Ezekiel - യേഹേസ്കേൽ 48 | View All

1. എന്നാല് ഗോത്രങ്ങളുടെ പേരുകള് ആവിതുവടക്കെ അറ്റംമുതല് ഹെത്ളോന് വഴിക്കരികെയുള്ള ഹമാത്ത്വരെ വടക്കോട്ടു ദമ്മേശെക്കിന്റെ അതിരിങ്കലുള്ള ഹസര്-ഏനാനും ഇങ്ങനെ വടക്കു ഹമാത്തിന്റെ പാര്ശ്വത്തില് കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്റെ ഔഹരി ഒന്നു.

1. And these are the names of the tribes. From the north end, at the hand of the way of Hethlon to the entrance of Hamath, Hazar-enan, the border of Damascus northward, at the hand of Hamath. And there shall be to it an east side and a west: one part for Dan.

2. ദാന്റെ അതിരിങ്കല് കിഴക്കെഭാഗംമുതല് പടിഞ്ഞാറെ ഭാഗംവരെ ആശേരിന്റെ ഔഹരി ഒന്നു.

2. And by the border of Dan, from the east side to the west side, one part for Asher.

3. ആശേരിന്റെ അതിരിങ്കല് കിഴക്കെഭാഗം മുതല് പടിഞ്ഞാറെഭാഗംവരെ നഫ്താലിയുടെ ഔഹരി ഒന്നു.

3. And by the border of Asher, from the east side even to the west side, one part for Naphtali.

4. നഫ്താലിയുടെ അതിരിങ്കല് കിഴക്കെഭാഗംമുതല് പടിഞ്ഞാറെഭാഗംവരെ മനശ്ശെയുടെ ഔഹരി ഒന്നു.

4. And by the border of Naphtali, from the east side to the west side, one part for Manasseh.

5. മനശ്ശെയുടെ അതിരിങ്കല് കിഴക്കുഭാഗംമുതല് പടിഞ്ഞാറെ ഭാഗംവരെ എഫ്രയീമിന്റെ ഔഹരി ഒന്നു.

5. And by the border of Manasseh, from the east side to the west side, one part for Ephraim.

6. എഫ്രയീമിന്റെ അതിരിങ്കല് കിഴക്കെഭാഗം മുതല് പടിഞ്ഞാറെഭാഗംവരെ രൂബേന്റെ ഔഹരി ഒന്നു.

6. And by the border of Ephraim, from the east side even to the west side, one part for Reuben.

7. രൂബേന്റെ അതിരിങ്കല് കിഴക്കെഭാഗംമുതല് പടിഞ്ഞാറെഭാഗംവരെ യെഹൂദയുടെ ഔഹരി ഒന്നു.

7. And by the border of Reuben from the east side to the west side, one part for Judah.

8. യെഹൂദയുടെ അതിരിങ്കല് കിഴക്കെഭാഗംമുതല് പടിഞ്ഞാറെഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കെഭാഗംമുതല് പടിഞ്ഞാറെഭാഗംവരെയുള്ള മറ്റെ ഔഹരികളില് ഒന്നിനെപ്പോലെ നീളവും ഉള്ളതു നിങ്ങള് അര്പ്പിക്കേണ്ടുന്ന വഴിപാടായിരിക്കേണം; വിശുദ്ധമന്ദിരം അതിന്റെ നടുവില് ആയിരിക്കേണം.

8. And by the border of Judah, from the east side to the west side, shall be the heave offering which you shall offer: twenty-five thousand cubits wide and long, as one of the parts, from the east side to the west side. And the sanctuary shall be in its middle.

9. നിങ്ങള് യഹോവേക്കു അര്പ്പിക്കേണ്ടുന്ന വഴിപാടു ഇരുപത്തയയായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കേണം.

9. The heave offering that you shall offer to Jehovah shall be twenty-five thousand cubits long, and ten thousand cubits wide.

10. ഈ വിശുദ്ധവഴിപാടു പുരോഹിതന്മാര്ക്കും ഉള്ളതായിരിക്കേണം; അതു വടക്കു ഇരുപത്തയ്യായിരംമുഴം നീളവും പടിഞ്ഞാറു പതിനായിരം മുഴം വീതിയും കിഴക്കു പതിനായിരം മുഴം വീതിയും തെക്കു ഇരുപത്തയ്യായിരം മുഴം നീളവും ഉള്ളതു തന്നേ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്റെ നടുവില് ആയിരിക്കേണം.

10. And for these shall be the holy heave offering for the priests; northward, twenty-five thousand; and westward ten thousand wide; and eastward ten thousand wide, and southward twenty-five thousand long. And the sanctuary of Jehovah shall be in the middle of it,

11. അതു എന്റെ കാര്യവിചാരണ നടത്തുകയും യിസ്രായേല്മക്കള് തെറ്റിപ്പോയ കാലത്തു ലേവ്യര് തെറ്റിപ്പോയതു പോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാര്ക്കുംള്ളതായിരിക്കേണം.

11. for the priests who are sanctified, of the sons of Zadok, who have kept My charge, who did not go astray when the sons of Israel went astray, as the Levites went astray.

12. അങ്ങനെ അതു അവര്ക്കും ലേവ്യരുടെ അതിരിങ്കല് ദേശത്തിന്റെ വഴിപാടില്നിന്നു ഒരു വഴിപാടും അതി പരിശുദ്ധവുമായിരിക്കേണം.

12. And the heave offering shall be theirs, from the heave offering of the land, the holiest of the holy places, by the border of the Levites.

13. പുരോഹിതന്മാരുടെ അതിരിന്നൊത്തവണ്ണം ലേവ്യര്ക്കും ഉരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കേണം; ആകെ ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും തന്നേ.

13. And the Levites shall have alongside the border of the priests twenty-five thousand cubits long, and ten thousand wide. All the length shall be twenty-five thousand, and the width ten thousand.

14. അവര് അതില് ഒട്ടും വില്ക്കരുതു; കൈമാറ്റം ചെയ്യരുതു; ദേശത്തിന്റെ ആദ്യഫലമായ ഇതു അന്യര്ക്കും കൈവശം കൊടുക്കയുമരുതു; അതു യഹോവേക്കു വിശുദ്ധമല്ലോ.

14. And they shall not sell any of it, nor trade it, nor cause the first-fruits of the land to pass away. For it is holy to Jehovah.

15. എന്നാല് ഇരുപത്തയ്യായിരംമുഴം വീതിയില് ശേഷിച്ചിരിക്കുന്ന അയ്യായിരം മുഴം നഗരത്തിന്നു വാസസ്ഥലവും വെളിന് പ്രദേശവുമായ സാമാന്യഭൂമിയും നഗരം അതിന്റെ നടുവിലും ആയിരിക്കേണം.

15. And the five thousand that are left in the width in front of the twenty-five thousand shall be common for the city, for dwelling and for open land. And the city shall be in her midst.

16. അതിന്റെ അളവു ആവിതുവടക്കെഭാഗം നാലായിരത്തഞ്ഞൂറും തെക്കെഭാഗം നാലായിരത്തഞ്ഞൂറും കിഴക്കെഭാഗം നാലായിരത്തഞ്ഞൂറും പടിഞ്ഞാറെഭാഗം നാലായിരത്തഞ്ഞൂറും മുഴം.
വെളിപ്പാടു വെളിപാട് 21:16-17

16. And these shall be its measures: the north side, four thousand and five hundred; and the south side, four thousand and five hundred; and on the east side, four thousand and five hundred; and the west side, four thousand and five hundred.

17. നഗരത്തിന്നുള്ള വെളിന് പ്രദേശമോ; വടക്കോട്ടു ഇരുനൂറ്റമ്പതും തെക്കോട്ടു ഇരുനൂറ്റമ്പതും കിഴക്കോട്ടു ഇരുനൂറ്റമ്പതും പടിഞ്ഞാറോട്ടു ഇരുനൂറ്റമ്പതും മുഴം.
വെളിപ്പാടു വെളിപാട് 21:16-17

17. And the open land of the city shall be northward two hundred and fifty, and southward two hundred and fifty; and eastward, two hundred and fifty; and westward, two hundred and fifty.

18. എന്നാല് വിശുദ്ധവഴിപാടിന്നു ഒത്ത നീളത്തില് കിഴക്കോട്ടു പതിനായിരവും പടിഞ്ഞാറോട്ടു പതിനായിരവും മുഴം; ശേഷിപ്പുള്ളതു വിശുദ്ധവഴിപാടിന്നു ഒത്തവണ്ണം തന്നേ ആയിരിക്കേണം; അതിന്റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കേണം.

18. And the rest in length alongside the heave offering of the holy parts shall be ten thousand eastward and ten thousand westward. And it shall be alongside the heave offering of the holy part. And its produce shall be for bread to those who serve the city.

19. യിസ്രായേലിന്റെ സര്വ്വഗോത്രങ്ങളിലുംനിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാര് അതില് കൃഷിചെയ്യേണം.

19. And he who serves the city shall serve it out of all the tribes of Israel.

20. വഴിപാടിടം മുഴുവനും ഇരുപത്തയ്യായിരം നീളവും ഇരുപത്തയ്യായിരം വീതിയും ആയിരിക്കേണം. നഗരസ്വത്തോടുകൂടെ ഈ വിശുദ്ധവഴിപാടിടം സമചതുരമായി നിങ്ങള് അര്പ്പിക്കേണം.

20. All the heave offering shall be twenty-five thousand by twenty-five thousand, four-square. You shall offer the holy heave offering to the possession of the city.

21. ശേഷിപ്പോ പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വഴിപാടിടത്തിന്റെ ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ കിഴക്കെ അതിരിങ്കലും പടിഞ്ഞാറു ഇരുപത്തയ്യായിരം മുഴത്തിന്നെതിരെ പടിഞ്ഞാറേ അതിരിങ്കലും ഗോത്രങ്ങളുടെ ഔഹരികള്ക്കൊത്തവണ്ണം തന്നേ; ഇതു പ്രഭുവിന്നുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടവും വിശുദ്ധമന്ദിരമായ ആലയവും അതിന്റെ നടുവില് ആയിരിക്കേണം;

21. And the rest shall be for the ruler, on this side, and on that side of the holy heave offering, and of the possession of the city, in the front of the twenty-five thousand of the heave offering to the east border, and westward in the front of the twenty-five thousand to the west border, alongside the lots for the ruler. And it shall be the holy heave offering. And the sanctuary of the house shall be in her midst.

22. പ്രഭുവിന്നുള്ളതിന്റെ നടുവില് ലേവ്യര്ക്കുംള്ള സ്വത്തു മുതലക്കും നഗരസ്വത്തുമുതലക്കും യെഹൂദയുടെ അതിരിന്നും ബെന്യാമീന്റെ അതിരിന്നും ഇടയില് ഉള്ളതു പ്രഭുവിന്നുള്ളതായിരിക്കേണം.

22. And to the ruler shall be from the possessions of the Levites, and from the possession of the city, amidst that for the ruler; between the border of Judah and the border of Benjamin, shall be for the ruler.

23. ശേഷമുള്ള ഗോത്രങ്ങള്ക്കോകിഴക്കെഭാഗംമുതല് പടിഞ്ഞാറെഭാഗംവരെ ബെന്യാമിന്നു ഔഹരി ഒന്നു.

23. And the rest of the tribes, from the east side to the west side, Benjamin, one part.

24. ബെന്യാമീന്റെ അതിരിങ്കല് കഴിക്കെഭാഗംമുതല് പടിഞ്ഞാറെഭാഗമവരെ ശിമെയോന്നു ഔഹരി ഒന്നു.

24. And by the border of Benjamin, from the east side to the west side, Simeon, one part.

25. ശിമെയൊന്റെ അതിരിങ്കല് കിഴക്കെഭാഗം മുതല് പടിഞ്ഞാറെ ഭാഗംവരെ യിസ്സാഖാരിന്നു ഔഹരി ഒന്നു.

25. And by the border of Simeon, from the east side to the west side, Issachar, one part.

26. യിസ്സാഖാരിന്റെ അതിരിങ്കല് കിഴക്കെഭാഗംമുതല് പടിഞ്ഞാറെഭാഗംവരെ സെബൂലൂന്നു ഔഹരി ഒന്നു.

26. And by the border of Issachar, from the east side to the west side, Zebulun, one part.

27. സെബൂലൂന്റെ അതിരിങ്കല് കിഴക്കേഭാഗംമുതല് പടിഞ്ഞാറെഭാഗംവരെ ഗാദിന്നു ഔഹരി ഒന്നു.

27. And by the border of Zebulun, from the east side to the west side, Gad, one part.

28. ഗാദിന്റെ അതിരിങ്കല് തെക്കോട്ടു തെക്കെ ഭാഗത്തു അതിര് താമാര്മുതല് മെരീബത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം.

28. And by the border of Gad, at the south side southward, the border shall be even from Tamar to the waters of Meriboth-kadesh, and to the torrent toward the Great Sea.

29. നിങ്ങള് ചീട്ടിട്ടു യിസ്രായേല്ഗോത്രങ്ങള്ക്കു അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതു തന്നേ; അവരുടെ ഔഹരികള് ഇവതന്നേ എന്നു യഹോവയായ കര്ത്താവിന്റെ അരുളപ്പാടു.

29. This is the land which you shall divide by lot to the tribes of Israel for inheritance, and these are their parts, says the Lord Jehovah.

30. നഗരത്തിന്റെ പരിമാണമാവിതുവടക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം.

30. And these are the exits of the city on the north side, four thousand and five hundred measures.

31. നഗരത്തിന്റെ ഗോപുരങ്ങള് യിസ്രായേല്ഗോത്രങ്ങളുടെ പേരുകള്ക്കു ഒത്തവണ്ണമായിരിക്കേണം; വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്നു; യെഹൂദയുടെ ഗോപുരം ഒന്നു; ലേവിയുടെ ഗോപുരം ഒന്നു.
വെളിപ്പാടു വെളിപാട് 21:12-13

31. And the gates of the city shall be by the names of the tribes of Israel: three gates northward, one gate of Reuben, one gate of Judah, one gate of Levi.

32. കിഴക്കുഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നുയോസേഫിന്റെ ഗോപുരം ഒന്നു; ബെന്യാമീന്റെ ഗോപുരം ഒന്നു; ദാന്റെ ഗോപുരം ഒന്നു.

32. And at the east side four thousand and five hundred, and three gates: and one gate of Joseph, one gate of Benjamin, one gate of Dan.

33. തെക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു; ശിമെയോന്റെ ഗോപുരം ഒന്നു; യിസ്സാഖാരിന്റെ ഗോപുരം ഒന്നു; സെബൂലൂന്റെ ഗോപുരം ഒന്നു.

33. And the south side, four thousand and five hundred measures, and three gates: the gate of Simeon, one; the gate of Issachar, one; the gate of Zebulun, one.

34. പടിഞ്ഞാറെഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നുഗാദിന്റെ ഗോപുരം ഒന്നു; ആശേരിന്റെ ഗോപുരം ഒന്നു; നഫ്താലിയുടെ ഗോപുരം ഒന്നു.

34. The west side, four thousand and five hundred, their gates three: the gate of Gad, one; the gate of Asher, one; the gate of Naphtali, one.

35. അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതല് നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.
വെളിപ്പാടു വെളിപാട് 3:12

35. All around it shall be eighteen thousand cubits. And the name of the city from that day shall be JEHOVAH IS THERE.



Shortcut Links
യേഹേസ്കേൽ - Ezekiel : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |