Exodus - പുറപ്പാടു് 27 | View All

1. അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമായി ഖദിരമരംകൊണ്ടു യാഗപീഠം ഉണ്ടാക്കേണം; യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരവും ആയിരിക്കേണം.

1. And thou shalt make an altar of sethim wood: five cubits long and five cubits broad, that it be foursquare, and three cubits high.

2. അതിന്റെ നാലു കോണിലും കൊമ്പുണ്ടാക്കേണം; കൊമ്പു അതില്നിന്നു തന്നേ ആയിരിക്കേണം; അതു താമ്രംകൊണ്ടു പൊതിയേണം.

2. And make it horns proceeding out in the four corners of it, and cover it with brass.

3. അതിലെ വെണ്ണീര് എടുക്കേണ്ടതിന്നു ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുള്കൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കേണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കേണം.

3. And make his ashpans, shovels, basins, fleshhooks, firepans and all the apparel thereof, of brass:

4. അതിന്നു താമ്രംകൊണ്ടു വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കേണം; ജാലത്തിന്മേല് നാലു കോണിലും നാലു താമ്രവളയം ഉണ്ടാക്കേണം.

4. after the fashion of a net, and put upon the net four rings: even in the four corners of it,

5. ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുംവണ്ണം താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്കു കീഴായി വെക്കേണം.

5. and put it beneath under the compass of the altar, and let the net reach unto the one half of the altar;

6. യാഗപീഠത്തിന്നു ഖദിരമരംകൊണ്ടു തണ്ടുകള് ഉണ്ടാക്കി താമ്രംകൊണ്ടു പൊതിയേണം.

6. And make staves for the altar of sethim wood, and cover them with brass,

7. തണ്ടുകള് വളയങ്ങളില് ഇടേണം; യാഗപീഠം ചുമക്കുമ്പോള് തണ്ടുകള് അതിന്റെ രണ്ടു ഭാഗത്തും ഉണ്ടായിരിക്കേണം.

7. and let them be put in rings along by the sides of the altar, to bear it withal.

8. പലക കൊണ്ടു പൊള്ളയായി അതു ഉണ്ടാക്കേണം; പര്വ്വതത്തില്വെച്ചു കാണിച്ചുതന്നപ്രകാരം തന്നേ അതു ഉണ്ടാക്കേണം.

8. And make the altar hollow with boards: even as it was shewed thee in the mount, so let them make it.

9. തിരുനിവാസത്തിന്നു പ്രാകാരവും ഉണ്ടാക്കേണം; തെക്കെ ഭാഗത്തേക്കു പ്രാകാരത്തിന്നു പിരിച്ച പഞ്ഞിനൂല്കൊണ്ടു ഒരു ഭാഗത്തേക്കു നൂറു മുഴം നീളത്തില് മറശ്ശീല വേണം.

9. And thou shalt make a court unto the habitation, which shall have in the south side hangings of twined byss, being an hundred cubits long,

10. അതിന്റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേല്ചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം.

10. and twenty pillars thereof with their twenty sockets of brass: but the knops of the pillars and their hoops shall be silver.

11. അങ്ങനെ തന്നേ വടക്കെ ഭാഗത്തേക്കു നൂറു മുഴം നീളത്തില് മറശ്ശീല വേണം; അതിന്റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേല്ചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം.

11. In like wise on the north side there shall be hangings of an hundred cubits long and twenty pillars with their sockets of brass, and the knops and the hoops of silver.

12. പടിഞ്ഞാറെ ഭാഗത്തേക്കു പ്രാകാരത്തിന്റെ വീതിക്കു അമ്പതു മുഴം നീളത്തില് മറശ്ശീലയും അതിന്നു പത്തു തൂണും അവേക്കു പത്തു ചുവടും വേണം.

12. And in the breadth of the court westward, there shall be hangings of fifty cubits long, and ten pillars with their ten sockets.

13. കിഴക്കെ ഭാഗത്തേക്കും പ്രാകാരത്തിന്റെ വീതി അമ്പതു മുഴം ആയിരിക്കേണം.

13. And in the breadth of the court eastward toward the rising of the son, shall be hangings of fifty cubits.

14. ഒരു ഭാഗത്തേക്കു പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവേക്കു മൂന്നു ചുവടും വേണം.

14. Hangings of fifteen cubits in the one side of it with three pillars, and three sockets:

15. മറ്റെ ഭാഗത്തേക്കും പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവേക്കു മൂന്നു ചുവടും വേണം.

15. and likewise on the other side shall be hangings of fifteen cubits with three pillars and three sockets.

16. എന്നാല് പ്രാകാരത്തിന്റെ വാതിലിന്നു നീലനൂല്, ധൂമ്രനൂല്, ചുവപ്പു നൂല്, പിരിച്ച പഞ്ഞിനൂല് എന്നിവകൊണ്ടു ചിത്രത്തയ്യല് പണിയായി ഇരുപതു മുഴം നീളമുള്ള ഒരു മറയും അതിന്നു നാലു തൂണും അവേക്കു നാലു ചുവടും വേണം.

16. And in the gate of the court shall be a vail of twenty cubits: of jacinth, scarlet, purple and twined byss wrought with needle work, and four pillars with their four sockets.

17. പ്രാകാരത്തിന്റെ എല്ലാ തൂണുകള്ക്കും വെള്ളികൊണ്ടു മേല്ചുറ്റുപടി വേണം; അവയുടെ കൊളുത്തു വെള്ളികൊണ്ടും ചുവടു താമ്രംകൊണ്ടും ആയിരിക്കേണം.

17. All the pillars round about the court shall be hooped with silver, and their knops of silver, and their sockets of brass.

18. പ്രാകാരത്തിന്നു നാനൂറു മുഴം നീളവും എല്ലാടവും അമ്പതു മുഴം വീതിയും അഞ്ചു മുഴം ഉയരവും ഉണ്ടായിരിക്കേണം; അതു പിരിച്ച പഞ്ഞിനൂല്കൊണ്ടും ചുവടു താമ്രംകൊണ്ടും ആയിരിക്കേണം.

18. The length of the court, shall be an hundred cubits, and the breadth fifty, and the height five, and the hangings shall be of twined byss and the sockets of brass.

19. തിരുനിവാസത്തിലെ സകലശുശ്രൂഷെക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്റെ എല്ലാകുറ്റികളും പ്രകാരത്തിന്റെ എല്ലാകുറ്റികളും താമ്രംകൊണ്ടു ആയിരിക്കേണം.

19. And all the vessels of the habitation to all manner service and the pins thereof: yea and the pins also of the court, shall be brass.

20. വിളകൂ നിരന്തരം കത്തികൊണ്ടിരിക്കേണ്ടതിന്നു യിസ്രായേല്മക്കള് വിളക്കിന്നു ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കല് കൊണ്ടുവരുവാന് അവരോടു കല്പിക്ക.

20. And command the children of Israel that they give the pure oil olive beaten for the lights to pour alway into the lamps.

21. സമാഗമനക്കുടാരത്തില് സാക്ഷ്യത്തിന്നു മുമ്പിലുള്ള തിരശ്ശീലെക്കു പുറത്തു അഹരോനും അവന്റെ പുത്രന്മാരും അതിനെ വൈകുന്നേരം മുതല് പ്രഭാതം വരെ യഹോവയുടെ മുമ്പാകെ കത്തുവാന്തക്കവണ്ണം വെക്കേണം; ഇതു യിസ്രായേല്മക്കള്ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:44

21. In the tabernacle of witness without the vail which is before the witness, shall Aaron and his sons dress it both even and morning before the LORD: And it shall be a duty for ever unto your generations after you: to be given of the children of Israel.



Shortcut Links
പുറപ്പാടു് - Exodus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |