Hosea - ഹോശേയ 11 | View All

1. യിസ്രായേല് ബാലനായിരുന്നപ്പോള് ഞാന് അവനെ സ്നേഹിച്ചു; മിസ്രയീമില് നിന്നു ഞാന് എന്റെ മകനെ വിളിച്ചു.
മത്തായി 2:15

1. When Israel was a child, I loved him, and I called my son out of Egypt.

2. അവരെ വിളിക്കുന്തോറും അവര് വിട്ടകന്നുപോയി; ബാല്ബിംബങ്ങള്ക്കു അവര് ബലികഴിച്ചു, വിഗ്രഹങ്ങള്ക്കു ധൂപം കാട്ടി.

2. But as the saying goes, 'The more they were called, the more they rebelled.' They never stopped offering incense and sacrifices to the idols of Baal.

3. ഞാന് എഫ്രയീമിനെ നടപ്പാന് ശീലിപ്പിച്ചു; ഞാന് അവരെ എന്റെ ഭുജങ്ങളില് എടുത്തു; എങ്കിലും ഞാന് അവരെ സൌഖ്യമാക്കി എന്നു അവര് അറിഞ്ഞില്ല.

3. I took Israel by the arm and taught them to walk. But they would not admit that I was the one who had healed them.

4. മനുഷ്യപാശങ്ങള്കൊണ്ടു, സ്നേഹബന്ധനങ്ങള്കൊണ്ടു തന്നേ, ഞാന് അവരെ വലിച്ചു; അവരുടെ താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ ഞാന് അവര്ക്കും ആയിരുന്നു; ഞാന് അവര്ക്കും തീന് ഇട്ടുകൊടുത്തു.

4. I led them with kindness and with love, not with ropes. I held them close to me; I bent down to feed them.

5. അവന് മിസ്രയീംദേശത്തേക്കു മടങ്ങിപ്പോകയില്ല; എന്നാല് മടങ്ങിവരുവാന് അവര്ക്കും മനസ്സില്ലായ്കകൊണ്ടു അശ്ശൂര്യ്യന് അവന്റെ രാജാവാകും.

5. But they trusted Egypt instead of returning to me; now Assyria will rule them.

6. അവരുടെ ആലോചന നിമിത്തം വാള് അവന്റെ പട്ടണങ്ങളിന്മേല് വീണു അവന്റെ ഔടാമ്പലുകളെ നശിപ്പിച്ചു ഒടുക്കിക്കളയും.

6. War will visit their cities, and their plans will fail.

7. എന്റെ ജനം എന്നെ വിട്ടു പിന്തിരിവാന് ഒരുങ്ങിയിരിക്കുന്നു; അവരെ മേലോട്ടു വിളിച്ചാലും ആരും നിവിര്ന്നുനിലക്കുന്നില്ല.

7. My people are determined to reject me for a god they think is stronger, but he can't help.

8. എഫ്രയീമേ, ഞാന് നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാന് നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? ഞാന് നിന്നെ എങ്ങനെ അദ്മയെപ്പോലെ ആക്കും? ഞാന് നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീര്ക്കും? എന്റെ ഹൃദയം എന്റെ ഉള്ളില് മറിഞ്ഞുകൊള്ളുന്നു; എന്റെ അയ്യോഭാവം ഒക്കെയും ജ്വലിക്കുന്നു.

8. Israel, I can't let you go. I can't give you up. How could I possibly destroy you as I did the towns of Admah and Zeboiim? I just can't do it. My feelings for you are much too strong.

9. എന്റെ ഉഗ്രകോപം ഞാന് നടത്തുകയില്ല; ഞാന് എഫ്രയീമിനെ വീണ്ടും നശിപ്പിക്കയുമില്ല; ഞാന് മനുഷ്യനല്ല ദൈവം അത്രേ. നിന്റെ നടുവില് പരിശുദ്ധന് തന്നേ; ഞാന് ക്രോധത്തോടെ വരികയുമില്ല.

9. Israel, I won't lose my temper and destroy you again. I am the Holy God-- not merely some human, and I won't stay angry.

10. സിംഹംപോലെ ഗര്ജ്ജിക്കുന്ന യഹോവയുടെ പിന്നാലെ അവര് നടക്കും; അവന് ഗര്ജ്ജിക്കുമ്പോള് പടിഞ്ഞാറുനിന്നു മക്കള് വിറെച്ചുംകൊണ്ടു വരും.

10. I, the LORD, will roar like a lion, and my children will return, trembling from the west.

11. അവര് മിസ്രയീമില്നിന്നു ഒരു പക്ഷിയെപ്പോലെയും അശ്ശൂര്ദേശത്തുനിന്നു ഒരു പ്രാവിനെപ്പോലെയും വിറെച്ചുംകൊണ്ടു വരും; ഞാന് അവരെ അവരുടെ വീടുകളില് പാര്പ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.

11. They will come back, fluttering like birds from Egypt or like doves from Assyria. Then I will bring them back to their homes. I, the LORD, have spoken!

12. എഫ്രയീം കപടംകൊണ്ടും യിസ്രായേല്ഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിക്കൊള്ളുന്നു; യെഹൂദയും, ദൈവത്തോടും വിശ്വസ്തനായ പരിശുദ്ധനോടും ഇന്നും അസ്ഥിരത കാണിക്കുന്നു.

12. Israel is deceitful to me, their loyal and holy God; they surround me with lies, and Judah worships other gods.



Shortcut Links
ഹോശേയ - Hosea : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |