Song of Songs - ഉത്തമ ഗീതം ഉത്തമഗീതം 8 | View All

1. നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരന് ആയിരുന്നുവെങ്കില്! ഞാന് നിന്നെ വെളിയില് കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കയില്ലായിരുന്നു.

1. Oh that thou were as my brother, who sucked the breasts of my mother! When I should find thee outside, I would kiss thee. Yes, and none would despise me.

2. നീ എനിക്കു ഉപദേശം തരേണ്ടതിന്നു ഞാന് നിന്നെ അമ്മയുടെ വീട്ടില് കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവര്ഗ്ഗം ചേര്ത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിന് ചാറും ഞാന് നിനക്കു കുടിപ്പാന് തരുമായിരുന്നു.

2. I would lead thee, and bring thee into my mother's house, who would instruct me. I would cause thee to drink of spiced wine, of the juice of my pomegranate.

3. അവന്റെ ഇടങ്കൈ എന്റെ തലയിന് കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ളേഷിക്കട്ടെ.

3. His left hand under my head, and his right hand should embrace me.

4. യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണര്ത്തുകയുമരുതു എന്നു ഞാന് നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു.

4. I adjure you, O daughters of Jerusalem, that ye stir not up, nor awake love, until it please.

5. മരുഭൂമിയില്നിന്നു തന്റെ പ്രിയന്റെ മേല് ചാരിക്കൊണ്ടു വരുന്നോരിവള് ആര്? നാരകത്തിന് ചുവട്ടില്വെച്ചു ഞാന് നിന്നെ ഉണര്ത്തി; അവിടെ വെച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചതു; അവിടെവെച്ചല്ലോ നിന്നെ പെറ്റവള്ക്കു ഈറ്റുനോവു കിട്ടിയതു.

5. Who is this who comes up from the wilderness, leaning upon her beloved? Under the apple tree I awoke thee. There thy mother was in travail with thee. There she who brought thee forth was in travail.

6. എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ.

6. Set me as a seal upon thy heart, as a seal upon thine arm. For love is strong as death, jealousy is cruel as Sheol. The flashes of it are flashes of fire, a most vehement flame.

7. ഏറിയ വെള്ളങ്ങള് പ്രേമത്തെ കെടുപ്പാന് പോരാ; നദികള് അതിനെ മുക്കിക്കളകയില്ല. ഒരുത്തന് തന്റെ ഗൃഹത്തിലുള്ള സര്വ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.

7. Many waters cannot quench love, nor can floods drown it. If a man would give all the substance of his house for love, he would be utterly scorned.

8. നമുക്കു ഒരു ചെറിയ പെങ്ങള് ഉണ്ടു; അവള്ക്കു സ്തനങ്ങള് വന്നിട്ടില്ല; നമ്മുടെ പെങ്ങള്ക്കു കല്യാണം പറയുന്നനാളില് നാം അവള്ക്കു വേണ്ടി എന്തു ചെയ്യും?

8. We have a little sister, and she has no breasts. What shall we do for our sister in the day when she shall be spoken for?

9. അവള് ഒരു മതില് എങ്കില് അതിന്മേല് ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതില് എങ്കില് ദേവദാരുപ്പലകകൊണ്ടു അടെക്കാമായിരുന്നു.

9. If she is a wall, we will build upon her a turret of silver. And if she is a door, we will enclose her with boards of cedar.

10. ഞാന് മതിലും എന്റെ സ്തനങ്ങള് ഗോപുരങ്ങള് പോലെയും ആയിരുന്നു; അന്നു ഞാന് അവന്റെ ദൃഷ്ടിയില് സമാധാനം പ്രാപിച്ചിരുന്നു.

10. I am a wall, and my breasts like the towers. Then I was in his eyes as one who found peace.

11. ശലോമോന്നു ബാല്ഹാമോനില് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവന് കാവല്ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ടു, ഔരോരുത്തന് ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.

11. Solomon had a vineyard at Baal-hamon. He let out the vineyard to keepers. Every one for the fruit of it was to bring a thousand pieces of silver.

12. എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്കു ആയിരവും ഫലം കാക്കുന്നവര്ക്കും ഇരുനൂറും ഇരിക്കട്ടെ.

12. My vineyard, which is mine, is before me. Thou, O Solomon, shall have the thousand, and those who keep the fruit of it, two hundred.

13. ഉദ്യാനനിവാസിനിയേ, സഖിമാര് നിന്റെ സ്വരം ശ്രദ്ധിച്ചു കേള്ക്കുന്നു; അതു എന്നെയും കേള്പ്പിക്കേണമേ.

13. Thou who dwell in the gardens, the companions hearken for thy voice. Cause me to hear it.

14. എന്റെ പ്രിയാ നീ പരിമളപര്വ്വതങ്ങളിലെ ചെറുമാനിന്നും കലകൂട്ടിക്കും തുല്യനായി ഔടിപ്പോക.

14. Make haste, my beloved, and be thou like to a roe or to a young hart upon the mountains of spices.



Shortcut Links
ഉത്തമ ഗീതം ഉത്തമഗീതം - Song of Songs : 1 | 2 | 3 | 4 | 5 | 6 | 7 | 8 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |