Isaiah - യെശയ്യാ 24 | View All

1. യഹോവ ഭൂമിയെ നിര്ജ്ജനവും ശൂന്യവും ആക്കി കീഴ്മേല് മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യും.

1. See, the Lord is making the earth waste and unpeopled, he is turning it upside down, and sending the people in all directions.

2. ജനത്തിന്നും പുരോഹിതന്നും, ദാസന്നും യജമാനന്നും, ദാസിക്കും, യജമാനത്തിക്കും, കൊള്ളുന്നവന്നും വിലക്കുന്നവന്നും, കടം കൊടുക്കുന്നവന്നും കടം വാങ്ങുന്നവന്നും, പലിശ വാങ്ങുന്നവന്നും പലിശ കൊടുക്കുന്നവന്നും ഒരുപോലെ ഭവിക്കും.

2. And it will be the same for the people as for the priest; for the servant as for his master; and for the woman-servant as for her owner; the same for the one offering goods for a price as for him who takes them; the same for him who gives money at interest and for him who takes it; the same for him who lets others have the use of his property as for those who make use of it.

3. ഭൂമി അശേഷം നിര്ജ്ജനമായും കവര്ച്ചയായും പോകും; യഹോവയല്ലോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നതു.

3. The earth will be completely waste and without men; for this is the word of the Lord.

4. ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു;

4. The earth is sorrowing and wasting away, the world is full of grief and wasting away, the high ones of the earth come to nothing.

5. ഭൂമിയിലെ ഉന്നതന്മാര് ക്ഷീണിച്ചുപോകുന്നു. ഭൂമി അതിലെ നിവാസികളാല് മലിനമായിരിക്കുന്നു; അവര് പ്രാമണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിന്നു ഭംഗം വരുത്തിയിരിക്കുന്നു.

5. The earth has been made unclean by those living in it; because the laws have not been kept by them, the orders have been changed, and the eternal agreement has been broken.

6. അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതില് പാര്ക്കുംന്നവര് ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ടു ഭൂവാസികള് ദഹിച്ചുപോയി ചുരുക്കംപേര് മാത്രം ശേഷിച്ചിരിക്കുന്നു.

6. For this cause the earth is given up to the curse, and those in it are judged as sinners: for this cause those living on the earth are burned up, and the rest are small in number.

7. പുതുവീഞ്ഞു ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസന്മാരൊക്കെയും നെടുവീര്പ്പിടുന്നു.

7. The new wine is thin, the vine is feeble, and all the glad-hearted make sounds of grief.

8. തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീര്ന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.
വെളിപ്പാടു വെളിപാട് 18:22

8. The pleasing sound of all instruments of music has come to an end, and the voices of those who are glad.

9. അവര് പാട്ടുപാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യംകുടിക്കുന്നവര്ക്കും അതു കൈപ്പായിരിക്കും.

9. There is no more drinking of wine with a song; strong drink will be bitter to those who take it.

10. ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആര്ക്കും കടന്നു കൂടാതവണ്ണം എല്ലാവീടും അടഞ്ഞുപോയിരിക്കുന്നു.

10. The town is waste and broken down: every house is shut up, so that no man may come in.

11. വീഞ്ഞില്ലായ്കയാല് വീഥികളില് നിലവിളികേള്ക്കുന്നു; സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.

11. There is a crying in the streets because of the wine; there is an end of all delight, the joy of the land is gone.

12. പട്ടണത്തില് ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതില് തകര്ന്നു നാശമായി കിടക്കുന്നു.

12. In the town all is waste, and in the public place is destruction.

13. ഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീര്ന്നിട്ടു കാലാ പെറുക്കും പോലെയും ഭൂമിയുടെ മദ്ധ്യേ ജാതികളുടെ ഇടയില് സംഭവിക്കുന്നു.

13. For it will be in the heart of the earth among the peoples, like the shaking of an olive-tree, as the last of the grapes after the getting-in is done.

14. അവര് ഉച്ചത്തില് ആര്ക്കും; യഹോവയുടെ മഹിമനിമിത്തം അവര് സമുദ്രത്തില്നിന്നു ഉറക്കെ ആര്ക്കും.

14. But those will be making sounds of joy; they will be crying loudly from the sea for the glory of the Lord.

15. അതുകൊണ്ടു നിങ്ങള് കിഴക്കു യഹോവയെയും സമുദ്രതീരങ്ങളില് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്വപ്പെടുത്തുവിന് .
2 തെസ്സലൊനീക്യർ 1:12

15. Give praise to the Lord in the east, to the name of the Lord, the God of Israel, in the sea-lands.

16. നീതിമാന്നു മഹത്വം എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു കീര്ത്തനം പാടുന്നതു ഞങ്ങള് കേട്ടു; ഞാനോഎനിക്കു ക്ഷയം, എനിക്കു ക്ഷയം, എനിക്കു അയ്യോ കഷ്ടം! എന്നു പറഞ്ഞു. ദ്രോഹികള് ദ്രോഹം ചെയ്തിരിക്കുന്നു; ദ്രോഹികള് മഹാദ്രോഹം ചെയ്തിരിക്കുന്നു.

16. From the farthest part of the earth comes the sound of songs, glory to the upright. But I said, I am wasting away, wasting away, the curse is on me! The false ones go on in their false way, yes, they go on acting falsely.

17. ഭൂവാസിയേ, പേടിയും കുഴിയും കണിയും നിനക്കു നേരിട്ടിരിക്കുന്നു.
ലൂക്കോസ് 21:35

17. Fear, and death, and the net, are come on you, O people of the earth.

18. പേടി കേട്ടു ഔടിപ്പോകുന്നവന് കുഴിയില് വീഴും; കുഴിയില്നിന്നു കയറുന്നവന് കണിയില് അകപ്പെടും; ഉയരത്തിലെ കിളിവാതിലുകള് തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള് കുലുങ്ങുന്നു.

18. And it will be that he who goes in flight from the sound of fear will be overtaken by death; and he who gets free from death will be taken in the net: for the windows on high are open, and the bases of the earth are shaking.

19. ഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു.
ലൂക്കോസ് 21:25

19. The earth is completely broken, it is parted in two, it is violently moved.

20. ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവല്മാടംപോലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേല് ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേല്ക്കയുമില്ല.

20. The earth will be moving uncertainly, like a man overcome by drink; it will be shaking like a tent; and the weight of its sin will be on it, crushing it down so that it will not get up again.

21. അന്നാളില് യഹോവ ഉയരത്തില് ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയില് ഭൂപാലന്മാരെയും സന്ദര്ശിക്കും.
വെളിപ്പാടു വെളിപാട് 6:15

21. And in that day the Lord will send punishment on the army of the high ones on high, and on the kings of the earth on the earth.

22. കുണ്ടറയില് വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തില് അടെക്കയും ഏറിയനാള് കഴിഞ്ഞിട്ടു അവരെ സന്ദര്ശിക്കയും ചെയ്യും.

22. And they will be got together, like prisoners in the prison-house; and after a long time they will have their punishment.

23. സൈന്യങ്ങളുടെ യഹോവ സീയോന് പര്വ്വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്റെ മൂപ്പന്മാരുടെ മുമ്പില് തേജസ്സുണ്ടാകയാലും ചന്ദ്രന് നാണിക്കയും സൂര്യന് ലജ്ജിക്കയും ചെയ്യും.
വെളിപ്പാടു വെളിപാട് 4:4

23. Then the moon will be veiled, and the sun put to shame; for the Lord of armies will be ruling in Mount Zion and in Jerusalem, and before his judges he will let his glory be seen.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |