൂമ്രനൂല്, ചുവപ്പുനൂല്, പിരിച്ച പഞ്ഞിനൂല് എന്നിവകൊണ്ടു ഒരു തിരശ്ശീല ഉണ്ടാക്കേണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കേണം.
ലൂക്കോസ് 23:45, എബ്രായർ 9:3, മത്തായി 27:51

31. And thou shalt make a vayle off Iacyncte, of scarlett, purpull and twyned bysse, and shalt make it off broderd worke and full of cherubyns.

32. പൊന്നു പൊതിഞ്ഞതും പൊന് കൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേല് നിലക്കുന്നതുമായ നാലു ഖദിരസ്തംഭങ്ങളിന്മേല് അതു തൂക്കിയിടേണം.

32. And hange it vppon .iiij. pilers of sethim wodd couered with golde ad that their knoppes be couered with golde also and stonde apon .iiij. sokettes of syluer.

33. കൊളുത്തുകളില് തിരശ്ശീല തൂക്കി സാക്ഷ്യപ്പെട്ടകം തിരശ്ശീലെക്കകത്തു കൊണ്ടുചെന്നു വെക്കേണം; തിരശ്ശില വിശുദ്ധസ്ഥലവും അതി വിശുദ്ധസ്ഥലവും തമ്മില് വേര്തിരിക്കുന്നതായിരിക്കേണം.

33. And thou shalt hage vp the vayle with rynges, and shall brynge in within the vayle, the arke of wittnesse. And the vayle shall deuyde the holye from the most holye.

34. അതിവിശുദ്ധസ്ഥലത്തു സാക്ഷ്യപ്പെട്ടകത്തിന് മീതെ കൃപാസനം വെക്കേണം.

34. And thou shalt put the mercyseate vppon the arcke of witnesse in the holyest place.

35. തിരശ്ശീലയുടെ പുറമെ മേശയും മേശകൂ എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്തു നിലവിളക്കും വെക്കേണം; മേശ വടക്കുഭാഗത്തു വെക്കേണം.

35. And thou shalt put the table without the vayle and candelsticke ouer agaynst the table: vppon the south syde of the habitacion. And put the table on the north syde.

36. നീല നൂല്, ധൂമ്രനൂല്, ചുവപ്പുനൂല്, പരിച്ച പഞ്ഞിനൂല് എന്നിവകൊണ്ടു ചിത്രത്തയ്യല് പണിയായ ഒരു മറയും കൂടാരത്തിന്റെ വാതിലിന്നു ഉണ്ടാക്കേണം.

36. And thou shalt make an hangynge for the doore of the tabernacle: of Iacyncte. off scarlett, off purpull and off twyned bysse, wroughte with nedle worke.

37. മറശ്ശീലെക്കു ഖദിരമരംകൊണ്ടു അഞ്ചു തൂണുണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. അവയുടെ കൊളുത്തു പൊന്നുകൊണ്ടു ആയിരിക്കേണം; അവേക്കു താമ്രംകൊണ്ടു അഞ്ചു ചുവടും വാര്പ്പിക്കേണം.

37. And thou shalt make for the hangynge, fiue pilers off sethim wodd, and couer both them ad their knoppes with golde, and shalt cast .v. sokettes off brasse for them.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |