Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. അയ്യോ, പൊന്നു മങ്ങിപ്പോയി, നിര്മ്മല തങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങള് സകലവീഥികളുടെയും തലെക്കല് ചൊരിഞ്ഞു കിടക്കുന്നു.
1. How the gold has lost its luster! Even the finest gold has become dull. The sacred gemstones lie scattered in the streets!
2. തങ്കത്തോടു തുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മണ്പാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?
2. See how the precious children of Jerusalem, worth their weight in fine gold, are now treated like pots of clay made by a common potter.
3. കുറുനരികള്പോലും മുലകാണിച്ചു കുട്ടികളെ കുടിപ്പിക്കുന്നു; എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ്തീര്ന്നിരിക്കുന്നു
3. Even the jackals feed their young, but not my people Israel. They ignore their children's cries, like ostriches in the desert.
4. മുലകുടിക്കുന്ന കുഞ്ഞിന്റെ നാവു ദാഹംകൊണ്ടു അണ്ണാക്കോടു പറ്റിയിരിക്കുന്നു; പൈതങ്ങള് അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.
4. The parched tongues of their little ones stick to the roofs of their mouths in thirst. The children cry for bread, but no one has any to give them.
5. സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവര് വീഥികളില് പട്ടിണികിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ചു വളര്ന്നവര് കുപ്പകളെ ആലിംഗനം ചെയ്യുന്നു.
5. The people who once ate the richest foods now beg in the streets for anything they can get. Those who once wore the finest clothes now search the garbage dumps for food.
6. കൈ തൊടാതെ പെട്ടെന്നു മറിഞ്ഞുപോയ സൊദോമിന്റെ പാപത്തെക്കാള് എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.
6. The guilt of my people is greater than that of Sodom, where utter disaster struck in a moment and no hand offered help.
7. അവളുടെ പ്രഭുക്കന്മാര് ഹിമത്തിലും നിര്മ്മലന്മാരും പാലിലും വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തിലും ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.
7. Our princes once glowed with health-- brighter than snow, whiter than milk. Their faces were as ruddy as rubies, their appearance like fine jewels.
8. അവരുടെ മുഖം കരിക്കട്ടയെക്കാള് കറുത്തിരിക്കുന്നു; വീഥികളില് അവരെ കണ്ടിട്ടു ആരും അറിയുന്നില്ല; അവരുടെ ത്വക് അസ്ഥികളോടു പറ്റി ഉണങ്ങി മരംപോലെ ആയിത്തീര്ന്നിരിക്കുന്നു.
8. But now their faces are blacker than soot. No one recognizes them in the streets. Their skin sticks to their bones; it is as dry and hard as wood.
9. വാള്കൊണ്ടു മരിക്കുന്നവര് വിശപ്പുകൊണ്ടു മരിക്കുന്നവരിലും ഭാഗ്യവാന്മാര്; അവര് നിലത്തിലെ അനുഭവമില്ലയാകയാല് ബാധിതരായി ക്ഷീണിച്ചുപോകുന്നു.
9. Those killed by the sword are better off than those who die of hunger. Starving, they waste away for lack of food from the fields.
10. കരുണയുള്ള സ്ത്രീകള് തങ്ങളുടെ പൈതങ്ങളെ സ്വന്തകൈകൊണ്ടു പാകം ചെയ്തു; അവര് എന്റെ ജനത്തിന് പുത്രിയുടെ നാശത്തിങ്കല് അവര്ക്കും ആഹാരമായിരുന്നു.
10. Tenderhearted women have cooked their own children. They have eaten them to survive the siege.
11. യഹോവ തന്റെ ക്രോധം നിവര്ത്തിച്ചു, തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; അവന് സീയോനില് തീ കത്തിച്ചുഅതു അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.
11. But now the anger of the LORD is satisfied. His fierce anger has been poured out. He started a fire in Jerusalem that burned the city to its foundations.
12. വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകള്ക്കകത്തു കടക്കും എന്നു ഭൂരാജാക്കന്മാരും ഭൂവാസികള് ആരും വിശ്വസിച്ചിരുന്നില്ല.
12. Not a king in all the earth-- no one in all the world-- would have believed that an enemy could march through the gates of Jerusalem.
13. അതിന്റെ നടുവില് നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി.
13. Yet it happened because of the sins of her prophets and the sins of her priests, who defiled the city by shedding innocent blood.
14. അവര് കുരടന്മാരായി വീഥികളില് ഉഴന്നു രക്തം പുരണ്ടു നടക്കുന്നു; അവരുടെ വസ്ത്രം ആര്ക്കും തൊട്ടുകൂടാ.
14. They wandered blindly through the streets, so defiled by blood that no one dared touch them.
15. മാറുവിന് ! അശുദ്ധന് ! മാറുവിന് ! മാറുവിന് ! തൊടരുതു! എന്നു അവരോടു വിളിച്ചുപറയും; അവര് ഔടി ഉഴലുമ്പോള്അവര് ഇനി ഇവിടെ വന്നു പാര്ക്കയില്ല എന്നു ജാതികളുടെ ഇടയില് പറയും.
15. 'Get away!' the people shouted at them. 'You're defiled! Don't touch us!' So they fled to distant lands and wandered among foreign nations, but none would let them stay.
16. യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവന് അവരെ കടാക്ഷിക്കയില്ല; അവര് പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോടു കൃപ കാണിച്ചതുമില്ല.
16. The LORD himself has scattered them, and he no longer helps them. People show no respect for the priests and no longer honor the leaders.
17. വ്യര്ത്ഥസഹായത്തിന്നായി നോക്കി ഞങ്ങളുടെ കണ്ണു ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാന് കഴിയാത്ത ജാതിക്കായി ഞങ്ങള് ഞങ്ങളുടെ കാവല്മാളികയില് കാത്തിരിക്കുന്നു.
17. We looked in vain for our allies to come and save us, but we were looking to nations that could not help us.
18. ഞങ്ങളുടെ വീഥികളില് ഞങ്ങള്ക്കു നടന്നു കൂടാതവണ്ണം അവര് ഞങ്ങളുടെ കാലടികള്ക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.
18. We couldn't go into the streets without danger to our lives. Our end was near; our days were numbered. We were doomed!
19. ഞങ്ങളെ പിന്തുടര്ന്നവര് ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവര്; അവര് മലകളില് ഞങ്ങളെ പിന്തുടര്ന്നു, മരുഭൂമിയില് ഞങ്ങള്ക്കായി പതിയിരുന്നു.
19. Our enemies were swifter than eagles in flight. If we fled to the mountains, they found us. If we hid in the wilderness, they were waiting for us there.
20. ഞങ്ങളുടെ ജീവശ്വാസമായി, യഹോവയുടെ അഭിഷിക്തനായവന് അവരുടെ കുഴികളില് അപപ്പെട്ടിരിക്കുന്നു; അവന്റെ നിഴലില് നാം ജാതികളുടെ മദ്ധ്യേ ജിവിക്കും എന്നു ഞങ്ങള് വിചാരിച്ചിരുന്നു.
20. Our king-- the LORD's anointed, the very life of our nation-- was caught in their snares. We had thought that his shadow would protect us against any nation on earth!
21. ഊസ് ദേശത്തു പാര്ക്കുംന്ന എദോംപുത്രിയേ, സന്തോഷിച്ചു അനന്ദിക്ക; പാനപാത്രം നിന്റെ അടുക്കലേക്കും വരും; നീ ലഹരിപിടിച്ചു നിന്നെത്തന്നേ നഗ്നയാക്കും.
21. Are you rejoicing in the land of Uz, O people of Edom? But you, too, must drink from the cup of the LORD's anger. You, too, will be stripped naked in your drunkenness.
22. സീയോന് പുത്രിയേ, നിന്റെ അകൃത്യം തീര്ന്നിരിക്കുന്നു; ഇനി അവന് നിന്നെ പ്രവാസത്തിലേക്കു അയക്കയില്ല; എദോംപുത്രിയേ അവന് നിന്റെ അകൃത്യം സന്ദര്ശിക്കയും നിന്റെ പാപങ്ങള് വെളിപ്പെടുത്തുകയും ചെയ്യും.
22. O beautiful Jerusalem, your punishment will end; you will soon return from exile. But Edom, your punishment is just beginning; soon your many sins will be exposed.