Ezekiel - യേഹേസ്കേൽ 11 | View All

1. അനന്തരം ആത്മാവു എന്നെ എടുത്തു യഹോവയുടെ ആലയത്തില് കിഴക്കോട്ടു ദര്ശനമുള്ള കിഴക്കെ പടിവാതില്ക്കല് കൊണ്ടുപോയി; പടിവാതിലിന്റെ പ്രവേശനത്തിങ്കല് ഞാന് ഇരുപത്തഞ്ചു പുരുഷന്മാരെയും അവരുടെ നടുവില് ജനത്തിന്റെ പ്രഭുക്കന്മാരായ അസ്സൂരിന്റെ മകന് യയസന്യാവെയും ബെനായാവിന്റെ മകന് പെലത്യാവെയും കണ്ടു.

1. The LORD's Spirit lifted me up and took me to the east gate of the temple, where I saw twenty-five men, including the two leaders, Jaazaniah son of Azzur and Pelatiah son of Benaiah.

2. അവന് എന്നോടുമനുഷ്യപുത്രാ, ഇവര് ഈ നഗരത്തില് നീതികേടു നിരൂപിച്ചു ദൂരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.

2. The LORD said, 'Ezekiel, son of man, these men are making evil plans and giving dangerous advice to the people of Jerusalem.

3. വീടുകളെ പണിവാന് സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്നു അവര് പറയുന്നു.

3. They say things like, 'Let's build more houses. This city is like a cooking pot over a fire, and we are the meat, but at least the pot keeps us from being burned in the fire.'

4. അതുകൊണ്ടു അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു.

4. So, Ezekiel, condemn them!'

5. അപ്പോള് യഹോവയുടെ ആത്മാവു എന്റെമേല് വിണു എന്നോടു കല്പിച്ചതുനീ പറയേണ്ടതു എന്തെന്നാല്യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്ഗൃഹമേ, നിങ്ങള് ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സില് തോന്നുന്ന കാര്യങ്ങളും ഞാന് അറിയുന്നു.

5. The LORD's Spirit took control of me and told me to tell these leaders: I, the LORD God, know what you leaders are saying.

6. നിങ്ങള് ഈ നഗരത്തില് നിഹതന്മാരെ വര്ദ്ധിപ്പിച്ചു വീഥികളെ നിഹതന്മാരെക്കൊണ്ടു നിറെച്ചുമിരിക്കുന്നു.

6. You have murdered so many people that the city is filled with dead bodies!

7. അതുകൊണ്ടു യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് ഈ നഗരത്തിന്റെ നടുവില് ഇട്ടുകളഞ്ഞ നിഹതന്മാര് മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാല് നിങ്ങളെ ഞാന് അതിന്റെ നടുവില്നിന്നു പുറപ്പെടുവിക്കും.

7. This city is indeed a cooking pot, but the bodies of those you killed are the meat. And so I will force you to leave Jerusalem,

8. നിങ്ങള് വാളിനെ പേടിക്കുന്നു; വാളിനെ തന്നേ ഞാന് നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയായ കര്ത്താവു അരുളിച്ചെയ്യുന്നു.

8. and I'll send armies to attack you, just as you fear.

9. ഞാന് നിങ്ങളെ അതിന്റെ നടുവില്നിന്നു പുറപ്പെടുവിച്ചു അന്യന്മാരുടെ കയ്യില് ഏല്പിച്ചു നിങ്ങളുടെ ഇടയില് ന്യായവിധിനടത്തും.

9. Then you will be captured and punished by foreign enemies.

10. നിങ്ങള് വാളാല് വീഴും; യിസ്രായേലിന്റെ അതിരിങ്കല്വെച്ചു ഞാന് നിങ്ങളെ ന്യായം വിധിക്കും; ഞാന് യഹോവ എന്നു നിങ്ങള് അറിയും.

10. You will be killed in your own country, but not before you realize that I, the LORD, have done these things.

11. ഈ നഗരം നിങ്ങള്ക്കു കുട്ടകം ആയിരിക്കയില്ല; നിങ്ങള് അതിന്നകത്തു മാംസവുമായിരിക്കയില്ല; യിസ്രായേലിന്റെ അതിരിങ്കല്വെച്ചു തന്നേ ഞാന് നിങ്ങളെ ന്യായം വിധിക്കും.

11. You leaders claim to be meat in a cooking pot, but you won't be protected by this city. No, you will die at the border of Israel.

12. എന്റെ ചട്ടങ്ങളില് നടക്കയോ എന്റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങള്, ഞാന് യഹോവ എന്നു അറിയും.

12. You will realize that while you were following the laws of nearby nations, you were disobeying my laws and teachings. And I am the LORD!

13. ഞാന് പ്രവചിച്ചുകൊണ്ടിരിക്കുമ്പോള് തന്നേ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചുഅപ്പോള് ഞാന് കവിണ്ണുവീണു ഉറക്കെ നിലവിളിച്ചുഅയ്യോ, യഹോവയായ കര്ത്താവേ, യിസ്രായേലില് ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചു കളയുമോ എന്നു പറഞ്ഞു.

13. Before I finished speaking, Pelatiah dropped dead. I bowed down and cried out, 'Please, LORD God, don't kill everyone left in Israel.'

14. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

14. The LORD replied:

15. മനുഷ്യപുത്രാ, യഹോവയോടു അകന്നുനില്പിന് ! ഞങ്ങള്ക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നതു എന്നല്ലോ യെരൂശലേം നിവാസികള്, നിന്റെ ചാര്ച്ചക്കാരായ നിന്റെ സഹോദരന്മാരോടും ഒട്ടൊഴിയാതെ യിസ്രായേല്ഗൃഹം മുഴുവനോടും പറയുന്നതു.

15. Ezekiel, son of man, the people living in Jerusalem claim that you and the other Israelites who were taken to Babylonia are too far away to worship me. They also claim that the land of Israel now belongs only to them.

16. അതുകൊണ്ടു നീ പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് അവരെ ദൂരത്തു ജാതികളുടെ ഇടയിലേക്കു നീക്കി രാജ്യങ്ങളില് ചിതറിച്ചുകളഞ്ഞുവെങ്കിലും, അവര് പോയിരിക്കുന്ന രാജ്യങ്ങളില് ഞാന് അവര്ക്കും കുറയകാലത്തേക്കു ഒരു വിശുദ്ധമന്ദിരമായിരിക്കും.

16. But here is what I want you to tell the Israelites in Babylonia: It's true that I, the LORD God, have forced you out of your own country and made you live among foreign nations. But for now, I will be with you wherever you are, so that you can worship me.

17. ആകയാല് നീ പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് നിങ്ങളെ ജാതികളില്നിന്നു ശേഖരിച്ചു, നിങ്ങള് ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളില്നിന്നു കൂട്ടിച്ചേര്ത്തു യിസ്രായേല്ദേശം നിങ്ങള്ക്കു തരും.

17. And someday, I will gather you from the nations where you are scattered and let you live in Israel again.

18. അവര് അവിടെ വന്നു, അതിലെ സകലമലിനബിംബങ്ങളെയും മ്ളേച്ഛവിഗ്രഹങ്ങളെയും അവിടെനിന്നു നീക്കിക്കളയും.

18. When that happens, I want you to clear the land of all disgusting idols.

19. അവര് എന്റെ ചട്ടങ്ങളില് നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാന് അവര്ക്കും വേറൊരു ഹൃദയത്തെ നലകുകയും പുതിയൊരു ആത്മാവിനെ ഉള്ളില് ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാന് അവരുടെ ജഡത്തില്നിന്നു നീക്കി മാംസമായുള്ള ഹൃദയം അവര്ക്കും കൊടുക്കും.
2 കൊരിന്ത്യർ 3:3

19. Then I will take away your stubbornness and make you eager to be completely faithful to me. You will want to obey me

20. അവര് എനിക്കു ജനമായും ഞാന് അവര്ക്കും ദൈവമായും ഇരിക്കും.

20. and all my laws and teachings. You will be my people, and I will be your God.

21. എന്നാല് തങ്ങളുടെ മലിനബിംബങ്ങളുടെയും മ്ളേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ചു നടക്കുന്നവര്ക്കും ഞാന് അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേല് പകരം കൊടുക്കും എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

21. But those who worship idols will be punished and get what they deserve. I, the LORD God, have spoken.

22. അനന്തരം കെരൂബുകള് ചിറകു വിടര്ത്തു; ചക്രങ്ങളും ചേരത്തന്നെ ഉണ്ടായിരുന്നു; യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വവും മേലെ, അവെക്കുമീതെ ഉണ്ടായിരുന്നു.

22. After the LORD had finished speaking, the winged creatures spread their wings and flew into the air, and the wheels were beside them. The brightness of the LORD's glory above them

23. യഹോവയുടെ മഹത്വം നഗരത്തിന്റെ നടുവില്നിന്നു മോലോട്ടു പൊങ്ങി നഗരത്തിന്നു കിഴക്കുവശത്തുള്ള പര്വ്വതത്തിന്മേല് നിന്നു.

23. left Jerusalem and stopped at a hill east of the city.

24. എന്നാല് ആത്മാവു എന്നെ എടുത്തു, ദര്ശനത്തില് ദൈവാത്മാവിനാല് തന്നേ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കല് കൊണ്ടു വന്നു; ഞാന് കണ്ട ദര്ശനം എന്നെ വിട്ടു പൊങ്ങിപ്പോയി.

24. Then in my vision, the LORD's Spirit lifted me up and carried me back to the other exiles in Babylonia. The vision faded away,

25. ഞാനോ യഹോവ എനിക്കു വെളിപ്പെടുത്തിയ അവന്റെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.

25. and I told them everything the LORD had shown me.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |