Turn Off
21st Century KJV
A Conservative Version
American King James Version (1999)
American Standard Version (1901)
Amplified Bible (1965)
Apostles' Bible Complete (2004)
Bengali Bible
Bible in Basic English (1964)
Bishop's Bible
Complementary English Version (1995)
Coverdale Bible (1535)
Easy to Read Revised Version (2005)
English Jubilee 2000 Bible (2000)
English Lo Parishuddha Grandham
English Standard Version (2001)
Geneva Bible (1599)
Hebrew Names Version
Hindi Bible
Holman Christian Standard Bible (2004)
Holy Bible Revised Version (1885)
Kannada Bible
King James Version (1769)
Literal Translation of Holy Bible (2000)
Malayalam Bible
Modern King James Version (1962)
New American Bible
New American Standard Bible (1995)
New Century Version (1991)
New English Translation (2005)
New International Reader's Version (1998)
New International Version (1984) (US)
New International Version (UK)
New King James Version (1982)
New Life Version (1969)
New Living Translation (1996)
New Revised Standard Version (1989)
Restored Name KJV
Revised Standard Version (1952)
Revised Version (1881-1885)
Revised Webster Update (1995)
Rotherhams Emphasized Bible (1902)
Tamil Bible
Telugu Bible (BSI)
Telugu Bible (WBTC)
The Complete Jewish Bible (1998)
The Darby Bible (1890)
The Douay-Rheims American Bible (1899)
The Message Bible (2002)
The New Jerusalem Bible
The Webster Bible (1833)
Third Millennium Bible (1998)
Today's English Version (Good News Bible) (1992)
Today's New International Version (2005)
Tyndale Bible (1534)
Tyndale-Rogers-Coverdale-Cranmer Bible (1537)
Updated Bible (2006)
Voice In Wilderness (2006)
World English Bible
Wycliffe Bible (1395)
Young's Literal Translation (1898)
Cross Reference Bible
1. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1. The Lord spoke his word to me, saying:
2. മനുഷ്യപുത്രാ, യിസ്രായേലിന്റെ ഇടയന്മാരെക്കുറിച്ചു പ്രവചിക്ക; നീ പ്രവചിച്ചു അവരോടു, ഇടയന്മാരോടു തന്നേ, പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുതങ്ങളെത്തന്നേ മേയിക്കുന്ന യിസ്രായേലിന്റെ ഇടയന്മാര്‍ക്കും അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയന്മാര് മേയിക്കേണ്ടതു?യോഹന്നാൻ 10:8
2. 'Human, prophesy against the leaders of Israel, who are like shepherds. Prophesy and say to them: 'This is what the Lord God says: How terrible it will be for the shepherds of Israel who feed only themselves! Why don't the shepherds feed the flock?
3. നിങ്ങള്‍ മേദസ്സു തിന്നുകയും ആട്ടുരോമം ഉടുക്കയും തടിച്ചിരിക്കുന്നവയെ അറുക്കയും ചെയ്യുന്നു; ആടുകളെ നിങ്ങള്‍ മേയിക്കുന്നില്ലതാനും.യോഹന്നാൻ 10:8
3. You eat the milk curds, and you clothe yourselves with the wool. You kill the fat sheep, but you do not feed the flock.
4. നിങ്ങള്‍ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ചതിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കയോ ചെയ്യാതെ കഠിനതയോടും ക്രൂരതയോടും കൂടെ അവയെ ഭരിച്ചിരിക്കുന്നു.
4. You have not made the weak strong. You have not healed the sick or put bandages on those that were hurt. You have not brought back those who strayed away or searched for the lost. But you have ruled the sheep with cruel force.
5. ഇടയന് ഇല്ലായ്കകൊണ്ടു അവ ചിതറിപ്പോയി; ചിതറിപ്പോയിട്ടു അവ കാട്ടിലെ സകലമൃഗങ്ങള്‍ക്കും ഇരയായിത്തീര്‍ന്നു.മത്തായി 9:36, മർക്കൊസ് 6:34, 1 പത്രൊസ് 2:25
5. The sheep were scattered, because there was no shepherd, and they became food for every wild animal.
6. എന്റെ ആടുകള്‍ എല്ലാമലകളിലും ഉയരമുള്ള എല്ലാകുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തില്‍ ഒക്കെയും എന്റെ ആടുകള്‍ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല.1 പത്രൊസ് 2:25
6. My flock wandered over all the mountains and on every high hill. They were scattered all over the face of the earth, and no one searched or looked for them.
7. അതുകൊണ്ടു ഇടയന്മാരേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ;
7. ''So, you shepherds, hear the word of the Lord. This is what the Lord God says:
8. എന്നാണ ഇടയനില്ലായ്കകൊണ്ടത്രേ എന്റെ ആടുകള്‍ കവര്‍ച്ചയായിപ്പോകയും എന്റെ ആടുകള്‍ കാട്ടിലെ സകലമൃഗത്തിന്നും ഇരയായിത്തീരുകയും ചെയ്തതു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; എന്റെ ഇടയന്മാര് എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നേ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്ക കൊണ്ടു,മർക്കൊസ് 6:34, യൂദാ യുദാസ് 1:12
8. As surely as I live, my flock has been caught and eaten by all the wild animals, because the flock has no shepherd. The shepherds did not search for my flock. No, they fed themselves instead of my flock.
9. ഇടയന്മാരേ, യഹോവയുടെ വചനം കേള്‍പ്പിന്‍
9. So, you shepherds, hear the word of the Lord.
10. യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ഇടയന്മാര്‍ക്കും വിരോധമായിരിക്കുന്നു; ഞാന്‍ എന്റെ ആടുകളെ അവരുടെ കയ്യില്‍നിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയില്‍നിന്നു അവരെ നീക്കിക്കളയും; ഇടയന്മാര് ഇനി തങ്ങളെത്തന്നേ മേയിക്കയില്ല; എന്റെ ആടുകള്‍ അവര്‍ക്കും ഇരയാകാതെയിരിക്കേണ്ടതിന്നു ഞാന്‍ അവയെ അവരുടെ വായില്‍ നിന്നു വിടുവിക്കും.
10. This is what the Lord God says: I am against the shepherds. I will blame them for what has happened to my sheep and will not let them tend the flock anymore. Then the shepherds will stop feeding themselves, and I will take my flock from their mouths so they will no longer be their food.
11. യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും.ലൂക്കോസ് 15:4
11. 'This is what the Lord God says: I, myself, will search for my sheep and take care of them.
12. ഒരു ഇടയന് ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയില്‍ ഇരിക്കുന്ന നാളില്‍ തന്റെ ആട്ടിന്‍ കൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാന്‍ എന്റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തില്‍ ചിതറിപ്പോയ സകലസ്ഥലങ്ങളിലും നിന്നു അവയെ വിടുവിക്കും.
12. As a shepherd takes care of his scattered flock when it is found, I will take care of my sheep. I will save them from all the places where they were scattered on a cloudy and dark day.
13. ഞാന്‍ അവയെ ജാതികളുടെ ഇടയില്‍നിന്നു പുറപ്പെടുവിച്ചു ദേശങ്ങളില്‍ നിന്നു ശേഖരിച്ചു സ്വദേശത്തു കൊണ്ടുവന്നു യിസ്രായേല്‍മലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകലവാസസ്ഥലങ്ങളിലും മേയിക്കും.
13. I will bring them out from the nations and gather them from the countries. I will bring them to their own land and pasture them on the mountains of Israel, in the ravines, and in all the places where people live in the land.
14. നല്ല മേച്ചല്‍പുറത്തു ഞാന്‍ അവയെ മേയിക്കും; യിസ്രായേലിന്റെ ഉയര്‍ന്ന മലകള്‍ അവേക്കു കിടപ്പിടം ആയിരിക്കും; അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുകയും യിസ്രായേല്‍മലകളിലെ പുഷ്ടിയുള്ള മേച്ചല്‍പുറത്തു മേയുകയും ചെയ്യും.
14. I will feed them in a good pasture, and they will eat grass on the high mountains of Israel. They will lie down on good ground where they eat grass, and they will eat in rich grassland on the mountains of Israel.
15. ഞാന്‍ തന്നേ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.യോഹന്നാൻ 10:11
15. I will feed my flock and lead them to rest, says the Lord God.
16. കാണാതെപോയതിനെ ഞാന്‍ അന്വേഷിക്കയും ഔടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും; എന്നാല്‍ കൊഴുത്തതിനെയും ഉരത്തതിനെയും ഞാന്‍ നശിപ്പിക്കും; ഞാന്‍ ന്യായത്തോടെ അവയെ മേയിക്കും.ലൂക്കോസ് 15:4, ലൂക്കോസ് 19:10
16. I will search for the lost, bring back those that strayed away, put bandages on those that were hurt, and make the weak strong. But I will destroy those sheep that are fat and strong. I will tend the sheep with fairness.
17. നിങ്ങളോ, എന്റെ ആടുകളേ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ആടിന്നും ആടിന്നും മദ്ധ്യേയും ആട്ടുകൊറ്റന്മാര്‍ക്കും കോലാട്ടുകൊറ്റന്മാര്‍ക്കും മദ്ധ്യേയും ന്യായം വിധിക്കുന്നു.മത്തായി 25:32
17. ''This is what the Lord God says: As for you, my flock, I will judge between one sheep and another, between the male sheep and the male goats.
18. നിങ്ങള്‍ നല്ല മേച്ചല്‍ മേഞ്ഞിട്ടു മേച്ചലിന്റെ ശേഷിപ്പിനെ കാല്‍കൊണ്ടു ചവിട്ടിക്കളയുന്നതും തെളിഞ്ഞ വെള്ളം കുടിച്ചിട്ടു ശേഷിപ്പുള്ളതിനെ കാല്‍കൊണ്ടു കലക്കിക്കളയുന്നതും നിങ്ങള്‍ക്കു പോരായോ?
18. Is it not enough for you to eat grass in the good land? Must you crush the rest of the grass with your feet? Is it not enough for you to drink clear water? Must you make the rest of the water muddy with your feet?
19. നിങ്ങള്‍ കാല്‍കൊണ്ടു ചവിട്ടിയതു എന്റെ ആടുകള്‍ തിന്നുകയും നിങ്ങള്‍ കാല്‍കൊണ്ടു കലക്കിയതു അവ കുടിക്കയും ചെയ്യേണമോ?
19. Must my flock eat what you crush, and must they drink what you make muddy with your feet?
20. അതുകൊണ്ടു യഹോവയായ കര്‍ത്താവു അവയോടു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് തന്നേ തടിച്ച ആടുകള്‍ക്കും മെലിഞ്ഞ ആടുകള്‍ക്കും മദ്ധ്യേ ന്യായം വിധിക്കും.
20. 'So this is what the Lord God says to them: I, myself, will judge between the fat sheep and the thin sheep.
21. ദീനം പിടിച്ചവയെ നിങ്ങള്‍ പരക്കെ ചിതറിക്കുവോളം പാര്‍ശ്വംകൊണ്ടും തോള്‍കൊണ്ടും ഉന്തി അവയെ ഒക്കെയും കൊമ്പുകൊണ്ടു ഇടിക്കുന്നതിനാല്
21. You push with your side and with your shoulder, and you knock down all the weak sheep with your horns until you have forced them away.
22. ഞാന്‍ എന്റെ ആട്ടിന്‍ കൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാന്‍ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും.
22. So I will save my flock; they will not be hurt anymore. I will judge between one sheep and another.
23. അവയെ മേയിക്കേണ്ടതിന്നു ഞാന്‍ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവന് അവയെ മേയിച്ചു അവേക്കു ഇടയനായിരിക്കും.യോഹന്നാൻ 1:45, യോഹന്നാൻ 10:16, വെളിപ്പാടു വെളിപാട് 7:17
23. Then I will put over them one shepherd, my servant David. He will feed them and tend them and be their shepherd.
24. അങ്ങനെ യഹോവയായ ഞാന്‍ അവര്‍ക്കും ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു.
24. Then I, the Lord, will be their God, and my servant David will be a ruler among them. I, the Lord, have spoken.
25. ഞാന്‍ അവയോടു ഒരു സമാധാന നിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയില്‍ നിര്‍ഭയമായി വസിക്കയും കാടുകളില്‍ ഉറങ്ങുകയും ചെയ്യും.
25. ''I will make an agreement of peace with my sheep and will remove harmful animals from the land. Then the sheep will live safely in the desert and sleep in the woods.
26. ഞാന്‍ അവയെയും എന്റെ കുന്നിന്നും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കിവേക്കും; ഞാന്‍ തക്ക സമയത്തു മഴപെയ്യിക്കും; അതു അനുഗ്രഹകരമായ മഴ ആയിരിക്കും.
26. I will bless them and let them live around my hill. I will cause the rains to come when it is time; there will be showers to bless them.
27. വയലിലെ വൃക്ഷം ഫലം കായ്ക്കയും നിലം നന്നായി വിളകയും അവര്‍ തങ്ങളുടെ ദേശത്തു നിര്‍ഭയമായി വസിക്കയും ഞാന്‍ അവരുടെ നുകക്കഴികളെ പൊട്ടിച്ചു, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കയ്യില്‍നിന്നു അവരെ വിടുവിക്കയും ചെയ്യുമ്പോള്‍ ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
27. Also the trees in the countryside will give their fruit, and the land will give its harvest. And the sheep will be safe on their land. Then they will know that I am the Lord when I break the bars of their captivity and save them from the power of those who made them slaves.
28. അവര്‍ ഇനി ജാതികള്‍ക്കു കവര്‍ച്ച ആയിത്തീരുകയില്ല; കാട്ടുമൃഗം അവരെ കടിച്ചു കീറുകയില്ല; അവര്‍ നിര്‍ഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.വെളിപ്പാടു വെളിപാട് 6:8
28. They will not be led captive by the nations again. The wild animals will not eat them, but they will live safely, and no one will make them afraid.
29. ഞാന്‍ അവര്‍ക്കും കീര്‍ത്തിയുള്ളോരു നടുതല വെച്ചുണ്ടാക്കും; അവര്‍ ഇനി ദേശത്തു പട്ടണി കിടന്നു നശിക്കയില്ല; ജാതികളുടെ നിന്ദ ഇനി വഹിക്കയുമില്ല.1 തിമൊഥെയൊസ് 6:15
29. I will give them a place famous for its good crops, so they will no longer suffer from hunger in the land. They will not suffer the insults of other nations anymore.
30. ഇങ്ങനെ അവരുടെ ദൈവമായ യഹോവ എന്ന ഞാന്‍ അവരോടുകൂടെ ഉണ്ടെന്നും യിസ്രായേല്‍ഗൃഹമായിരിക്കുന്ന അവര്‍ എന്റെ ജനമാകുന്നു എന്നും അവര്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
30. Then they will know that I, the Lord their God, am with them. The nation of Israel will know that they are my people, says the Lord God.
31. എന്നാല്‍ എന്റെ മേച്ചല്പുറത്തെ ആടുകളായി എന്റെ ആടുകളായുള്ളോരേ, നിങ്ങള്‍ മനുഷ്യരത്രേ; ഞാനോ നിങ്ങളുടെ ദൈവം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
31. You, my human sheep, are the sheep I care for, and I am your God, says the Lord God.''