Ezekiel - യേഹേസ്കേൽ 45 | View All

1. ദേശത്തെ അവകാശമായി ചീട്ടിട്ടു വിഭാഗിക്കുമ്പോള്, നിങ്ങള് ദേശത്തിന്റെ ഒരു വിശുദ്ധാംശം യഹോവേക്കു വഴിപാടായി അര്പ്പിക്കേണം; അതു ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉള്ളതായിരിക്കേണം; അതു ചുറ്റുമുള്ള എല്ലാ അതിരോളവും വിശുദ്ധമായിരിക്കേണം.

1. When ye deuyde the lode by the lott, ye shal put asyde one parte for the LORDE, to be holy from other londes: namely, xxv M meteroddes longe, and x M brode. This shalbe holy, as wyde as it is rounde aboute.

2. അതില് അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ആയി ചതുരശ്രമായോരു ഇടം വിശുദ്ധസ്ഥലത്തിന്നു ആയിരിക്കേണം; അതിന്നു ചുറ്റുപാടു അമ്പതു മുഴം സ്ഥലം വെളിന് പ്രദേശം ആയികിടക്കേണം.

2. Of this parte there shal be longe vnto the Sanctuary v C meteroddes in all the foure corners, and l cubites wyde rounde aboute to the suburbes.

3. ആ അളവില് നിന്നു നീ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും അളക്കേണം; അതില് അതിവിശുദ്ധമായ വിശുദ്ധമന്ദിരം ഉണ്ടായിരിക്കേണം;

3. And from this meausre, namely of xxv M metteroddes longe, and x M brode, thou shalt measure, wherin the Sanctuary and the holiest of all maye stonde.

4. അതു ദേശത്തിന്റെ വിശുദ്ധാംശമാകുന്നു; അതു യഹോവേക്കു ശുശ്രൂഷചെയ്വാന് അടുത്തു വരുന്നവരായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര്ക്കുംള്ളതായിരിക്കേണം; അതു അവരുടെ വീടുകള്ക്കുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിന്നുള്ള വിശുദ്ധസ്ഥലവുമായിരിക്കേണം.

4. The resydue of that holy grounde shall be the prestes, which do seruyce in the Sanctuary of the LORDE, and go in before the LORDE to serue him, that they maye haue rowme to dwell in.

5. പിന്നെ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ളതു ആലയത്തിന്റെ ശുശ്രൂഷകന്മാരായ ലേവ്യര്ക്കും പാര്പ്പാന് ഗ്രാമങ്ങള്ക്കായുള്ള സ്വത്തായിരിക്കേണം.

5. As for the Sanctuary, it shal stonde for it self: and to the Leuites the serue in that house, there shalbe geuen xx habitacions, of the xxv M legth & x M bredth:

6. വിശുദ്ധാംശമായ വഴിപാടിന്റെ പാര്ശ്വത്തില് നഗരസ്വമായി അയ്യായിരം മുഴം വീതിയിലും ഇരുപത്തയ്യായിരം മുഴം നീളത്തിലും ഒരു സ്ഥലം നിയമിക്കേണം; അതു യിസ്രായേല്ഗൃഹത്തിന്നൊക്കെയും ഉള്ളതായിരിക്കേണം.

6. ye shal geue also vnto the cite a possessio of v M meteroddes brode, & xxv M longe, besyde the parte of ye Sanctuary: that shal be for the whole house of Israel.

7. പ്രഭുവിന്നുള്ളതോ വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും മുമ്പില് പടിഞ്ഞാറുവശത്തു പടിഞ്ഞാറോട്ടും കിഴക്കുവശത്തു കിഴക്കോട്ടും ആയിരിക്കേണം; അതിന്റെ നീളം ദേശത്തിന്റെ പടിഞ്ഞാറെ അതിരുമുതല് കിഴക്കെ അതിരുവരെയുള്ള അംശങ്ങളില് ഒന്നിനോടു ഒത്തിരിക്കേണം.

7. Vpon both the sydes of the Sanctuarys parte, & by the cite, there shalbe geuen vnto the prynce, what so euer lyeth ouer agaynst the cite, as farre as reacheth westwarde and eastwarde: which shalbe as longe as one parte, fro ye west vnto ye east.

8. അതു യിസ്രായേലില് അവന്നുള്ള സ്വത്തായിരിക്കേണം; എന്റെ പ്രഭുക്കന്മാര് ഇനി എന്റെ ജനത്തെ പീഡിപ്പിക്കാതെ ദേശത്തെ യിസ്രായേല്ഗൃഹത്തിലെ അതതു ഗോത്രത്തിന്നു കൊടുക്കേണം.

8. This shalbe his owne lode in Israel, that my princes be no more chargeable vnto my people. And soch as remayneth yet ouer in the londe, shalbe geuen to the house of Israel acordinge to their trybes.

9. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല് പ്രഭുക്കന്മാരേ, മതിയാക്കുവിന് ! സാഹസവും കവര്ച്ചയും അകറ്റി നീതിയും ന്യായവും നടത്തുവിന് ; എന്റെ ജനത്തോടു പിടിച്ചുപറിക്കുന്നതു നിര്ത്തുവിന് എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

9. Thus saieth the LORDE God: O ye princes, ye haue now oppressed and destroyed ynough: now leaue of, handle now acordinge to the thinge, that is equall and laufull: and thrust out my people nomore, sayeth ye LORDE God.

10. ഒത്ത തുലാസ്സും ഒത്ത ഏഫയും ഒത്ത ബത്തും നിങ്ങള്ക്കുണ്ടായിരിക്കേണം.

10. Ye shal haue a true weight, a true Epha, & a true Bat.

11. ഏഫയും ബത്തും ഒരു പ്രമാണമായിരിക്കേണം; ബത്തു ഹോമെരിന്റെ പത്തില് ഒന്നും ഏഫാ ഹോമെരിന്റെ പത്തില് ഒന്നും ആയിരിക്കേണം; അതിന്റെ പ്രമാണം ഹോമെരിന്നൊത്തതായിരിക്കേണം.

11. The Epha & the Bat shalbe a like. One Bat shal coteyne ye teth parte of an Homer, and so shal one Epha do: their measure shalbe after ye Homer.

12. ശേക്കെല് ഒന്നിന്നു ഇരുപതു ഗേരാ ആയിരിക്കേണം; അഞ്ചു ശേക്കെല് അഞ്ചത്രേ, പത്തു ശേക്കെല് പത്തത്രേ, അമ്പതു ശേക്കെല് ഒരു മാനേ എന്നിങ്ങനെ ആയിരിക്കേണം;

12. One Sycle maketh xx. Geras. So xx. Sycles, and xxv. & xv. Sycles make a pounde.

13. നിങ്ങള് വഴിപാടു കഴിക്കേണ്ടതു എങ്ങിനെ എന്നാല്ഒരു ഹോമെര് കോതമ്പില്നിന്നു ഏഫയുടെ ആറിലൊന്നും ഒരു ഹോമെര് യവത്തില്നിന്നു ഏഫയുടെ ആറിലൊന്നും കൊടുക്കേണം.

13. This is the Heaue offrynge, that ye shal geue to be heaued: namely, the xvj. parte of an Epha, out of an Homer of wheat: and the xvj. parte of an Epha, out of an Homer of barlie.

14. എണ്ണെക്കുള്ള പ്രമാണംപത്തു ബത്ത് കൊള്ളുന്ന ഹോമെരായ ഒരു കോരില്നിന്നു ബത്തിന്റെ പത്തിലൊന്നു കൊടുക്കേണം; പത്തു ബത്ത് ഒരു ഹോമെര്.

14. The oyle shalbe measured with the Bat: euen the x. parte of one Bat out of a Cor. Ten Battes make one Homer: for one Homer maketh ten Battes.

15. പ്രായശ്ചിത്തം വരുത്തേണ്ടതിന്നു ഭോജനയാഗമായും ഹോമയാഗമായും സമാധാന യാഗങ്ങളായും യിസ്രായേലിന്റെ പുഷ്ടിയുള്ള മേച്ചല്പുറങ്ങളിലെ ഇരുനൂറു ആടുള്ള ഒരു കൂട്ടത്തില്നിന്നു ഒരു കുഞ്ഞാടിനെ കൊടുക്കേണം എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

15. And one labe from two hundreth shepe out of the pasture of Israel, for a meatoffrynge, burntoffrynge and healthoffrynge, to recocile them, sayeth the LORDE God.

16. ദേശത്തെ സകലജനവും യിസ്രായേലിന്റെ പ്രഭുവിന്നു വേണ്ടിയുള്ള ഈ വഴിപാടിന്നായി കൊടുക്കേണം.

16. All the people of the londe shal geue this heaue offrynge with a frewil.

17. ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും യിസ്രായേല്ഗൃഹത്തിന്റെ ഉത്സവസമയങ്ങളിലൊക്കെയും ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും കഴിപ്പാന് പ്രഭു ബാദ്ധ്യസ്ഥനാകുന്നു; യിസ്രായേല്ഗൃഹത്തിന്നു പ്രായശ്ചിത്തം വരുത്തേണ്ടതിന്നു അവന് പാപയാഗവും ഭോജനയാഗവും ഹോമയാഗവം സമാധാനയാഗങ്ങളും അര്പ്പിക്കേണം.

17. Agayne, it shal be the prynces parte to offre burntoffrynges, meatoffrynges and drynkoffrynges vnto the LORDE, in the holy dayes, new Moones, Sabbathes, and in all the hye feastes of the house of Israel. The synoffrynge, meatofferynge, brentofferynge & healthoffringe shal he geue, to recocile the house of Israel.

18. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഒന്നാം മാസം ഒന്നാം തിയ്യതി നീ ഊനമില്ലാത്ത ഒരു കാളകൂട്ടിയെ എടുത്തു വിശുദ്ധമന്ദിരത്തിന്നു പാപപരിഹാരം വരുത്തേണം.

18. Thus sayeth ye LORDE God: The first daye of the first moneth thou shalt take a yoge bullocke without blemysh, and clense the Sanctuary.

19. പുരോഹിതന് പാപയാഗത്തിന്റെ രക്തത്തില് കുറെ എടുത്തു ആലയത്തിന്റെ മുറിച്ചുവരിലും യാഗപീഠത്തിന്റെ തട്ടിന്റെ നാലു കോണിലും അകത്തെ പ്രാകാരത്തിന്റെ ഗോപുരത്തിന്റെ മുറിച്ചുവരിലും പുരട്ടേണം.

19. So the prest shal take of the bloude of ye synoffrynge, and sprenkle it vpon the postes of the house, and vpon the foure corners of the aulter, with the dorepostes of the ynnermer courte.

20. അങ്ങനെ തന്നേ നീ ഏഴാം മാസം ഒന്നാം തിയ്യതിയും അബദ്ധത്താലും ബുദ്ധിഹീനതയാലും പിഴെച്ചു പോയവന്നു വേണ്ടി ചെയ്യേണം; ഇങ്ങനെ നിങ്ങള് ആലയത്തിന്നു പ്രായശ്ചിത്തം വരുത്തേണം.

20. And thus shalt thou do also the seuenth daye of ye moneth (for soch as haue synned of ignoraunce, or beynge disceaued) to reconcile the house withall.

21. ഒന്നാം മാസം പതിന്നാലാം തിയ്യതിമുതല് നിങ്ങള് ഏഴു ദിവസത്തേക്കു പെസഹപെരുനാള് ആചരിച്ചു പുളിപ്പില്ലാത്ത അപ്പം തിന്നേണം.

21. Vpon ye xiiij. daye of the first moneth ye shal kepe Easter. Seue dayes shal the feast contynue, wherin there shal no sower ner leueded bred be eate.

22. അന്നു പ്രഭു തനിക്കു വേണ്ടിയും ദേശത്തിലെ സകലജനത്തിന്നു വേണ്ടിയും പാപയാഗമായി ഒരു കാളയെ അര്പ്പിക്കേണം.

22. Vpon the same daye shal ye prynce geue for himself and all the people of the londe, a bullocke for a synoffringe.

23. ഉത്സവത്തിന്റെ ഏഴു ദിവസവും അവന് യഹോവേക്കു ഹോമയാഗമായി ഊനമില്ലാത്ത ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ആ ഏഴു ദിവസവും ദിനംപ്രതി അര്പ്പിക്കേണം; പാപയാഗമായി ദിനംപ്രതി ഔരോ കോലാട്ടിന് കുട്ടിയെയും അര്പ്പിക്കേണം.

23. And in the feast of the seuen dayes he shal offre euery daye a bullocke & a ram, that are with out blemysh, for a burntoffrynge vnto the LORDE: & an he gaote daylie for a synoffrynge.

24. കാള ഒന്നിന്നു ഒരു ഏഫയും ആട്ടുകൊറ്റന് ഒന്നിന്നു ഒരു ഏഫയും ഏഫ ഒന്നിന്നു ഒരു ഹീന് എണ്ണയും വീതം അവന് ഭോജനയാഗം അര്പ്പിക്കേണം.

24. For the meatoffrynges he shall geue euer an Epha to a bullocke, an Epha to a ram, & an Hin of oyle to an Epha.

25. ഏഴാം മാസം പതിനഞ്ചാം തിയ്യതിക്കുള്ള ഉത്സവത്തില് അവന് ഈ ഏഴു ദിവസം എന്നപോലെ പാപയാഗത്തിന്നും ഹോമയാഗത്തിന്നും ഭോജനയാഗത്തിന്നും എണ്ണെക്കും തക്കവണ്ണം അര്പ്പിക്കേണം.

25. Vpon ye xv. daye of the seuenth moneth, he shal kepe the seuen dayes holy one after another, eue as the other vij. dayes: with the synoffrynge, burntoffringe, meatoffrynge, and with the oyle.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |