Jeremiah - യിരേമ്യാവു 3 | View All

1. ഒരു പുരുഷന് തന്റെ ഭാര്യയെ ഉപേക്ഷിക്കയും അവള് അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവന് അവളുടെ അടുക്കല് വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ? നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; എന്നിട്ടും എന്റെ അടുക്കല് മടങ്ങിവരുവാന് നീ വിചാരിക്കുന്നുവോ എന്നു യഹോവയുടെ അരുളപ്പാടു.

1. The LORD said to the people of Israel: If a divorced woman marries, can her first husband ever marry her again? No, because this would pollute the land. But you have more gods than a prostitute has lovers. Why should I take you back?

2. മൊട്ടക്കുന്നുകളിലേക്കു തലപൊക്കി നോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുള്ളു? മരുഭൂമിയില് അരാബ്യര് എന്ന പോലെ നീ വഴികളില് അവര്ക്കായി പതിയിരുന്നു; നിന്റെ പരസംഗത്താലും വഷളത്വത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു.

2. Just try to find one hilltop where you haven't gone to worship other gods by having sex. You sat beside the road like a robber in ambush, except you offered yourself to every passerby. Your sins of unfaithfulness have polluted the land.

3. അതുകൊണ്ടു മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ചു, നാണിക്കാതെയിരിക്കുന്നു.

3. So I, the LORD, refused to let the spring rains fall. But just like a prostitute, you still have no shame for what you have done.

4. നീ ഇന്നുമുതല് എന്നോടുഎന്റെ പിതാവേ, നീ എന്റെ യൌവനത്തിലെ സഖി എന്നു വിളിച്ചുപറകയില്ലയോ?

4. You call me your father or your long-lost friend;

5. അവന് എന്നേക്കും കോപം സംഗ്രഹിക്കുമോ? അവന് സദാകാലം ദ്വേഷം വെച്ചുകൊണ്ടിരിക്കുമോ? എന്നിങ്ങനെ നീ പറഞ്ഞു ദുഷ്ടതകളെ പ്രവര്ത്തിച്ചു നിനക്കു സാധിച്ചിമിരിക്കുന്നു.

5. you beg me to stop being angry, but you won't stop sinning.

6. യോശീയാരാജാവിന്റെ കാലത്തു യഹോവ എന്നോടു അരുളിച്ചെയ്തതുവിശ്വാസത്യാഗിനിയായ യിസ്രായേല് ചെയ്തിരിക്കുന്നതു നീ കണ്ടുവോ? അവള് ഉയരമുള്ള എല്ലാ മലകളിലും എല്ലാപച്ചമരത്തിന് കീഴിലും ചെന്നു അവിടെ പരസംഗം ചെയ്തു.

6. When Josiah was king, the LORD said: Jeremiah, the kingdom of Israel was like an unfaithful wife who became a prostitute on the hilltops and in the shade of large trees.

7. ഇതൊക്കെയും ചെയ്തശേഷം അവള് എന്റെ അടുക്കല് മടങ്ങിവരും എന്നു ഞാന് വിചാരിച്ചുഎന്നാല് അവള് മടങ്ങിവന്നില്ല; വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി അതു കണ്ടു.

7. I knew that the kingdom of Israel had been unfaithful and committed many sins, yet I still hoped she might come back to me. But she didn't, so I divorced her and sent her away. Her sister, the kingdom of Judah, saw what happened, but she wasn't worried in the least, and I watched her become unfaithful like her sister.

8. വിശ്വാസത്യാഗിനിയായ യിസ്രായേല് വ്യഭിചാരം ചെയ്ത ഹേതുവാല് തന്നേ ഞാന് അവളെ ഉപേക്ഷിച്ചു ഉപേക്ഷണപത്രം കൊടുത്തതു വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്നു പരസംഗം ചെയ്തു.

8. (SEE 3:7)

9. മനോലഘുത്വത്തോടെ ചെയ്ത അവളുടെ പരസംഗംഹേതുവായി ദേശം മലിനമായ്പോയി; കല്ലിനോടും മരത്തോടും അവള് വ്യഭിചാരം ചെയ്തു.

9. The kingdom of Judah wasn't sorry for being a prostitute, and she didn't care that she had made both herself and the land unclean by worshiping idols of stone and wood.

10. ഇതെല്ലാമായിട്ടും വിശ്വാസപാതകിയായ സഹോദരി യെഹൂദാ കപടമായിട്ടല്ലാതെ പൂര്ണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്കു മടങ്ങിവന്നിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.

10. And worst of all, the people of Judah pretended to come back to me.

11. വിശ്വാസത്യാഗിനിയായ യിസ്രായേല് വിശ്വാസപാതകിയായ യെഹൂദയെക്കാള് നീതിയുള്ളവളെന്നു യഹോവ എന്നോടു അരുളിച്ചെയ്തു.

11. Even the people of Israel were honest enough not to pretend.

12. നീ ചെന്നു വടക്കോട്ടു നോക്കി ഈ വചനങ്ങളെ വിളിച്ചുപറകവിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരിക എന്നു യഹോവയുടെ അരുളപ്പാടു. ഞാന് നിങ്ങളോടു കോപം കാണിക്കയില്ല; ഞാന് കരുണയുള്ളവന് ; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.

12. Jeremiah, shout toward the north: Israel, I am your LORD-- come back to me! You were unfaithful and made me furious, but I am merciful, and so I will forgive you.

13. നിന്റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു. പച്ചമരത്തിന് കീഴിലൊക്കെയും അന്യന്മാരോടു ദുര്മ്മാര്ഗ്ഗമായി നടന്നതും എന്റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്റെ അകൃത്യം സമ്മതിക്കമാത്രം ചെയ്ക എന്നു യഹോവയുടെ അരുളപ്പാടു.

13. Just admit that you rebelled and worshiped foreign gods under large trees everywhere.

14. വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിന് എന്നു യഹോവയുടെ അരുളപ്പാടു; ഞാനല്ലോ നിങ്ങളുടെ ഭര്ത്താവു; ഞാന് നിങ്ങളെ പട്ടണത്തില് ഒരുത്തനെയും വംശത്തില് രണ്ടുപേരെയും വീതം എടുത്തു സീയോനിലേക്കു കൊണ്ടുവരും.

14. You are unfaithful children, but you belong to me. Come home! I'll take one or two of you from each town and clan and bring you to Zion.

15. ഞാന് നിങ്ങള്ക്കു എന്റെ മനസ്സിന്നൊത്ത ഇടയന്മാരെ നലക്കും; അവര് നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടെ മേയിക്കും.

15. Then I'll appoint wise rulers who will obey me, and they will care for you like shepherds.

16. അങ്ങനെ നിങ്ങള് ദേശത്തു വര്ദ്ധിച്ചുപെരുകുമ്പോള് ആ കാലത്തുയഹോവയുടെ നിയമപെട്ടകം എന്നു ഇനി പറകയില്ല, അതു മനസ്സില് വരികയില്ല, അതിനെ ഔര്ക്കയില്ല, ചെന്നു കാണുകയില്ല, ഇനി അതു ഉണ്ടാക്കുകയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.

16. You will increase in numbers, and there will be no need to remember the sacred chest or to make a new one.

17. ആ കാലത്തു യെരൂശലേമിന്നു യഹോവയുടെ സിംഹാസനം എന്നു പേരാകും; സകലജാതികളും അവിടേക്കു, യെരൂശലേമിലേക്കു തന്നേ, യഹോവയുടെ നാമം നിമിത്തം വന്നു ചേരും; തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം ഇനി നടക്കയുമില്ല.

17. The whole city of Jerusalem will be my throne. All nations will come here to worship me, and they will no longer follow their stubborn, evil hearts.

18. ആ കാലത്തു യെഹൂദാഗൃഹം യിസ്രായേല്ഗൃഹത്തോടു ചേര്ന്നു, അവര് ഒന്നിച്ചു വടക്കെ, ദിക്കില്നിന്നു പുറപ്പെട്ടു, ഞാന് നിങ്ങളുടെ പിതാക്കന്മാര്ക്കും അവകാശമായി കൊടുത്ത ദേശത്തേക്കു വരും.

18. Then, in countries to the north, you people of Judah and Israel will be reunited, and you will return to the land I gave your ancestors.

19. ഞാനോ നിന്നെ ദത്തെടുത്തു, നിനക്കു ജാതികളുടെ അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടതു എങ്ങനെ എന്നു വിചാരിച്ചു; നീ എന്നെഎന്റെ പിതാവേ എന്നു വിളിക്കും, എന്നെ വിട്ടുമാറുകയുമില്ല എന്നും ഞാന് വിചാരിച്ചു.
1 പത്രൊസ് 1:17

19. I have always wanted to treat you as my children and give you the best land, the most beautiful on earth. I wanted you to call me 'Father' and not turn from me.

20. യിസ്രായേല്ഗൃഹമേ, ഒരു ഭാര്യ ഭര്ത്താവിനോടു വിശ്വാസപാതകം ചെയ്തു അവനെ വിട്ടുകളയുന്നതുപോലെ നിങ്ങള് എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

20. But instead, you are like a wife who broke her wedding vows. You have been unfaithful to me. I, the LORD, have spoken.

21. യിസ്രായേല്മക്കള് വളഞ്ഞ വഴികളില് നടന്നു തങ്ങളുടെ ദൈവമായ യഹോവയെ മറന്നുകളഞ്ഞതിനാല് അവര് മൊട്ടക്കുന്നുകളിന്മേല് കരഞ്ഞു യാചിക്കുന്നതു കേള്ക്കുന്നു!

21. Listen to the noise on the hilltops! It's the people of Israel, weeping and begging me to answer their prayers. They forgot about me and chose the wrong path.

22. വിശ്വാസ ത്യാഗികളായ മക്കളേ, മടങ്ങിവരുവിന് ; ഞാന് നിങ്ങളുടെ വിശ്വാസത്യാഗം മാറ്റിത്തരാം. ഇതാ, ഞങ്ങള് നിന്റെ അടുക്കല് വരുന്നു; നീ ഞങ്ങളുടെ ദൈവമായ യഹോവയല്ലോ.

22. I will tell them, 'Come back, and I will cure you of your unfaithfulness.' They will answer, 'We will come back, because you are the LORD our God.

23. കുന്നുകളും പര്വ്വതങ്ങളിലെ കോലാഹലവും വ്യര്ത്ഥം; ഞങ്ങളുടെ ദൈവമായ യഹോവയില് മാത്രമേ യിസ്രായേലിന്നു രക്ഷയുള്ളു.

23. On hilltops, we worshiped idols and made loud noises, but it was all for nothing-- only you can save us.

24. ലജ്ജാവിഗ്രഹങ്ങളോ ഞങ്ങളുടെ യൌവനംമുതല് ഞങ്ങളുടെ പിതാക്കന്മാരുടെ സമ്പാദ്യത്തെയും അവരുടെ ആടുകളെയും കന്നുകാലികളെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും തിന്നുകളഞ്ഞിരിക്കുന്നു.

24. Since the days of our ancestors when our nation was young, that shameful god Baal has taken our crops and livestock, our sons and daughters.

25. ഞങ്ങള് ഞങ്ങളുടെ ലജ്ജയില് തന്നേ കിടക്കട്ടെ; ഞങ്ങളുടെ നാണം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൌവനംമുതല് ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടുമില്ല.

25. We have rebelled against you just like our ancestors, and we are ashamed of our sins.'



Shortcut Links
യിരേമ്യാവു - Jeremiah : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |