12. എന്നാല് പ്രഭു സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവേക്കു അര്പ്പിക്കുമ്പോള് കിഴക്കോട്ടു ദര്ശനമുള്ള ഗോപുരം അവന്നു തുറന്നു കൊടുക്കേണം; അവന് ശബ്ബത്തുനാളില് ചെയ്യുന്നതുപോലെ തന്റെ ഹോമയാഗവും സമാധാനയാഗങ്ങളും അര്പ്പിക്കേണം; പിന്നെ അവന് പുറത്തേക്കു പോകേണം; അവന് പുറത്തേക്കു പോയ ശേഷം ഗോപുരം അടെക്കേണം.
12. Now when the prince bringeth a burntoffering or an healthoffering with a free will unto the LORD, the East door shall be opened unto him, that he may do with his burnt and health offerings, as he doth upon the Sabbath, and when he goeth forth, the door shall be shut after him again.