Ezekiel - യേഹേസ്കേൽ 47 | View All

1. അവന് എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കല് മടക്കിക്കൊണ്ടുവന്നപ്പോള് ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാന് കണ്ടു. ആലയത്തിന്റെ മുഖം കിഴക്കോട്ടല്ലോ; ആ വെള്ളം ആലയത്തിന്റെ വലത്തു ഭാഗത്തു കീഴെനിന്നു യാഗപീഠത്തിന്നു തെക്കുവശമായി ഒഴുകി.
വെളിപ്പാടു വെളിപാട് 22:1

1. And he turnede me to the yate of the hous; and lo! watris yeden out vndur the threisfold of the hous to the eest; for the face of the hous bihelde to the eest; forsothe the watris camen doun in to the riyt side of the temple, to the south part of the auter.

2. അവന് വടക്കോട്ടുള്ള ഗോപുരത്തില്കൂടി എന്നെ പുറത്തു കൊണ്ടു ചെന്നു പുറത്തെ വഴിയായി കിഴക്കോട്ടു ദര്ശനമുള്ള ഗോപുരത്തില്കൂടി പുറത്തെ ഗോപുരത്തിലേക്കു ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാന് കണ്ടു.

2. And he ledde me out bi the weie of the north yate, and he turnede me to the weie with out the outermere yate, to the weie that biholdith to the eest; and lo! watris flowynge fro the riyt side,

3. ആ പുരുഷന് കയ്യില് ചരടുമായി കിഴക്കോട്ടു നടന്നു, ആയിരം മുഴം അളന്നു, എന്നെ വെള്ളത്തില് കൂടി കടക്കുമാറാക്കി; വെള്ളം നരിയാണിയോളം ആയി.

3. whanne the man that hadde a coord in his hond, yede out to the eest. And he mat a thousynde cubitis, and ledde me ouer thorou the water til to the heelis.

4. അവന് പിന്നെയും ആയിരം മുഴം അളന്നു, എന്നെ വെള്ളത്തില്കൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവന് പിന്നെയും ആയിരം മുഴം അളന്നു, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി.

4. And eft he mat a thousynde, and ledde me ouer thorouy the watir `til to the knees.

5. അവന് പിന്നെയും ആയിരം മുഴം അളന്നു; അതു എനിക്കു കടപ്പാന് വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാന് വഹിയാത്ത ഒരു നദിയായിത്തീര്ന്നു.

5. And eft he mat a thousynde, and ledde me ouer thorouy the watir `til to the reynes. And he mat a thousynde, the stronde which Y myyte not passe; for the depe watris of the stronde hadden wexe greet, that mai not be waad ouer.

6. അവന് എന്നോടുമനുഷ്യപുത്രാ, കണ്ടുവോ എന്നു ചോദിച്ചു; പിന്നെ അവന് എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി.

6. And he seide to me, Certis, sone of man, thou hast seyn. And he seide to me; and he turnede me to the ryuere of the stronde.

7. ഞാന് മടങ്ങിച്ചെന്നപ്പോള് നദീതീരത്തു ഇക്കരെയും അക്കരെയും അനവധി വൃക്ഷം നിലക്കുന്നതു കണ്ടു.
വെളിപ്പാടു വെളിപാട് 22:2

7. And whanne Y hadde turned me, lo! in the ryuer of the stronde ful many trees on euer either side.

8. അപ്പോള് അവന് എന്നോടു അരുളിച്ചെയ്തതുഈ വെള്ളം കിഴക്കെ ഗലീലയിലേക്കുു പുറപ്പെട്ടു അരാബയിലേക്കു ഒഴുകി കടലില് വീഴുന്നു; കഴുകിച്ചെന്നു വെള്ളം കടലില് വീണിട്ടു അതിലെ വെള്ളം പത്ഥ്യമായ്തീരും.

8. And he seide to me, These watris that goon out to the heepis of soond of the eest, and goen doun to pleyn places of desert, schulen entre in to the see, and schulen go out; and the watris schulen be heelid.

9. എന്നാല് ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീര്ന്നിട്ടു സകലവും ജീവിക്കും.

9. And ech lyuynge beeste that creepith, schal lyue, whidur euere the stronde schal come; and fischis many ynow schulen be, aftir that these watris comen thidur, and schulen be heelid, and schulen lyue; alle thingis to whiche the stronde schal come, schulen lyue.

10. അതിന്റെ കരയില് ഏന് -ഗതി മുതല് ഏന് -എഗ്ളയീംവരെ മീന് പിടിക്കാര് നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധജാതിയായി അസംഖ്യമായിരിക്കും.

10. And fisshers schulen stonde on tho watris; fro Engaddi `til to Engallym schal be driyng of nettis; ful many kyndis of fischis therof schulen be, as the fischis of the greet see, of ful greet multitude;

11. എന്നാല് അതിന്റെ ചേറ്റുകണ്ടങ്ങളും കഴിനിലങ്ങളും പത്ഥ്യമായ്വരാതെ ഉപ്പുപടനെക്കായി വിട്ടേക്കും.

11. but in brynkis therof and in maraisis watris shulen not be heelid, for tho `schulen be youun in to places of makynge of salt.

12. നദീതീരത്തു ഇക്കരെയും അക്കരെയും തിന്മാന് തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തില്നിന്നു ഒഴുകിവരുന്നതുകൊണ്ടു അവ മാസംതോറും പുതിയ ഫലം കായക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.
വെളിപ്പാടു വെളിപാട് 22:2-14-19

12. And ech tree berynge fruit schal growe on the stronde, in the ryueris therof on ech side; a leef therof schal not falle doun, and the fruyt therof schal not faile; bi alle monethis it schal bere firste fruytis, for the watris therof schulen go out of the seyntuarie; and the fruytis therof schulen be in to mete, and the leeuys therof to medicyn.

13. യഹോവയായ കര്ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് ദേശത്തെ യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്ക്കും അവകാശമായി വിഭാഗിക്കേണ്ടുന്ന അതിര്വിവരംയോസേഫിന്നു രണ്ടു പങ്കു ഇരിക്കേണം.

13. The Lord God seith these thingis, This is the ende, in which ye schulen welde the lond, in the twelue lynagis of Israel; for Joseph hath double part.

14. നിങ്ങളുടെ പിതാക്കന്മാര്ക്കും നലകുമെന്നു ഞാന് കൈ ഉയര്ത്തി സത്യം ചെയ്തിരിക്കകൊണ്ടു നിങ്ങള്ക്കു എല്ലാവര്ക്കും ഭേദംകൂടാതെ അതു അവകാശമായി ലഭിക്കേണം; ഈ ദേശം നിങ്ങള്ക്കു അവകാശമായി വരും.

14. Forsothe ye schulen welde it, ech man euenli as his brother; on which Y reiside myn hond, that Y schulde yyue to youre fadris; and this lond schal falle to you in to possessioun.

15. ദേശത്തിന്റെ അതിര് ഇങ്ങനെ ആയിരിക്കേണംവടക്കുഭാഗത്തു മഹാസമുദ്രംമുതല് ഹെത്ളോന് വഴിയായി

15. This is the ende of the lond at the north coost fro the grete see, the weie of Bethalon to men comynge to Sedala,

16. സെദാദ്വരെയും ഹമാത്തും ബേരോത്തയും ദമ്മേശെക്കിന്റെ അതിരിന്നും ഹമാത്തിന്റെ അതിരിന്നും ഇടയിലുള്ള സിബ്രയീമും ഹൌറാന്റെ അതിരിങ്കലുള്ള നടുഹാസേരും

16. Emath, Beroth, Sabarym, which is in the myddis bitwixe Damask and niy coostis of Emath, the hous of Thichon, which is bisidis the endis of Auran.

17. ഇങ്ങനെ അതിര് സമുദ്രംമുതല് ദമ്മേശെക്കിന്റെ അതിരിങ്കലും ഹസര്-ഏനാന് വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.

17. And the ende schal be fro the see `til to the porche of Ennon, the ende of Damask, and fro the north til to the north, the ende of Emath; forsothe this is the north coost.

18. കിഴക്കു ഭാഗമോ ഹൌറാന് , ദമ്മേശെക്, ഗിലെയാദ് എന്നിവേക്കും യിസ്രായേല്ദേശത്തിന്നും ഇടയില് യോര്ദ്ദാന് ആയിരിക്കേണം; വടക്കെ അതിര് മുതല് കിഴക്കെ കടല്വരെ നിങ്ങള് അളക്കേണം; അതു കിഴക്കെഭാഗം.

18. Certis the eest coost fro the myddis of Auran, and fro the myddis of Damask, and fro the myddis of Galaad, and fro the myddis of the lond of Israel, is Jordan departynge at the eest see, also ye schulen mete the eest coost.

19. തെക്കുഭാഗമോ തെക്കോട്ടു താമാര്മുതല് മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീം തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം.

19. Forsothe the south coost of myddai is fro Thamar til to the watris of ayenseiyng of Cades; and the stronde til to the greet see, and the south coost at myddai.

20. പടിഞ്ഞാറുഭാഗമോതെക്കെ അതിര്മുതല് ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കേണം; അതു പടിഞ്ഞാറെ ഭാഗം.

20. And the coost of the see is the greet see, fro the niy coost bi streiyt, til thou come to Emath; this is the coost of the see.

21. ഇങ്ങനെ നിങ്ങള് ഈ ദേശത്തെ യിസ്രായേല്ഗോത്രങ്ങള്ക്കു തക്കവണ്ണം വിഭാഗിച്ചുകൊള്ളേണം.

21. And ye schulen departe this lond to you bi the lynagis of Israel;

22. നിങ്ങള് അതിനെ നിങ്ങള്ക്കും നിങ്ങളുടെ ഇടയില് വന്നു പാര്ക്കുംന്നവരായി നിങ്ങളുടെ ഇടയില് മക്കളെ ജനിപ്പിക്കുന്ന പരദേശികള്ക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കേണം; അവര് നിങ്ങള്ക്കു യിസ്രായേല്മക്കളുടെ ഇടയില് സ്വദേശികളെപ്പോലെ ആയിരിക്കേണം; നിങ്ങളോടുകൂടെ അവര്ക്കും യിസ്രായേല്ഗോത്രങ്ങളുടെ ഇടയില് അവകാശം ലഭിക്കേണം.

22. and ye schulen sende it in to eritage to you, and to comelyngis that comen to you, that gendriden sones in the myddis of you; and thei schulen be to you as men borun in the lond among the sones of Israel; with you thei schulen departe possessioun, in the myddis of the lynages of Israel.

23. പരദേശി വന്നു പാര്ക്കുംന്ന ഗോത്രത്തില് തന്നേ നിങ്ങള് അവന്നു അവകാശം കൊടുക്കേണം എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

23. Forsothe in what euer lynage a comelyng is, there ye schulen yyue possessioun to hym, seith the Lord God.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |