Proverbs - സദൃശ്യവാക്യങ്ങൾ 8 | View All

1. ജ്ഞാനമായവള് വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവള് തന്റെ സ്വരം കേള്പ്പിക്കുന്നില്ലയോ?

1. With great understanding, Wisdom is calling out

2. അവള് വഴിയരികെ മേടുകളുടെ മുകളില് പാതകള് കൂടുന്നേടത്തു നിലക്കുന്നു.

2. as she stands at the crossroads and on every hill.

3. അവള് പടിവാതിലുകളുടെ അരികത്തും പട്ടണവാതില്ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നതു

3. She stands by the city gate where everyone enters the city, and she shouts:

4. പുരുഷന്മാരേ, ഞാന് നിങ്ങളോടു വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു.

4. 'I am calling out to each one of you!

5. അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്വിന് ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിന് .

5. Good sense and sound judgment can be yours.

6. കേള്പ്പിന് , ഞാന് ഉല്കൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും.

6. Listen, because what I say is worthwhile and right.

7. എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങള്ക്കു അറെപ്പാകുന്നു.

7. I always speak the truth and refuse to tell a lie.

8. എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു; അവയില് വക്രവും വികടവുമായതു ഒന്നുമില്ല.

8. Every word I speak is honest, not one is misleading or deceptive.

9. അവയെല്ലാം ബുദ്ധിമാന്നു തെളിവും പരിജ്ഞാനം ലഭിച്ചവര്ക്കും നേരും ആകുന്നു.

9. If you have understanding, you will see that my words are just what you need.

10. വെള്ളിയെക്കാള് എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാള് പരിജ്ഞാനവും കൈക്കൊള്വിന് .

10. Let instruction and knowledge mean more to you than silver or the finest gold.

11. ജ്ഞാനം മുത്തുകളെക്കാള് നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.

11. Wisdom is worth much more than precious jewels or anything else you desire.'

12. ജ്ഞാനം എന്ന ഞാന് സൂക്ഷ്മബുദ്ധിയെ എന്റെ പാര്പ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാന് കണ്ടു പിടിക്കുന്നു.

12. I am Wisdom --Common Sense is my closest friend; I possess knowledge and sound judgment.

13. യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുര്മ്മാര്ഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാന് പകെക്കുന്നു.

13. If you respect the LORD, you will hate evil. I hate pride and conceit and deceitful lies.

14. ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാന് തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.

14. I am strong, and I offer sensible advice and sound judgment.

15. ഞാന് മുഖാന്തരം രാജാക്കന്മാര് വാഴുന്നു; പ്രഭുക്കന്മാര് നീതിയെ നടത്തുന്നു.
റോമർ 13:1

15. By my power kings govern, and rulers make laws that are fair.

16. ഞാന് മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.

16. Every honest leader rules with help from me.

17. എന്നെ സ്നേഹിക്കുന്നവരെ ഞാന് സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവര് എന്നെ കണ്ടെത്തും.

17. I love everyone who loves me, and I will be found by all who honestly search.

18. എന്റെ പക്കല് ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ടു.

18. I can make you rich and famous, important and successful.

19. എന്റെ ഫലം പൊന്നിലും തങ്കത്തിലും എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലതു.

19. What you receive from me is more valuable than even the finest gold or the purest silver.

20. എന്നെ സ്നേഹിക്കുന്നവര്ക്കും വസ്തുവക അവകാശമാക്കിക്കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു

20. I always do what is right,

21. ഞാന് നീതിയുടെ മാര്ഗ്ഗത്തിലും ന്യായത്തിന്റെ പാതകളിലും നടക്കുന്നു.

21. and I give great riches to everyone who loves me.

22. യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.
വെളിപ്പാടു വെളിപാട് 3:14, യോഹന്നാൻ 1:1-2, യോഹന്നാൻ 17:24, കൊലൊസ്സ്യർ കൊളോസോസ് 1:17

22. From the beginning, I was with the LORD. I was there before he began

23. ഞാന് പുരാതനമേ, ആദിയില് തന്നേ, ഭൂമിയുടെ ഉല്പത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.

23. to create the earth. At the very first, the LORD gave life to me.

24. ആഴങ്ങള് ഇല്ലാതിരുന്നപ്പോള് ഞാന് ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകള് ഇല്ലാതിരുന്നപ്പോള് തന്നേ.

24. When I was born, there were no oceans or springs of water.

25. പര്വ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകള്ക്കു മുമ്പെയും ഞാന് ജനിച്ചിരിക്കുന്നു.

25. My birth was before mountains were formed or hills were put in place.

26. അവന് ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.

26. It happened long before God had made the earth or any of its fields or even the dust.

27. അവന് ആകാശത്തെ ഉറപ്പിച്ചപ്പോള് ഞാന് അവിടെ ഉണ്ടായിരുന്നു; അവന് ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും

27. I was there when the LORD put the heavens in place and stretched the sky over the surface of the sea.

28. അവന് മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകള് തടിച്ചപ്പോഴും

28. I was with him when he placed the clouds in the sky and created the springs that fill the ocean.

29. വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവന് സമുദ്രത്തിന്നു അതിര് വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും

29. I was there when he set boundaries for the sea to make it obey him, and when he laid foundations to support the earth.

30. ഞാന് അവന്റെ അടുക്കല് ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പില് വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.

30. I was right beside the LORD, helping him plan and build. I made him happy each day, and I was happy at his side.

31. അവന്റെ ഭൂതലത്തില് ഞാന് വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.

31. I was pleased with his world and pleased with its people.

32. ആകയാല് മക്കളേ, എന്റെ വാക്കു കേട്ടുകൊള്വിന് ; എന്റെ വഴികളെ പ്രമാണിക്കുന്നവര് ഭാഗ്യവാന്മാര്.

32. Pay attention, my children! Follow my advice, and you will be happy.

33. പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിന് ; അതിനെ ത്യജിച്ചുകളയരുതു.

33. Listen carefully to my instructions, and you will be wise.

34. ദിവസംപ്രതി എന്റെ പടിവാതില്ക്കല് ജാഗരിച്ചും എന്റെ വാതില്ക്കട്ടളെക്കല് കാത്തുകൊണ്ടും എന്റെ വാക്കു കേട്ടനുസരിക്കുന്ന മനുഷ്യന് ഭാഗ്യവാന് .

34. Come to my home each day and listen to me. You will find happiness.

35. എന്നെ കണ്ടെത്തുന്നവന് ജീവനെ കണ്ടെത്തുന്നു; അവന് യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.

35. By finding me, you find life, and the LORD will be pleased with you.

36. എന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.

36. But if you don't find me, you hurt only yourself, and if you hate me, you are in love with death.



Shortcut Links
സദൃശ്യവാക്യങ്ങൾ - Proverbs : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |