Isaiah - യെശയ്യാ 37 | View All

1. ഹിസ്കീയാരാജാവു അതു കേട്ടപ്പോള് വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തില് ചെന്നു.

1. As soon as Hezekiah heard the news, he tore off his clothes in sorrow and put on sackcloth. Then he went into the temple of the LORD.

2. പിന്നെ അവന് രാജധാനിവിചാരകന് എല്യാക്കീമിനെയും രായസക്കാരന് ശെബ്നയെയും പുരോഹിതന്മാരില് മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാ പ്രവാചകന്റെ അടുക്കല് അയച്ചു.

2. He told Prime Minister Eliakim, Assistant Prime Minister Shebna, and the senior priests to dress in sackcloth and tell me:

3. അവര് അവനോടു പറഞ്ഞതുഹിസ്കീയാവു ഇപ്രകാരം പറയുന്നുഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസമത്രേ; കുഞ്ഞുങ്ങള് ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല.

3. Isaiah, these are difficult and disgraceful times. Our nation is like a woman too weak to give birth, when it's time for her baby to be born.

4. ജീവനുള്ള ദൈവത്തെ നിന്ദിപ്പാന് രബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂര്രാജാവു അയച്ചു പറയിക്കുന്ന വാക്കു നിന്റെ ദൈവമായ യഹോവ പക്ഷേ കേള്ക്കും; നിന്റെ ദൈവമായ യഹോവ കേട്ടിരിക്കുന്ന വാക്കിന്നു പ്രതികാരം ചെയ്യും; ആകയാല് ഇനിയും ശേഷിച്ചിരിക്കുന്നവര്ക്കും വേണ്ടി പക്ഷവാദം കഴിക്കേണമേ.

4. Please pray for those of us who are left alive. The king of Assyria sent his army commander to insult the living God. Perhaps the LORD heard what he said and will do something, if you will pray.

5. ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാര് യെശയ്യാവിന്റെ അടുക്കല് വന്നപ്പോള് യെശയ്യാവു അവരോടു പറഞ്ഞതു

5. When these leaders came to me,

6. നിങ്ങള് നിങ്ങളുടെ യജമാനനോടു പറയേണ്ടതു എന്തെന്നാല്യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅശ്ശൂര്രാജാവിന്റെ ഭൃത്യന്മാര് എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കു നിമിത്തം ഭയപ്പെടേണ്ടാ.

6. I told them that the LORD had this message for Hezekiah: I am the LORD. Don't worry about the insulting things that have been said about me by these messengers from the king of Assyria.

7. ഞാന് അവന്നു ഒരു മനോവിഭ്രമം വരുത്തും; അവന് ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാന് അവനെ അവന്റെ സ്വന്തദേശത്തുവെച്ചു വാള്കൊണ്ടു വീഴുമാറാക്കും.

7. I will upset him with rumors about what's happening in his own country. He will go back, and there I will make him die a violent death.

8. രബ്-ശാക്കേ മടങ്ങിച്ചെന്നു അശ്ശൂര്രാജാവു ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവന് ലാക്കീശ് വിട്ടുപോയി എന്നു അവന് കേട്ടിരുന്നു.

8. Meanwhile the commander of the Assyrian forces heard that his king had left the town of Lachish and was now attacking Libnah. So he went there.

9. എന്നാല് കൂശ്രാജാവയ തിര്ഹാക്ക തന്റെ നേരെ യുദ്ധംചെയ്വാന് പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ടു അവന് ഹിസ്കീയാവിന്റെ അടുക്കല് ദൂതന്മാരെ അയച്ചു കല്പിച്ചതെന്തെന്നാല്

9. About this same time, the king of Assyria learned that King Tirhakah of Ethiopia was on his way to attack him. Then the king of Assyria sent some messengers with this note for Hezekiah:

10. നിങ്ങള് യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടതുയെരൂശലേം അശ്ശൂര്രാജാവിന്റെ കയ്യില് ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുതു.

10. Don't trust your God or be fooled by his promise to defend Jerusalem against me.

11. അശ്ശൂര്രാജാക്കന്മാര് സകലദേശങ്ങളോടും ചെയ്തതും അവേക്കു ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ വിടുവിക്കപ്പെടുമോ?

11. You have heard how we Assyrian kings have completely wiped out other nations. What makes you feel so safe?

12. ഗോസാന് , ഹാരാന് , രേസെഫ, തെലസ്സാരിലെ ഏദേന്യര് എന്നിങ്ങനെ എന്റെ പിതാക്കന്മാര് നശിപ്പിച്ചുകളഞ്ഞ ജാതികളുടെ ദേവന്മാര് അവരെ വിടുവിച്ചിട്ടുണ്ടോ?

12. The Assyrian kings before me destroyed the towns of Gozan, Haran, Rezeph, and everyone from Eden who lived in Telassar. What good did their gods do them?

13. ഹമാത്ത് രാജാവും അര്പ്പാദ്രാജാവും സെഫര്വ്വയീംപട്ടണം, ഹേന, ഇവ്വ എന്നിവേക്കു രാജാവായിരുന്നവനും എവിടെ?

13. The kings of Hamath, Arpad, Sepharvaim, Hena, and Ivvah have all disappeared.

14. ഹിസ്കീയാവു ദൂതന്മാരുടെ കയ്യില്നിന്നു എഴുത്തുവാങ്ങി വായിച്ചു; ഹിസ്കീയാവു യഹോവയുടെ ആലയത്തില് ചെന്നു യഹോവയുടെ സന്നിധിയില് അതു വിടര്ത്തു.

14. After Hezekiah had read the note from the king of Assyria, he took it to the temple and spread it out for the LORD to see.

15. ഹിസ്കീയാവു യഹോവയോടു പ്രാര്ത്ഥിച്ചു പറഞ്ഞതെന്തെന്നാല്

15. Then he prayed:

16. യിസ്രായേലിന്റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തന് മാത്രം ഭൂമിയിലെ സര്വ്വരാജ്യങ്ങള്ക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.

16. LORD God All-Powerful of Israel, your throne is above the winged creatures. You created the heavens and the earth, and you alone rule the kingdoms of this world.

17. യഹോവേ, ചെവി ചായിച്ചു കേള്ക്കേണമേ; യഹോവേ, തൃക്കണ്ണു തുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാന് ആളയച്ചിരിക്കുന്ന സന് ഹേരീബിന്റെ വാക്കു ഒക്കെയും കേള്ക്കേണമേ.

17. Just look and see how Sennacherib has insulted you, the living God.

18. യഹോവേ, അശ്ശൂര്രാജാക്കന്മാര് സര്വ്വജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കി,

18. It is true, our LORD, that Assyrian kings have turned nations into deserts.

19. അവരുടെ ദേവന്മാരെ തീയില് ഇട്ടുകളഞ്ഞതു സത്യം തന്നേ; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാല് അവര് അവയെ നശിപ്പിച്ചുകളഞ്ഞു.
ഗലാത്യർ ഗലാത്തിയാ 4:8

19. They destroyed the idols of wood and stone that the people of those nations had made and worshiped.

20. ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തന് മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യില്നിന്നു രക്ഷിക്കേണമേ.

20. But you are our LORD and our God! We ask you to keep us safe from the Assyrian king. Then everyone in every kingdom on earth will know that you are the only LORD.

21. ആമോസിന്റെ മകനായ യെശയ്യാവു ഹിസ്കീയാവിന്റെ അടുക്കല് പറഞ്ഞയച്ചതു എന്തെന്നാല്യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ അശ്ശൂര്രാജാവായ സന് ഹേരീബ് നിമിത്തം എന്നോടു പ്രാര്ത്ഥിച്ചതുകൊണ്ടു,

21. I went to Hezekiah and told him that the LORD God of Israel had said: Hezekiah, you prayed to me about King Sennacherib of Assyria. Now this is what I say to that king: The people of Jerusalem hate and make fun of you; they laugh behind your back.

22. അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനം ആവിതുസീയോന് പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തലകുലുക്കുന്നു.

22. (SEE 37:21)

23. നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചതു? ആര്ക്കും വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയര്ത്തുകയും ചെയ്തതു? യിസ്രായേലിന്റെ പരിശുദ്ധന്നു വിരോധമായിട്ടു തന്നെയല്ലോ?

23. Sennacherib, you cursed, shouted, and sneered at me, the holy God of Israel.

24. നിന്റെ ഭൃത്യന്മാര്മുഖാന്തരം നീ കര്ത്താവിനെ നിന്ദിച്ചു; എന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാന് മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന് മുറിക്കും; അതിന്റെ അറ്റത്തെ കൊടുമുടിവരെയും അതിന്റെ ചെഴിപ്പുള്ള കാടുവരെയും ഞാന് കടന്നുചെല്ലും;

24. You let your officials insult me, the Lord. And here is what you have said about yourself, 'I led my chariots to the highest heights of Lebanon's mountains. I went deep into its forest, cutting down the best cedar and cypress trees.

25. ഞാന് വെള്ളം കുഴിച്ചെടുത്തു കുടിക്കും; എന്റെ കാലടികളാല് മിസ്രയീമിലെ സകലനദികളെയും വറ്റിക്കും എന്നു പറഞ്ഞു.

25. I dried up every stream in the land of Egypt, and I drank water from wells I had dug.'

26. ഞാന് പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; പൂര്വ്വകാലത്തു തന്നേ അതിനെ നിര്മ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു ശൂന്യകൂമ്പാരങ്ങളാക്കുവാന് ഞാന് ഇപ്പോള് സംഗതി വരുത്തിയിരിക്കുന്നു.

26. Sennacherib, now listen to me, the LORD. I planned all of this long ago. And you don't even know that I alone am the one who decided that you would do these things. I let you make ruins of fortified cities.

27. അതുകൊണ്ടു അവയിലെ നിവാസികള് ദുര്ബ്ബലന്മാരായി വിരണ്ടു അമ്പരന്നുപോയി; അവര് വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുംമുമ്പെ കരിഞ്ഞുപോയ ധാന്യവുംപോലെ ആയിത്തീര്ന്നു.

27. Their people became weak, terribly confused. They were like wild flowers or like tender young grass growing on a flat roof or like a field of grain before it matures.

28. എന്നാല് നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തും ഞാന് അറിയുന്നു.

28. I know all about you, even how fiercely angry you are with me.

29. എന്റെ നേരെയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും നിന്റെ അഹങ്കാരം എന്റെ ചെവിയില് എത്തിയിരിക്കകൊണ്ടും ഞാന് എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാണ് നിന്റെ അധരങ്ങളിലും ഇട്ടു നീ വന്ന വഴിക്കു തന്നേ നിന്നെ മടക്കി കൊണ്ടുപോകും.

29. I have seen your pride and the tremendous hatred you have for me. Now I will put a hook in your nose, a bit in your mouth, then I will send you back to where you came from.

30. എന്നാല് ഇതു നിനക്കു അടയാളമാകുംനിങ്ങള് ഈ ആണ്ടില് പടുവിത്തു വിളയുന്നതും രണ്ടാം ആണ്ടില് താനേ കിളുര്ത്തുവിളയുന്നതും തിന്നും; മൂന്നാം ആണ്ടില് നിങ്ങള് വിതെച്ചു കൊയ്യുകയും മുന്തിരിത്തോട്ടങ്ങള് ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.

30. Hezekiah, I will tell you what's going to happen. This year you will eat crops that grow on their own, and the next year you will eat whatever springs up where those crops grew. But the third year, you will plant grain and vineyards, and you will eat what you harvest.

31. യെഹൂദാഗൃഹത്തില് രക്ഷപ്പെട്ട ഒരു ശേഷിപ്പു വീണ്ടും താഴേ വേരൂന്നി മീതെ ഫലം കായിക്കും.

31. Those who survive in Judah will be like a vine that puts down deep roots and bears fruit.

32. ഒരു ശേഷിപ്പു യെരൂശലേമില്നിന്നും ഒരു രക്ഷിതഗണം സീയോന് പര്വ്വതത്തില് നിന്നും പുറപ്പെട്ടുവരും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷണത അതിനെ അനുഷ്ഠിക്കും.

32. I, the LORD All-Powerful, will see to it that some who live in Jerusalem will survive.

33. ആകയാല് യഹോവ അശ്ശൂര്രാജാവിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവന് ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പു അവിടെ എയ്കയുമില്ല; അതിന്റെ നേരെ പരിചയോടുകൂടെ വരികയില്ല; അതിന്നെതിരെ വാടകോരുകയുമില്ല.

33. I promise that the king of Assyria won't get into Jerusalem, or shoot an arrow into the city, or even surround it and prepare to attack.

34. അവന് വന്ന വഴിക്കുതന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയുമില്ല;

34. As surely as I am the LORD, he will return by the way he came and will never enter Jerusalem.

35. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാന് ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാടു.

35. I will protect it for the sake of my own honor and because of the promise I made to my servant David.

36. എന്നാല് യഹോവയുടെ ദൂതന് പുറപ്പെട്ടു അശ്ശൂര്പാളയത്തില് നൂറ്റിയെണ്പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലേ എഴുന്നേറ്റപ്പോള് അവര് എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.

36. The LORD sent an angel to the camp of the Assyrians, and he killed one hundred eighty-five thousand of them all in one night. The next morning, the camp was full of dead bodies.

37. അങ്ങനെ അശ്ശൂര്രാജാവായ സന് ഹേരീബ് യാത്രപുറപ്പെട്ടു മടങ്ങിപ്പോയി നീനവേയില് പാര്ത്തു.

37. After this, King Sennacherib went back to Assyria and lived in the city of Nineveh.

38. എന്നാല് അവന് തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തില് നമസ്കരിക്കുന്ന സമയത്തു അവന്റെ പുത്രന്മാരായ അദ്രമ്മേലെക്കും ശരേസെരും അവനെ വാള്കൊണ്ടു കൊന്നിട്ടു അരാരാത്ത് ദേശത്തേക്കു ഔടിപ്പൊയ്ക്കളഞ്ഞു; അവന്റെ മകനായ ഏസര്ഹദ്ദോന് അവന്നു പകരം രാജാവായിത്തീര്ന്നു.

38. One day he was worshiping in the temple of his god Nisroch, when his sons, Adrammelech and Sharezer, killed him with their swords. They escaped to the land of Ararat, and his son Esarhaddon became king.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |