Isaiah - യെശയ്യാ 42 | View All

1. ഇതാ, ഞാന് താങ്ങുന്ന എന്റെ ദാസന് ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതന് ; ഞാന് എന്റെ ആത്മാവിനെ അവന്റെ മേല് വെച്ചിരിക്കുന്നു; അവന് ജാതികളോടു ന്യായം പ്രസ്താവിക്കും.

1. Here is my servant! I have made him strong. He is my chosen one; I am pleased with him. I have given him my Spirit, and he will bring justice to the nations.

2. അവന് നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയില് തന്റെ ശബ്ദം കേള്പ്പിക്കയുമില്ല.

2. He won't shout or yell or call out in the streets.

3. ചതഞ്ഞ ഔട അവന് ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവന് സത്യത്തോടെ ന്യായം പ്രസ്താവിക്കും.

3. He won't break off a bent reed or put out a dying flame, but he will make sure that justice is done.

4. ഭൂമിയില് ന്യായം സ്ഥാപിക്കുംവരെ അവര് തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകള് കാത്തിരിക്കുന്നു.

4. He won't quit or give up until he brings justice everywhere on earth, and people in foreign nations long for his teaching.

5. ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതില് നടക്കുന്നവര്ക്കും പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു

5. I am the LORD God. I created the heavens like an open tent above. I made the earth and everything that grows on it. I am the source of life for all who live on this earth, so listen to what I say.

6. കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയില് നിന്നും അന്ധകാരത്തില് ഇരിക്കുന്നവരെ കാരാഗൃഹത്തില്നിന്നും വിടുവിപ്പാനും

6. I chose you to bring justice, and I am here at your side. I selected and sent you to bring light and my promise of hope to the nations.

7. യഹോവയായ ഞാന് നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാന് നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.

7. You will give sight to the blind; you will set prisoners free from dark dungeons.

8. ഞാന് യഹോവ അതുതന്നേ എന്റെ നാമം; ഞാന് എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങള്ക്കും വിട്ടുകൊടുക്കയില്ല.

8. My name is the LORD! I won't let idols or humans share my glory and praise.

9. പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാന് പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാന് നിങ്ങളെ കേള്പ്പിക്കുന്നു.

9. Everything has happened just as I said it would; now I will announce what will happen next.

10. സമുദ്രത്തില് സഞ്ചരിക്കുന്നവരും അതില് ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവേക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്നു അവന്നു സ്തുതിയും പാടുവിന് .

10. Tell the whole world to sing a new song to the LORD! Tell those who sail the ocean and those who live far away to join in the praise.

11. മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാര് പാര്ക്കുംന്ന ഗ്രാമങ്ങളും ശബ്ദം ഉയര്ത്തട്ടെ; ശൈലനിവാസികള് ഘോഷിച്ചുല്ലസിക്കയും മലമുകളില് നിന്നു ആര്ക്കുംകയും ചെയ്യട്ടെ.

11. Tell the tribes of the desert and everyone in the mountains to celebrate and sing.

12. അവര് യഹോവേക്കു മഹത്വം കൊടുത്തു അവന്റെ സ്തുതിയെ ദ്വീപുകളില് പ്രസ്താവിക്കട്ടെ.

12. Let them announce his praises everywhere.

13. യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷണതയെ ജ്വലിപ്പിക്കും; അവന് ആര്ത്തുവിളിക്കും; അവന് ഉച്ചത്തില് ആര്ക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവര്ത്തിക്കും.

13. The LORD is marching out like an angry soldier, shouting with all his might while attacking his enemies.

14. ഞാന് ബഹുകാലം മിണ്ടാതെയിരുന്നു; ഞാന് മൌനമായി അടങ്ങിപ്പാര്ത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാന് ഞരങ്ങി നെടുവീര്പ്പിട്ടു കതെക്കും.

14. For a long time, I, the LORD, have held my temper; now I will scream and groan like a woman giving birth.

15. ഞാന് മലകളെയും കുന്നുകളെയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാന് നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വറ്റിച്ചുകളയും.

15. I will destroy the mountains and what grows on them; I will dry up rivers and ponds.

16. ഞാന് കുരുടന്മാരെ അവര് അറിയാത്ത വഴിയില് നടത്തും; അവര് അറിയാത്ത പാതകളില് അവരെ സഞ്ചരിക്കുമാറാക്കും; ഞാന് അവരുടെ മുമ്പില് ഇരുട്ടിനെ വെളിച്ചവും ദുര്ഘടങ്ങളെ സമഭൂമിയും ആക്കും; ഞാന് ഈ വചനങ്ങളെ വിട്ടുകളയാതെ നിവര്ത്തിക്കും.

16. I will lead the blind on roads they have never known; I will guide them on paths they have never traveled. Their road is dark and rough, but I will give light to keep them from stumbling. This is my solemn promise.

17. വിഗ്രഹങ്ങളില് ആശ്രയിച്ചു ബിംബങ്ങളോടുനിങ്ങള് ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവര് പിന് തിരിഞ്ഞു ഏറ്റവും ലജ്ജിച്ചുപോകും.

17. Everyone who worships idols as though they were gods will be terribly ashamed.

18. ചെകിടന്മാരേ, കേള്പ്പിന് ; കുരുടന്മാരേ, നോക്കിക്കാണ്മിന് !

18. You people are deaf and blind, but the LORD commands you to listen and to see.

19. എന്റെ ദാസനല്ലാതെ കുരുടന് ആര്? ഞാന് അയക്കുന്ന ദൂതനെപ്പോലെ ചെകിടന് ആര്? എന്റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവന് ആര്?

19. No one is as blind or deaf as his messenger, his chosen servant,

20. പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവന് കേള്ക്കുന്നില്ല.

20. who sees and hears so much, but pays no attention.

21. യഹോവ തന്റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്വീകരിപ്പാന് പ്രസാദിച്ചിരിക്കുന്നു.

21. The LORD always does right, and so he wanted his Law to be greatly praised.

22. എന്നാല് ഇതു മോഷ്ടിച്ചും കവര്ന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളില് കുടുങ്ങിയും കാരാഗൃഹങ്ങളില് അടെക്കപ്പെട്ടുമിരിക്കുന്നു; അവര് കവര്ച്ചയായ്പോയി, ആരും വിടുവിക്കുന്നില്ല; അവര് കൊള്ളയായ്പോയി, മടക്കിത്തരിക എന്നു ആരും പറയുന്നതുമില്ല.

22. But his people were trapped and imprisoned in holes with no one to rescue them. All they owned had been taken, and no one was willing to give it back.

23. നിങ്ങളില് ആര് അതിന്നു ചെവികൊടുക്കും? ഭാവികാലത്തേക്കു ആര് ശ്രദ്ധിച്ചു കേള്ക്കും?

23. Why won't his people ever learn to listen?

24. യാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവര്ച്ചക്കാര്ക്കും ഏല്പിച്ചുകൊടുത്തവന് ആര്? യഹോവ തന്നേയല്ലോ; അവനോടു നാം പാപം ചെയ്തുപോയി അവന്റെ വഴികളില് നടപ്പാന് അവര്ക്കും മനസ്സില്ലായിരുന്നു; അവന്റെ ന്യായപ്രമാണം അവര് അനുസരിച്ചിട്ടുമില്ല.

24. Israel sinned and refused to obey the LORD or follow his instructions. So the LORD let them be robbed of everything they owned.

25. അതുകൊണ്ടു അവന് തന്റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെമേല് പകര്ന്നു; അതു അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവര് അറിഞ്ഞില്ല; അതു അവരെ ദഹിപ്പിച്ചിട്ടും അവര് കൂട്ടാക്കിയില്ല.

25. He was furious with them and punished their nation with the fires of war. Still they paid no attention. They didn't even care when they were surrounded and scorched by flames.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |