Ezekiel - യേഹേസ്കേൽ 37 | View All

1. യഹോവയുടെ കൈ എന്റെമേല് വന്നു യഹോവയുടെ ആത്മാവില് എന്നെ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവില് നിറുത്തി; അതു അസ്ഥികള്കൊണ്ടു നിറഞ്ഞിരുന്നു.

1. The hand of the Lord was upon me. He brought me out by His Spirit and set me down in the center of the valley. It was full of bones.

2. അവന് എന്നെ അവയുടെ ഇടയില് കൂടി ചുറ്റിച്ചുറ്റി നടക്കുമാറാക്കി; അവ താഴ്വരയുടെ പരപ്പിന് എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു.

2. He led me around the valley. I saw there were very many bones, and they were very dry.

3. അവന് എന്നോടുമനുഷ്യപുത്രാ, ഈ അസ്ഥികള് ജീവിക്കുമോ എന്നു ചോദിച്ചു; അതിന്നു ഞാന് യഹോവയായ കര്ത്താവേ, നീ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.

3. He said to me, 'Son of man, can these bones live?' I answered, 'O Lord God, only You know that.'

4. അവന് എന്നോടു കല്പിച്ചതുനീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ചു അവയോടു പറയേണ്ടതുഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേള്പ്പിന് !

4. He said to me, 'Speak in My name over these bones. Say to them, 'O dry bones, hear the Word of the Lord.'

5. യഹോവയായ കര്ത്താവു ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് ജീവിക്കേണ്ടതിന്നു ഞാന് നിങ്ങളില് ശ്വാസം വരുത്തും.
വെളിപ്പാടു വെളിപാട് 11:10-11

5. This is what the Lord God says to these bones: 'I will make breath come into you, and you will come to life.

6. ഞാന് നിങ്ങളുടെമേല് ഞരമ്പുവെച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങള് ജീവിക്കേണ്ടതിന്നു നിങ്ങളില് ശ്വാസം വരുത്തും; ഞാന് യഹോവ എന്നു നിങ്ങള് അറിയും.

6. I will join you together, make flesh grow back on you, cover you with skin, and put breath in you to make you come to life. Then you will know that I am the Lord.' '

7. എന്നോടു കല്പിച്ചതുപോലെ ഞാന് പ്രവചിച്ചു; ഞാന് പ്രവചിച്ചുകൊണ്ടിരിക്കുമ്പോള് ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേര്ന്നു.

7. So I spoke as I was told. And as I spoke, there was a noise, the sound of bones hitting against each other. The bones came together, bone to bone.

8. പിന്നെ ഞാന് നോക്കിഅവയുടെ മേല് ഞരമ്പും മാംസവും വന്നതും അവയുടെമേല് ത്വകൂ പൊതിഞ്ഞതും കണ്ടു; എന്നാല് ശ്വാസം അവയില് ഇല്ലാതെയിരുന്നു.

8. I looked and saw that parts had grown to hold them together. Flesh had grown, and they were covered with skin. But there was no breath in them.

9. അപ്പോള് അവന് എന്നോടു കല്പിച്ചതുകാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുശ്വാസമേ, നീ നാലു കാറ്റുകളില്നിന്നും വന്നു ഈ നിഹതന്മാര് ജീവിക്കേണ്ടതിന്നു അവരുടെ മേല് ഊതുക.
വെളിപ്പാടു വെളിപാട് 7:1

9. Then He said to me, 'Speak to the breath in My name, son of man. Tell the breath, 'The Lord God says, 'Come from the four winds, O breath, and breathe on these dead bodies to make them come to life.' ' '

10. അവന് എന്നോടു കല്പിച്ചതുപോലെ ഞാന് പ്രവചിച്ചപ്പോള് ശ്വാസം അവരില് വന്നു; അവര് ജീവിച്ചു ഏറ്റവും വലിയ സൈന്യമായി നിവിര്ന്നുനിന്നു.

10. So I spoke as I had been told. The breath came into them, and they came to life and stood on their feet. They were a large army.

11. പിന്നെ അവന് എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, ഈ അസ്ഥികള് ഇസ്രായേല്ഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികള് ഉണങ്ങി, ഞങ്ങളുടെ പ്രത്യാശെക്കു ഭംഗം വന്നു, ഞങ്ങള് തീരേ മുടിഞ്ഞിരിക്കുന്നു എന്നു അവര് പറയുന്നു.

11. Then He said to me, 'Son of man, these bones are all the people of Israel. They say, 'Our bones are dried up, and our hope is gone. We are all destroyed.'

12. അതുകൊണ്ടു നീ പ്രവചിച്ചു അവരോടു പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനമേ, ഞാന് നിങ്ങളുടെ ശവകൂഴി തുറന്നു നിങ്ങളെ ശവകൂഴിയില്നിന്നു കയറ്റി യിസ്രായേല്ദേശത്തേക്കു കൊണ്ടുപോകും.
മത്തായി 27:52-53

12. So speak in My name and tell them, 'The Lord God says, 'I will open your graves, My people, and make you come out of them. And I will bring you into the land of Israel.

13. അങ്ങനെ എന്റെ ജനമേ, ഞാന് നിങ്ങളുടെ ശവകൂഴി തുറന്നു നിങ്ങളെ ശവകൂഴിയില്നിന്നു കയറ്റുമ്പോള് ഞാന് യഹോവ എന്നു നിങ്ങള് അറിയും.

13. Then, My people, you will know that I am the Lord, when I have opened your graves and brought you up.

14. നിങ്ങള് ജീവക്കേണ്ടതിന്നു ഞാന് എന്റെ ആത്മാവിനെ നിങ്ങളില് ആക്കും; ഞാന് നിങ്ങളെ സ്വദേശത്തു പാര്പ്പിക്കും; യഹോവയായ ഞാന് അരുളിച്ചെയ്തു നിവര്ത്തിച്ചുമിരിക്കുന്നു എന്നു നിങ്ങള് അറിയും എന്നു യഹോവയുടെ അരുളപ്പാടു.
1 തെസ്സലൊനീക്യർ 4:8

14. I will put My Spirit within you, and you will come to life. I will place you in your own land. Then you will know that I, the Lord, have spoken and have done it,' says the Lord.' '

15. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്

15. The Word of the Lord came to me saying,

16. മനുഷ്യപുത്രാ, നീ ഒരു കോല് എടുത്തു അതിന്മേല്യെഹൂദെക്കും അവനോടു ചേര്ന്നിരിക്കുന്ന യിസ്രായേല്മക്കള്ക്കും എന്നു എഴുതിവെക്ക; പിന്നെ മറ്റൊരു കോല് എടുത്തു അതിന്മേല്എഫ്രയീമിന്റെ കോലായ യോസേഫിന്നും അവനോടു ചേര്ന്നിരിക്കുന്ന യിസ്രായേല്ഗൃഹത്തിന്നൊക്കെക്കും എന്നു എഴുതിവെക്ക.

16. 'Son of man, take one stick of wood and write on it, 'For Judah and for the people of Israel with him.' Then take another stick of wood and write on it, 'For Joseph, the stick of Ephraim, and for all the people of Israel with him.'

17. പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേര്ക്കുംക; അവ നിന്റെ കയ്യില് ഒന്നായിത്തീരും.

17. Then join them together into one stick so that they will become one in your hand.

18. ഇതിന്റെ താല്പര്യം എന്തെന്നു നീ ഞങ്ങളെ അറിയിക്കയില്ലയോ എന്നു നിന്റെ സ്വജാതിക്കാര് നിന്നോടു ചോദിക്കുമ്പോള്, നീ അവരോടു പറയേണ്ടതു

18. And when your people say to you, 'Will you not let us know what you mean by these?'

19. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് എഫ്രയീമിന്റെ കയ്യിലുള്ള യോസേഫിന് കോലിനെയും അവനോടു ചേര്ന്നിരിക്കുന്ന യിസ്രായേല്ഗോത്രങ്ങളെയും എടുത്തു അവരെ അവനോടു, യെഹൂദയുടെ കോലിനോടു തന്നേ, ചേര്ത്തു ഒരു കോലാക്കും; അവര് എന്റെ കയ്യില് ഒന്നായിരിക്കും.

19. tell them, 'The Lord God says, 'I will take the stick of Joseph, which is in the hand of Ephraim, and the people of Israel who are with him. And I will put it with the stick of Judah, and make them one stick. They will be one in My hand.' '

20. നീ എഴുതിയ കോലുകള് അവര് കാണ്കെ നിന്റെ കയ്യില് ഇരിക്കേണം.

20. Hold in front of them the sticks you write on,

21. പിന്നെ നീ അവരോടു പറയേണ്ടതുയഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് യിസ്രായേല് മക്കളെ അവര് ചെന്നു ചേര്ന്നിരിക്കുന്ന ജാതികളുടെ ഇടയില്നിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും.

21. and tell them, 'The Lord God says, 'I will take the people of Israel from the nations where they have gone. I will gather them from every side and bring them into their own land.

22. ഞാന് അവരെ ദേശത്തു, യിസ്രായേല് പര്വ്വതങ്ങളില് തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവര്ക്കെല്ലാവര്ക്കും രാജാവായിരിക്കും; അവര് ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല.

22. I will make them one nation in the land, on the mountains of Israel. And one king will rule over all of them. They will no longer be two nations, and they will no longer be divided under two kings.

23. അവര് ഇനി വിഗ്രഹങ്ങളാലും മ്ളേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നേ മലിനമാക്കുകയില്ല; അവര് പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാന് അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവര് എനിക്കു ജനമായും ഞാന് അവര്ക്കും ദൈവമായും ഇരിക്കും.
തീത്തൊസ് 2:14

23. They will no longer make themselves unclean with their false gods, or with their hated objects of worship, or with any of their sins. I will keep them from turning again to these sins, and will make them clean. They will be My people, and I will be their God.

24. എന്റെ ദാസനായ ദാവീദ് അവര്ക്കും രാജാവായിരിക്കും; അവര്ക്കെല്ലാവര്ക്കും ഒരേ ഇടയന് ഉണ്ടാകും; അവര് എന്റെ വിധികളില് നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.
യോഹന്നാൻ 10:16

24. 'My servant David will be their king, and they will have one shepherd. They will follow and keep My Laws, and obey them.

25. എന്റെ ദാസനായ യാക്കോബിന്നു ഞാന് കൊടുത്തതും നിങ്ങളുടെ പിതാക്കന്മാര് പാര്ത്തിരുന്നതും ആയ ദേശത്തു അവര് പാര്ക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവര്ക്കും പ്രഭുവായിരിക്കും.

25. And they will live in the land that I gave to My servant Jacob, where your fathers lived. They and their children and their children's children will live in it forever. And My servant David will be their leader forever.

26. ഞാന് അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവര്ക്കും ഒരു ശാശ്വതനിയമമായിരിക്കും; ഞാന് അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവില് എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.
എബ്രായർ 13:20

26. I will make a peace agreement with them, one that lasts forever. I will bring good to them and make them many in number. And I will set My holy place among them forever.

27. എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാന് അവര്ക്കും ദൈവമായും അവര് എനിക്കു ജനമായും ഇരിക്കും.
2 കൊരിന്ത്യർ 6:16, വെളിപ്പാടു വെളിപാട് 21:3

27. I will live with them, and will be their God, and they will be My people.

28. എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവില് ഇരിക്കുമ്പോള് ഞാന് യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികള് അറിയും.

28. Then the nations will know that I am the Lord Who makes Israel holy, when My holy place is among them forever.' ' '



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |