Isaiah - യെശയ്യാ 43 | View All

1. ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിര്മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഭയപ്പെടേണ്ടാ, ഞാന് നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാന് നിന്നെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവന് തന്നേ.

1. But now so says Jehovah who created you, O Jacob, and He who formed you, O Israel; Fear not, for I have redeemed you; I have called you by your name; you are Mine.

2. നീ വെള്ളത്തില്കൂടി കടക്കുമ്പോള് ഞാന് നിന്നോടുകൂടി ഇരിക്കും; നീ നദികളില്കൂടി കടക്കുമ്പോള് അവ നിന്റെ മീതെ കവികയില്ല; നീ തീയില്കൂടി നടന്നാല് വെന്തു പോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.

2. When you pass through the waters, I will be with you; and through the rivers, they shall not overflow you. When you walk through the fire, you shall not be burned; nor shall the flame kindle on you.

3. നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാന് നിന്റെ രക്ഷകന് ; നിന്റെ മറുവിലയായി ഞാന് മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.

3. For I am Jehovah your God, the Holy One of Israel, your Savior; I gave Egypt for your ransom, Ethiopia and Seba for you.

4. നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാന് നിന്നെ സ്നേഹിച്ചിരിക്കയാല് ഞാന് നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു.
വെളിപ്പാടു വെളിപാട് 3:9

4. Since you were precious in My sight, you have been honored, and I have loved you; therefore I will give men for you, and people for your life.

5. ഭയപ്പെടേണ്ടാ; ഞാന് നിന്നോടുകൂടെ ഉണ്ടു; നിന്റെ സന്തതിയെ ഞാന് കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറു നിന്നു നിന്നെ ശേഖരിക്കയും ചെയ്യും.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 18:9-10

5. Fear not; for I am with you. I will bring your seed from the east, and gather you from the west.

6. ഞാന് വടക്കിനോടുതരിക എന്നും തെക്കിനോടുതടുത്തുവെക്കരുതെന്നും കല്പിക്കും; ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്റെ പുത്രിമാരെയും
2 കൊരിന്ത്യർ 6:18

6. I will say to the north, Give up; and to the south, Do not keep back; bring My sons from far and My daughters from the ends of the earth;

7. എന്റെ നാമത്തില് വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിര്മ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാന് കല്പിക്കും.

7. everyone who is called by My name; for I have created him for My glory, I have formed him; yea, I have made him.

8. കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിന് .

8. Bring out the blind people who have eyes, and the deaf who have ears.

9. സകലജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങള് ചേര്ന്നുവരട്ടെ; അവരില് ആര് ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേള്പ്പിച്ചുതരികയും ചെയ്യുന്നു? അവര് നീതീകരിക്കപ്പെടേണ്ടതിന്നു സാക്ഷികളെ കൊണ്ടുവരട്ടെ; അവര് കേട്ടിട്ടു സത്യം തന്നേ എന്നു പറയട്ടെ.

9. Let all the nations be brought together, and let the people be gathered; who among them can declare this and make us hear former things? Let them bring out their witnesses, that they may be justified; or let them hear, and say, It is true.

10. നിങ്ങള് അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാന് ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങള് എന്റെ സാക്ഷികളും ഞാന് തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടുഎനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.
യോഹന്നാൻ 13:19

10. You are My witnesses, says Jehovah, and My servant whom I have chosen; that you may know and believe Me, and understand that I am He. Before Me no God was formed, nor shall there be after Me.

11. ഞാന് , ഞാന് തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.

11. I, I am Jehovah; and there is none to save besides Me.

13. ഇന്നും ഞാന് അനന്യന് തന്നേ; എന്റെ കയ്യില്നിന്നു വിടുവിക്കുന്നവന് ആരുമില്ല; ഞാന് പ്രവര്ത്തിക്കും; ആര് അതു തടുക്കും?
എബ്രായർ 13:8

13. Yea, before the day was, I am He; and no one delivers out of My hand; I will work, and who will reverse it?

14. നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ നിമിത്തം ഞാന് ബാബേലിലേക്കു ആളയച്ചു, അവരെയൊക്കെയും, കല്ദയരെ തന്നേ, ഔടിപ്പോകുന്നവരായി അവര് ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളില് താഴോട്ടു ഔടുമാറാക്കും.

14. So says Jehovah, your Redeemer, the Holy One of Israel; For your sake I have sent to Babylon, and have brought down all of them as fugitives, and the Chaldeans, whose shout is in the ships.

15. ഞാന് നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.

15. I am Jehovah, your Holy One, the Creator of Israel, your King.

16. സമുദ്രത്തില് വഴിയും പെരുവെള്ളത്തില് പാതയും ഉണ്ടാക്കുകയും

16. So says Jehovah, who makes a way in the sea and a path in the mighty waters;

17. രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കയും ചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവര് ഒരുപോലെ കിടക്കുന്നു, എഴുന്നേല്ക്കയില്ല; അവര് കെട്ടുപോകുന്നു; വിളകൂതിരിപോലെ കെട്ടുപോകുന്നു.

17. who brings out the chariot and horse, the army and the power; they shall lie down together, they shall not rise; they are put out, they are snuffed out like a wick.

18. മുമ്പുള്ളവയെ നിങ്ങള് ഔര്ക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ.
2 കൊരിന്ത്യർ 5:17

18. Do not remember the former things, nor consider the things of old.

19. ഇതാ, ഞാന് പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോള് ഉത്ഭവിക്കും; നിങ്ങള് അതു അറിയുന്നില്ലയോ? അതേ, ഞാന് മരുഭൂമിയില് ഒരു വഴിയും നിര്ജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും.
വെളിപ്പാടു വെളിപാട് 21:5

19. Behold, I will do a new thing; now it shall sprout; shall you not know it? I will even make a way in the wilderness, rivers in the desert.

20. ഞാന് തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിന്നു കുടിപ്പാന് കൊടുക്കേണ്ടതിന്നു ഞാന് മരുഭൂമിയില് വെള്ളവും നിര്ജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും.
1 പത്രൊസ് 2:9

20. The beasts of the field shall honor Me, the jackals and the ostriches; because I give waters in the wilderness, rivers in the desert, to give drink to My people, My chosen.

21. ഞാന് എനിക്കു വേണ്ടി നിര്മ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.
1 പത്രൊസ് 2:9

21. This people that I formed for Myself; they shall declare My praise.

22. എന്നാല് യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല, യിസ്രായേലേ, നീ എന്റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല.

22. But you have not called on Me, O Jacob; but you have been weary of Me, O Israel.

23. നിന്റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്റെ ഹനനയാഗങ്ങളാല് നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാല് ഞാന് നിന്നെ ഭാരപ്പെടുത്തീട്ടില്ല; ധൂപനംകൊണ്ടു ഞാന് നിന്നെ അദ്ധ്വാനിപ്പിച്ചിട്ടുമില്ല.

23. You have not brought Me the lamb of your burnt offerings; nor have you honored Me with your sacrifices. I have not caused you to serve with an offering, nor wearied you with incense.

24. നീ എനിക്കായി വയമ്പു വാങ്ങീട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ടു എനിക്കു തൃപ്തിവരുത്തീട്ടുമില്ല; നിന്റെ പാപങ്ങള്കൊണ്ടു നീ എന്നെ അദ്ധ്വാനിപ്പിക്കയും നിന്റെ അകൃത്യങ്ങള്കൊണ്ടു എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു.

24. You have bought Me no sweet cane with silver, nor have you filled Me with the fat of your sacrifices; but you have burdened Me with your sins; you have wearied Me with your iniquities.

25. എന്റെ നിമിത്തം ഞാന് , ഞാന് തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാന് ഔര്ക്കയുമില്ല.
മർക്കൊസ് 2:7, ലൂക്കോസ് 5:21

25. I, I am He who blots out your sins for My own sake, and will not remember your sins.

26. എന്നെ ഔര്പ്പിക്ക; നാം തമ്മില് വ്യവഹരിക്ക; നീ നീതീകരിക്കപ്പെടേണ്ടതിന്നു വാദിച്ചുകൊള്ക.

26. Cause Me to remember; let us enter into judgment; declare yourself, that you may be justified.

27. നിന്റെ ആദ്യപിതാവു പാപം ചെയ്തു; നിന്റെ മദ്ധ്യസ്ഥന്മാര് എന്നോടു ദ്രോഹം ചെയ്തു.

27. Your first father has sinned, and your teachers have sinned against Me.

28. അതുകൊണ്ടു ഞാന് വിശുദ്ധമന്ദിരത്തിന്റെ പ്രഭുക്കന്മാരെ മലിനമാക്കി, യാക്കോബിനെ ഉന്മൂലനാശത്തിന്നും, യിസ്രായേലിനെ നിന്ദെക്കും ഏല്പിച്ചിരിക്കുന്നു.

28. And I will defile rulers of the sanctuary, and will give Jacob to the curse, and Israel to reproaches.



Shortcut Links
യെശയ്യാ - Isaiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |