Hosea - ഹോശേയ 9 | View All

1. യിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ടു പരസംഗം ചെയ്തുനടക്കയും ധാന്യക്കളങ്ങളില് ഒക്കെയും വേശ്യാസമ്മാനം ആഗ്രഹിക്കയും ചെയ്തിരിക്കയാല് നീ ശേഷം ജാതികളെപ്പോലെ ഘോഷത്തോടെ സന്തോഷിക്കരുതു.

1. Do not thou triumphe (O Israel) make no boostinge more then the Heithen, for thou hast comitted aduoutry agaynst yi God: straunge rewardes hast thou loued, more the all corne floores.

2. കളവും ചക്കും അവരെ പോഷിപ്പിക്കയില്ല, പുതുവിഞ്ഞു അതില് ഇല്ലാതെയാകും.

2. Therfore shall they nomore enioye the cornefloores and wyne presses, and their swete wyne shal fayle the.

3. അവര് യഹോവയുടെ ദേശത്തു പാര്ക്കുംകയില്ല; എഫ്രയീം മിസ്രയീമിലേക്കു മടങ്ങിപ്പോകയും അശ്ശൂരില്വെച്ചു മലിനമായതു തിന്നുകയും ചെയ്യും.

3. They wil not dwel in the LORDES londe, but Ephraim turneth agayne in to Egipte, & eateth vncleane thinges amonge the Assirians.

4. അവര് യഹോവേക്കു വീഞ്ഞുപകര്ന്നു അര്പ്പിക്കയില്ല; അവരുടെ ഹനനയാഗങ്ങള് അവന്നു പ്രസാദമായിരിക്കയുമില്ല; അവരുടെ അപ്പം അവര്ക്കും വിലാപത്തിന്റെ അപ്പംപോലെയിരിക്കും; അതു തിന്നുന്നവനൊക്കെയും അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാന് മാത്രം അവര്ക്കും ഉതകും; അതു യഹോവയുടെ ആലയത്തിലേക്കു വരികയില്ല.

4. They poure out no wyne for a drinkofferinge vnto the LORDE, nether geue they him their slayne offeringes: but they be vnto them as mourners meates, wherin all they that eate them, are defyled. For the bred that they haue soch lust vnto, shal not come in the house of the LORDE.

5. സഭായോഗദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങള് എന്തു ചെയ്യും?

5. What wil ye do then in the solempne dayes, and in the feast of the LORDE?

6. അവര് നാശത്തില്നിന്നു ഒഴിഞ്ഞുപോയാല് മിസ്രയീം അവരെ കൂട്ടിച്ചേര്ക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങള് തൂവേക്കു അവകാശമാകും; മുള്ളുകള് അവരുടെ കൂടാരങ്ങളില് ഉണ്ടാകും.

6. lo, they shall get them awaye for the destruccion, Egypte shal receaue them, & Noph shal bury them. The nettles shall ouergrowe their pleasaunt goodes, and burres shalbe in their tabernacles.

7. സന്ദര്ശനകാലം വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവും നിമിത്തം പ്രവാചകന് ഭോഷനും ആത്മപൂര്ണ്ണന് ഭ്രാന്തനും എന്നു യിസ്രായേല് അറിയും.
ലൂക്കോസ് 21:22

7. Be ye sure (O Israel) the tyme of visitacion is come, the dayes of recompencinge are at honde. As for the prophet, ye holde him for a foole: and him that is rich in the sprete, for a mad man: so greate is youre wickednes and malice.

8. എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകന്നോ അവന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കണിയും അവന്റെ ദൈവത്തിന്റെ ആലയത്തില് പകയം നേരിടും.

8. Ephraim hath made himself a watchman of my God, a prophet yt is become a snare to do hurte in euery strete, and abhominacion in the house of his God.

9. ഗിബെയയുടെ കാലത്തു എന്നപോലെ അവര് വഷളത്വത്തില് മുഴുകിയിരിക്കുന്നു; അവന് അവരുടെ അകൃത്യം ഔര്ത്തു അവരുടെ പാപം സന്ദര്ശിക്കും.

9. They be gone to farre, & haue destroied the selues, like as they dyd afore tyme at Gabaa. Therfore their wickednes shal be remebred, and their synnes punyshed.

10. മരുഭൂമിയില് മുന്തിരിപ്പഴംപോലെ ഞാന് യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തില് ആദ്യം ഉണ്ടായ തലക്കനിപോലെ ഞാന് നിങ്ങളുടെ പിതാക്കന്മാരെ കണ്ടു; ബാല്-പെയോരില് എത്തിയപ്പോള് അവര് തങ്ങളെത്തന്നേ ലജ്ജാബിംബത്തിന്നു ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ മ്ളേച്ഛതയുള്ളവരായ്തീര്ന്നു.

10. I fande Israel like grapes in the wildernes, & sawe their fathers as the first fyges in ye toppe of ye fyge tre. But they are gone to Baal Peor, & runne awaie fro me to yt shamefull Idoll, & are become as abhominable as their louers

11. എഫ്രയീമിന്റെ മഹത്വം പ്രസവമോ ഗര്ഭമോ ഗര്ഭോല്പാദനമോ ഒന്നും ഇല്ലാതാകുംവണ്ണം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.

11. Ephraim flieth like a byrde, so shal their glory also: In so moch, yt they shal nether begette, coceaue ner beare children.

12. അവര് മക്കളെ വളര്ത്തിയാലും ഞാന് അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാന് അവരെ വിട്ടു മാറിപ്പോകുമ്പോള് അവര്ക്കും അയ്യോ കഷ്ടം!

12. And though they bringe vp eny, yet will I make them childlesse amonge men. Yee wo shall come to them, when I departe from them.

13. ഞാന് എഫ്രയീമിനെ സോര്വരെ കണ്ടെടത്തോളം അതു മനോഹരസ്ഥലത്തുള്ളോരു നടുതല ആകുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കല് പുറത്തു കൊണ്ടുചെല്ലേണ്ടിവരും.

13. Ephraim (as me thinke) is planted in welthinesse, like as Tyrus, but now must she bringe hir owne children forth to the manslayer.

14. യഹോവേ, അവര്ക്കും കൊടുക്കേണമേ; നീ എന്തുകൊടുക്കും? അലസിപ്പോകുന്ന ഗര്ഭവും വരണ്ട മുലയും അവര്ക്കും കൊടുക്കേണമേ.

14. O LORDE thou shalt geue them: what shalt thou geue them? geue them an vnfrutefull wombe and drye brestes.

15. അവരുടെ ദുഷ്ടതയൊക്കെയും ഗില്ഗാലില് സംഭവിച്ചു; അവിടെവെച്ചു അവര് എനിക്കു വെറുപ്പായി; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാന് ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തില്നിന്നു അവരെ നീക്കിക്കളയും; അവരുടെ സകല പ്രഭുക്കന്മാരും മത്സരികളത്രേ.

15. All their wickednesse is done at Galgal, there do I abhorre them. For the vngraciousnes of their owne inuencions, I wil dryue them out of my house. I will loue them nomore, for all their prynces are vnfaithfull.

16. എഫ്രയീമിന്നു പുഴുകൂത്തു പിടിച്ചു; അവരുടെ വേര് ഉണങ്ങിപ്പോയി; അവര് ഫലം കായിക്കയില്ല; അവര് പ്രസവിച്ചാലും ഞാന് അവരുടെ ഇഷ്ടകരമായ ഗര്ഭഫലത്തെ കൊന്നുകളയും.

16. Ephraim is hewen downe, their rote is dryed vp, so yt they shal bringe nomore frute: yee and though they bringe forth eny, yet wil I slaye euen the best beloued frute of their body.

17. അവര് എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ടു അവന് അവരെ തള്ളിക്കളയും; അവര് ജാതികളുടെ ഇടയില് ഉഴന്നു നടക്കേണ്ടിവരും.

17. My God shall cast them awaye, for they haue not bene obediet vnto him, therfore shal they go astraye amonge the Heithen.



Shortcut Links
ഹോശേയ - Hosea : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |