Song of Songs - ഉത്തമ ഗീതം ഉത്തമഗീതം 3 | View All

1. രാത്രിസമയത്തു എന്റെ കിടക്കയില് ഞാന് എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാന് അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.

1. By night in my bedd, I sought him, whom my soule loueth: yee diligently sought I him, but I founde him not.

2. ഞാന് എഴുന്നേറ്റു നഗരത്തില് സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാന് പറഞ്ഞു; ഞാന് അവനെ അന്വേഷിച്ചു; കണ്ടില്ല താനും.

2. I wil get vp (thought I) and go aboute the cite: vpon the market and in all ye stretes will I seke him whom my soule loueth, but whan I sought him, I founde him not.

3. നഗരത്തില് സഞ്ചരിക്കുന്ന കാവല്ക്കാര് എന്നെ കണ്ടു; എന്റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാന് അവരോടു ചോദിച്ചു.

3. The watchmen that go aboute ye cite, founde me. Sawe ye not him, whom my soule loueth?

4. അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോള് ഞാന് എന്റെ പ്രാണപ്രിയനെ കണ്ടു. ഞാന് അവനെ പിടിച്ചു, എന്റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.

4. So whan I was a litle past them, I foude him whom my soule loueth. I haue gotten holde vpon him, and wyl not let him go, vntill I brynge him into my mothers house, and in to hir chambre that bare me.

5. യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണര്ത്തുകയുമരുതു.

5. I charge you (o ye doughters of Ierusale) by the Roes and hyndes of the felde, that ye wake not vp my loue ner touch her, till she be content herself.

6. മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധചൂര്ണ്ണങ്ങള്കൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂണ്പോലെ മരുഭൂമിയില്നിന്നു കയറിവരുന്നോരിവന് ആര്?

6. Who is this, that commeth out of ye wyldernesse like pilers of smoke, as it were a smell of Myrre, frankencense and all maner spyces of the Apotecary?

7. ശലോമോന്റെ പല്ലകൂ തന്നേ; യിസ്രായേല് വീരന്മാരില് അറുപതു വീരന്മാര് അതിന്റെ ചുറ്റും ഉണ്ടു.

7. Beholde, aboute Salomos bedsteade there stonde LX. valeauut men of the mightie in Israel.

8. അവരെല്ലാവരും വാളെടുത്ത യുദ്ധസമര്ത്ഥന്മാര്; രാത്രിയിലെ ഭയം നിമിത്തം ഔരോരുത്തന് അരെക്കു വാള് കെട്ടിയിരിക്കുന്നു.

8. They holde swerdes euery one, & are experte in warre. Euery man hath his swerde vpo his thee, because of feare in the night.

9. ശലോമോന് രാജാവു ലെബാനോനിലെ മരം കൊണ്ടു തനിക്കു ഒരു പല്ലകൂ ഉണ്ടാക്കി.

9. Kynge Salomon hath made himself a bedsteade of the wodd of Libanus,

10. അതിന്റെ മേക്കട്ടിക്കാല് അവന് വെള്ളികൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്റെ അന്തര്ഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ടു വിചിത്രഖചിതമായിരിക്കുന്നു.

10. the pilers are of syluer, the coueringe of golde, ye seate of purple, ye grounde pleasauntly paued for the doughters of Ierusalem.

11. സീയോന് പുത്രിമാരേ, നിങ്ങള് പുറപ്പെട്ടു ചെന്നു ശലോമോന് രാജാവിനെ അവന്റെ കല്യാണ ദിവസത്തില്, അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തില് തന്നേ, അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്മിന്.

11. Go forth (o ye doughters of Sion) and beholde kynge Salomon in the crowne, wherwith his mother crowned him in the daye of his mariage, and in the daye of the gladnesse of his hert.



Shortcut Links
ഉത്തമ ഗീതം ഉത്തമഗീതം - Song of Songs : 1 | 2 | 3 | 4 | 5 | 6 | 7 | 8 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |